![]() |
മനുഷ്യന്റെ ഉല്‍പ്പത്തി പ്രൊഫ.എം.ശിവശങ്കരന്‍ വില: 225 രൂപ |
പുരാനരവംശ ശാസ്‌ത്രത്തെ ഗൗരവമായി സമീപിക്കുന്ന മലയാളി വായനക്കാരന് ഒഴിച്ചുകൂടാനാവാത്ത പാഠപുസ്‌തകമാണ് പ്രൊഫ. എം ശിവശങ്കരന്‍ രചിച്ച `മനുഷ്യന്റെ ഉല്‍പ്പത്തി'. മനുഷ്യപരിണാമത്തെ വിശദീകരിക്കുന്ന പല ഗ്രന്ഥങ്ങളും മലയാളത്തിലുണ്ടായിട്ടുണ്ടെങ
പ്രമുഖ ജീവശാസ്‌ത്രജ്ഞനായ പ്രൊഫ. റിച്ചാര്‍ഡ് ഡോക്കിന്‍സ് അഭിപ്രായപ്പെട്ടിരിക്കുന്നത
മനുഷ്യ പൂര്‍വികനെ തേടിയുള്ള പുരാനരവംശശാസ്‌ത്രജ്ഞരുടെ നിരന്തരയജ്ഞത്തിന്റെ ഇതുവരെയുള്ള ചിത്രമാണ് ഒന്നാമധ്യായത്തില്‍ സംക്ഷിപ്‌തമായി വിവരിക്കുന്നത്. പിന്നീട് രണ്ടുകോടി വര്‍ഷങ്ങള്‍ക്കുമുമ്പ് ആള്‍ക്കുരങ്ങുകളുടെയും മനുഷ്യരുടെയും പരിണാമശാഖകള്‍ വേര്‍പിരിഞ്ഞതെങ്ങനെ എന്നു വിശദീകരിക്കുന്നു. മരത്തില്‍ നിന്ന് താഴെയിറങ്ങിയപ്പോള്‍ സ്വീകരിച്ച രണ്ടു കാലുകളിലെ സഞ്ചാരരീതിയും തല്‍ഫലമായി സ്വതന്ത്രമാക്കപ്പെട്ട കൈകളുടെ വിവിധോപയോഗങ്ങളുമാണ് മനുഷ്യനെ മനുഷ്യനാക്കിയ അടിസ്ഥാനപരമായ അനുകൂലനങ്ങള്‍ എന്നാണ് ഉല്‍പ്പത്തി എന്ന അധ്യായത്തിന്റെ രത്‌നച്ചുരുക്കം. തുടര്‍ന്ന് സമീപകാലത്ത് കണ്ടുപിടിക്കപ്പെട്ട ആര്‍ഡിപിത്തേക്കസ് ഫോസിലുകള്‍ മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള ഒട്ടേറെ ധാരണകള്‍ തിരുത്തിയതെങ്ങനെ എന്ന് വിശദമാക്കുന്നു. ആസ്‌ത്രലോ പിത്തേ സീനുകളിലെയും ഹോമോ എനജനുസ്സില്‍ ഉള്‍പ്പെട്ട വിവിധ സ്‌പീഷിസുകളെ പഠന വിധേയമാക്കുകയാണ് തുടര്‍ന്നുള്ള അധ്യായങ്ങളില്‍. അതിനുശേഷം ശിലായുധങ്ങളുടെ ചരിത്രം, ഭാഷയുടെ ഉല്‍പ്പത്തി എന്നീ വിഷയങ്ങളെ പരാമര്‍ശിക്കുന്നു. മനുഷ്യവര്‍ഗം ആഫ്രിക്കയില്‍ നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കെത്തിയതെങ്ങിന
മനുഷ്യന്റെ ഉല്‍പ്പത്തി
പ്രൊഫ.എം.ശിവശങ്കരന്‍
വില: 225 രൂപ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