2014, ജൂലൈ 4, വെള്ളിയാഴ്‌ച

ഊര്‍ജം, ഊര്‍ജം


`ഊര്‍ജം, ഊര്‍ജം' എന്ന കൃതി ഡോ. എം.പി.പരമേശ്വരന്‍, ഡോ. ആര്‍.വി.ജി. മേനോന്‍ എന്നീ രണ്ട്‌ ജനകീയ ശാസ്‌ത്ര പ്രതിഭകളുടെ കൂട്ടു രചനയാണ്‌. ഒന്നാമത്തെ `ഊര്‍ജം', ഊര്‍ജത്തിന്റെ ശാസ്‌ത്ര സിദ്ധാന്തങ്ങളെയും രണ്ടാമത്തേത്‌, ഊര്‍ജത്തിന്റെ വിവിധ രൂപങ്ങളെയും പ്രതിനിധാനം ചെയ്യുന്നുവെന്ന്‌ ഈ ഗ്രന്ഥത്തിന്റെ തലക്കെട്ടില്‍ നിന്നു തന്നെ അര്‍ത്ഥം തിരയാം. പ്രകൃതി പ്രതിഭാസങ്ങളെയോ, വ്യത്യസ്‌ത നീരീക്ഷണങ്ങള്‍ തമ്മിലുള്ള ബന്ധത്തെയോ ലളിത സമവാക്യങ്ങളിലൂടെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതാണ്‌ ശാസ്‌ത്രത്തിലെ ഏറ്റവും മനോഹരമായ കാര്യം എന്നത്‌ സ്റ്റീഫന്‍ ഹോക്കിങ്ങ്‌സിന്റെ നിരീക്ഷണമാണ്‌. അതേപോലെ, സങ്കീര്‍ണ്ണവും സങ്കേതജടിലവുമായ വിഷയങ്ങള്‍ സരളമായി എഴുതുവാന്‍ കഴിയുന്നതും മഹത്തായ യത്‌നമാണ്‌. അതിനുള്ള ദൃഷ്‌ടാന്തമായി ഈ കൃതി മാറുന്നുണ്ട്‌.
പെട്രോളിയം, വൈദ്യുതി എന്നീ രണ്ട്‌ ഊര്‍ജ്ജ ദ്രവങ്ങളെയാണ്‌ ഊര്‍ജത്തിന്റെ പര്യായങ്ങളായി ആധുനിക സമൂഹം കൊണ്ടാടുന്നത്‌. പെട്രോളിയമാകട്ടെ, ഒരു ഊര്‍ജ്ജ രൂപത്തിനപ്പുറം സ്റ്റോക്ക്‌ മാര്‍ക്കറ്റിലെ ഊഹക്കച്ചവടത്തിനുള്ള ചരക്കായും (ഡെറിവേറ്റീവ്‌സ്‌) എണ്ണക്കമ്പനികള്‍ക്ക്‌ പകല്‍കൊള്ള നടത്താനുള്ള ഉല്‌പന്നമായും പരിണമിച്ചിരിക്കുന്നു. അന്താരാഷ്‌ട്രമാര്‍ക്കറ്റില്‍ ക്രൂഡിന്‌ ബാരലിന്‌ 90 ഡോളറില്‍ താഴെ (ലിറ്ററിന്‌ 30 രൂപയില്‍ താഴെ) വിലയുള്ളപ്പോള്‍, ലിറ്ററിന്‌ 70 രൂപവരെ വിലയുയര്‍ത്തി വില്‌ക്കുന്നതിന്‌ അനുമതി നല്‍കുന്ന ജനാധിപത്യമാണ്‌ ഇന്ത്യയിലുണ്ടാകുന്നത്‌. പെട്രോള്‍, പൊള്ളുകയാണ്‌.
