പഠനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പഠനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ഡിസംബർ 12, വെള്ളിയാഴ്‌ച

സമകാലിക ഇന്ത്യ : ഒരു സമൂഹശാസ്‌ത്രവീക്ഷണം

സമകാലിക ഇന്ത്യ : ഒരു സമൂഹശാസ്‌ത്രവീക്ഷണം
സതീശ്‌ ദേശ്‌പാണ്ഡെ
വിവര്‍ത്തനം : ജെ.ദേവിക

നെഹ്‌റുവിയ കാലഘട്ടത്തിനുശേഷം ഇന്ത്യ പിന്നിട്ട അരനൂറ്റാണ്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ത്യയിലെമ്പാടും നടക്കുമ്പോള്‍ ഏറെ പ്രസക്തമായ കൃതിയാണിത്‌. ആധുനികതയുടെ സവിശേഷതകള്‍, നെഹ്‌റുവിന്റെ വികസനസങ്കല്‍പം, ഹിന്ദുത്വത്തിന്റെ സ്ഥലതന്ത്രങ്ങള്‍, വര്‍ത്തമാനകാല ഇന്ത്യയിലെ ജാത്യസമത്വങ്ങള്‍, ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ പ്രതാപം, ആഗോളവല്‍കരണവും സാംസ്‌കാരികപ്രദേശങ്ങളുടെ ഭൂമിശാസ്‌ത്രവും എന്നീ വിഷയങ്ങള്‍ സമൂഹശാസ്‌ത്രരീതിശാസ്‌ത്രത്തിന്റെ സഹായത്തോടെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ഈ കൃതി, വര്‍ത്തമാന ഇന്ത്യന്‍ അവസ്ഥയെ സൂക്ഷ്‌മപഠനത്തിന്‌ വിധേയമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ മികച്ച ഒരു വഴികാട്ടിയാണ്‌. സമൂഹശാസ്‌ത്രചര്‍ച്ചകളില്‍ ആവര്‍ത്തിച്ച്‌ പ്രയോഗിക്കുന്ന പദങ്ങളുടെ വിശദീകരണക്കുറിപ്പ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഏറെ പ്രയോജനം ചെയ്യും. സമീപകാലത്ത്‌ ഇന്ത്യയില്‍ പ്രസിദ്ധീകൃതമായ ഏറ്റവും പഠനാര്‍ഹമായ സമൂഹശാസ്‌ത്രഗ്രന്ഥങ്ങളിലൊന്നാണിത്‌.

