![]() |
സൈലന്റ്‌വാലി: ചെറുത്തുനില്‍പുകളുടെ നാള്‍വഴികള്‍ ആര്‍. രാധാകൃഷ്‌ണന്‍ ജോജി കൂട്ടുമ്മേല്‍ |
എല്ലാ ചെറുത്തുനില്‌പുകളും വിജയിക്കുമെന്ന് ഉറപ്പില്ല. എന്നിട്ടും ഭൂരിപക്ഷനന്മയെ ഹനിക്കുന്ന അനീ തിക്കെതിരെ മനുഷ്യര്‍ ചെറുത്തു നില്‌പുമായി മുന്നോട്ടു വരുന്നു, അണിചേരുന്നു, കടല്‍ പോലെ അലയടിച്ചുയരുന്നു. വിജയം സുനി ശ്ചിതമെന്ന വിശ്വാസം തന്നെയാണ് കുതിപ്പ് അത് മനുഷ്യാസ്‌തിത്വത്തിന്റെ അടയാളമാണ്. ആ വിശ്വാസത്തെ ജനസാമാന്യത്തിന്റെ വിചാരത്തിലും വികാരത്തിലും ജ്വലിപ്പിക്കുന്നതില്‍ വിജയിക്കുന്നവരാണ് ചരിത്രസ്രഷ്‌ടാ ക്കള്‍. പ്രകൃതിയുടെ നിത്യഹരിത ജീന്‍കലവറയായ നിശ്ശബ്‌ദതാഴ്‌വര (സൈലന്റ്‌വാലി)യിലെ ചോലവനങ്ങളെ വഴിതെറ്റിയ വികസനതന്ത്രങ്ങളുടെ കുരുതിക്കളത്തില്‍നിന്ന് രക്ഷിച്ചെ ടുക്കാന്‍ നടത്തിയ സഹനത്തിന്റെയും വിവേകത്തിന്റെയും സമരം ചരിത്ര ത്തിനുതന്നെ അഭിമാനകരമായി തീരുന്നത് അതു കൊണ്ടാണ്.
സൈലന്റ് വാലിയിലെ ജലവൈ ദ്യുത പദ്ധതിക്കെതിരായ സമരത്തില്‍ നേരിട്ടും പരോക്ഷമായും പങ്കെടു ത്തവര്‍ ഏറെയുണ്ട്. വികസനത്തില്‍ വൈദ്യുതിയുടെ പങ്കിന് അടിവരയിട്ടു കൊണ്ട് വനത്തിനെതിരെ പദ്ധതിക്ക് വേണ്ടി ശക്തിദുര്‍ഗം പണിതവരുണ്ട്. വ്യത്യസ്‌ത സമീപനങ്ങള്‍ സ്വീകരിച്ച ഭരണാധികാരികളും ഉദ്യോഗസ്ഥ രുമുണ്ട്. ഇതെല്ലാം കണ്ടും കേട്ടും മറന്ന സാധാരണ ജനങ്ങളുമുണ്ട്. എല്ലാവരുടെയും മുന്‍പില്‍ സൈലന്റ് വാലി സമരത്തിന്റെ സുവ്യക്തമാ യൊരു ചരിത്രം ആധികാരിക രേഖകളുടെ പിന്‍ബലത്തോടെ ചുരുള്‍ നിവരുമ്പോള്‍ നാം അദ്‌ഭുത പ്പെട്ടുപോകുന്നു- വിവിധ തുറക ളിലുള്ള മനുഷ്യരെ ഐക്യദാര്‍ഢ്യ ത്തോടെ കോര്‍ത്തിണക്കി ഇത്രയേറെ കാര്യങ്ങള്‍ ഇവ്വിധം നിര്‍വഹിക്കാന്‍ എങ്ങനെ കഴിഞ്ഞു! അപൂര്‍വ ജീവചൈതന്യം തുളുമ്പി നില്‌ക്കു മ്പോഴും നിശ്ശബ്‌ദയായി നിലകൊണ്ട ഈ വനത്തിന് ജിഹ്വ നല്‌കിയ മുന്നണിപ്പോരാളികള്‍ ആരൊ ക്കെയായിരുന്നു? ശാസ്‌ത്രജ്ഞര്‍, ജനകീയശാസ്‌ത്രപ്രവര്‍ത്തകര്‍
