പരിസ്ഥിതി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പരിസ്ഥിതി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ജൂൺ 14, ചൊവ്വാഴ്ച

പച്ച - എഴുത്തും പരിഷത്തും


ആയിരത്തിത്തൊള്ളായരത്തി എഴുപതുകള്‍ കേരളത്തിലെ പരി സ്ഥിതിസംരക്ഷണ പ്രവര്‍ത്തനത്തി ന്റെ ശൈശവകാലമായിരുന്നു. സ്റ്റോക്ക്‌ഹോം സമ്മേളനത്തിന്റെ അലയൊലികള്‍ ഇങ്ങു കേരളത്തോ ളം  വ്യാപിക്കുകയും അതില്‍ നിന്നു ണ്ടായ അവബോധം പിന്നീട് സൈല ന്റ്‌വാലി സംരക്ഷണത്തിനുള്ള ജനകീയപ്രസ്ഥാനമായി വളരുകയും ചെയ്ത കാലമായിരുന്നു അത്. അന്ന്  പരിസ്ഥിതി എന്ന വാക്ക് തന്നെ മലയാളത്തില്‍ പ്രചുരപ്രചാരം നേടി യിരുന്നില്ല, അക്കാലത്ത്. നേച്ചര്‍ ക്ലബ്ബുകളോ പരിസ്ഥിതിസമിതികളോ ഉണ്ടായിത്തുടങ്ങിയിരുന്നില്ല. വിവിധമേഖലകളിലെ നിര്‍മ്മാണ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അതുണ്ടാക്കുന്ന പരിസ്ഥിതി ആഘാ തം വിശേഷാല്‍ പഠിക്കേണ്ടതാ ണെന്ന ചിന്ത ഭരണാധികാരികള്‍ക്ക് ബോധ്യപ്പെട്ടത് പിന്നെയും വളരെ ക്കാലം കഴിഞ്ഞാണ്. പരിസ്ഥിതി ചിന്തകള്‍ പൊതുവിലും സൈലന്റ് വാലി സംരക്ഷണപ്രസ്ഥാനം വിശേ ഷിച്ചും ജനകീയപ്രസ്ഥാനമായിട്ടല്ല കേരളത്തില്‍ രൂപപ്പെട്ടത്. നിശ്ചയ മായും അത് ബുദ്ധിജീവികളുടെയും ഇടത്തരക്കാരുടെയും പ്രസ്ഥാനമാ യിരുന്നു. അത്തരമൊരു സാഹചര്യ ത്തില്‍ ശാസ്ത്രീയമായ പാരിസ്ഥിതി കാവബോധം നട്ടുനനച്ചു മുളപ്പിച്ചെടു ക്കുന്നതിനുള്ള ആയുധം പരിസ്ഥിതി സാഹിത്യം മാത്രമായിരുന്നുവെന്ന് വ്യക്തമാണല്ലോ? അത് പലരൂപ ത്തില്‍ ആവാം. ആനുകാലികങ്ങള്‍, ലഘുലേഖകള്‍, പുസ്തകങ്ങള്‍ എന്നിവയൊക്കെ ഇതില്‍പെടും. ആനുകാലികങ്ങളില്‍ ഒരു ചെറിയ വിഷയത്തെ സമഗ്രമായി അവതരിപ്പി ക്കാന്‍ കഴിഞ്ഞേക്കും. ലഘുലേഖക ളാകട്ടെ ഒരു സവിശേഷപ്രശ്‌നത്തെ മുന്‍നിര്‍ത്തിയുള്ള കാമ്പയിന്‍ നടക്കു ന്ന വേളയില്‍ അത്തരം പ്രശ്‌നങ്ങളെ വിശകലനം ചെയ്യാനാണ് കൂടുതല്‍ സഹായകരമാവുക. അതേസമയം ഒരാശയത്തെ അതിന്റെ സമഗ്രത യില്‍ വിശദീകരിക്കാന്‍, അതിന്റെ വിവിധതലങ്ങളെ അപഗ്രഥിച്ചു പരിശോധിക്കാന്‍ പുസ്തകം കൂടിയേ കഴിയൂ. എന്നു മാത്രമല്ല ഒരു സവിശേഷപ്രശ്‌നത്തിനു അനുകൂല മായ മനോഭാവം പൊതുസമൂഹ ത്തില്‍ രൂപപ്പെടുത്തുന്നതിന് ആ സവിശേഷപ്രശ്‌നത്തെ മാത്രമല്ല, അതിന്റെ വിജ്ഞാനപശ്ചാത്തല           മായി പ്രവര്‍ത്തിക്കുന്ന