![]() |
കെ ടി രാധാകൃഷ്ണൻ |
കെ ടി രാധാകൃഷ്ണൻ
മാതൃഭാഷയില്‍ ശാസ്‌ത്രം പ്രചരിപ്പിക്കുക എന്നതായിരുന്നു പരിഷത്തിന്റെ ആദ്യകാല ലക്ഷ്യങ്ങളില്‍ പ്രധാനം. ഈ ലക്ഷ്യപ്രഖ്യാപനം തന്നെ വിദ്യാഭ്യാസരംഗത്തെ ശക്തമായൊരിടപെടലാണെന്നു കാണാം. അഞ്ചാം വാര്‍ഷികമാകുമ്പോഴേയ്‌ക്കും ബിരുദാനന്തര തലം വരെ മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസത്തിനായി പദ്ധതികളുണ്ടാക്കാന്‍ പരിഷത്ത് ശ്രമിച്ചു.
1966 ലാണ് ഒന്നാമത്തെ ശാസ്‌ത്രഗതി പുറത്തുവരുന്നത്. എന്‍.വി.കൃഷ്‌ണവാര്യര്‍, പി.ടി.ഭാസ്‌കരപ്പണിക്കര്‍, എം.സി.നമ്പൂതിരിപ്പാട് എന്നിവരടങ്ങുന്നതായിരുന്നു പത്രാധിപ സമിതി. കെ.പി.കേശവമേനോനാണ് നവംബര്‍ 28നു കോഴിക്കോട് ടൗണ്‍ഹാളിലെ നിറഞ്ഞ സദസ്സിനു മുമ്പില്‍ ആ കര്‍മം നിര്‍വഹിച്ചത്. 1969 ജൂണ്‍ 1നു പി.ടി.ഭാസ്‌കരപ്പണിക്കരുടെ പത്രാധിപത്യത്തില്‍ ഒന്നാം ലക്കം ശാസ്‌ത്രകേരളം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററില്‍ അന്നത്തെ വിദ്യാഭ്യാസവകുപ്പു മന്ത്രി സി.എച്ച്.മുഹമ്മദ്‌കോയയാണ് പ്രകാശനം ചെയ്‌തത്. 1970 ജൂണ്‍ 1ന് ഡോ.കെ.എന്‍.പിഷാരടി മുഖ്യ പത്രാധിപരായി ആദ്യലക്കം യുറീക്ക പുറത്തുവന്നു.
യുറീക്കയുടെ ഒന്നാംലക്കം, ശാസ്‌ത്രകേരളം ഒന്നാം പിറന്നാള്‍പ്പതിപ്പ് പരിഷത്തിന്റെ ആദ്യ പുസ്‌തകമായ `സയന്‍സ് 1968' എന്നിവയുടെ പ്രകാശനം സംസ്ഥാനത്തെ ഏഴ് കേന്ദ്രങ്ങളിലും ബാംഗ്ലൂരിലും നടത്താനായി. കോഴിക്കോട് ബാലാമണി അമ്മയും എറണാകുളത്ത് കെ.എ.ദാമോദരമേനോനുമായിരുന്ന ു പ്രകാശനം നിര്‍വഹിച്ചത്.
ഇന്ത്യയില്‍ ശാസ്‌ത്രമാസികകള്‍ പലതും ആരംഭിക്കുകയും, മുടങ്ങുകയും ചെയ്‌തിട്ടുണ്ട്. തുടക്കം മുതല്‍ ഇന്നുവരെ പരിഷത്തിന്റെ മൂന്നു മാസികകളും മുടങ്ങാതെ അതിന്റെ ദൗത്യം നിര്വഹിച്ചുകൊണ്ടിരിക്കുന് നു.
ഇതോടൊപ്പം 900 ത്തില്‍പരം ടൈറ്റിലുകളിലായി ലക്ഷക്കണക്കിനു പുസ്‌തകങ്ങളും
പരിഷത്ത് ഇതിനകം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. കേരളത്തിലെ പ്രബുദ്ധരായ
രക്ഷിതാക്കള്‍, വിദ്യാര്‍ ഥികള്‍, അധ്യാപകര്‍ എന്നിവരും പൊതുസമൂഹവും
നല്‍കുന്ന വമ്പിച്ച പിന്തുണയും പ്രോത്സാഹനവുമാണ് പ്രസിദ്ധീകരണ രംഗത്ത്
പരിഷത്തിന് വേറിട്ടൊരു സ്ഥാനവും പ്രാധാന്യവും നേടിത്തന്നത്.
