![]() |
കേരളം: രാഷ്‌ട്രത്തിനുള്ള ഒരു റിപ്പോര്‍ട്ട് എച്ച്.ഡി.മാളവീയ തര്‍ജ്ജമ: പി.കെ.ശിവദാസ്, ഡോ.എം.പി.പരമേശ്വരന്‍ വില : 100 രൂപ |
1958ല്‍ കേരളത്തില്‍ വിമോചന സമരത്തിന്റെ കേളി കൊട്ടുയര്‍ന്ന ഘട്ടത്തില്‍ കേരളസര്‍ക്കാരിനെ കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും സൂക്ഷ്‌മമായി പഠിച്ച് കോണ്‍ഗ്രസ്സ് നേതാവും എ.ഐ.സി.സി.യുടെ മുഖപത്രമായ `ഇക്കണോമിക് റിവ്യൂ' ന്റെ പത്രാധിപരും ആയിരുന്ന എച്ച്.ഡി.മാളവീയ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ്. `കേരളം രാഷ്‌ട്രത്തിനുള്ള ഒരു റിപ്പോര്‍ട്ട് ഐക്യകേരളം രൂപീകരിച്ചതിനെ തുടര്‍ന്ന് 1957ലെ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന ഇ.എം.എസ്.നമ്പൂതിരിപ്പാടിന
കേരളസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അദ്ദേഹം കേരളത്തില്‍ നേരിട്ട് കണ്ട കാര്യങ്ങള്‍, ഹിന്ദു, ഇന്ത്യന്‍ എക്‌സ്‌പ്രസ്സ്, സ്റ്റേറ്റ്‌മാന്‍ എന്നീ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍, പ്രസിദ്ധ ശാസ്‌ത്രജ്ഞനായ പ്രൊഫ.ജെ.ബി.എസ്.ഹാല്‍ഡേന്‍
പതിമൂന്ന് അദ്ധ്യായങ്ങളിലായുള്ള ഈ റിപ്പോര്‍ട്ട് കോണ്‍ഗ്രസ്സുകാരോട് അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം ഉപേക്ഷിക്കാനും ഒരു പുനര്‍വിചിന്തനത്തിന് തയ്യാറാകാനും ആഹ്വാനം ചെയ്യുന്നു. പട്ടിണിക്കാരായ ജനകോടികളുടെ ഉന്നമനത്തോട് പ്രതിജ്ഞാബദ്ധരായ പുരോഗമനശക്തികളെ തടയാന്‍ ആര്‍ക്കും സാധ്യമല്ലെന്നും അന്തിമവിജയം അവരുടേതായിരിക്കുമെന്നും അസന്ദിഗ്‌ദ്ധമായി പ്രസ്‌താവിച്ചുക്കൊണ്ടാണ് ഈ റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