ആശയപ്രപ ഞ്ചത്തെത്തന്നെ അവതരിപ്പിക്കേണ്ടി യും വരും. ഉദാഹരണത്തിനു ഉയര്‍ ന്ന പാരിസ്ഥിതികാവബോധമുള്ള ഒരാള്‍ക്ക് സൈലന്റ്‌വാലി പദ്ധതി നടപ്പിലായാല്‍ ഉണ്ടാകാവുന്ന അപക ടം പെട്ടെന്നു ബോധ്യപ്പെടും. സമുദ്ര വിജ്ഞാനവും സമുദ്രത്തിന്റെ അടി ത്തട്ടിലെ ജൈവവൈവിധ്യത്തെക്കു റിച്ചും അവിടുത്തെ ഭക്ഷ്യശൃംഖല യെക്കുറിച്ചും ബോധ്യമുള്ള ഒരാള്‍ ക്കേ വിഴിഞ്ഞം തുറമുഖപദ്ധതി സൃഷ്ടിക്കുന്ന അപകടം വേര്‍തിരിച്ചു മനസ്സിലാക്കാന്‍ കഴിയൂ. മലിനീകര ണത്തിന്റെയും അതുണ്ടാക്കുന്ന പരി സരദൂഷണത്തിന്റെയും അപകട ത്തെക്കുറിച്ചു പഠിച്ചിട്ടുള്ള ഒരാള്‍ക്കേ വ്യവസായവത്ക്കരണം സൃഷ്ടി ക്കുന്ന പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ബോധ്യപ്പെടൂ.
എഴുപതുകളുടെ രണ്ടാംപകുതി യില്‍ തന്നെ പരിഷത്തിന്റെ പരി സ്ഥിതിരംഗത്തെ പുസ്തകങ്ങള്‍ പുറത്തുവന്നു തുടങ്ങിയിരുന്നു. എഴു പത്തിയേഴിലെ പതിനൊന്നു ശാ സ്ത്രപുസ്തകങ്ങള്‍ അടങ്ങിയ സമ്മാനപ്പെട്ടിയുടെ തൊട്ടുപിന്നാലെ തന്നെ വി.കെ.ദാമോദരന്‍ എഴുതിയ മനുഷ്യനും ചുറ്റുപാടും എന്ന പുസ് തകം പുറത്തുവന്നിരുന്നു. അതു സൈലന്റ്‌വാലി സംരക്ഷണസമര ത്തിന്റെ കാലമായിരുന്നിട്ടു കൂടി പരിഷത്തിന്റെ ആദ്യത്തെ പരി സ്ഥിതിപുസ്തകം സൈലന്റ് വാലി യെക്കുറിച്ചായിരുന്നില്ല എന്നത് മേല്‍വിവരിച്ച പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്. സൈലന്റ് വാലി യെക്കുറിച്ച് പഠിപ്പിക്കാന്‍ മനുഷ്യനും ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെ ക്കുറിച്ച് പഠിപ്പിക്കാതെ വയ്യല്ലോ? സൈലന്റ്‌വാലി സമരം ജ്വലിച്ചു നിന്ന എഴുപത്തിയേഴിനും എണ്‍പത്തി യഞ്ചിനും ഇടയില്‍ പരിഷത്ത് പ്രസി ദ്ധീകരിച്ച പരിസ്ഥിതി പുസ്തകങ്ങ ളെല്ലാം തന്നെ പരിസ്ഥിതിസംരക്ഷ ണത്തിന്റെ ആദ്യപാഠങ്ങള്‍ വിശദീ കരിക്കുന്നവയായിരുന്നു. കെ.എന്‍. പി.കുറുപ്പ് എഴുതിയ 'പരിസരമലിനീ കരണം', 'പരിസരസംരക്ഷണം', പി.കെ.ഉത്തമന്‍ എഴുതിയ 'ജന്തു ലോകം', പി.പി.കെ.പൊതുവാള്‍ എഴുതിയ 'പ്രകൃതി നമ്മുടെ', ജോണ്‍ എബ്രഹാം എഴുതിയ 'കുട്ടനാട്', കെ.സദാശിവന്‍ എഴുതിയ 'സഹ്യാ ദ്രി സാനുക്കള്‍', 'കേരളത്തിലെ വന്യമൃഗങ്ങള്‍', എം.കെ.പ്രസാദ് എഴുതിയ 'പ്രകൃതിസംരക്ഷണം', 'മനുഷ്യനും പ്രകൃതിയും' എന്നീ പുസ്തകങ്ങള്‍  ഈ ആദ്യകാല പട്ടികയില്‍ പെടുത്താവുന്നതാണ്.
