`ഊര്‍ജം, ഊര്‍ജം' എന്ന കൃതി ഡോ. എം.പി.പരമേശ്വരന്‍, ഡോ. ആര്‍.വി.ജി. മേനോന്‍ എന്നീ രണ്ട് ജനകീയ ശാസ്‌ത്ര പ്രതിഭകളുടെ കൂട്ടു രചനയാണ്. ഒന്നാമത്തെ `ഊര്‍ജം', ഊര്‍ജത്തിന്റെ ശാസ്‌ത്ര സിദ്ധാന്തങ്ങളെയും രണ്ടാമത്തേത്, ഊര്‍ജത്തിന്റെ വിവിധ രൂപങ്ങളെയും പ്രതിനിധാനം ചെയ്യുന്നുവെന്ന് ഈ ഗ്രന്ഥത്തിന്റെ തലക്കെട്ടില്‍ നിന്നു തന്നെ അര്‍ത്ഥം തിരയാം. പ്രകൃതി പ്രതിഭാസങ്ങളെയോ, വ്യത്യസ്‌ത നീരീക്ഷണങ്ങള്‍ തമ്മിലുള്ള ബന്ധത്തെയോ ലളിത സമവാക്യങ്ങളിലൂടെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതാണ് ശാസ്‌ത്രത്തിലെ ഏറ്റവും മനോഹരമായ കാര്യം എന്നത് സ്റ്റീഫന്‍ ഹോക്കിങ്ങ്‌സിന്റെ നിരീക്ഷണമാണ്. അതേപോലെ, സങ്കീര്‍ണ്ണവും സങ്കേതജടിലവുമായ വിഷയങ്ങള്‍ സരളമായി എഴുതുവാന്‍ കഴിയുന്നതും മഹത്തായ യത്‌നമാണ്. അതിനുള്ള ദൃഷ്‌ടാന്തമായി ഈ കൃതി മാറുന്നുണ്ട്.
പെട്രോളിയം, വൈദ്യുതി എന്നീ രണ്ട് ഊര്‍ജ്ജ ദ്രവങ്ങളെയാണ് ഊര്‍ജത്തിന്റെ പര്യായങ്ങളായി ആധുനിക സമൂഹം കൊണ്ടാടുന്നത്. പെട്രോളിയമാകട്ടെ, ഒരു ഊര്‍ജ്ജ രൂപത്തിനപ്പുറം സ്റ്റോക്ക് മാര്‍ക്കറ്റിലെ ഊഹക്കച്ചവടത്തിനുള്ള ചരക്കായും (ഡെറിവേറ്റീവ്‌സ്) എണ്ണക്കമ്പനികള്‍ക്ക് പകല്‍കൊള്ള നടത്താനുള്ള ഉല്‌പന്നമായും പരിണമിച്ചിരിക്കുന്നു. അന്താരാഷ്ട്രമാര്ക്കറ്റില
ഊര്‍ജ്ജം മുഴുവന്‍ ജനതയുടേയും പൊതുസ്വത്താണ്. ഊര്‍ജ സ്രോതസ്സുകള്‍ എന്ന മൂന്നാം അദ്ധ്യായത്തില്‍ പെട്രോളിയത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള വിവരണം നമുക്ക് നല്‍കുന്നത് ഈ തിരിച്ചറിവാണ്. അനേക ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമുഖത്തുണ്ടായിരുന്ന സസ്യങ്ങളും മറ്റുജീവികളും നശിച്ച് മണ്ണടിഞ്ഞ്, ദീര്‍ഘകാലം അത്യുന്നത മര്‍ദ്ദത്തിനും താപത്തിനും വിധേയമായി, ഓക്‌സിജനില്ലാത്ത അവസ്ഥയില്‍ രൂപം കൊണ്ടതാണ് ഫോസില്‍ ഇന്ധനങ്ങള്‍. പെട്രോളിയം പലതരത്തിലുള്ള വിവിധ താപനിലകളില്‍ ബാഷ്‌പീകരിച്ച് വേര്‍തിരിച്ചെടുത്താല്‍, ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ, നാഫ്‌ത, എല്‍.പി.