2014 ജൂലൈ 4, വെള്ളിയാഴ്‌ച

കേരള-എന്‍.സി.ഇ.ആര്‍.ടി പാഠ്യപദ്ധതി ഒരു താരതമ്യ പഠനം

കേരളാ സിലബസിലും പാഠപുസ്‌കങ്ങളിലും സി.ബി.എസ്‌.ഇ സിലബസിനെക്കാളും പാഠപുസ്‌തകങ്ങളെക്കാളും (അതായത്‌ എന്‍.സി.ഇ.ആര്‍.ടി) വളരെ കുറഞ്ഞ ഉള്ളടക്കമേ ഉള്ളൂ എന്നാണ്‌ കേരള പാഠ്യപദ്ധതിയെ നിരാകരിക്കാന്‍ തയ്യാറാകുന്നവര്‍ പലപ്പോഴും പറയാറുള്ളത്‌. ഈ വിശ്വാസത്തിന്‌ എന്തെങ്കിലും അടിസ്ഥാനമുണ്ട്‌ എന്ന്‌ ഇതുവരെ ആരെങ്കിലും വസ്‌തുനിഷ്‌ഠമായി തെളിയിച്ചതായി അറിവില്ല. ഒരു അന്ധവിശ്വാസം കണക്കെ ആ ധാരണ നിലനില്‍ക്കുന്നുവെന്നു മാത്രം. നിലവാരത്തിന്റെ പേര്‌ പറഞ്ഞ്‌ കേരള പാഠ്യപദ്ധതിയെ വലിച്ചെറിയാനും സി.ബി.എസ്‌.ഇ/എന്‍.സി.ഇ.ആര്‍.ടി യെ പ്രതിഷ്‌ഠിക്കാനും ചിലര്‍ ശ്രമിക്കുന്നതിനാല്‍ അതിലെന്തെങ്കിലും വസ്‌തുതയുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ വിദ്യാഭ്യാസരംഗത്ത്‌ ഇടപെടുന്ന ഒരു ശാസ്‌ത്രസംഘടന എന്ന നിലയില്‍ പരിഷത്ത്‌ തയ്യാറാവുകയാണ്‌. ഉള്ളടക്കത്തിന്റെ അളവാണ്‌ ഒരു പാഠ്യപദ്ധതിയുടെ നിലവാരം നിശ്ചയിക്കുന്നതെന്ന മിഥ്യാധാരണ പരിഷത്തിനില്ല. കുറെയേറെ വിവരങ്ങള്‍ കുത്തിനിറക്കുക വഴി ഒരു പാഠ്യപദ്ധതിയെ ലോകോത്തരമാക്കാമെങ്കില്‍ പാഠ്യപദ്ധതി പരിഷ്‌കരണമെന്നത്‌ ഇത്രയേറെ സങ്കീര്‍ണമായ പ്രക്രിയയാവില്ലല്ലോ. ഉള്ളടക്കത്തിന്റെ അളവുകൊണ്ട്‌ ഒരു പാഠ്യപദ്ധതി മികവുറ്റതാകുമെങ്കില്‍, എല്ലാ രാജ്യക്കാരും അത്തരമൊന്ന്‌ സ്വീകരിച്ചാല്‍ മതിയല്ലോ എന്ന മറുചോദ്യവും ഞങ്ങള്‍ ചോദിക്കുന്നില്ല. ഉള്ളടക്കത്തിന്റെ അളവാണ്‌ പാഠ്യപദ്ധതിയെ മികച്ചതാക്കുന്നതെങ്കില്‍, ആ മാനദണ്‌ഡമനുസരിച്ചു തന്നെ കേരളത്തിലെ പാഠ്യപദ്ധതി എവിടെ നില്‍ക്കുന്നുവെന്ന്‌ പരിശോധിക്കുകയാണ്‌ ഈ പഠനത്തിന്റെ ലക്ഷ്യം.

