കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആദ്യത്തെ പ്രസിഡണ്ടും
മലയാളത്തിലെ ഏറ്റവും പ്രമുഖരായ ശാസ്‌ത്രസാഹിത്യകാരന്മാരില്‍ ഒരാളുമായ
ഡോ.കെ.ഭാസ്‌കരന്‍നായരുടെ ജന്മശതാബ്‌ദിയാണ് 2013. 1913 ആഗസ്റ്റ് 25-ാം തീയതി
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുളയിലാണ് അദ്ദേഹം ജനിച്ചത്. സമര്‍ത്ഥനായ ജന്തുശാസ്‌ത്രവിദ്യാര്‍ഥിയായിരുന്നുവെങ്കിലും നാടന്‍കലകളും പുരാണേതിഹാസങ്ങളും
ആധുനികസാഹിത്യവുമെല്ലാം അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു. ദീര്‍ഘകാലം വിവിധ
കോളജുകളില്‍ സുവോളജി അധ്യാപകനായിരുന്നു. 1957ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി
കോളജിന്റെ പ്രിന്‍ സിപ്പാളായി. 1960ല്‍ കേരളത്തിലെ ആദ്യത്തെ കോളജ് വിദ്യാഭ്യാസ
ഡയറക്‌ടറായി. 68ല്‍ വിരമിച്ചു. ഒമ്പത് വര്‍ഷം കേരള സാഹിത്യഅക്കാദമിയുടെ എക്‌സ്
ഒഫീഷ്യോ സെക്രട്ടറിയായിരുന്നു. അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മനി തുടങ്ങിയ
രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. വിരമിച്ചതിനുശേഷം കണ്ണൂരില്‍ സ്ഥിരതാമസമാക്കി.
1982 ജൂണ്‍ 8ന് അദ്ദേഹം നിര്യാതനായി.
ആധുനികശാസ്‌ത്രം, പരിണാമം, കലയും കാലവും, ശാസ്‌ത്രത്തിന്റെ ഗതി, ധന്യവാദം, ഏതുമാര്‍ഗം, പുതുമയുടെ ലോകം, സംസ്‌കാരലോചനം, ദൈവനീതിക്കു ദാക്ഷിണ്യമില്ല, താരാപഥം, ചിന്താതീര്‍ഥം, ശാസ്‌ത്രദീപിക മുതലായവയാണ് പ്രധാനകൃതികള്‍. ഭാസ്‌കരന്‍നായരുടെ രചനാലോകം വൈവിധ്യഭരിതമാണ്. ബുദ്ധദര്‍ശനങ്ങള്‍, ധാര്‍മികമൂല്യങ്ങള്‍, വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍, സുകുമാരകലകള്‍, ഭാരതീയസംസ്‌കാരം, ആധുനികസാഹിത്യവും ശാസ്‌ത്രവും - ഒന്നും അദ്ദേഹത്തിന് അന്യമായിരുന്നില്ല.
ലോകശാസ്‌ത്രകാവ്യാദിപരിവേക്ഷ ണങ്ങളിലൂടെ സാഹിത്യദര്‍ശനങ്ങളില്‍ അദ്ദേഹം ആര്‍ജിച്ച അറിവ് സമഗ്രവും സൂക്ഷ്‌മവുമായിരുന്നു. ഈ ദര്‍ശനങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം സാഹിത്യകൃതികളെ സമീപിച്ചത്. സി.വി.രാമന്‍പിള്ളയുടെ ചരിത്രാഖ്യായികകളെക്കുറിച്ച് അദ്ദേഹമെഴുതിയ ദൈവനീതിക്ക് ദാക്ഷിണ്യമില്ല എന്ന ഗ്രന്ഥം മുന്തിയ സിവി പഠനങ്ങളില്‍ ഒന്നായി ഇന്നും നിലകൊള്ളുന്നു.
