കേരളാ
സിലബസിലും പാഠപുസ്‌കങ്ങളിലും സി.ബി.എസ്.ഇ സിലബസിനെക്കാളും
പാഠപുസ്‌തകങ്ങളെക്കാളും (അതായത് എന്‍.സി.ഇ.ആര്‍.ടി) വളരെ കുറഞ്ഞ
ഉള്ളടക്കമേ ഉള്ളൂ എന്നാണ് കേരള പാഠ്യപദ്ധതിയെ നിരാകരിക്കാന്‍
തയ്യാറാകുന്നവര്‍ പലപ്പോഴും പറയാറുള്ളത്. ഈ വിശ്വാസത്തിന് എന്തെങ്കിലും
അടിസ്ഥാനമുണ്ട് എന്ന് ഇതുവരെ ആരെങ്കിലും വസ്‌തുനിഷ്‌ഠമായി തെളിയിച്ചതായി
അറിവില്ല. ഒരു അന്ധവിശ്വാസം കണക്കെ ആ ധാരണ നിലനില്‍ക്കുന്നുവെന്നു മാത്രം. നിലവാരത്തിന്റെ പേര് പറഞ്ഞ് കേരള പാഠ്യപദ്ധതിയെ വലിച്ചെറിയാനും സി.ബി.എസ്.ഇ/ എന്‍.സി.ഇ.ആര്‍.ടി
യെ പ്രതിഷ്‌ഠിക്കാനും ചിലര്‍ ശ്രമിക്കുന്നതിനാല്‍ അതിലെന്തെങ്കിലും
വസ്‌തുതയുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ വിദ്യാഭ്യാസരംഗത്ത് ഇടപെടുന്ന
ഒരു ശാസ്‌ത്രസംഘടന എന്ന നിലയില്‍ പരിഷത്ത് തയ്യാറാവുകയാണ്.
ഉള്ളടക്കത്തിന്റെ അളവാണ് ഒരു പാഠ്യപദ്ധതിയുടെ നിലവാരം നിശ്ചയിക്കുന്നതെന്ന
മിഥ്യാധാരണ പരിഷത്തിനില്ല. കുറെയേറെ വിവരങ്ങള്‍ കുത്തിനിറക്കുക വഴി ഒരു
പാഠ്യപദ്ധതിയെ ലോകോത്തരമാക്കാമെങ്കില്‍ പാഠ്യപദ്ധതി പരിഷ്‌കരണമെന്നത്
ഇത്രയേറെ സങ്കീര്‍ണമായ പ്രക്രിയയാവില്ലല്ലോ. ഉള്ളടക്കത്തിന്റെ അളവുകൊണ്ട്
ഒരു പാഠ്യപദ്ധതി മികവുറ്റതാകുമെങ്കില്‍, എല്ലാ രാജ്യക്കാരും അത്തരമൊന്ന്
സ്വീകരിച്ചാല്‍ മതിയല്ലോ എന്ന മറുചോദ്യവും ഞങ്ങള്‍ ചോദിക്കുന്നില്ല.
ഉള്ളടക്കത്തിന്റെ അളവാണ് പാഠ്യപദ്ധതിയെ മികച്ചതാക്കുന്നതെങ്കില്‍, ആ
മാനദണ്‌ഡമനുസരിച്ചു തന്നെ കേരളത്തിലെ പാഠ്യപദ്ധതി എവിടെ
നില്‍ക്കുന്നുവെന്ന് പരിശോധിക്കുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം.
പരിഷത്ത് പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഒരു ബ്ലോഗ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
പ്രകൃതിയും മനുഷ്യനും
പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ
പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..
പുരസ്കാരം

ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