ഒരധ്യാപകനെന്ന നിലയില്‍ ഞാന്‍ 1974ലാണ് യുറീക്കയെ ആദ്യമായി കാണുന്നത്. അതും കീറിപ്പറിഞ്ഞ ഒരു യുറീക്കയെ. കവറില്ല; ആദ്യ പേജുകളില്ല. അതു മറിച്ചിട്ടപ്പോഴാണ് ഞാന്‍ തേടിനടക്കുന്ന അപൂര്‍വമായൊരു വിഭവം അതിലുള്ളത് ഞാനറിയുന്നത്. ഏഴാം തരത്തില്‍ സയന്‍സ് പഠിപ്പിക്കാന്‍ ആകെയുള്ളത് എന്റെ സ്‌കൂള്‍ വിദ്യാഭ്യാസകാലത്തെ അപൂര്‍ണവും വികലവുമായ ധാരണകളും കയ്യിലുള്ള പാഠപുസ്‌തകവും മാത്രം. ഹാന്‍ഡ്‌ബുക്ക് എന്നു പറയാന്‍ തന്നെ അറിയാത്ത കാലം. രക്തത്തെക്കുറിച്ച് പഠിപ്പിക്കണം. പാഠഭാഗം വായിച്ചതോടെ എന്റെ സംശയങ്ങള്‍ ഇരട്ടിച്ചു. നിരവധി ചോദ്യങ്ങള്‍ മനസ്സിലുയര്‍ന്നു. ഒന്നിനും തൃപ്‌തികരമായ ഉത്തരം ലഭിച്ചില്ല. എന്റെ സംശയങ്ങള്‍ക്കെല്ലാം ഒരുവിധ പരിഹാരം യുറീക്കയിലെ ലേഖനത്തിലുണ്ടായിരുന്നു. കുട്ടികള്‍ക്ക് താല്‍പ്പര്യമുണ്ടാക്കാനും എന്നിലെ അധ്യാപകനെ ഉണര്‍ത്താനും കൂടുതല്‍ ശാസ്‌ത്രം പഠിക്കാനുള്ള ഉത്സാഹമുണ്ടാക്കാനും ആ കീറിപ്പറഞ്ഞ `ഗുരുനാഥനു' സാധിച്ചു. പിന്നീട് ഞാന്‍ യുറീക്ക വരുത്താനും പ്രചരിപ്പിക്കാനും തുടങ്ങി. ശാസ്‌ത്രകേരളം കണ്ടു. ബുക്ക് ക്ലബ്ബിനെക്കുറിച്ചറിഞ്ഞു. പി.കെ.ഉത്തമന്‍ എഴുതിയ `ജന്തുലോകത്തിലെ കൗതുകങ്ങള്‍' പല തവണ വായിച്ചു. ഒരോ ക്ലാസ്സിലും പാഠഭാഗങ്ങളുമായി ബന്ധിപ്പിച്ചും അല്ലാതെയും കുട്ടികളുടെ മുമ്പില്‍ കൗതുകങ്ങള്‍ വിളമ്പി. കുട്ടികളുടെ പ്രതികരണങ്ങള്‍ എന്നെ കൂടുതല്‍ വായിക്കാനും പഠിക്കാനും അന്വേഷിക്കാനും പ്രേരിപ്പിച്ചു എന്നതാണ് ശരി. അതിനുള്ള കാരണമാകട്ടെ പരിഷത്ത് മാസികകളും പുസ്‌തകങ്ങളും.
നിരവധി ബാലസാഹിത്യ കൃതികള്‍ പരിഷത്ത് പുറത്തിറക്കിയിട്ടുണ്ട്. വിദ്യാഭ്യാസ പരിവര്‍ത്തനത്തിനുതകുന്ന ഗ്രന്ഥങ്ങള്‍ നിരവധിയുണ്ട്. ഇവയെല്ലാം ഏതൊരു കുട്ടിക്കും മുതിര്‍ന്നയാള്‍ക്കും അധ്യാപകനും വഴികാട്ടിയാണ്. എന്നാല്‍ 34 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ എനിക്കേറ്റവും സഹായകരവും അതുവഴി എനിക്കേറ്റവും പ്രിയങ്കരവുമായ നിരവധി പുസ്‌തകങ്ങള്‍ എന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.