ആദ്യകാല എഴുത്തുകാരികളുടെ ധീരതയ്ക്കൊരു സാക്ഷ്യപത്രം





സ്‌ത്രീസമൂഹത്തെക്കുറിച്ചും ലിംഗരാഷ്‌ട്രീയത്തെക്കുറിച്ചും ഗൗരവമാര്‍ന്ന പഠനങ്ങള്‍ നടത്തുന്നവരില്‍ പ്രമുഖയായ ജെ.ദേവിക എഡിറ്റ്‌ ചെയ്‌ത `കല്‍പ്പനയുടെ മാറ്റൊലി' എന്ന പുസ്‌തകം കേരളത്തിന്റെ സ്‌ത്രീചരിത്ര ഗവേഷണത്തിലേക്ക്‌ പുതുവഴികള്‍ തുറക്കുന്ന ഒന്നാണ്‌. സാമൂഹികവും സ്‌ത്രീകേന്ദ്രീകൃതവുമായ നിരവധി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരമാണിത്‌.
1890നും 1938നും ഇടക്ക്‌ മലയാളത്തിലെ പത്രമാസികകളില്‍ പ്രസിദ്ധീകരിച്ച 29 ലേഖനങ്ങളാണ്‌ `കല്‍പ്പനയുടെ മാറ്റൊലി' ഉള്‍ക്കൊള്ളുന്നത്‌. സമൂഹത്തില്‍ സ്‌ത്രീകളുടെ നില എപ്രകാരമായിരുന്നു? കുടുംബത്തിലും പൊതുരംഗങ്ങളിലും ഉണ്ടായ മാറ്റങ്ങള്‍ സമൂഹത്തിലെ പല തട്ടുകളിലുള്ള സ്‌ത്രീകളെ എപ്രകാരം ബാധിച്ചു? അവര്‍ നടത്തിയ സമരങ്ങളും ചെറുത്തുനില്‍പ്പുകളും ഏതു വിധത്തിലായിരുന്നു? ആണ്‍പെണ്‍വ്യത്യാസത്തെക്കുറിച്ചുള്ള സമകാലികധാരണകള്‍ എങ്ങനെ രൂപപ്പെട്ടു? ഓരോ കാലഘട്ടത്തിലെയും സ്‌ത്രീകളുടെ വീക്ഷണങ്ങളും സ്‌ത്രീകളെക്കുറിച്ചുള്ള വീക്ഷണങ്ങളും എപ്രകാരമായിരുന്നു? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക്‌ പുസ്‌തകത്തിലെ ലേഖനങ്ങള്‍ ഉത്തരം തരുന്നു.
1960കള്‍ മുതല്‍ക്കാണ്‌ കേരളത്തില്‍ സ്‌ത്രീപ്രസ്ഥാനം ആരംഭിച്ചതെന്ന്‌ പലരും ആവര്‍ത്തിക്കാറുണ്ട്‌. എന്നാല്‍ അതിനും എത്രയോ മുന്‍പേ കേരളത്തില്‍ സ്‌ത്രീപ്രസ്ഥാനത്തിന്‌ വേരു കളുണ്ടായിരുന്നുവെന്ന്‌ `കല്‍പ്പന യുടെ മാറ്റൊലി' തെളിയിക്കുന്നു. സ്‌ത്രീവിദ്യാഭ്യാസത്തെക്കുറിച്ചുള്ള ശക്തമായ ചിന്തകള്‍ കൊണ്ട്‌ ശ്രദ്ധേയമാകുന്ന `സ്‌ത്രീവിദ്യാഭ്യാസ ദോഷ നിഷേധം' എന്ന ആദ്യലേഖനം തന്നെ ഇതിനു സാക്ഷ്യം വഹിക്കുന്നു. 1897ല്‍ വിദ്യാവിനോദിനിയില്‍ എന്‍.എ.അമ്മ എഴുതിയ പ്രസ്‌തുത ലേഖനം യുക്ത്യാധിഷ്‌ഠിതമായ വാദമുഖങ്ങളാല്‍ സമ്പുഷ്‌ടമാണ്‌. `എന്റെ ജീവചരിത്രവും ഗൃഹിണീധര്‍മവും' എന്ന മണ്‍തറവീട്ടില്‍ ലക്ഷ്‌മിയമ്മയുടെ ലേഖനമാകട്ടെ അന്നത്തെ `കുലസ്‌ത്രീ' എപ്രകാരമായിരുന്നുവെന്ന്‌ സ്വാനുഭവങ്ങളാല്‍ സാക്ഷ്യപ്പെടുത്തുന്ന ഒന്നാണ്‌. വിധേയത്വത്തെ ഒരലങ്കാരമായും അഭിമാനമായും കൊണ്ടുനടക്കുന്ന സ്‌ത്രീകളുടെ പ്രതിനിധിയാണ്‌ ലേഖികയെന്ന്‌ ഒറ്റവായനയില്‍ വെളിപ്പെടുത്തുന്ന ലേഖനമാണിത്‌. കോന്നിയൂര്‍ കെ.മീനാക്ഷി അമ്മയുടെ `നായര്‍സ്‌ത്രീയും ഗൃഹവും' എന്ന ലേഖനവും ഇതേ കാഴ്‌ചപ്പാട്‌ വച്ചുപുലര്‍ത്തുന്നതാണ്‌. `സ്‌ത്രീത്വം' എന്ന തലത്തെട്ടില്‍ സരോജിനി എഴുതിയ ലേഖനം ശക്തമായ ഭാഷകൊണ്ടും രൂക്ഷമായ ആക്ഷേപഹാസ്യം കൊണ്ടും വേറിട്ടുനില്‍ക്കുന്നു. `ചിന്താവിഷ്‌ടയായ സീത'യും മുന്‍പേ പ്രസിദ്ധീകരിക്കപ്പെട്ട ഈ ലേഖനത്തില്‍ ഇതിഹാസപുനര്‍വിചാരണ അതിശക്തമായി ലേഖിക നടത്തുന്നതു നോക്കുക : ``സീത രാവണാലയത്തില്‍ ഒരാണ്ടുപാര്‍ത്ത്‌ സംശയം പോക്കാന്‍ തീയില്‍ ചാടിച്ചിട്ടും ശ്രീരാമനും മാലോകര്‍ക്കും സംശയം നീങ്ങിയില്ല. ലക്ഷ്‌മണന്‍ പന്തീരാണ്ടുകാലം തന്നെപ്പിരിഞ്ഞു പാര്‍ത്തിട്ടും കള്ളുകുടിച്ച തണ്ടാന്‍ തെങ്ങില്‍ കേറിയമാതിരി ശൂര്‍പ്പണഖയുടെ മൂക്കിലും മറ്റും പാഞ്ഞിട്ടും ഊര്‍മ്മിളയ്‌ക്ക്‌ ഒരു സംശയവുമുണ്ടായില്ല''. സ്‌ത്രീകള്‍ക്ക്‌ ഭര്‍ത്താവ്‌ ഒന്നേ പാടുള്ളൂ എന്ന്‌ ചട്ടം വയ്‌ക്കാന്‍ ധൈര്യം വരാതിരുന്നതെന്തുകൊണ്ടാണെന്ന ചോദ്യത്തിലൂടെ 1912ലെ നായര്‍ റഗുലേഷനെതിരെയും ലേഖിക ആഞ്ഞടിക്കുന്നുണ്ട്‌.
സ്‌ത്രീകളുടെ പൊതുരംഗപ്രവേശനശ്രമങ്ങളെ സംശയത്തോടുകൂടിയും പരിഹാസത്തോടുകൂടിയും വീക്ഷിച്ചിരുന്നവര്‍ക്കുള്ള പൊള്ളുന്ന മറുപടികളാണ്‌ പുസ്‌തകത്തില്‍ സമാഹരിച്ചിരിക്കുന്ന പല രചനകളും. എന്‍.എ.അമ്മ, സി.പി.കല്യാണി അമ്മ, മിസ്സിസ്‌.കെ.കണ്ണന്‍മേനോന്‍, ബി.പാച്ചിയമ്മ, തോട്ടയ്‌ക്കാട്ടു മാധവിയമ്മ, അന്നാചാണ്ടി എന്നിവരുടെ ലേഖനങ്ങള്‍ ഇതിനു തെളിവാണ്‌. വടക്കുംകൂര്‍ രാജരാജവര്‍മ്മ, ടി.കെ.വേലുപ്പിള്ള, പൂത്തേഴത്ത്‌ രാമന്‍മേനോന്‍ തുടങ്ങിയ പല ബുദ്ധിജീവികളുടെയും പിന്തിരിപ്പന്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കാന്‍ ഈ എഴുത്തുകാരികള്‍ ധൈര്യപ്പെട്ടിരുന്നുവെന്ന കാര്യം അതിശയകരമാണ്‌.
എഡിറ്ററുടെ ജോലി ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ടെന്ന്‌ ദേവികക്ക്‌ അഭിമാനിക്കാം. ഓരോ ലേഖനത്തിന്റെയും ഒടുവില്‍ കൊടുത്തിരിക്കുന്ന കുറിപ്പുകളാണ്‌ ഇത്തരം ലേഖനങ്ങളുടെ സുഗമവായനക്ക്‌ വായനക്കാരെ സഹായി ക്കുന്നത്‌. മിക്ക ലേഖനങ്ങളും മുന്‍ പ്രസ്‌താവിച്ചപോലെ`ഉരുളക്കു പ്പേരി'യായതിനാല്‍ പൂര്‍വലേഖനങ്ങളെക്കുറിച്ചുള്ള വിവരങ്ങളറിയാനും അന്നത്തെ ചരിത്രപരിതസ്ഥിതികളെക്കുറിച്ചറിയാനും കുറിപ്പുകള്‍ ഏറെ സഹായകമാണ്‌.
സ്വാതന്ത്ര്യലബ്‌ധിക്കുമുമ്പ്‌ കേരളത്തില്‍ ലിംഗഭേദാദര്‍ശവുമായി ബന്ധപ്പെട്ട്‌ നിരവധി സ്‌ത്രീകള്‍ ഇത്ര ശക്തമായ സംവാദങ്ങളുയര്‍ത്തിയിരുന്നു എന്നത്‌ പലര്‍ക്കും പുതിയൊരറിവുതന്നെയായിരിക്കും. ഇത്ര ശക്തമായ ചിന്തകള്‍ ഉണര്‍ത്തിയ ധൈര്യശാലിനികളായിരുന്നിട്ടും ഇവരില്‍ മിക്കവരും മുഖ്യധാരയിലേക്കു വരാതിരുന്നത്‌ എന്തുകൊണ്ടാണെന്ന ചോദ്യവും `കല്‍പ്പനയുടെ മാറ്റൊലി' വായനക്കാരിലുണര്‍ത്തുന്നു. കേരളത്തിലെ സ്‌ത്രീചരിത്രഗവേഷണത്തില്‍ അര്‍ഹമായ ഇടം ലഭിക്കാതെ പോയ സാരവത്തും പുരോഗമനപരവുമായ ഈ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞതില്‍ പരിഷത്തിനഭിമാനിക്കാം. വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ കാര്യത്തില്‍ ദാരിദ്ര്യമനുഭവിക്കുന്ന മലയാളത്തിന്‌ ഈ കൃതി മുതല്‍ക്കൂട്ടാവുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടാ. നന്ദി പരിഷത്തിനും ദേവികക്കും.