ജി എന്നീ ഇന്ധനങ്ങളാകും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ അന്തര്‍ദഹന എഞ്ചിന്‍ കണ്ടുപിടിച്ചത് ഈ വ്യവസായത്തിന്റെ ശുക്ര ദശയായി. ഡീസല്‍ എഞ്ചിനും തുടര്‍ന്ന് പെട്രോള്‍ എഞ്ചിനും വ്യാപകമായതാണ് പുതിയ ഇന്ധനങ്ങള്‍ക്ക് വഴിത്തിരിവായത്. അമേരിക്ക, റഷ്യ, ഇറാന്‍, പെറു, വേനിസ്വേല, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ എണ്ണ നിക്ഷേപങ്ങള്‍ കണ്ടെത്തിയിരുന്നു. ഇന്ന് ലോകത്തിലെ ഗതാഗതാവശ്യങ്ങള്‍ക്കുള്ള ഊര്‍ജ സ്രോതസ്സില്‍ 90 ശതമാനവും എണ്ണയാണ്. പെട്രോളിയത്തിന്റെ ലോക നിക്ഷേപം 16800 കോടി ടണ്ണാണ്. പ്രതിവര്‍ഷം ഉപഭോഗമാകട്ടെ 400 കോടി ടണ്ണും. ഈ നിരക്കില്‍ പോയാല്‍ കഷ്‌ടിച്ച് 40 വര്‍ഷത്തേക്ക്‌കാണും എണ്ണ നിക്ഷേപം. ഇങ്ങനെ തീര്‍ന്നു കൊണ്ടിരിക്കുന്ന ഈ ഊര്‍ജ സ്രോതസ്സിനെയോര്‍ത്ത് ആരുടെയും ഉറക്കം ഇല്ലാതാകുന്നില്ല.
ജലശക്തിയില്‍ നിന്ന് വൈദ്യുതി ഉല്‌പാദിപ്പിക്കാനുള്ള പരിശ്രമം, ടര്‍ബൈനുകളുടെ വികസനവും വൈദ്യുതി ജനറേറ്ററിന്റെ കണ്ടുപിടുത്തവും മൂലം, സഫലമായതാണ് ഈ ഊര്‍ജ്ജ രംഗത്തെ കുതിച്ചുചാട്ടത്തിന്റെ അടിസ്ഥാനം. വൈദ്യുതി ഉല്‌പാദനവും പ്രേഷണവും കാര്യക്ഷമമായതോടെ, വ്യവസായം എവിടെ സ്ഥാപിച്ചാലും അവിടെ ഊര്‍ജം എത്തിക്കാമെന്ന അവസ്ഥവന്നു. ഗാര്‍ഹിക ഊര്‍ജ വിതരണവും പ്രാവര്‍ത്തികമായി. വന്‍കിട ഊര്‍ജ ഉല്‌പാദനം ആദ്യമായി നടന്നത് നയാഗ്രയിലാണ്. പ്രേഷണത്തിനായി ഏ.സി. (Alternating Current) ആദ്യമായി ഉപയോഗിച്ചതും നയാഗ്ര പവര്‍സ്റ്റേഷനിലാണ്. അവിടുന്നങ്ങോട്ട് വെള്ളച്ചാട്ടത്തില്‍നിന്നും
കൂടുതല്‍ ഉയര്‍ന്ന അളവില്‍ വൈദ്യുതി ഉല്‌പാദിപ്പിക്കാന്‍ താപ - ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതും വ്യാപകമായി തീര്‍ന്നു. ആണവനിലയങ്ങള്‍ താപ നിലയങ്ങളെക്കാള്‍ ഏറെ സങ്കീര്‍ണ്ണമാണ്. ആണവറിയാക്‌ടറുകള്‍, താപ ബോയ്‌ലര്‍ പൊട്ടിത്തെറിച്ചാല്ചുറ്റുപ
ഇങ്ങനെ, ഊര്‍ജത്തിന്റെ ശാസ്‌ത്ര സിദ്ധാന്തങ്ങളിലേക്കും ചരിത്രത്തിലേക്കുമെല്ലാം ഈ കൃതി യാത്രചെയ്യുന്നു. തീ കണ്ടുപിടിച്ചിടത്തുനിന്നാണ്
ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