ഊര്‍ജ്ജം മുഴുവന്‍ ജനതയുടേയും പൊതുസ്വത്താണ്‌. ഊര്‍ജ സ്രോതസ്സുകള്‍ എന്ന മൂന്നാം അദ്ധ്യായത്തില്‍ പെട്രോളിയത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള വിവരണം നമുക്ക്‌ നല്‍കുന്നത്‌ ഈ തിരിച്ചറിവാണ്‌. അനേക ലക്ഷം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഭൂമുഖത്തുണ്ടായിരുന്ന സസ്യങ്ങളും മറ്റുജീവികളും നശിച്ച്‌ മണ്ണടിഞ്ഞ്‌, ദീര്‍ഘകാലം അത്യുന്നത മര്‍ദ്ദത്തിനും താപത്തിനും വിധേയമായി, ഓക്‌സിജനില്ലാത്ത അവസ്ഥയില്‍ രൂപം കൊണ്ടതാണ്‌ ഫോസില്‍ ഇന്ധനങ്ങള്‍. പെട്രോളിയം പലതരത്തിലുള്ള വിവിധ താപനിലകളില്‍ ബാഷ്‌പീകരിച്ച്‌ വേര്‍തിരിച്ചെടുത്താല്‍, ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ, നാഫ്‌ത, എല്‍.പി.ജി എന്നീ ഇന്ധനങ്ങളാകും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ അന്തര്‍ദഹന എഞ്ചിന്‍ കണ്ടുപിടിച്ചത്‌ ഈ വ്യവസായത്തിന്റെ ശുക്ര ദശയായി. ഡീസല്‍ എഞ്ചിനും തുടര്‍ന്ന്‌ പെട്രോള്‍ എഞ്ചിനും വ്യാപകമായതാണ്‌ പുതിയ ഇന്ധനങ്ങള്‍ക്ക്‌ വഴിത്തിരിവായത്‌. അമേരിക്ക, റഷ്യ, ഇറാന്‍, പെറു, വേനിസ്വേല, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ എണ്ണ നിക്ഷേപങ്ങള്‍ കണ്ടെത്തിയിരുന്നു. ഇന്ന്‌ ലോകത്തിലെ ഗതാഗതാവശ്യങ്ങള്‍ക്കുള്ള ഊര്‍ജ സ്രോതസ്സില്‍ 90 ശതമാനവും എണ്ണയാണ്‌. പെട്രോളിയത്തിന്റെ ലോക നിക്ഷേപം 16800 കോടി ടണ്ണാണ്‌. പ്രതിവര്‍ഷം ഉപഭോഗമാകട്ടെ 400 കോടി ടണ്ണും. ഈ നിരക്കില്‍ പോയാല്‍ കഷ്‌ടിച്ച്‌ 40 വര്‍ഷത്തേക്ക്‌കാണും എണ്ണ നിക്ഷേപം. ഇങ്ങനെ തീര്‍ന്നു കൊണ്ടിരിക്കുന്ന ഈ ഊര്‍ജ സ്രോതസ്സിനെയോര്‍ത്ത്‌ ആരുടെയും ഉറക്കം ഇല്ലാതാകുന്നില്ല.
ജലശക്തിയില്‍ നിന്ന്‌ വൈദ്യുതി ഉല്‌പാദിപ്പിക്കാനുള്ള പരിശ്രമം, ടര്‍ബൈനുകളുടെ വികസനവും വൈദ്യുതി ജനറേറ്ററിന്റെ കണ്ടുപിടുത്തവും മൂലം, സഫലമായതാണ്‌ ഈ ഊര്‍ജ്ജ രംഗത്തെ കുതിച്ചുചാട്ടത്തിന്റെ അടിസ്ഥാനം. വൈദ്യുതി ഉല്‌പാദനവും പ്രേഷണവും കാര്യക്ഷമമായതോടെ, വ്യവസായം എവിടെ സ്ഥാപിച്ചാലും അവിടെ ഊര്‍ജം എത്തിക്കാമെന്ന അവസ്ഥവന്നു. ഗാര്‍ഹിക ഊര്‍ജ വിതരണവും പ്രാവര്‍ത്തികമായി. വന്‍കിട ഊര്‍ജ ഉല്‌പാദനം ആദ്യമായി നടന്നത്‌ നയാഗ്രയിലാണ്‌. പ്രേഷണത്തിനായി ഏ.സി. (Alternating Current) ആദ്യമായി ഉപയോഗിച്ചതും നയാഗ്ര പവര്‍‌സ്റ്റേഷനിലാണ്‌. അവിടുന്നങ്ങോട്ട്‌ വെള്ളച്ചാട്ടത്തില്‍നിന്നും ഊര്‍ജം ചോര്‍ത്തിയെടുത്ത്‌ വൈദ്യുതി ഉല്‌പാദിപ്പിച്ച്‌ വിതരണം ചെയ്യുന്ന ജല വൈദ്യുത നിലയങ്ങള്‍ ലോകമെങ്ങും സ്ഥാപിച്ചു തുടങ്ങി. ഇന്ന്‌ അവയില്‍ നിന്നും 2,76,700 കോടി യൂണിറ്റ്‌ ഊര്‍ജം ലഭിച്ചു കൊണ്ടിരിക്കുന്നു.