മണ്‍തരി മുതല്‍ ആകാശഗംഗകള്‍ വരെയും ജീവന്റെ കണികമുതല്‍ നീലത്തിമിംഗലം വരെയും ചലനാത്മകമായ പ്രപഞ്ചത്തെക്കുറിച്ച് സകലതും ഒരു കഥ കേള്‍ക്കുന്നപോലെ ആസ്വദിച്ചു വായിക്കാനുതകുന്ന `പ്രകൃതി സമൂഹം ശാസ്‌ത്രം' എന്ന കെ.കെ.കൃഷ്‌ണകുമാര്‍ രചിച്ച പുസ്‌തകം ശിവദാസ് സാറിന്റെ `വായിച്ചാലും വായിച്ചാലും തീരാത്ത പുസ്‌തകം', കാര്‍ബണെന്ന മാന്ത്രികന്‍, എം.പി.രചിച്ച പ്രപഞ്ചരേഖ, പാപ്പൂട്ടിമാഷുടെ ജ്യോതിഷവും ജ്യോതിശ്ശാസ്‌ത്രവും, പി.എസ്.ഗോപിനാഥന്‍നായരുടെ ജലം ജീവ ജലം, ഡോ.കെ.പിഅരവിന്ദന്റെ `കോശയുദ്ധങ്ങള്‍', വി.ടി.ഇന്ദുചൂഡന്റെ പക്ഷികളെക്കുറിച്ചുള്ള പുസ്‌തകങ്ങള്‍, ഡോ.സി.എന്‍.പരമേശ്വരന്റെ `മനുഷ്യശരീരം', എം.ശിവശങ്കരന്‍ രചിച്ച `പരിണാമം', എം.കെ.പ്രസാദ് മാഷുടെ `പ്രകൃതിസംരക്ഷണം, നമ്മുടെ പ്രകൃതി, പ്രൊഫ.രാമകൃഷ്‌ണപിള്ള രചിച്ച ഗണിതശാസ്‌ത്രത്തിലെ അതികായന്മാര്‍, ഒരു സംഘം ലേഖകര്‍ തയ്യാറാക്കിയ ശാസ്‌ത്രകൗതുകം, എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട്. ഇവയെല്ലാം ഏതൊര ധ്യാപകനും ഒഴിച്ചുകൂടാനാവാത്ത സഹായഗ്രന്ഥങ്ങളാണ്. വായിക്കുമ്പോള്‍ ഇത്തരം പുസ്‌തകങ്ങളിലൂടെ നേടുന്ന അറിവും സമീപനങ്ങളും അധ്യാപനത്തിനു മാത്രമല്ല വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ സഹായകരമാണ്.
പരിഷത്തിന്റെ മാസികകള്‍ രൂപത്തിലും ഭാവത്തിലും പലവിധ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായി. അന്വേഷണാത്മകവും പ്രകൃതിസൗഹൃദപരവും ജീവിതഗന്ധിയുമായ ഒരു വിദ്യാഭ്യാസ കാഴ്‌ചപ്പാട് വളരെ മുമ്പു മുതലേ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും ഉണ്ടായിരുന്നതിനാല്‍ 1996 -97 കാലത്ത് കേരളത്തില്‍ നടന്ന പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാന്‍ സ്വാഭാവികമായും പരിഷത്ത് പ്രസിദ്ധീകരണങ്ങള്ക്കായിട് ടുണ്ട്.
1997നു ശേഷമാണ് പരിഷത്ത് മാസികകളില്‍ ഘടനാപരമായ വലിയ മാറ്റങ്ങളുണ്ടായത്. അതിലേറെയും യുറീക്കയിലാണ് സംഭവിച്ചത് എന്നത് സ്വാഭാവികം, ആദ്യം പ്രൈമറി തലത്തിലായിരുന്നല്ലോ പാഠ്യപദ്ധതി പരിഷ്‌കരണം യാഥാര്‍ഥ്യമായത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ജനാധിപത്യപരവും ശിശുകേന്ദ്രീകൃതവുമായ പാഠ്യപദ്ധതി കുട്ടികളുടെ സര്‍ഗാത്മകമായ ഒട്ടേറെ ആവിഷ്‌കാരങ്ങള്‍ക്കുള്ള സാഹചര്യം ക്ലാസുമുറികളിലടക്കം സൃഷ്ടിച്ചു. ഇതിനനുപൂരകമായ മാറ്റങ്ങള്‍ നമ്മുടെ മാസികകളിലുമുണ്ടായി. ഒട്ടേറെ പുതിയ പംക്തികള്‍, കുട്ടികളുടെ ഇടപെടലുകള്‍, പുതിയ ചോദ്യങ്ങള്‍, പുതിയ പരിഹാരങ്ങള്‍, പുതിയ കുട്ടിക്കൂട്ടങ്ങള്‍, കുട്ടികളുടെ രചനകളുടെ മലവെള്ളപ്പാച്ചില്‍ കുട്ടികളുണ്ടാക്കുന്ന യുറീക്ക... അനര്‍ഗളമായ ഒരു പ്രവാഹമായിരുന്നു അത്.
