ഡോ.എ.അച്യുതന്‍
വില:250.00
വെറുമൊരു ശാസ്‌ത്രശാഖയെന്നതിലുപരി പരിസ്ഥിതി വിജ്ഞാനം നിലനില്‍പിന്റെയും സുസ്ഥിരവികസനത്തിന്റെയും അടിസ്ഥാനമാണെന്ന് ഏതൊരാളും തിരിച്ചറിഞ്ഞു കഴിഞ്ഞു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം എല്ലാ ഇന്ത്യന്‍ സര്‍വകലാശാലകളിലും ബിരുദതലത്തില്‍ പരിസ്ഥിതി വിജ്ഞാനം നിര്‍ബന്ധവിഷയമാണല്ലോ. സര്‍വകലാശാല പാഠ്യപദ്ധതികൂടി ഉള്‍ക്കൊുകൊ് ഡോ.എ.അച്യുതന്‍ തയ്യാറാക്കിയ പരിസ്ഥിതി പഠനത്തിന് ഒരു ആമുഖം എന്ന ഗ്രന്ഥം അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാത്രമല്ല, ഈ വിഷയത്തെ ഗൗരവപൂര്‍വം സമീപിക്കുന്ന ഏതൊരാള്‍ക്കും വളരെ സഹായകരമാണ്.
പരിസ്ഥിതി പഠനത്തിന്റെ ബഹുമുഖ സ്വഭാവം, പ്രകൃതിവിഭവങ്ങളുടെ നീതിപൂര്‍വമായ ഉപയോഗം, ഇക്കോവ്യൂഹങ്ങളിലെ ഊര്‍ജപ്രവാഹം, ജൈവ വൈവിധ്യത്തിന്റെ സംരക്ഷണം, പരിസ്ഥിതിമലിനീകരണം തുടങ്ങിയ ഭാഗങ്ങള്‍ നമുക്കിടയിലുള്ള ചിലരുടെ പാരിസ്ഥിതിക നിരക്ഷരത നിര്‍മാര്‍ജനം ചെയ്യാന്‍ സഹായകമാണ്. കേരളത്തില്‍ എല്ലാ ജില്ലകളിലും ഓരോ വിമാനത്താവളമാണ് നമ്മുടെ അടിയന്തിരാവശ്യമെന്നും നെല്‍കൃഷി നമ്മുടെ സംസ്ഥാനത്തിന് വേന്നെ് വയ്‌ക്കാവുന്നതേയുള്ളൂവെന്നും ഉപദേശിക്കുന്ന വികസനപടുക്കളോട് ഈ ഗ്രന്ഥം ഒരുവട്ടം മനസ്സിരുത്തി വായിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. എന്തെല്ലാം ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് ഗ്രന്ഥകര്‍ത്താവ് നിര്‍ദ്ദേശിക്കുന്നു്. വികസനപടുക്കളുടെ നിരക്ഷരതയകറ്റാന്‍ അവ സഹായകമാകും.
പരിസ്ഥിതിയും സാമൂഹിക പ്രശ്‌നങ്ങളും എന്ന അധ്യായം നമ്മുടെ രാഷ്‌ട്രീയ നേതാക്കള്‍, നിയമജ്ഞര്‍ തുടങ്ങിയവര്‍ക്ക് ഒരു വഴികാട്ടി കൂടിയാണ്. പരിസ്ഥിതിയിലുാകുന്ന പ്രശ്‌നങ്ങള്‍ മനുഷ്യാവകാശങ്ങളെ ഹനിക്കുന്നതെങ്ങനെയെന്ന് കൂടുതല്‍ അന്വേഷണം നടത്താന്‍ വായനക്കാരെ ഈ ഗ്രന്ഥം പ്രേരിപ്പിക്കുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഐക്യരാഷ്‌ട്ര വര്‍ഷാചരണങ്ങള്‍, ദേശീയദിനങ്ങള്‍, അന്തര്‍ദേശീയദിനങ്ങള്‍ എന്നിവയുടെ പട്ടിക ഉള്‍ക്കൊള്ളിച്ചത് ഏറെ നന്നായി. ഈ ദിനാചരണങ്ങള്‍ എങ്ങനെ സജീവമാക്കാമെന്ന് നമ്മുടെ അധ്യാപകലോകം ചിന്തിയ്‌ക്കണം. വിരല്‍തുമ്പില്‍ വിജ്ഞാനം എത്തുന്ന ഇന്നത്തെ ലോകത്തില്‍ കുട്ടികള്‍ക്ക് ഒരു ചെറിയ പ്രോത്സാഹനം നല്‍കുകയേ വേു. അപ്പോള്‍ ലോകമഹാസമുദ്രദിനവും (ജൂണ്‍8) അന്താരാഷ്‌ട്ര കടലോര ശുചീകരണദിനവും (സെപ്‌തംബര്‍ 21) കുട്ടികള്‍ ആചരിച്ചുകൊള്ളും. പലരും അവഗണിച്ചിട്ടിരിക്കുന്ന അന്താരാഷ്‌ട്രധാരണകളുടെയും ഉടമ്പടികളുടെയും നിയമങ്ങളുടെയും പ്രാധാന്യം യുവതലമുറ തന്നെ അവതരിപ്പിക്കും.
പഠനയാത്രകളുടെ പ്രാധാന്യം നാടുനീങ്ങിയ വന്യജീവികളുടെ വംശനാശത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍വരെ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയത് വെറുതെ വായിച്ചുപോകാന്‍ മാത്രമല്ല, കൂടുതല്‍ അന്വേഷണപഠനങ്ങള്‍ക്കു പ്രേരണയാകാന്‍ കൂടി സഹായകമാണെന്നതാണ് ഈ ഗ്രന്ഥത്തിന്റെ ഏറ്റവും വലിയ ഗുണം. കേരളത്തിലുടനീളം പരിസ്ഥിതിയെ സംബന്ധിച്ച് ഒരു ഉണര്‍വ് ഉായിട്ടു്. ഈ കാര്യം സംബന്ധിച്ച് സമരങ്ങളിലേര്‍ പ്പെടുന്നവര്‍ക്കും ഈ ഗ്രന്ഥം സഹായകമാണ്. സര്‍വകലാശാല കോളേജ് അധ്യാപകരും വിദ്യാര്‍ഥികളും ഈ ഗ്രന്ഥം അര്‍ഹിക്കുന്ന ഗൗരവത്തോടെ സ്വീകരിക്കുമെന്ന് കരുതുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