`ഇന്ത്യ ഇന്നോളം കണ്ടിട്ടില്ലാത്ത പ്രതിഭാശാലി'' എന്ന് ട്രിനിറ്റി കോളേജ് വിശേഷിപ്പിച്ച ശ്രീനിവാസ രാമാനുജന്റെ 125-ാം ജന്മ വര്‍ഷമാണ് 2012. കഴിഞ്ഞ ഡിസംബര്‍ 26 ന് ചെന്നൈയില്‍ വച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് 2012 േദശീയ ഗണിതശാസ്‌ത്രവര്‍ഷമായി പ്രഖ്യാപിച്ചു. രാമാനുജന്റെ ജന്മദിനമായ ഡിസംബര്‍ 22 ഇനിമുതല്‍ ഗണിതശാസ്‌ത്രദിനമായി ആചരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ വിപുലമായതും വൈവിധ്യമാര്‍ന്നതുമായ ഗണിതശാസ്ത്രപ്രവര്ത്തനങ്ങ
പ്രൊഫ.ടി. എം. ശങ്കരന്‍ രചിച്ച ഈ പുസ്‌തകം കേവലം ഒരു ജീവചരിത്രമല്ല. ആര്യഭടനില്‍നിന്നാരംഭിച്ച്
ആശ്ചര്യകരമെന്നോ അവിശ്വസനീയമെന്നോ അതിദാരുണമെന്നോ വിശേഷിപ്പിക്കാവുന്നതാണ് രാമാനുജന്റെ ജീവിതകഥ. തികച്ചും യാഥാസ്ഥിതികമായ കുടുംബ-സാമൂഹ്യപശ്ചാത്തലം സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കുടുംബത്തിന്റെ ഏകവരുമാനം അദ്ദേഹത്തിന്റെ അച്ഛന്‍ ശ്രീനിവാസയ്യര്‍ക്ക് ഒരു തുണിക്കടയില്‍ നിന്ന് ലഭിച്ചിരുന്ന നിസ്സാര വേതനമായിരുന്നു. കടുത്ത പ്രതിസന്ധികള്‍ക്കിടയില്‍ നിന്നാണ് സാരംഗ പാണിത്തെരുവിലെ രാമാനുജന്‍ എന്ന ബ്രാഹ്മണയുവാവ് ലണ്ടന്‍ റോയല്‍ സൊസൈറ്റിയിലെ ഫെല്ലോ എന്ന നിസ്‌തുലപദവിയിലെത്തുന്നത്
ജി. എച്ച്. ഹാര്‍ഡി, ജോണ്‍ലിനില്‍വുഡ്, നവില്‍, ആര്‍തെര്‍ബേറി, ജോര്‍ജ് പോള്യ, ബ്രൂഡ് ബെണ്‍ട് തുടങ്ങിയ ഗണിത ശാസ്‌ത്രജ്ഞരുമായി ബന്ധം പുലര്‍ത്താന്‍ രാമാനുജന് അവസരമുണ്ടായി. വാസ്‌തവത്തില്‍, ഹാര്‍ഡിയാണ് ഗണിതശാസ്‌ത്രരംഗത്തെ ഈ അസാമാന്യ പ്രതിഭയെ ലോകത്തിനുമുമ്പില്‍ അവതരിപ്പിച്ചത്. ഹാര്‍ഡിയുടെ അഭിപ്രായത്തില്‍ അസാധാരണമായ സൂക്ഷ്‌മജ്ഞാനത്തിലും പ്രതിഭയിലും ഓയ്‌ലര്‍, ജാക്കോബി എന്നീ രണ്ടു ഗണിതശാസ്‌ത്രജ്ഞന്മാര്‍ മാത്രമേ രാമാനുജനോട് കിടപിടിക്കുന്നുള്ളൂ.
മദ്രാസ് സര്‍വ്വകലാശാലയിലെ രജിസ്‌ട്രാര്‍ക്ക് ഹാര്‍ഡി എഴുതിയ ഒരു കത്തില്‍ കാണുന്നു: ``ഇത്രയേറെ കഴിവും സര്‍ഗശക്തിയുമുള്ള ഒരു വിദ്യാര്‍ത്ഥിയെ പഠിപ്പിക്കാന്‍ ഒരു അധ്യാപകന്‍ പോരാ. ആധുനിക കാലത്തുണ്ടായിട്ടുള്ള ഇന്ത്യന്‍ ഗണിതജ്ഞരില്‍ ഏറ്റവും മികച്ചയാളാണ് രാമാനുജന്‍. വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിലും അവരെ കൈകാര്യം ചെയ്യുന്ന രീതിയിലും അദ്ദേഹം പ്രദര്‍ശിപ്പിച്ചിരുന്ന അസാധാരണത്വവും അപൂര്‍വ്വതയും ഏറെ ശ്രദ്ധേയമാണ്''.
ഇന്ത്യാക്കാരനായിമാറിയ പ്രസിദ്ധ ജനിതക ശാസ്‌ത്രജ്ഞന്‍ ജെ.ബി. എസ്. ഹാല്‍ഡേന്‍, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയവര്‍ നടത്തിയ നിരീക്ഷണങ്ങളും രാമാനുജന്റെ സംഭാവനകളെക്കുറിച്ചുള്ള അവരുടെ വിലയിരുത്തലുകളും ആനുഷംഗികമായി പുസ്‌തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തീര്‍ച്ചയായും, ദേശീയഗണിത ശാസ്‌ത്രവര്‍ഷാചരണത്തിന്റെ ഭാഗമായി പ്രചരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും വേണ്ട ഗ്രന്ഥമാണ് ``പ്രൊഫ. ടി. എം. ശങ്കരന്റെ ശ്രീനിവാസരാമാനുജന്‍''
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