പക്ഷേ, ഈ വളര്‍ച്ച മുരടിക്കുന്നുവോ? പാഠ്യപദ്ധതിയുടെ ക്രിയാത്മകമായ വളര്‍ച്ചയ്‌ക്ക് സങ്കുചിതമായ ചിന്തകളും അശാസ്‌ത്രീയമായ ഇടപെടലുകളും കടുത്ത തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിനു പകരം ഏതാനും പേരെ അരിച്ചുമാറ്റി `മിടുക്കരാക്കാനുള്ള' വ്യഗ്രത വീണ്ടും ആധിപത്യം ചെലുത്തുന്നു. വൈവിധ്യമാര്‍ന്ന ജനതയും അവരുടെ സംസ്‌കാരവും ഭൂമിശാസ്‌ത്രവും ഉള്‍ക്കൊള്ളുന്ന പാഠ്യപദ്ധതിയെ വരേണ്യചിന്തകളും മോഹങ്ങളും കടന്നാക്രമിക്കയും ഭൂരിഭാഗത്തെയും പുറന്തള്ളുന്ന `പാഠ്യപദ്ധതി ഏകീകരണ' ശ്രമങ്ങള്‍ അണിയറയില്‍ ശക്തിപ്പെടുകയും ചെയ്യുന്നു.
ഈ സാഹചര്യത്തില്‍ വൈവിധ്യ ത്തെ അംഗീകരിക്കുകയും എന്നാല്‍ ദേശീയമായ കാഴ്‌ചപ്പാടുകളെയും ധാരണകളെയും ഉള്‍ക്കൊള്ളുന്ന പാഠ്യപദ്ധതിക്ക് വിഭിന്ന ശേഷിയും പഠനവേഗതയും ഉള്‍ക്കൊള്ളുന്ന പഠനരീതികള്‍ക്കും സമീപനങ്ങള്‍ക്കും നാം കൂടുതല്‍ കൂടുതല്‍ ഊന്നല്‍ നല്‍കുകയും ചെയ്യേണ്ട കാലമാണിത്. നമ്മുടെ മാസികകള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും ഈ സമരത്തില്‍ നിര്‍ ണായകമായ പങ്ക് നിര്‍വഹിക്കാനുണ്ട്
മാതൃഭാഷയില്‍ ശാസ്‌ത്രം പ്രചരിപ്പിക്കുക എന്നതായിരുന്നു പരിഷത്തിന്റെ ആദ്യകാല ലക്ഷ്യങ്ങളില്‍ പ്രധാനം. ഈ ലക്ഷ്യപ്രഖ്യാപനം തന്നെ വിദ്യാഭ്യാസരംഗത്തെ ശക്തമായൊരിടപെടലാണെന്നു കാണാം. അഞ്ചാം വാര്‍ഷികമാകുമ്പോഴേയ്‌ക്കും
1966 ലാണ് ഒന്നാമത്തെ ശാസ്‌ത്രഗതി പുറത്തുവരുന്നത്. എന്‍.വി.കൃഷ്‌ണവാര്യര്‍, പി.ടി.ഭാസ്‌കരപ്പണിക്കര്‍, എം.സി.നമ്പൂതിരിപ്പാട് എന്നിവരടങ്ങുന്നതായിരുന്നു പത്രാധിപ സമിതി. കെ.പി.കേശവമേനോനാണ് നവംബര്‍ 28നു കോഴിക്കോട് ടൗണ്‍ഹാളിലെ നിറഞ്ഞ സദസ്സിനു മുമ്പില്‍ ആ കര്‍മം നിര്‍വഹിച്ചത്. 1969 ജൂണ്‍ 1നു പി.ടി.ഭാസ്‌കരപ്പണിക്കരുടെ പത്രാധിപത്യത്തില്‍ ഒന്നാം ലക്കം ശാസ്‌ത്രകേരളം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററില്‍ അന്നത്തെ വിദ്യാഭ്യാസവകുപ്പു മന്ത്രി സി.എച്ച്.മുഹമ്മദ്‌കോയയാണ്
