പ്രൊഫ . എസ്. ശിവദാസ്
``ശിവദാസേ ഞാന്‍ അനേകം പിഎച്ച്‌ഡിക്കാരെ സൃഷ്‌ടിച്ചിട്ടുണ്ട്. എന്നാല്‍ അവരൊന്നും പഠിത്തം കഴിഞ്ഞു പോയിട്ട് എനിക്കൊരു കത്തുപോലും അയച്ചിട്ടില്ല. എന്നാല്‍ നിങ്ങള്‍ എന്നെ യുറീക്കയിലൂടെ അവതരിപ്പിച്ചില്ലേ? അതിനുശേഷം അനേകം കൊച്ചുകുട്ടികള്‍ എനിക്കു കത്തെഴുതി. സ്‌നേഹവും ആവേശവും ശാസ്‌ത്രകൗതുകവും നിറഞ്ഞ ആ കത്തുകള്‍ എനിക്ക് നല്‍കിയ ആഹ്ലാദം പറഞ്ഞറിയിക്കാന്‍ പറ്റില്ല. നിങ്ങള്‍ യുറീക്കയിലൂടെ വലിയ കര്‍മ്മങ്ങളാണ് നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്''.
യുറീക്കയെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഞാന്‍ പ്രൊഫ.പി.ആര്‍.പിഷാരടിയുടെ
ഈ വാക്കുകള്‍ ആണ് ആദ്യമായി ഓര്‍ക്കാറുള്ളത്. അദ്ദേഹവുമായി ഒരു അഭിമുഖം
നടത്തി യുറീക്കയില്‍ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ വിലാസവും മാസികയില്‍
കൊടുത്തു. അത് ഉപയോഗിച്ച് അനേകം കൊച്ചുകുട്ടികള്‍ അദ്ദേഹത്തിനെഴുതിയ
കാര്യമാണ് അദ്ദേഹം സൂചിപ്പിച്ചത്. അന്ന് കത്തെഴുതിയ മിടുക്കര്‍
പിന്നീട് നല്ല ശാസ്‌ത്രകൗതുകമുള്ളവരായി വളര്‍ന്നിരിക്കും എന്നതിന്
എനിക്കു സംശയമേയില്ല. `യുറീക്ക ഇഫക്‌ട്' എന്താണ് എന്ന് ഈ സംഭവം
വ്യക്തമാക്കുന്നു. യുറീക്ക കുട്ടികള്‍ക്കു മാത്രമല്ല മഹാന്മാരായ
ശാസ്‌ത്രജ്ഞന്മാര്‍ക്കുവരെ പ്രചോദനം നല്‍കുന്നു. കേരളത്തിലെ
കൊച്ചുകുട്ടികളെ ശാസ്‌ത്രകൗതുകമുള്ളവരാക്കി മാറ്റാന്‍ അക്കാലത്ത് യുറീക്ക
മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്റര്‍നെറ്റും മറ്റും അന്ന് പ്രചാരം
നേടിയിരുന്നില്ല എന്ന് ഓര്‍ക്കണം.
മറ്റൊരു കഥ കൂടി ഓര്‍ത്തുപോകുന്നു. കേരളത്തിലെ ഒരു പ്ലസ് ടു സ്‌കൂളില്‍ അധ്യാപിക ഒരിക്കല്‍ എനിക്കെഴുതി: ഞാന്‍ ആദ്യമായി ഒരു കത്താണ് എഴുതിയത്; യുറീക്കക്ക്. അതിനു മാമന്‍ അയച്ച മറുപടി നിധിപോലെ ഞാന്‍ സൂക്ഷിച്ചു. എന്റെ പില്‍ക്കാല പഠനത്തിനും ഉയര്‍ച്ചക്കും സഹായിച്ചത് യുറീക്ക വായനയാണ്.