ഒരുപക്ഷേ മലയാളത്തില്‍ പരി സ്ഥിതിസംബന്ധമായ പുസ്തക ങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങുന്നത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആകാം. ആദ്യകാലപുസ്തകങ്ങളില്‍ കുട്ടനാട്, പ്രമേയത്തിന്റെ സവിശേ ഷതകൊണ്ട് വേറിട്ടുനില്‍ക്കുന്നു. സാമൂഹ്യമായും പാരിസ്ഥിതിക മായും തനതായ സവിശേഷതകളു ള്ള ഒരു ഭൂപ്രദേശത്തെ സമഗ്രമായി എടുത്ത് പരിശോധിക്കുന്ന ഒന്നായി രുന്നു അത്. ആ പുസ്തകം പ്രസി ദ്ധീകരിക്കുന്നതിനു മൂന്നുകൊല്ലം മുമ്പാണ് വേമ്പനാട്ടു കായലിലെ തണ്ണീര്‍മുക്കം ബണ്ട് കമ്മീഷന്‍ ചെയ്തത്. കുട്ടനാട്ടില്‍ പൊതുവിലും വേമ്പനാട്ടുകായലില്‍ വിശേഷിച്ചും വികസനം എന്ന പേരില്‍ മുന്‍പിന്‍ നോക്കാതെ നടത്തിക്കൊണ്ടിരുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളെ വിമര്‍ ശനപരമായി പരിശോധിക്കുന്ന ആദ്യ ത്തെ പുസ്തകമായിരുന്നു അത്. പിന്നീട് കുട്ടനാടിനെക്കുറിച്ച് നടന്ന എല്ലാ പഠനങ്ങളുടെയും അടിസ്ഥാ നം ഈ ചെറിയ പുസ്തകമാണെന്നു പറയാം.
എണ്‍പതുകള്‍മുതല്‍ പരിഷത്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ ഗണ്യമായ എണ്ണം പരിസ്ഥിതി സംബ ന്ധമായ പുസ്തകങ്ങളാണ്. അമൂര്‍ ത്തമായ താത്വികപ്രചാരണം മാത്ര മല്ല, മൂര്‍ത്തമായ പ്രശ്‌നങ്ങളെ മുന്‍ നിര്‍ത്തി നടത്തിയ ബഹുജനവിദ്യാ ഭ്യാസപരിപാടികള്‍ക്കും കാമ്പയിനു കള്‍ക്കും പരിഷത്തിനു പുസ്തക ങ്ങള്‍ ഒരു പ്രധാന ആയുധം തന്നെ യായിരുന്നു. ഇത് വായനയും പുസ് തകങ്ങളും  തീവ്രമായി നിലനിന്നി രുന്ന ആദ്യകാലത്ത് മാത്രമല്ല, വായന മരിച്ചു എന്നും അച്ചടി മാധ്യമങ്ങളുടെ കാലം കഴിഞ്ഞു എന്നുമൊക്കെ ആവലാതികള്‍ ഉയരുന്ന സമീപകാലത്തും ഇങ്ങനെ തന്നെയാണ്. മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ മുന്‍ നിര്‍ത്തി പശ്ചിമഘട്ടസംരക്ഷണ ത്തിനുള്ള പ്രചരണ പരിപാടികളാണ് പുസ്തകങ്ങളുടെ ഈ മായികശക്തി നമ്മെ ബോധ്യപ്പെടുത്തിയത്. ഗാഡ് ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെതിരെ സംഘടിതമതശക്തികളും രാഷ്ട്രീയ കക്ഷികളും അക്രമസക്തമായ സമ രങ്ങള്‍ അഴിച്ചുവിടുകയും