കൂടുതല്‍ ഉയര്‍ന്ന അളവില്‍ വൈദ്യുതി ഉല്‌പാദിപ്പിക്കാന്‍ താപ - ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതും വ്യാപകമായി തീര്‍ന്നു. ആണവനിലയങ്ങള്‍ താപ നിലയങ്ങളെക്കാള്‍ ഏറെ സങ്കീര്‍ണ്ണമാണ്‌. ആണവറിയാക്‌ടറുകള്‍, താപ ബോയ്‌ലര്‍ പൊട്ടിത്തെറിച്ചാല്‍ചുറ്റുപാടുമുള്ളവര്‍ക്ക്‌ പൊള്ളലേല്‍ക്കുമെങ്കിലും, ആണവറിയാക്‌ടറില്‍ നിന്നും പുറത്തുവരുന്ന റേഡിയോ ആക്‌റ്റീവ്‌ മാലിന്യങ്ങള്‍ എത്ര ദൂരത്തേക്കാണ്‌ പടരുക എന്ന്‌ പറയാനാവില്ല. റഷ്യയിലെ ചെര്‍ണോബില്‍ റിയാക്‌ടറിന്റെ സ്‌ഫോടന ഫലമായി പുറത്തുവന്ന റേഡിയോ ആക്‌റ്റീവ്‌ പദാര്‍ത്ഥങ്ങള്‍ ആയിരക്കണക്കിന്‌ കിലോമീറ്റര്‍ ദൂരെവരെ എത്തുകയുണ്ടായി, ഈയിടെ ജപ്പാനില്‍ സുനാമി തകര്‍ത്ത ഹിക്കുഷിമ മറ്റൊരു ദുരന്തമുഖമാണ്‌. എല്ലാവഴികളും കയ്യൊഴിഞ്ഞ മട്ടില്‍ ഇന്ത്യ, ആണവനിലയങ്ങള്‍ക്കുവേണ്ടി അമേരിക്കന്‍ ദാസ്യം സ്വീകരിക്കുമ്പോള്‍ ജനങ്ങളുടെ ഭാവിയാണ്‌ തുലാസിലാടുന്നത്‌. ആണവശാസ്‌ത്രജ്ഞനായിരുന്ന ഡോ. എം.പി. പരമേശ്വരന്റെ പരിജ്ഞാനം ഈ ഭാഗത്ത്‌ മിഴിവാര്‍ന്നുതന്നെ കാണാം.
ഇങ്ങനെ, ഊര്‍ജത്തിന്റെ ശാസ്‌ത്ര സിദ്ധാന്തങ്ങളിലേക്കും ചരിത്രത്തിലേക്കുമെല്ലാം ഈ കൃതി യാത്രചെയ്യുന്നു. തീ കണ്ടുപിടിച്ചിടത്തുനിന്നാണ്‌ മനുഷ്യന്റെ ഊര്‍ജ സ്രോതസ്സുകള്‍ തേടിയുള്ള അന്വേഷണം ആരംഭിക്കുന്നത്‌. കാറ്റിന്റെയും ജലത്തിന്റെയും ഒഴുക്കുകളില്‍ പിന്നെ മനുഷ്യന്‍ ഊര്‍ജം തിരഞ്ഞുപോയി. ഇന്ന്‌ വൈദ്യുതിയും ഫോസില്‍ ഇന്ധനങ്ങളുമായി വലിയതോതിലുള്ള ഊര്‍ജമാണ്‌ മനുഷ്യര്‍ ഉപയോഗിക്കുന്നത്‌. ഊര്‍ജ ഉപഭോഗത്തിന്റെ അളവ്‌ ഒരു ജനതയുടെ ജീവിത ഗുണതയെ നിര്‍ണ്ണയിക്കുന്നുവെന്നത്‌ പതിരില്ലാത്ത ഒരു പുതുചൊല്ലാണ്‌.
ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്‌ `ഊര്‍ജം, ഊര്‍ജം' എന്ന കൃതിയുടെ രണ്ടാം പതിപ്പാണ്‌.
ഊര്‍ജം ഊര്‍ജം
ഡോ.എം.പി.പരമേശ്വരന്‍
ഡോ.ആര്‍വി.ജി.മേനോന്‍
വില: 100 രൂപ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668