യുറീക്കയുടെ ഒന്നാംലക്കം, ശാസ്‌ത്രകേരളം ഒന്നാം പിറന്നാള്‍പ്പതിപ്പ് പരിഷത്തിന്റെ ആദ്യ പുസ്‌തകമായ `സയന്‍സ് 1968' എന്നിവയുടെ പ്രകാശനം സംസ്ഥാനത്തെ ഏഴ് കേന്ദ്രങ്ങളിലും ബാംഗ്ലൂരിലും നടത്താനായി. കോഴിക്കോട് ബാലാമണി അമ്മയും എറണാകുളത്ത് കെ.എ.ദാമോദരമേനോനുമായിരുന്ന
ഇന്ത്യയില്‍ ശാസ്‌ത്രമാസികകള്‍ പലതും ആരംഭിക്കുകയും, മുടങ്ങുകയും ചെയ്‌തിട്ടുണ്ട്. തുടക്കം മുതല്‍ ഇന്നുവരെ പരിഷത്തിന്റെ മൂന്നു മാസികകളും മുടങ്ങാതെ അതിന്റെ ദൗത്യം നിര്വഹിച്ചുകൊണ്ടിരിക്കുന്
ഒരധ്യാപകനെന്ന നിലയില്‍ ഞാന്‍ 1974ലാണ് യുറീക്കയെ ആദ്യമായി കാണുന്നത്. അതും കീറിപ്പറിഞ്ഞ ഒരു യുറീക്കയെ. കവറില്ല; ആദ്യ പേജുകളില്ല. അതു മറിച്ചിട്ടപ്പോഴാണ് ഞാന്‍ തേടിനടക്കുന്ന അപൂര്‍വമായൊരു വിഭവം അതിലുള്ളത് ഞാനറിയുന്നത്. ഏഴാം തരത്തില്‍ സയന്‍സ് പഠിപ്പിക്കാന്‍ ആകെയുള്ളത് എന്റെ സ്‌കൂള്‍ വിദ്യാഭ്യാസകാലത്തെ അപൂര്‍ണവും വികലവുമായ ധാരണകളും കയ്യിലുള്ള പാഠപുസ്‌തകവും മാത്രം. ഹാന്‍ഡ്‌ബുക്ക് എന്നു പറയാന്‍ തന്നെ അറിയാത്ത കാലം. രക്തത്തെക്കുറിച്ച് പഠിപ്പിക്കണം. പാഠഭാഗം വായിച്ചതോടെ എന്റെ സംശയങ്ങള്‍ ഇരട്ടിച്ചു. നിരവധി ചോദ്യങ്ങള്‍ മനസ്സിലുയര്‍ന്നു. ഒന്നിനും തൃപ്‌തികരമായ ഉത്തരം ലഭിച്ചില്ല. എന്റെ സംശയങ്ങള്‍ക്കെല്ലാം ഒരുവിധ പരിഹാരം യുറീക്കയിലെ ലേഖനത്തിലുണ്ടായിരുന്നു. കുട്ടികള്‍ക്ക് താല്‍പ്പര്യമുണ്ടാക്കാനും എന്നിലെ അധ്യാപകനെ ഉണര്‍ത്താനും കൂടുതല്‍ ശാസ്‌ത്രം പഠിക്കാനുള്ള ഉത്സാഹമുണ്ടാക്കാനും ആ കീറിപ്പറഞ്ഞ `ഗുരുനാഥനു' സാധിച്ചു. പിന്നീട് ഞാന്‍ യുറീക്ക വരുത്താനും പ്രചരിപ്പിക്കാനും തുടങ്ങി. ശാസ്‌ത്രകേരളം കണ്ടു. ബുക്ക് ക്ലബ്ബിനെക്കുറിച്ചറിഞ്ഞു. പി.കെ.ഉത്തമന്‍ എഴുതിയ `ജന്തുലോകത്തിലെ കൗതുകങ്ങള്‍' പല തവണ വായിച്ചു. ഒരോ ക്ലാസ്സിലും പാഠഭാഗങ്ങളുമായി ബന്ധിപ്പിച്ചും അല്ലാതെയും കുട്ടികളുടെ മുമ്പില്‍ കൗതുകങ്ങള്‍ വിളമ്പി. കുട്ടികളുടെ പ്രതികരണങ്ങള്‍ എന്നെ കൂടുതല്‍ വായിക്കാനും പഠിക്കാനും അന്വേഷിക്കാനും പ്രേരിപ്പിച്ചു എന്നതാണ് ശരി. അതിനുള്ള കാരണമാകട്ടെ പരിഷത്ത് മാസികകളും പുസ്‌തകങ്ങളും.