ആരോഗ്യ കരമായ സംവാദാന്തരീക്ഷം കേരള ത്തില്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. ഇടുക്കി പോലുള്ള ജില്ലകളില്‍ പരിഷത്തിന് പൊതുപരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയാത്തവണ്ണം ഭീഷണികള്‍ ഉയര്‍ന്നിരുന്നു, അക്കാ ലത്ത്. ഈ പ്രതിസന്ധിയെ പരിഷ ത്ത് മുറിച്ചുകടന്നത് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പദാനുപദം മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തിക്കൊണ്ടാണ്. അതിന്റെ അച്ചടിരൂപം മാത്രമല്ല, ഓണ്‍ലൈന്‍ രൂപവും ആശയപ്രചാര ണത്തിന് ഉപയോഗപ്പെടുത്തി. ആശയങ്ങളെ അക്രമംകൊണ്ടു നേരി ടുന്നവരുടെ മുന്നില്‍ പരിഷത്തിന്റെ വാക്കുകള്‍ പുസ്തകങ്ങളായി എത്തിച്ചേര്‍ന്നു. ഇപ്പോഴും പശ്ചിമ ഘട്ടസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ തുടര്‍പരിപാടികള്‍ സാധ്യമാകുന്നത് ഈ പുസ്തകം മുന്നോട്ടു നല്‍കിയ തെളിമയില്‍ നിന്നാണ്.
പരിഷത്തിന്റെ പരിസ്ഥിതിരംഗ ത്തെ പുസ്തകങ്ങളെ പൊതുവില്‍ മൂന്നുവിഭാഗങ്ങളില്‍ പെടുത്താം. ബാലസാഹിത്യവും വിദ്യാഭ്യാസാ വശ്യങ്ങളുമായി ബന്ധപ്പെട്ട പുസ്ത കങ്ങളും ആണ് ഒന്നാമത്തേത്. പൊതുവില്‍ വിദ്യാര്‍ത്ഥികളാണതി ന്റെ ഗുണഭോക്താക്കള്‍. വിവിധതരം പരിസ്ഥിതിപ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി നടത്തിയിട്ടുള്ള പഠനറിപ്പോര്‍ട്ടുകളും അവയെക്കുറിച്ച് എഴുതിയിട്ടുള്ള പുസ്തകങ്ങളുമാണ് രണ്ടാമത്തേത്. സൈലന്റ്‌വാലി പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ പരിഷത്ത് നിയോഗിച്ച ശാസ്ത്രസംഘത്തിന്റെ പഠനറിപ്പോ ര്‍ട്ട് സൈലന്റ്‌വാലി ഒരു സാങ്കേതിക പാരിസ്ഥിതിക സാമൂഹ്യ രാഷ്ട്രീയ പഠനം  എന്ന പേരില്‍ ഇംഗ്ലീഷിലും മലയാളത്തിലും പുസ്തകങ്ങളായി വരികയുണ്ടായി. മേധാപട്ക്കറുടെ നേതൃത്വത്തില്‍ നടക്കുന്ന നര്‍മ്മദ സമരത്തെക്കുറിച്ച് മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും ശ്രദ്ധേയമായ പുസ്തകം പരിഷത്തിന്റേതാണ്. 'നര്‍മ്മദ : തടയപ്പെടുന്ന ജീവിത പ്രവാഹം' എന്ന ഈ പുസ്തക ത്തിന്റെ രചയിതാവ് പ്രൊഫ.