ചിത്രശലഭങ്ങള്‍
സുരേഷ് ഇളമണ്‍
വില:90 രൂപ
ചിത്രശലഭങ്ങളെ ഇഷ്‌ടപ്പെടാത്തവര്‍ ആരുമുണ്ടാവില്ല. കുട്ടികളുടെ പ്രകൃതി നിരീക്ഷണത്തില്‍ ആദ്യം വരുന്നവയാണീശലഭങ്ങള്‍. മുറ്റത്തെ പൂക്കള്‍ തേടി വരുന്ന പൂമ്പാറ്റകള്‍ കുട്ടികളുടെ കളിക്കൂട്ടുകാരാവാന്‍ അവയുടെ നിറക്കൂട്ടും തത്തിതത്തിയുള്ള പറക്കലും മാത്രം മതി.
വെള്ളിയാഴ്‌ച, ശനിയാഴ്‌ച, ഞായറാഴ്‌ച-മൂന്നു ദിവസത്തെ ശലഭക്കാഴ്‌ചയൊരുക്കി സുരേഷ് ഇളമണ്‍ തയ്യാറാക്കിയ ചിത്രശലഭങ്ങള്‍ എന്ന കൈപ്പുസ്‌തകം അവതരണഭംഗിയില്‍ തികച്ചും മേന്മ പുലര്‍ത്തുന്നു. ചിത്രശലഭ നിരീക്ഷണത്തില്‍ മനസ്സിലാക്കേണ്ട അടിസ്ഥാന വിവരങ്ങള്‍-നിശാശലഭവും ചിത്രശലഭവും വ്യത്യാസപ്പെട്ടിരിക്കുന്നതെങ്ങനെ, ശരീര ഭാഗങ്ങള്‍ ഏതെല്ലാമാണ്, ഓരോ ഭാഗവും ഏതേത് ധര്‍മ്മം നിര്‍വ്വഹിക്കുന്നു-ഇവയെല്ലാം വ്യക്തമാക്കുന്നുണ്ട് വെള്ളിയാഴ്‌ച.
പൂമ്പാറ്റയുടെ ജീവിതത്തിലെ മുട്ട, ലാര്‍വ്വ, പ്യൂപ്പ, ശലഭം എന്നീ നാല് ജീവിതാവസ്ഥകള്‍ മനസ്സിലാക്കുന്നത് ശനിയാഴ്‌ചയാണ്. പ്രത്യേകം കണ്ടു വച്ച ചെടിയുടെ ഇലയില്‍ മാത്രം മുട്ടയിട്ട് തന്റെ വഴിക്കു പോകുന്ന പൂമ്പാറ്റകളുടെ മുട്ട വിരിഞ്ഞു വരുന്ന പുഴുക്കള്‍ മറ്റനേകം ജീവികളുടെ ആഹാരമാകുന്നു. അപകടങ്ങളെ അതിജീവിച്ചു വരുന്ന ഏതാനും എണ്ണം മാത്രം പ്യൂപ്പയാകുന്നതും പിന്നീട് ശലഭമാകുന്നതും ശനിയാഴ്‌ച പഠിക്കുന്നു.
ചിത്രശലഭങ്ങളുടെ ദേശാടനവും രാസിക കൃഷിയും നഗരവല്‍ക്കരണവും വരുത്തുന്ന വംശനാശ ഭീഷണിയുമാണ് ഞായറാഴ്‌ച ഗ്രഹിക്കുന്നത്. ചിത്രശലഭ നിരീക്ഷണത്തിന് മാര്‍ഗ്ഗദര്‍ശനം തരുന്ന കേരളത്തിലെ നാല് സ്ഥാപനങ്ങളുടെ വിലാസവും കൊടുത്തിരിക്കുന്നു. ആദ്യനോട്ടത്തില്‍ തന്നെ തിരിച്ചറിയാവുന്ന നാട്ടില്‍ കാണുന്ന മുപ്പത് ചിത്രശലഭങ്ങളുടെ ആല്‍ബവും ഇതോടൊപ്പമുണ്ട്. രസകരമായ നാട്ടു പേരുകളുള്ള ചിത്രശലഭങ്ങളെ പഠിക്കാനൊരുങ്ങിക്കോളൂ.
റിവ്യുb
ഹരിനാരായണന്‍ എം.കെ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