ഭാരതീയസംസ്‌കാരത്തോട് അദ്ദേഹത്തിനുള്ള കൂറ് അചഞ്ചലമായിരുന്നു. ``ഈ രാജ്യം പഴഞ്ചനായിരിക്കാം; ഇവിടുത്തെ സംസ്‌കാരം തുരുമ്പിച്ചതായിരിക്കാം. പക്ഷേ പഴകാത്തതും തുരുമ്പിക്കാത്തതും എന്നും പത്തരമാറ്റ് തികഞ്ഞുനില്‍ക്കുന്നതുമായ ഒരു ജീവിതശാസ്‌ത്രം ഈ മണ്ണില്‍ വിളഞ്ഞുകിടക്കുന്നുണ്ട്'' (ഭാവിജീവിതം) എന്ന് അദ്ദേഹം വിശ്വസിച്ചു. മലയാളകവികളില്‍ ഉള്ളൂരും കുഞ്ഞിരാമന്‍ നായരുമായിരുന്നു അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരര്‍. അവര്‍ അവലംബിച്ച ജീവിതദര്‍ശനവുമായുള്ള സമാനഹൃദയത്വം തന്നെയാണ് ഈ ആഭിമുഖ്യത്തിന്റെ അടിസ്ഥാനം.
ശാസ്‌ത്രകൃതികളെ സര്‍ഗാത്മകസാഹിത്യത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ ഭാസ്‌കരന്‍നായര്‍ വഹിച്ച പങ്ക് അതുല്യവും ആദരണീയവുമാണ്. തിരുവിതാംകൂര്‍ സര്‍വകലാശാല (ഇന്നത്തെ കേരള സര്‍വകലാശാല) നിര്‍ദ്ദേശിച്ചതനുസരിച്ചാണ് 1944ല്‍ പരിണാമം എന്ന കൃതി അദ്ദേഹം എഴുതിയത്. ഒരു സാമാന്യശാസ്‌ത്രഗ്രന്ഥം എങ്ങനെ എഴുതണം എന്നതിന്റെ മകുടോദാഹരണമാണ് ആ ഗ്രന്ഥം. പഞ്ചേന്ദ്രിയങ്ങള്‍, മെന്‍ ഡല്‍, ന്യൂക്ലിയസ്, ജന്തുശരീരത്തിലെ രാസയോഗങ്ങള്‍, ജീവശാസ്‌ത്രത്തിലെ പുതിയ കണ്ടുപിടുത്തങ്ങള്‍, എഡിങ്‌ടണും ശാസ്‌ത്രീയചിന്തയും, ഗതിവേഗം, ഭൂതക്കണ്ണാടി, മലമ്പനി, പദാര്‍ഥത്തിന്റെ പരമ സ്വരൂപം, ആറ്റം ബോംബ്, ഫ്രോയിഡ്, ബര്‍ഗ്‌സന്‍, മാഡം ക്യൂറി എന്നിങ്ങനെ നിരവധി വിഷയങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ വേറെയുമുണ്ട്. ലാളിത്യവും സാരള്യവും നിറഞ്ഞ ഭാഷാശൈലി അദ്ദേഹത്തിന്റെ രചനകളെ അത്യന്തം ആകര്‍ഷകവും പാരായണക്ഷമവുമാക്കി തീര്‍ക്കുന്നു. ശാസ്‌ത്രരചനകള്‍ നടത്തുന്നതോടൊപ്പംതന്നെ അത്തരം രചനകളുടെ സവിശേഷതകളെ ക്കുറിച്ചും ശ്രദ്ധിക്കേണ്ടകാര്യങ്ങളെ ക്കുറിച്ചും വളരെയധികം ചിന്തിക്കുവാനും അദ്ദേഹം തയ്യാറായി. ശാസ്‌ത്രരചനകളുടെ ഭാഷയെക്കുറിച്ചും ശാസ്‌ത്രസാഹിത്യത്തെക്കുറിച്ചും മറ്റുമുള്ള അദ്ദേഹത്തിന്റെ ലേഖന ങ്ങള്‍ ശ്രദ്ധേയങ്ങളാണ്. ആ നില യ്‌ക്ക് അദ്ദേഹം ശാസ്‌ത്രസാഹിത്യ കാരന്മാര്‍ക്ക് പഥദര്‍ശകനായി മാറി. ശാസ്‌ത്രസാഹിത്യരചനയിലേര്‍ പ്പെടുന്നവര്‍ ഭാസ്‌കരന്‍നായരുടെ കൃതികള്‍ (മുന്‍കാലശാസ്‌ത്രസാഹിത്യകാരന്മാരില്‍ പലരുടെയും) വായിക്കുന്നത് അവരുടെ രചനക ളുടെ സൗകുമാര്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ഡോ.കാവുമ്പായി ബാലകൃഷ്‌ണന്‍
ഫോണ്‍ : 9447614774

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