കെ. ശ്രീധരനാണ്. ലോകത്തെ തന്നെ പിടിച്ചുകുലുക്കിയ റെയ്ചല്‍ കാഴ്‌സ ന്റെ 'സൈലന്റ് സ്പ്രിങ്ങ്' എന്ന പുസ്തകത്തിന്റെ സംഗ്രഹിച്ച വി വര്‍ത്തനം പ്രൊഫ.എം.കെ.പ്രസാദ് തയ്യാറാക്കി 'പാടാത്ത പക്ഷികള്‍' എന്ന പേരില്‍ എണ്‍പതുകളില്‍ തന്നെ പരിഷത്ത് പ്രസിദ്ധീകരി ച്ചിരുന്നു. പരിസ്ഥിതിരംഗത്തെ സൈദ്ധാന്തികവിശകലനങ്ങളും, ആഗോള പരിസ്ഥിതി ഉച്ചകോടികളും അവയുടെ ഉടമ്പടികളും മറ്റും വിശദീകരിക്കുന്ന പുസ്തകങ്ങളാണ് മൂന്നാമത്തെ വിഭാഗത്തില്‍ പെടു ത്താവുന്നത്. ഡോ.കെ.എന്‍.ഗണേഷ് എഴുതിയ 'മനുഷ്യനും പ്രകൃതിയും' എന്ന പുസ്തകം ആദ്യത്തേതിനും 1992ലെ ഭൗമ ഉച്ചകോടിയെ മുന്‍ നിര്‍ത്തി പ്രൊഫ.കെ.ആര്‍.ജനാര്‍ ദ്ദനന്‍ എഴുതിയ 'ഭൗമ ഉച്ചകോടി : ഒരു ബാക്കിപത്രം' എന്ന പുസ്തകം രണ്ടാമതുപറഞ്ഞതിനും ഉദാഹര ണമാണ്. ഇങ്ങനെ നോക്കിയാല്‍ കേരളത്തിനുള്ളിലും പുറത്തുമുള്ള വിവിധ പരിസ്ഥിതി പ്രശ്‌നങ്ങളെ വിശകലനം  ചെയ്യുന്നതിന് കേരളത്തിലെ ജനസാമാന്യത്തെ പ്രാപ്തമാക്കിയതില്‍ ചെറുതല്ലാത്ത സ്ഥാനം പരിഷത്തിന്റെ പരിസ്ഥിതി പുസ്തകങ്ങള്‍ക്ക് ഉണ്ട്. പരിസ്ഥിതി സിദ്ധാന്തങ്ങള്‍ ബഹുജനങ്ങള്‍ക്കിട യില്‍ പ്രചരിപ്പിച്ചതും ആഗോള പരി സ്ഥിതി പ്രശ്‌നങ്ങളിലേയ്ക്ക് കേരള സമൂഹത്തിന്റെ ശ്രദ്ധക്ഷണിച്ചതും  പരിഷത്തിന്റെ പുസ്തകങ്ങളും നൂറു കണക്കിനായി വ്യാപിച്ചു കിടക്കുന്ന ലഘുലേഖകളുമാണെന്ന് നിസ്സംശയം പറയാം.                  

ജോജി കൂട്ടുമ്മേല്

ശാസ്ത്രം സമരായുധമാകുമ്പോൾ

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് അമ്പത്തൊന്ന് വയസ്സ് പൂര്‍ത്തിയായി. പരിഷത്ത് ഏറ്റെടുത്തതും ഇടപെട്ട തുമായ ജനകീയസമരങ്ങളുടെ ശാസ്ത്രവും രാഷ്ട്രീയവും ആഴത്തില്‍ അന്വേഷിക്കേണ്ടത് ആവശ്യമായൊരു സന്ദര്‍ഭമാണിത്. അത്തരത്തിലുള്ള ഒരു ചുവടുവയ്പാണ് ശാസ്ത്രം സമരായുധമാകുമ്പോള്‍ എന്ന പുസ്തകത്തിലൂടെ പരിഷത്ത് നിര്‍വഹിക്കുന്നത്. പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍ എഡിറ്റുചെയ്ത ഈ കൃതിയില്‍ 13 ജനകീയസമരങ്ങളുടെ ചരിത്രം വിശകലനം ചെയ്തിരിക്കുന്നത് സമരരംഗത്ത് മുന്നണിയില്‍ നിന്ന് പ്രവര്‍ത്തിച്ചവരാണ്.
