![]() |
കേരള വികസന പ്രയാണം- ശ്രദ്ധേയമായ നേട്ടങ്ങളും ശ്രദ്ധിക്കേണ്ട കോട്ടങ്ങളും ഡോ.കെ.പി.കണ്ണന്‍ വില : 85.00 രൂപ |
തനതായ നേട്ടങ്ങള്‍ കൈവരിച്ച കേരള വികസന പ്രക്രിയയും അതിലൂടെ നേടിയെടുത്ത നേട്ടങ്ങളും ഇനിയും ഊന്നല്‍ നല്‍കേണ്ട മേഖലകളും അതിനുള്ള മാര്‍ഗ്ഗങ്ങളുമാണ് ഈ പുസ്‌തകത്തിന്റെ പ്രതിപാദ്യ വിഷയം.
വിദ്യാഭ്യാസം, ആരോഗ്യം, പശ്ചാത്തലവികസനം, സാമൂഹിക സുരക്ഷ, വികേന്ദ്രീകൃതഭരണം എന്നീ മേഖലകളില്‍ കേരളത്തിന്റെ അസൂയാവഹമായ നേട്ടങ്ങളെക്കുറിച്ച് വളരെ വിശദമായി വിവരിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തിന് അഭിമാനിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നും പ്രതിപാദിച്ചിട്ടുണ്ട്.
കേരള വികസനത്തിന്റെ മറുപുറം നിരാശാജനകമാണെന്നും സ്‌പഷ്‌ടമായി വിശദീകരിച്ചിട്ടുണ്ട് സാമൂഹിക സാമ്പത്തിക സാംസ്‌കാരിക മേഖലകളിലെ പ്രശ്‌നങ്ങളാണ് കേരളം നേടിയ തിളങ്ങുന്ന നേട്ടങ്ങളില്‍ അഭിമാനിക്കുന്നതിനും ആഹ്ലാദിക്കുന്നതിനും തടസ്സമാകുന്നത് എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.
തൊഴിലില്ലായ്‌മ, അസമത്വം, സാംസ്‌കാരിക രംഗത്തുള്ള ജനാധിപത്യ സ്വഭാവത്തിന്റെ അഭാവം എന്നിവ ഇവയില്‍ ചിലത് മാത്രമാണ്. മറ്റു രംഗങ്ങളിലും വികസന പ്രക്രിയയുടെ മറുവശം സന്തോഷകരമല്ലായെന്നും വിശദീകരിച്ചിട്ടുണ്ട്. ഉല്‍പ്പാദന മേഖലകളുടെ ചലനവും ചൈതന്യവും നഷ്‌ടമായി എന്നും ഈ പുസ്‌തകത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
സാമൂഹിക പുരോഗതി ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനത്തിന് വഴിയൊരുക്കുമെന്നതാണ് വികസന സിദ്ധാന്തം. എന്നാല്‍ കേരളത്തില്‍ സാമൂഹിക വികസനവും സാമ്പത്തിക പരാജയവുമാണ് കാണുന്നതെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.
കേരളത്തില്‍ നിലവിലുണ്ടായിരുന്ന ജാതി-ഫ്യൂഡല്‍ വ്യവസ്ഥയുടെയും പാട്ടസംസ്‌കാരത്തിന്റെയും പുതിയ രൂപമായ പങ്കുപറ്റല്‍ സംസ്‌കാരത്തെക്കുറിച്ചും അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ പണിയെടുക്കുന്ന കേരളീയരുടെ വരുമാനം പങ്കുപറ്റു സംവിധാനം നിലനില്‍ക്കാന്‍ എങ്ങനെ സഹായിക്കുന്നുവെന്നും വളരെ വിശദമായി വിവരിച്ചിട്ടുണ്ട്.
കാര്‍ഷിക ജലസേചന മേഖല, വൈദ്യുതിയുല്‍പ്പാദന മേഖല, വ്യാവസായിക മേഖല, വിദ്യാഭ്യാസ-ആരോഗ്യ മേഖല, കുടിവെള്ള പ്രശ്‌നം, അധികാര വികേന്ദ്രീകരണം, ദാരിദ്ര്യം, താഴെക്കിടയില്‍ നിലനില്‍ക്കുന്ന അസമത്വം തുടങ്ങിയ നാനാ മേഖലകളിലെയും നേട്ടങ്ങളും കോട്ടങ്ങളും അതു നേരിടാനുള്ള വികസന തന്ത്രങ്ങളും വളരെ ഭംഗിയായി വിശദീകരിച്ചിട്ടുണ്ട്.
സാമ്പത്തിക ശാസ്‌ത്ര സിദ്ധാന്തത്തില്‍ അധിഷ്‌ഠിതവും അതിലുപരി വിവിധ മേഖലകളില്‍ നടത്തിയ പഠനങ്ങളുടെയും അവയിലൂടെ ഉരുത്തിരിഞ്ഞ കണ്ടെത്തലുകളുടെയും കാഴ്‌ചപ്പാടുകളുടെയും അടിസ്ഥാനത്തില്‍ കേരള വികസനത്തിനാവശ്യമായ, അതായത് കോട്ടങ്ങള്‍ തരണം ചെയ്യുന്നതിനുള്ള, വികസന തന്ത്രങ്ങള്‍ ഈ പുസ്‌തകത്തില്‍ നമുക്ക് കാണുവാന്‍ സാധിക്കും.
പുതിയൊരു തൊഴില്‍ സംസ്‌കാരവും വികസന സംസ്‌കാരവും കേരളത്തില്‍ ഉരുത്തിരിയേണ്ടതിന്റെ ആവശ്യകത വ്യക്തമായി പ്രതിപാദിച്ചുകാണാം. സാമൂഹിക രാഷ്‌ട്രീയ തൊഴിലാളി പ്രസ്ഥാനങ്ങള്‍ വിചാരിച്ചാല്‍ ഇതു പ്രാവര്‍ത്തികമാക്കാന്‍ സാധ്യമാണെന്നും വിവരിച്ചിട്ടുണ്ട്.
രണ്ടാം നവകേരളത്തിന് സമയമായെന്ന് കാലഘട്ടം വിളിച്ചറിയിക്കുന്നുണ്ടെന്ന
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