ഞാന്‍ യുറീക്കയുടെ ഒന്നാം ലക്കം മുതല്‍ തോള്‍സഞ്ചിയില്‍ ചുമന്ന് കോട്ടയത്തെ സ്‌കൂളുക ളില്‍ പോയാണ് യുറീക്കയുമായി ബന്ധമുണ്ടാക്കുന്നത്. പിന്നീട് അന്നത്തെ എഡിറ്റര്‍ ടി.ആര്‍.ശങ്കുണ്ണിയുടെ പ്രേരണ മൂലം യുറീക്കക്ക് മാറ്റര്‍ നല്‍കാന്‍ തുടങ്ങി. യശശ്ശരീരനായ പി.ടി.ഭാസ്കരപ്പണിക്കരായിര ുന്നു
കഥയെഴുതാന്‍ പ്രേരിപ്പിച്ചത്. യുറീക്ക എഡിറ്റോറിയല്‍ ബോര്‍ ഡില്‍
അംഗമായപ്പോള്‍ കോട്ടയത്തുനിന്നും തൃശൂരില്‍ എം.സി.നമ്പൂതിരിപ്പാടിന്റെ
മുറിയിലിരുന്ന് ചര്‍ച്ചകള്‍ നടത്തി. രാത്രി തിരിച്ചു പോന്നിരുന്ന കഥകള്‍
ഓര്‍ക്കുന്നു. അന്ന് കോളജ് അധ്യാപകരുടെ ശമ്പളം വളരെ കുറവായിരുന്നു.
അതില്‍നിന്നും പണം എടുത്താ യിരുന്നു യാത്ര. ആരും യാത്രച്ചെലവുതരാന്‍
അന്നില്ലായിരുന്നു. എം.സി.നമ്പൂതിരിപ്പാടും സി.ജി.ശാന്തകുമാറും ഏ.എ.ബോസും
കേശവന്‍ വെള്ളിക്കുളങ്ങരയും സി.ആര്‍.ദാസും ഒക്കെയായി പരിചയമായത് അങ്ങനെ.
ശാസ്‌ത്രപ്രചാരണത്തിനുള്ള പുതിയ മാതൃകകള്‍ യുറീക്കയിലൂടെ രൂപം കൊണ്ടത്
അങ്ങനെയുള്ള അനേകം പേരുടെ പരിശ്രമം കൊണ്ടായിരുന്നു.
പിന്നീട് എത്രയോവര്ഷങ്ങള്ക്കുശേഷമാ യിരുന്നു
ഞാന്‍ യുറീക്കയുടെ എഡിറ്ററായത്. എം.പിയും വി.കെ.ദാമോദരനും കൂടി
നിര്‍ബന്ധിച്ചായിരുന്നു ആ ചുമതല എന്റെ തലയില്‍ വച്ചത്. കോഴിക്കോട്
ചെന്നാല്‍, കെ.ശ്രീധരന്‍മാസ്റ്ററുടെ വീടായിരുന്നു എന്റെ വീട്.
ഇതെഴുതുന്നത് വ്യക്തി ബന്ധങ്ങളുടെ പ്രാധാന്യം എത്രവലുതാണ് എന്നു
സൂചിപ്പിക്കാനാണ്. ഊഷ്‌മളമായ ആ വ്യക്തി ബന്ധങ്ങളായിരുന്നു ഒരു സന്നദ്ധ
സംഘടനയില്‍ ആവേശത്തോടെ പ്രവര്‍ത്തിക്കാന്‍ പ്രേരണ നല്‍കിയിരുന്ന ഒരു ഘടകം.
വിശദമായ അനുഭവപാഠങ്ങള്‍ വിവരിക്കാന്‍ ഈ പംക്തിയിലെ സ്ഥലം അനുവദിക്കുന്നില്ലല്ലോ. ഒരു കാര്യം മാത്രം പറഞ്ഞ് ഈ കുറിപ്പ് അവ സാനിപ്പിക്കാം. ശാസ്‌ത്രസാങ്കേതികവിജ്ഞാന രംഗത്ത് വലിയ മുന്നേറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആ വിജ്ഞാനവിസ്‌ഫോടനം ഉള്‍ക്കൊണ്ട്, വിജ്ഞാനത്തിന്റെ മുന്നേറ്റത്തിന്റെ മുന്‍നിരയില്‍നിന്ന്, മുന്നേറാന്‍ കഴിയുന്ന യുവാക്കളുള്ള രാജ്യമേ ഇനി വളരൂ. നമ്മുടെ നാട്ടിലെ കൊച്ചുകുട്ടികളെ ശാസ്‌ത്രത്തിന്റെ ഈ മുന്നേറ്റത്തിന്റെ ആവേശകരമായ ചിത്രം പരിചയപ്പെടുത്തുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ചരിത്രപരമായ ആ ദൗത്യം ഏറ്റെടുക്കാനുള്ള കഴിവും വൈദഗ്‌ധ്യവും വിവേകവും ആണ് യുറീക്കയില്‍ നിന്നും എന്നേപ്പോലുള്ള മുന്‍പേ പറന്ന പക്ഷികള്‍ പ്രതീക്ഷിക്കുന്നത്.