ജനകീയസമരങ്ങളുടെ ശാസ്ത്രവും രാഷ്ട്രീയവും ആമുഖപഠനത്തില്‍ എഡിറ്റര്‍ പ്രസ്താവിക്കുന്നു : ''പരിഷത്ത് കേവലമൊരു ശാസ്ത്രപ്രസ്ഥാനമല്ല; മറിച്ച് ഒരു ജനകീയശാസ്ത്രപ്രസ്ഥാനമാണ്. അതിനുള്ള തെളിവുകളാണ് ഇതിലെ ഓരോ അധ്യായവും, ഓരോ സമരാനുഭവവും. മാത്രമല്ല, 'ശാസ്ത്രത്തിന്റെ സാമൂഹികധര്‍മ'വും 'പ്രകൃതിയിലെ വൈരുധ്യാത്മകത'യും നമ്മെ പഠിപ്പിക്കുന്നതും മുന്നോട്ടുവയ്ക്കുന്നതും ഇത്തരമൊരു സമീപനമാണ്. മനുഷ്യ-പ്രകൃതിബന്ധങ്ങളിലെ വൈരുധ്യാധിഷ്ഠിത നിലപാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ശാസ്ത്രത്തിന്റെ സാമൂഹികധര്‍മം പ്രചരിപ്പിക്കുന്ന ജനകീയശാസ്ത്രപ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യപരിഷത്ത്.''
ഈ ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായി പരിഷത്ത് നടത്തിയ സുദീര്‍ ഘമായ ഇടപെടലുകളുടെ ഫലങ്ങളാണ് കേരളത്തിന്റെ സാമൂഹികനേട്ടങ്ങളില്‍ പലതും. ശാസ്ത്രത്തെ സമരായുധമായി പരിഷത്ത് നടത്തിയ പ്രവര്‍ത്തനങ്ങളെ പുരോഗമനപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധന്മാര്‍പോലും ശരിയായി ഉള്‍ക്കൊള്ളുകയുണ്ടായില്ല. അരാഷ്ട്രീയമായ നിലപാടും വിക                       സനവിരുദ്ധനിലപാടും സാമ്രാജ്യത്വ  അനുകൂലനിലപാടും പരിഷത്ത് സ്വീകരിക്കുന്നതായി ശാസ്ത്രത്തിന്റെ സമീപനവും രീതിയും അറിയാത്ത വിവിധ തരത്തിലുള്ള രാഷ്ട്രീയപ്രവര്‍ത്ത കരും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും സാംസ്‌കാരികപ്രവര്‍ത്തകരും പ്രചരി                          പ്പിക്കുകയുണ്ടായി. വസ്തുതകളെ വിലയിരുത്താതെയും പ്രശ്‌നങ്ങളുടെ സൂക്ഷ്മതലങ്ങളെ മനസ്സിലാക്കാതെയുമാണ് അത്തരത്തിലുള്ള നില               പാടടുകള്‍ പലരും മുന്നോട്ടുവച്ചതെന്ന് ഇന്ന് സുവ്യക്തമാണ്. ചാലിയാര്‍ മലിനീകരണവിരുദ്ധസമരത്തില്‍ തൊഴിലാളികളെയും ജനങ്ങളെയും തമ്മിലടിപ്പിച്ച് കാര്യം നേടാന്‍ മാനേജ്‌മെന്റ് എന്നും ശ്രമിച്ചിരുന്നു. ആ സമരത്തെ പ്രൊഫ.കെ.എം.ഉണ്ണികൃഷ്ണന്‍ നമ്പീശന്‍ വിലയിരുത്തുന്നു : മലിനീകരണ പ്രശ്‌നങ്ങളിലും പരിസരദൂഷണത്തിലും പ്രകൃതിവിഭവങ്ങളുടെ കൊള്ളയടിക്കലിലും ഈ വക പ്രസ്ഥാനങ്ങള്‍ക്കു കൂടുതല്‍ വ്യക്തതയും വകതിരിവും വിവേചനവും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് മാവൂര്‍ സമരത്തിലൂടെ ബോധ്യമാകുന്നത്.''
ശാസ്ത്രസാഹിത്യപരിഷത്തിനെ ലോകശ്രദ്ധയില്‍ കൊണ്ടുവന്ന സമരമാണ് സൈലന്റ്‌വാലി പദ്ധതിക്കെതിരായി 1977-ല്‍ പരിഷത്ത് നടത്തിയ സമരം. ലോകത്താകമാനമുള്ള ശാസ്ത്രസമൂഹത്തിന്റെ പിന്തുണ ലഭിച്ച ഒരു സമരമാണിത്. സൈലന്റ്‌വാലിക്കാടുകള്‍ സംരക്ഷിക്കുന്നതില്‍ പരിഷത്ത് നിര്‍ണായകപങ്ക് വഹിച്ചിട്ടുണ്ട്.