നിരവധി ബാലസാഹിത്യ കൃതികള്‍ പരിഷത്ത് പുറത്തിറക്കിയിട്ടുണ്ട്. വിദ്യാഭ്യാസ പരിവര്‍ത്തനത്തിനുതകുന്ന ഗ്രന്ഥങ്ങള്‍ നിരവധിയുണ്ട്. ഇവയെല്ലാം ഏതൊരു കുട്ടിക്കും മുതിര്‍ന്നയാള്‍ക്കും അധ്യാപകനും വഴികാട്ടിയാണ്. എന്നാല്‍ 34 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ എനിക്കേറ്റവും സഹായകരവും അതുവഴി എനിക്കേറ്റവും പ്രിയങ്കരവുമായ നിരവധി പുസ്‌തകങ്ങള്‍ എന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.
മണ്‍തരി മുതല്‍ ആകാശഗംഗകള്‍ വരെയും ജീവന്റെ കണികമുതല്‍ നീലത്തിമിംഗലം വരെയും ചലനാത്മകമായ പ്രപഞ്ചത്തെക്കുറിച്ച് സകലതും ഒരു കഥ കേള്‍ക്കുന്നപോലെ ആസ്വദിച്ചു വായിക്കാനുതകുന്ന `പ്രകൃതി സമൂഹം ശാസ്‌ത്രം' എന്ന കെ.കെ.കൃഷ്‌ണകുമാര്‍ രചിച്ച പുസ്‌തകം ശിവദാസ് സാറിന്റെ `വായിച്ചാലും വായിച്ചാലും തീരാത്ത പുസ്‌തകം', കാര്‍ബണെന്ന മാന്ത്രികന്‍, എം.പി.രചിച്ച പ്രപഞ്ചരേഖ, പാപ്പൂട്ടിമാഷുടെ ജ്യോതിഷവും ജ്യോതിശ്ശാസ്‌ത്രവും, പി.എസ്.ഗോപിനാഥന്‍നായരുടെ ജലം ജീവ ജലം, ഡോ.കെ.പിഅരവിന്ദന്റെ `കോശയുദ്ധങ്ങള്‍', വി.ടി.ഇന്ദുചൂഡന്റെ പക്ഷികളെക്കുറിച്ചുള്ള പുസ്‌തകങ്ങള്‍, ഡോ.സി.എന്‍.പരമേശ്വരന്റെ `മനുഷ്യശരീരം', എം.ശിവശങ്കരന്‍ രചിച്ച `പരിണാമം', എം.കെ.പ്രസാദ് മാഷുടെ `പ്രകൃതിസംരക്ഷണം, നമ്മുടെ പ്രകൃതി, പ്രൊഫ.രാമകൃഷ്‌ണപിള്ള രചിച്ച ഗണിതശാസ്‌ത്രത്തിലെ അതികായന്മാര്‍, ഒരു സംഘം ലേഖകര്‍ തയ്യാറാക്കിയ ശാസ്‌ത്രകൗതുകം, എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട്. ഇവയെല്ലാം ഏതൊര ധ്യാപകനും ഒഴിച്ചുകൂടാനാവാത്ത സഹായഗ്രന്ഥങ്ങളാണ്. വായിക്കുമ്പോള്‍ ഇത്തരം പുസ്‌തകങ്ങളിലൂടെ നേടുന്ന അറിവും സമീപനങ്ങളും അധ്യാപനത്തിനു മാത്രമല്ല വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ സഹായകരമാണ്.
