2018, ജൂലൈ 6, വെള്ളിയാഴ്‌ച

മാനവമിത്രം

മാനവമിത്രം
സുബോധ് ജാവഡേക്കര്‍
വിവ:കാളിയത്ത് ദാമോദരന്‍
വില:40.00

ഒരു വെള്ളത്തൊട്ടിയില്‍ ജൂതത്തടവുകാരെ കിടത്തി പിന്നീട് തൊട്ടിയിലെ വെള്ളത്തിന്റെ താപനില ക്രമത്തില്‍ കുറച്ചുകൊണ്ടിരിക്കുന്നു. എത്രത്തോളം ചൂട് കുറയുമ്പോഴാണ് തടവുകാര്‍ മരിക്കുന്നതെന്നായിരുന്നു നിരീക്ഷിച്ചിരുന്നത്. പകുതി ജീവന്‍പോയ തടവുകാരെ വീണ്ടും ചൂടുവെള്ളം നിറച്ച തൊട്ടിയില്‍ കിടത്തിയാല്‍ അയാള്‍ക്ക് ജീവന്‍ തിരിച്ചു കിട്ടുന്നുണ്ടോ എന്നും നിരീക്ഷിച്ചിരുന്നു. തണുത്ത് മരവിച്ച് പോകുന്നതിനുമുമ്പ് അയാള്‍ക്ക് ഓക്‌സിജന്‍ കൊടുത്താല്‍ എന്തുസംഭവിക്കുമെന്ന് പരീക്ഷിച്ചു നോക്കിയിരുന്നുവത്രേ. രക്തം കട്ടപിടിച്ച് മരവിക്കാതിരിക്കാന്‍ വിവിധ മരുന്നുകള്‍ കൊടുത്തുനോക്കലും പരീക്ഷണത്തിന്റെ ഭാഗമായിരുന്നു.
ഒരു കാര്യത്തില്‍ ജര്‍ന്മന്‍കാരെ അഭിനന്ദിക്കുകതന്നെ വേണം എന്നു സലീലിനു തോന്നി. ഓരോ പരീക്ഷണത്തിന്റെയും വിവരങ്ങള്‍ വിശദമായിത്തന്നെ രേഖപ്പെടുത്തിയിരുന്നു. തടവുകാരുടെ പേരുകള്‍, തൂക്കം, രക്തഗ്രൂപ്പ്, പള്‍സ്‌റേറ്റ്, ഏറ്റവും അവസാനം ആഹാരംകഴിച്ച സമയം, വെള്ളത്തൊട്ടികളില്‍ എത്രനേരം കിടത്തി, ശരീരോഷ്മാവ് എത്രവേഗത്തില്‍ താണുവന്നു തുടങ്ങി സകലവിശദാംശങ്ങളും എത്ര കൃത്യതയോടെയാണ് ഇവര്‍ രേഖപ്പെടുത്തിയിട്ടുള്ളത്! സലീലിന് ആശ്ചര്യം തോന്നി. അതുമാത്രമോ, തടവുകാര്‍ മരിക്കുന്നതിനുമുമ്പ് എത്രതവണ നിലവിളിച്ചു, ഏറ്റവും ഒടുവിലത്തെനിലവിളി എത്രനേരം നീണ്ടുനിന്നു, ചുണ്ടുകളില്‍ എത്രമുറിവുണ്ടായി എല്ലാം എല്ലാം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. പ്രൊഫഷണല്‍? സലില്‍ പെട്ടെന്നു ഞെട്ടി.

ശാസ്ത്രസാങ്കേതിക പുരോഗതിയില്‍ നഷ്ടപ്പെടുന്ന മാനവികതയെക്കുറിച്ചുള്ള ഇത്തരം ഞെട്ടലുകളാണ് സുബോധ് ജാവഡേക്കറുടെ മറാഠി ശാസ്ത്രകഥകള്‍ . കാളിയത്ത് ദാമോദരന്‍ വിവര്‍ത്തനം ചെയ്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച മാനവമിത്രം എന്ന കൃതി ഇത്തരത്തിലുള്ള അഞ്ചുകഥകളുടെ സമാഹാരമാണ്.