1984-ല്‍ സംഭവിച്ച ഭോപ്പാല്‍ ദുരന്തത്തെത്തുടര്‍ന്ന് പരിഷത്ത് നടത്തിയ ബഹുരാഷ്ട്രകുത്തകവിരുദ്ധക്യാമ്പെയിന്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തില്‍ നവീനമായൊരു ഇടപെടലായിരുന്നു. യൂണിയന്‍ കാര്‍ബൈഡിന്റെ ദുഷ്‌ചെയ്തികളെ ഏറ്റവും ധീരമായി തുറന്നുകാണിച്ചതും അതിനെതിരെ ഏറ്റവും ശക്തമായ പ്രതിരോധം ഉയര്‍ത്തിയതും ശാസ്ത്രസാഹിത്യ പരിഷത്തും കേരളീയസമൂഹവുമായി രുന്നു. ഇത്തരത്തിലുള്ള സമരചരിത്രങ്ങളുടെ പാതയിലൂടെയാണ് ശാസ്ത്രസാഹിത്യപരിഷത്ത് ഇന്നും സഞ്ച രിക്കുന്നത്.
കാലഘട്ടത്തിന്റെ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് മുന്നേറുന്ന പരിഷത്തിന് പിന്‍നാളുകളിലെ ചരിത്രം തന്നെയാണ് പ്രധാന ഊര്‍ജസ്രോത        സ്സാവുന്നത്. അന്ധവിശ്വാസചൂഷണത്തിനെതിരായുള്ള നിയമനിര്‍മാണവും ശാസ്ത്രാവബോധക്യാമ്പെയിനും കേരളസമൂഹത്തെ ഇപ്പോള്‍ സംവാദാത്മ         കമാക്കുകയാണ്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ശാസ്ത്രം സമരായുധമാകുമ്പോള്‍ എന്ന പുസ്തകം ശാസ്ത്രപ്രചാരകര്‍ക്കും സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കും വലിയൊരു ഊര്‍ജ                           സ്രോതസ്സായി പരിണമിക്കും.

2014 ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

ജീവജലത്തെ കുറിച്ചൊരു വിജ്ഞാനകോശം

ജലം ജീവജലം
പി.എസ്‌ ഗോപിനാഥന്‍ നായര്‍
വില:200 രൂപ 



ജീവലോകത്തിന്റെ മുഴുവന്‍ നിലനില്‍പ്പിനാവശ്യമായ ജലത്തെ സംബന്ധിച്ച ഒരു ജനകീയ വിജ്ഞാന കോശമാണ്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരിച്ച `ജലം ജീവജലം.' ഭൂമിയുടെ 75 ശതമാനവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്നെങ്കിലും പലേടങ്ങളിലും ജനങ്ങള്‍ ശുദ്ധജലത്തിനായി കഷ്‌ടപ്പെടുകയാണ്‌. കുടിവെള്ള മലിനീകരണം എങ്ങനെ സംഭവിക്കുന്നു എന്നും അതിനെ ഉപയോഗയോഗ്യമാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം എന്നും അനവധി നിരീക്ഷണപരീക്ഷണങ്ങളിലൂടെ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു.
ജലത്തിന്റെ തന്മാത്രഘടന, ഗുണ നിലവാരം, ജലസ്രോതസ്സുകള്‍, ശുദ്ധജല ലഭ്യത, ജലചൂഷണം, ജലനിയമങ്ങള്‍ എന്നിങ്ങനെ ജലത്തെക്കുറിച്ച്‌ സാധാരണക്കാരനും ശാസ്‌ത്രകുതുകിക്കും ആവശ്യമായ മുഴുവന്‍ വിവരങ്ങളും വളരെ ലളിതമായ ഭാഷയില്‍ വിവരിക്കുന്ന ആധികാരിക ഗ്രന്ഥമാണ്‌ ഗോപിനാഥന്‍ നായര്‍ രചിച്ച ജലം ജീവജലം. ജീവജലത്തിന്റെ രാഷ്‌ട്രീയത്തെക്കുറിച്ചും ഗ്രന്ഥകര്‍ത്താവിന്‌ ഉത്തമബോധ്യമുണ്ട്‌. ഇനിയൊരുമഹാ യുദ്ധം ജലത്തിനു വേണ്ടിയാകുമെന്ന്‌ പറയാറുണ്ട്‌. ജലം ഒരു കച്ചവടച്ചരക്കാക്കരുതെന്നും അത്‌ കാത്തു സൂക്ഷിക്കേണ്ടതും വരും തലമുറക്കു കൈമാറേണ്ടതുമായ അമൂല്യമായ സ്വത്താണെന്നും അസന്ദിഗ്‌ദ്ധമായി ഈ കൃതി പ്രഖ്യാപിക്കുന്നു.