പരിഷത്തിന്റെ മാസികകള്‍ രൂപത്തിലും ഭാവത്തിലും പലവിധ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായി. അന്വേഷണാത്മകവും പ്രകൃതിസൗഹൃദപരവും ജീവിതഗന്ധിയുമായ ഒരു വിദ്യാഭ്യാസ കാഴ്‌ചപ്പാട് വളരെ മുമ്പു മുതലേ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും ഉണ്ടായിരുന്നതിനാല്‍ 1996 -97 കാലത്ത് കേരളത്തില്‍ നടന്ന പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാന്‍ സ്വാഭാവികമായും പരിഷത്ത് പ്രസിദ്ധീകരണങ്ങള്ക്കായിട്
1997നു ശേഷമാണ് പരിഷത്ത് മാസികകളില്‍ ഘടനാപരമായ വലിയ മാറ്റങ്ങളുണ്ടായത്. അതിലേറെയും യുറീക്കയിലാണ് സംഭവിച്ചത് എന്നത് സ്വാഭാവികം, ആദ്യം പ്രൈമറി തലത്തിലായിരുന്നല്ലോ പാഠ്യപദ്ധതി പരിഷ്‌കരണം യാഥാര്‍ഥ്യമായത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ജനാധിപത്യപരവും ശിശുകേന്ദ്രീകൃതവുമായ പാഠ്യപദ്ധതി കുട്ടികളുടെ സര്‍ഗാത്മകമായ ഒട്ടേറെ ആവിഷ്‌കാരങ്ങള്‍ക്കുള്ള സാഹചര്യം ക്ലാസുമുറികളിലടക്കം സൃഷ്ടിച്ചു. ഇതിനനുപൂരകമായ മാറ്റങ്ങള്‍ നമ്മുടെ മാസികകളിലുമുണ്ടായി. ഒട്ടേറെ പുതിയ പംക്തികള്‍, കുട്ടികളുടെ ഇടപെടലുകള്‍, പുതിയ ചോദ്യങ്ങള്‍, പുതിയ പരിഹാരങ്ങള്‍, പുതിയ കുട്ടിക്കൂട്ടങ്ങള്‍, കുട്ടികളുടെ രചനകളുടെ മലവെള്ളപ്പാച്ചില്‍ കുട്ടികളുണ്ടാക്കുന്ന യുറീക്ക... അനര്‍ഗളമായ ഒരു പ്രവാഹമായിരുന്നു അത്.
പക്ഷേ, ഈ വളര്‍ച്ച മുരടിക്കുന്നുവോ? പാഠ്യപദ്ധതിയുടെ ക്രിയാത്മകമായ വളര്‍ച്ചയ്‌ക്ക് സങ്കുചിതമായ ചിന്തകളും അശാസ്‌ത്രീയമായ ഇടപെടലുകളും കടുത്ത തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിനു പകരം ഏതാനും പേരെ അരിച്ചുമാറ്റി `മിടുക്കരാക്കാനുള്ള' വ്യഗ്രത വീണ്ടും ആധിപത്യം ചെലുത്തുന്നു. വൈവിധ്യമാര്‍ന്ന ജനതയും അവരുടെ സംസ്‌കാരവും ഭൂമിശാസ്‌ത്രവും ഉള്‍ക്കൊള്ളുന്ന പാഠ്യപദ്ധതിയെ വരേണ്യചിന്തകളും മോഹങ്ങളും കടന്നാക്രമിക്കയും ഭൂരിഭാഗത്തെയും പുറന്തള്ളുന്ന `പാഠ്യപദ്ധതി ഏകീകരണ' ശ്രമങ്ങള്‍ അണിയറയില്‍ ശക്തിപ്പെടുകയും ചെയ്യുന്നു.
ഈ സാഹചര്യത്തില്‍ വൈവിധ്യ ത്തെ അംഗീകരിക്കുകയും എന്നാല്‍ ദേശീയമായ കാഴ്‌ചപ്പാടുകളെയും ധാരണകളെയും ഉള്‍ക്കൊള്ളുന്ന പാഠ്യപദ്ധതിക്ക് വിഭിന്ന ശേഷിയും പഠനവേഗതയും ഉള്‍ക്കൊള്ളുന്ന പഠനരീതികള്‍ക്കും സമീപനങ്ങള്‍ക്കും നാം കൂടുതല്‍ കൂടുതല്‍ ഊന്നല്‍ നല്‍കുകയും ചെയ്യേണ്ട കാലമാണിത്. നമ്മുടെ മാസികകള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും ഈ സമരത്തില്‍ നിര്‍ ണായകമായ പങ്ക് നിര്‍വഹിക്കാനുണ്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