ആദ്യത്തെ കഥയായ മനുഷ്യഭാഷ ശാസ്ത്രഗവേഷണരംഗത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന ഒരു പ്രവണതയെ തുറന്നുകാട്ടുന്നു. തന്റെ ഗവേഷണ വിദ്യാര്‍ത്ഥികളുടെ പ്രശസ്തി നേടുന്ന റിസര്‍ച്ച് ഗൈഡുകളുടെ ദുഷ്ടപ്രവൃത്തിയെ തുറന്നുകാണിക്കുന്നു ഈ കഥ. ഹ്യുഗോഡിപ്രസ് എന്ന ശിഷ്യന്‍ ഗ്രിഗര്‍മെന്റിലിനും ആല്‍ഫ്രഡ്‌റസ്സല്‍ എന്ന മഹദ്‌വ്യക്തി ഡാര്‍വിനും നില്‍കിയ അംഗീകാരത്തിന്റെ മാനവികതയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് ഈ കഥ എന്നു പറയാം. ഒരു വീട്ടുടമസ്ഥന്‍ നിയമവിരുദ്ധമായി വളര്‍ത്തുന്ന നായയെ പരിശോധിക്കാന്‍ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും ആളെത്തുന്നു. എന്നാല്‍ അവര്‍ ഒരു റോബോട്ട് നായയെവാങ്ങി ഓഫീസറെ കബളിപ്പിക്കാന്‍ നോക്കുന്നു. യന്ത്രത്തിനും ഹൃദയമോ എന്നു ചോദിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് മാനവമിത്രം എന്ന രണ്ടാമത്തെ കഥ. നാസി ക്രൂരതയെയും  ഹിറ്റ്‌ലറുടെ കൊലപാതകങ്ങളെയുംപ്പറ്റി മനസ്സില്‍ ഉള്‍ക്കിടിലമുണ്ടാക്കുന്ന വിധത്തില്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്ന കഥയാണ് ഗാന്‍ ഗ്‌റീന്‍. ശാസ്ത്രപരീക്ഷണങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന സാധുജീവികളോട് (ഗിനിപിഗ്‌സ്) ഹൃദയാലുവായ ഒരു ശാസ്ത്രജ്ഞനുതോന്നുന്ന മമതയും അടുപ്പവുമാണ് മാനവികതയുടെ രാസവിദ്യ എന്ന കഥയിലെ ഇതിവൃത്തം. ബഹിരാകാശ പരീക്ഷണങ്ങളുടെ സങ്കീര്‍ണ്ണതകളിലേക്ക് വെളിച്ചം വീശുന്ന ഒരുകഥയാണ് നരബലി. ഒരു നരബലിയിലൂടെ അചേതനമായ കമ്പ്യൂട്ടറിനുപോലും മനുഷ്യസഹജമായ വികാരങ്ങള്‍ ഉണ്ടാകാമെന്ന് ഈ കഥ സൂചിപ്പിക്കുന്നു.
കെമിക്കല്‍ എഞ്ചിനീയര്‍കൂടിയായ സുബോധ് പ്രഭാകര്‍ ജാവഡേക്കറുടെ ഈ അഞ്ചുകഥകളും കലാത്മകതയും ചലനാത്മകതയും കൊണ്ട് ഒന്നിനൊന്നുമികച്ചുനില്‍ക്കുന്നു. ജനങ്ങളിലേക്ക് ശാസ്ത്രപുരോഗതിയുടെ മാനവികത ലളിതമായി എത്തിക്കാനുള്ള ശ്രമത്തിന്റെ വിജയമാണ് ഈ കഥകള്‍. കാളിയത്ത് ദാമോദരന്‍ മറാഠിഭാഷയുടെ സൗന്ദര്യം ചോരാതെത്തന്നെ മലയാളത്തിലേക്ക് അവ വിവര്‍ത്തനം ചെയ്തിരിക്കുന്നു. മലയാളത്തില്‍ ദുര്‍ലഭമായിക്കൊണ്ടിരിക്കുന്ന ശാസ്ത്രകഥകളുടെ ശാഖയിലേക്ക് ഈ കഥകള്‍ ഒരു മുതല്‍കൂട്ടുതന്നെയാണ്. ശാസ്ത്രസാങ്കേതികവിദ്യകളെ മാനവിതകയുടെ പക്ഷത്തുനിന്ന് എങ്ങനെ കൈകാര്യം ചെയ്യണമെന്ന ഉള്‍ക്കാഴ്ച നമുക്ക് ഈ കഥകള്‍ തരുന്നുണ്ട്. പുസ്തകം വായിച്ച് മടക്കിവെക്കുമ്പോള്‍ നമ്മളും ഇതിലൊരു കഥാപാത്രമായ ആനിയോടൊപ്പം പറയും ''ജീവിതത്തിലെ സമവാക്യങ്ങള്‍ ഗണിതശാസ്ത്രരീതിയില്‍ കൈകാര്യം ചെയ്യരുത്. വികാരങ്ങളില്ലെങ്കില്‍ ജീവിതം വറ്റിവരണ്ടുപോകും''.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668