`ശാസ്‌ത്രഗതി' മാസികയില്‍ മൂന്ന് പതിറ്റാണ്ട് മുമ്പെഴുതിയ ലേഖന ത്തിലൂടെ സൈലന്റ് വാലിയിലേക്ക് ജനശ്രദ്ധ തട്ടിയുണര്‍ത്തിയ പ്രൊഫ .എം.കെ. പ്രസാദിന്റേതാണ് അവതാരിക. തുടര്‍ന്നുള്ള ഏഴ് അദ്ധ്യായങ്ങള്‍ സൈല്‌ന്റ് വാലി സമരത്തിന്റെ നാള്‍വഴി ചരിത്രമാണ്. ഏതാണ്ടത്രയുംതന്നെ വരുന്ന പേജുകള്‍ ആധികാരികമായ അനുബന്ധരേഖകള്‍ക്കായി മാറ്റിവെ ച്ചിരിക്കുന്നു. സൈലന്റ്‌വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചിട്ട് കാല്‍ നൂറ്റാണ്ട് കഴിയുമ്പോഴുള്ള ഈ തിരിഞ്ഞുനോട്ടം വായനക്കാര്‍ക്ക് ചില സവിശേഷമായ തിരിച്ചറിവുകള്‍ നല്‍കുന്നു.
സൈലന്റ്‌വാലി പ്രശ്‌നത്തിന്റെ ദേശീയ-അന്തര്‍ദേശീയ പശ്ചാത്തലം, വിവാദങ്ങളുടെ തുടക്കം, ഏഷ്യയിലെ അവശേഷിക്കുന്ന ജൈവവൈവിധ്യ സമ്പത്തായ ഈ കാടിന്റെ തനിമ, കൊടുങ്കാറ്റായി പടര്‍ന്ന വാദകോലാ ഹലങ്ങളിലൂടെ രണ്ടുതട്ടിലായ കേരളം, ശാസ്‌ത്രത്തെത്തന്നെ പ്രതിക്കൂട്ടി ലാക്കിക്കൊണ്ട് ഇരുപക്ഷത്തും അണി നിരന്ന ശാസ്‌ത്രജ്ഞര്‍, അവസാനം പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്ര നിര്‍ദേശം-ആകാംക്ഷയോടും അഭിമാനത്തോടുംകൂടി വായിച്ചു പോകാവുന്ന ഒരു സമരചരിത്ര മാണിത്. അതോടൊപ്പം വികസനവും പരിസ്ഥിതിയും വിഭിന്ന ധ്രുവങ്ങള ല്ലെന്നും ശാസ്‌ത്രീയ അവബോധ ത്തോടും വരുംതലമുറയെക്കുറിച്ചുള്ള കരുതലോടുംകൂടി ജനപക്ഷത്തുനിന്ന് ചിന്തിച്ചാല്‍ അപകടകരമായ മാര്‍ഗ ങ്ങള്‍ക്ക് ബദലുകള്‍ സൃഷ്‌ടിക്കാനുള്ള വിവേകം മനുഷ്യന്റെ കൂട്ടായ്‌മ ക്കുണ്ടെന്നും ബോധ്യപ്പെടുത്തുന്നു. അത്തരത്തിലുള്ളൊരു മാതൃക ആവിഷ്‌കരിക്കുകയും അതിലൂടെ സൈല്‌ന്റ്‌വാലി സമരത്തിന്റെ പ്രവര്‍ത്തനവിജയം കുറിക്കുകയും ചെ യ്‌തതില്‍ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് വഹിച്ച പങ്ക് സുപ്രധാ നമാണെന്ന തെളിവുകൂടിയാണ് ഈ പുസ്‌തകം.
വികസനം ഉപഭോഗസംസ്‌കാര ത്തിന്റെയും സാമ്രാജ്യത്വ ചൂഷണ ത്തിന്റെയും കുത്സിതമാര്‍ഗമല്ല. അതിരുകളില്ലാത്ത പാരിസ്ഥിതിക ബോധത്തില്‍ അടിയുറച്ചനിന്നുകൊണ്ട് മാനവക്ഷേമത്തിനുവേണ്ടിയുള്ള
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