![]() |
``ശിവദാസേ ഞാന്‍ അനേകം പിഎച്ച്‌ഡിക്കാരെ സൃഷ്‌ടിച്ചിട്ടുണ്ട്. എന്നാല്‍ അവരൊന്നും പഠിത്തം കഴിഞ്ഞു പോയിട്ട് എനിക്കൊരു കത്തുപോലും അയച്ചിട്ടില്ല. എന്നാല്‍ നിങ്ങള്‍ എന്നെ യുറീക്കയിലൂടെ അവതരിപ്പിച്ചില്ലേ? അതിനുശേഷം അനേകം കൊച്ചുകുട്ടികള്‍ എനിക്കു കത്തെഴുതി. സ്‌നേഹവും ആവേശവും ശാസ്‌ത്രകൗതുകവും നിറഞ്ഞ ആ കത്തുകള്‍ എനിക്ക് നല്‍കിയ ആഹ്ലാദം പറഞ്ഞറിയിക്കാന്‍ പറ്റില്ല. നിങ്ങള്‍ യുറീക്കയിലൂടെ വലിയ കര്‍മ്മങ്ങളാണ് നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്''.
യുറീക്കയെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഞാന്‍ പ്രൊഫ.പി.ആര്‍.പിഷാരടിയുടെ
മറ്റൊരു കഥ കൂടി ഓര്‍ത്തുപോകുന്നു. കേരളത്തിലെ ഒരു പ്ലസ് ടു സ്‌കൂളില്‍ അധ്യാപിക ഒരിക്കല്‍ എനിക്കെഴുതി: ഞാന്‍ ആദ്യമായി ഒരു കത്താണ് എഴുതിയത്; യുറീക്കക്ക്. അതിനു മാമന്‍ അയച്ച മറുപടി നിധിപോലെ ഞാന്‍ സൂക്ഷിച്ചു. എന്റെ പില്‍ക്കാല പഠനത്തിനും ഉയര്‍ച്ചക്കും സഹായിച്ചത് യുറീക്ക വായനയാണ്.
ഞാന്‍ യുറീക്കയുടെ ഒന്നാം ലക്കം മുതല്‍ തോള്‍സഞ്ചിയില്‍ ചുമന്ന് കോട്ടയത്തെ സ്‌കൂളുക ളില്‍ പോയാണ് യുറീക്കയുമായി ബന്ധമുണ്ടാക്കുന്നത്. പിന്നീട് അന്നത്തെ എഡിറ്റര്‍ ടി.ആര്‍.ശങ്കുണ്ണിയുടെ പ്രേരണ മൂലം യുറീക്കക്ക് മാറ്റര്‍ നല്‍കാന്‍ തുടങ്ങി. യശശ്ശരീരനായ പി.ടി.ഭാസ്കരപ്പണിക്കരായിര
പിന്നീട് എത്രയോവര്ഷങ്ങള്ക്കുശേഷമാ
![]() |
യുറീക്ക ആഗസ്റ്റ് രണ്ടാം ലക്കം ഇതാ http://kssp.in/content/ |
വിശദമായ അനുഭവപാഠങ്ങള്‍ വിവരിക്കാന്‍ ഈ പംക്തിയിലെ സ്ഥലം അനുവദിക്കുന്നില്ലല്ലോ. ഒരു കാര്യം മാത്രം പറഞ്ഞ് ഈ കുറിപ്പ് അവ സാനിപ്പിക്കാം. ശാസ്‌ത്രസാങ്കേതികവിജ്ഞാന രംഗത്ത് വലിയ മുന്നേറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആ വിജ്ഞാനവിസ്‌ഫോടനം ഉള്‍ക്കൊണ്ട്, വിജ്ഞാനത്തിന്റെ മുന്നേറ്റത്തിന്റെ മുന്‍നിരയില്‍നിന്ന്, മുന്നേറാന്‍ കഴിയുന്ന യുവാക്കളുള്ള രാജ്യമേ ഇനി വളരൂ. നമ്മുടെ നാട്ടിലെ കൊച്ചുകുട്ടികളെ ശാസ്‌ത്രത്തിന്റെ ഈ മുന്നേറ്റത്തിന്റെ ആവേശകരമായ ചിത്രം പരിചയപ്പെടുത്തുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ചരിത്രപരമായ ആ ദൗത്യം ഏറ്റെടുക്കാനുള്ള കഴിവും വൈദഗ്‌ധ്യവും വിവേകവും ആണ് യുറീക്കയില്‍ നിന്നും എന്നേപ്പോലുള്ള മുന്‍പേ പറന്ന പക്ഷികള്‍ പ്രതീക്ഷിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