കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് സുവര്‍ണജൂബിലി ആഘോഷവേളയില്‍ നടത്തിയ ബഹുജനവിദ്യാഭ്യാസപരിപാടിക്കുവേണ്ടി തയ്യാറാക്കിയതാണ് `ജലസുരക്ഷക്കായി പോരാടുക-ജലം ജന്മാവകാശം' എന്ന ലഘുലേഖ. വളരെ സമൃദ്ധിയായി മഴവെള്ളം കിട്ടുന്ന ഒരു പ്രദേശമാണ് കേരളം. എന്നാല്‍ വേനല്‍ക്കാലത്ത് ഇവിടെ വെള്ളത്തിനുവേണ്ടിയുള്ള നെട്ടോട്ടം പതിവ് കാഴ്‌ചയാണ്. മഴവെള്ളം ഭൂമിയുടെ ഉപരിതലത്തിലൂടെ കുത്തിയൊലിച്ചു പോകുകയും അത് ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങുന്നതിന്റെ തോത് കുറയുകയും ചെയ്യുന്നു. ഉപരിതലജലം തടഞ്ഞുവയ്‌ക്കുന്നതിനുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളാണ് പാടവും കുന്നും തോടും മറ്റും. എന്നാല്‍ അവ അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഈ പോക്ക് വലിയ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
ജലം നമ്മുടെ ജന്മാവകാശമാണ്. ഇത് സാധ്യമാക്കിത്തരുക എന്ന ചുമതല സര്‍ക്കാറിന്റേതാണ്. എന്നാല്‍ സര്‍ക്കാര്‍ ഈ ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞുമാറുകയാണ്. കേന്ദ്രസര്‍ക്കാറും അതിന്റെ ചുവടുപിടിച്ച് സംസ്ഥാനസര്‍ക്കാറും ഉണ്ടാക്കിയിട്ടുള്ള ജലനയം നവലിബറല്‍ നയങ്ങള്‍ അനുസരിച്ചാണ്. ജലവിതരണത്തിനുള്ള പൊതുമേഖലാസ്ഥാപനങ്ങളെ ഇല്ലാതാക്കി അതിനെ സ്വകാര്യവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാറിന്റെ ഓഹരി നാമമാത്രമാക്കി ബാക്കിയെല്ലാം സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്നു. ഫലത്തില്‍ സ്വകാര്യകമ്പനികള്‍ വഴിയാകും ജലവിതരണം. അവര്‍ വെള്ളം തന്നാല്‍ കുടിയ്‌ക്കാം, അവര്‍ പറയുന്ന വിലകൊടുക്കണം, പെട്രോള്‍, ഡീസല്‍ എന്നിവ പോലെ വില കൂടിക്കൊണ്ടിരിക്കും. ജലം നമ്മുടെ ജന്മാവകാശമല്ലാതാക്കിത്തീര്‍ക്കുന്നു നയത്തിനെ പോരാടി തോല്‍പിക്കുവാന്‍ ജനശക്തി തയ്യാറാവണം. അതോടൊപ്പം മഴവെള്ളം പരമാവധി ശേഖരിച്ചും തടഞ്ഞുവെച്ചും ജലസുരക്ഷക്കായി പ്രവര്‍ത്തിക്കുകയും വേണം.
കേരളത്തിലെ മഴവെള്ളം സംബന്ധിച്ച വിശദമായ ഒരു ചര്‍ച്ച വേണ്ടത്ര കണക്കുകളോടെ ഈ ലഘുലേഖയില്‍ ഉണ്ട്.
വില:10.00
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