കല്‍പ്പനയുടെ മാറ്റൊലി-എഡി : ജെ.ദേവിക-വില:120.00



--പുസ്തകം  പരിചയപ്പെടുത്തിയത് : ദീപാ നിശാന്ത്--


2014 ജൂൺ 26, വ്യാഴാഴ്‌ച

മുണ്ടേരിക്കടവിലെ ദേശാടനപ്പക്ഷികൾ


കേരളത്തിലെ നീര്‍പ്പക്ഷികള്‍
ബാബു.പി.പി.കരക്കാട്ട്‌,
അഭിലാഷ്‌.കെ.പ്രഭാകരന്‍
വില : 150

ആഗോളതാപനവും പരിസ്ഥിതിമലിനീകരണവും മൂലം ജൈവവൈവിധ്യത്തിന്‌ കടുത്ത ഭീഷണി നേരിടുന്ന ഇക്കാലത്ത്‌ കാലികപ്രസക്തമാണ്‌ ബാബു.പി.പി.കരക്കാട്ടും അഭിലാഷ്‌.കെ.പ്രഭാകരനും നീര്‍പ്പക്ഷികളെ കുറിച്ച്‌ നടത്തിയ പഠനം. കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ സഹായത്താല്‍ നടത്തിയ സമഗ്രമായ ഒരു നിരീക്ഷണത്തിന്റെ ആകെത്തുകയാണ്‌ ഈ പുസ്‌തകം.
രണ്ട്‌ ഭാഗങ്ങളായിട്ടാണ്‌ ഈ പുസ്‌തകത്തിലെ ഉള്ളടക്കം വിഭജിച്ചിരിക്കുന്നത്‌. ഒന്നാം ഭാഗത്തില്‍ നീര്‍ത്തടങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും സംരക്ഷണരീതിയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. രണ്ടാം ഭാഗം പക്ഷിനിരീക്ഷണമാണ്‌. കണ്ണൂര്‍ ജില്ലയിലെ കാട്ടാമ്പിള്ളി തണ്ണീര്‍ത്തടത്തില്‍ മുണ്ടേരിക്കടവ്‌ ആണ്‌ പഠനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്‌. അവിടെ 65 ഇനം ദേശാടനപ്പക്ഷികള്‍ വന്നുചേരാറുണ്ട്‌. ഈ പക്ഷികളെയാണ്‌ പഠനവിധേയമാക്കിയിട്ടുള്ളത്‌. ഇതില്‍ വംശനാശം നേരിട്ടവയും നേരിട്ടുകൊണ്ടിരിക്കുന്നവയും എല്ലാമുണ്ട്‌. എല്ലാ പക്ഷികളുടെയും കളര്‍ചിത്രങ്ങള്‍ പുസ്‌തകത്തില്‍ കൊടുത്തിട്ടുണ്ട്‌. പക്ഷികള്‍ക്ക്‌ രൂപസാദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വര്‍ണങ്ങള്‍ നല്‍കിയിട്ടുമുണ്ട്‌. കട്ടികൂടിയ കടലാസില്‍, ആകര്‍ഷകമായ രീതിയിലാണ്‌ പുസ്‌തകം തയ്യാറാക്കിയിട്ടുള്ളത്‌. കെട്ടിലും മട്ടിലും ഇതുപോലെയുള്ള പുസ്‌തകങ്ങള്‍ മലയാളത്തില്‍ വളരെ കുറവാണ്‌.
വിദ്യാര്‍ത്ഥികള്‍ക്കും ശാസ്‌ത്രകുതുകികള്‍ക്കും അതുപോലെതന്നെ ഗവേ ഷകര്‍ക്കും നിരീക്ഷണപാടവമുള്ളവര്‍ക്കും ഒരുപോലെ പ്രയോജന കരമാണ്‌ ഈ പുസ്‌തകം.
സര്‍ഗാത്മകവും അനുകരണീയവു മായ പഠനം നടത്തിയ ബാബു.പി.പി.കരക്കാട്ടിനും അഭിലാഷ്‌.കെ. പ്രഭാകരനും അഭിനന്ദനങ്ങള്‍.


റിവ്യുb
ശ്രുതി.കെ.കുമാര്‍
എം.എ.മലയാളം,
ശ്രീ കേരളവര്‍മ കോളേജ്‌, തൃശൂര്‍ 

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668