തെത്‌സുകോ കുറോയാനഗി എന്ന ജപ്പാനീസ് മാധ്യമപ്രവര്‍ത്തകയുടെ ആത്മകഥയാണ് ഞാന്‍ വായിച്ചിട്ടുള്ളവയില്‍ വച്ച് എന്നെ ഏറെ ആകര്‍ഷിച്ച പുസ്‌തകം. തെത്‌സുകോ കുറോയാനഗി, ലോകസാഹിത്യത്തിനു മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന ഈ ആത്മകഥയില്‍ തെത്‌സുകോ തന്റെ `ബാല്യകാലാനുഭവങ്ങള്‍' ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തന്റെ ചുറ്റുപാടുമുള്ള ലോകത്തെ ഒരു കുരുന്ന് എങ്ങനെ നോക്കികാണുന്നുവെന്ന് ലാളിത്യമാര്‍ന്ന ഭാഷയില്‍ തെത്‌സുകോ വര്‍ണ്ണിക്കുന്ന വളരെ വ്യത്യസ്‌തമായ, വായനക്കാരില്‍ അത്ഭുതം സൃഷ്‌ടിക്കുന്ന ഒരു വിദ്യാലയത്തെ ഗ്രന്ഥകര്‍ത്താവ് പരിചയപ്പെടുത്തുന്നു. സൊസാകു കൊബായാഷി മാസ്റ്ററുടെ റ്റോമോ വിദ്യാലയം. തീവണ്ടിമുറികളാണ് അവിടത്തെ ക്ലാസ്സ് മുറികള്‍. ഓരോ സമയത്തും ഏതു വിഷയം പഠിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം വിദ്യാര്‍ത്ഥികള്‍ക്കാണ്. തീവണ്ടിമുറിയിലെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങികൂടുന്നതായിരുന്നില്ല റ്റോമോയിലെ പഠനരീതി. ചുറ്റുപാടും കണ്ടും കേട്ടും രുചിച്ചും ശ്വസിച്ചും സ്‌പര്‍ശിച്ചും അങ്ങനെ അങ്ങനെ തുറസ്സായ പാചകശാല, ചുടുനീരുവകളിലേക്കുള്ള യാത്രകള്‍, തീവണ്ടിലൈബ്രറി, സഹവാസക്യാമ്പുകള്‍, കായികമേള, നാടകാവതരണവേളകള്‍ ഇങ്ങനെ നീളുന്നു റ്റോമോയിലെ സവിശേഷപ്രവര്‍ത്തനങ്ങള്‍.
വിദ്യാഭ്യാസം, കേവലം പരീക്ഷ ജയിക്കുന്നതിനോ ജോലി ലഭിക്കുന്നതിനോ വേണ്ടിയല്ല, ജനാധിപത്യബോധമുള്ള സമൂഹത്തെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന ഒരു തലമുറ വളര്‍ത്തിയെടുക്കുക, വിദ്യാഭ്യാസം കച്ചവടമാകുന്ന ഈ കാലഘട്ടത്തില്‍ ഒരു ജയില്‍ പുള്ളിയ്‌ക്ക് ജയിലില്‍ ലഭിക്കുന്ന സ്വാതന്ത്ര്യംപോലും പല വിദ്യായലങ്ങളിലും കുട്ടികള്‍ക്ക് ലഭിക്കുന്നില്ല- ഇതിനെല്ലാം എതിരെ വിരല്‍ ചൂണ്ടുകയാണ് റ്റോമോ വിദ്യാലയവും ടോട്ടോച്ചാന്‍ എന്ന കൃതിയും. ഈ പുസ്‌തകം വായിക്കുന്ന ഓരോ വായനക്കാരന്റെയും മനസ്സില്‍ തീര്‍ച്ചയായും ടോട്ടോചാനും റ്റോമോ വിദ്യാലയവും ഇടംപിടിക്കും.
ടോട്ടോച്ചാന്‍
തെത്‌സുകോ കുറോയാനഗി
വില: 32.00
ബാലവായനb
അന്ന.ടി.എം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