പരിസ്ഥിതി വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യത്തോടെ കൊണ്ടു നടക്കാവുന്ന ഒരു കൈപ്പുസ്‌തകമായി ഈ കൃതി ഉപയോഗപ്പെടുത്താവുന്നതാണ്‌. കുടിവെള്ളത്തിന്റെ ഭൗതിക-രാസ-ജൈവഗുണനിലവാരം, അന്തര്‍ദേശീയ മാനങ്ങള്‍, കുടിക്കാവുന്ന അവസ്ഥയെ ബാധിക്കുന്ന വസ്‌തുതകള്‍, ആരോഗ്യത്തിന്‌ അപകടകരമായ സംയുക്തങ്ങള്‍, വിഷ വസ്‌തുക്കള്‍, ഡി.ഒ, ബി.ഒ.ഡി, സി.ഒ.ഡി സൂചികകള്‍ മുതലായവയെല്ലാം ഈ ജലവിജ്ഞാന കോശത്തില്‍ എടുത്തു പറയുന്നു. ജലനിയമങ്ങള്‍ ധാരാളം ഉണ്ടെങ്കിലും ശക്തമായ ബോധവല്‍ക്കരണമാണ്‌ ജലമലിനീകരണം തടയുന്നതിനും, ശുദ്ധജലം സംരക്ഷിക്കുന്നതിനും വേണ്ടതെന്ന്‌ ഈ ഗ്രന്ഥം ഓര്‍മ്മിപ്പിക്കുന്നു.
ഈ കൃതി മലയാളത്തിലെ വൈജ്ഞാനിക സാഹിത്യത്തിന്‌ ഒരു മുതല്‍ക്കൂട്ടാണ്‌. ഇംഗ്ലീഷ്‌, ഹിന്ദി, തമിഴ്‌ തുടങ്ങിയ ഭാഷകളില്‍ ഈ കൃതിക്ക്‌ പരിഭാഷകള്‍ ഉണ്ടാകേണ്ടത്‌ ഭാരതീയ പശ്ചാത്തലത്തില്‍ അത്യാവശ്യമാണ്‌. ഈ കൃതിയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവര്‍ സമകാല സമൂഹത്തില്‍ വലിയൊരു സാമൂഹിക ഉത്തരവാദിത്തമാണ്‌ ഏറ്റെടുത്തത്‌ എന്ന്‌ നിസ്സംശയം പറയാം. 


റിവ്യുb
ഡോ.കെ.ജെ.ആന്റണി 

2014 ഓഗസ്റ്റ് 20, ബുധനാഴ്‌ച

വേണം ഉത്പാദനാധിഷ്ടിത ഭൂനയം

ആരുടെയാണീ ഭൂമി
ആര്‍.വി.ജി.മേനോന്‍
വില:100

``ആരുടെയാണീ ഭൂമി'' എന്ന ആര്‍.വി.ജി.മേനോന്റെ പുസ്‌തകത്തില്‍ ഭൂമിയെ കുറിച്ചുള്ള അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടുകയാണ്‌. വികസനത്തിന്റെ അടിസ്ഥാനം ഉല്‍പാദനമാണ്‌. ഉല്‍പാദനം നടക്കേണ്ട ഭൂമി കച്ചവടച്ചരക്കായി മാറിയ പുതിയ കാലത്ത്‌ ശരിയായ വികസനം അസാധ്യമാണ്‌. ഊഹക്കച്ചവടക്കാരുടേയും റിയല്‍ എസ്റ്റേറ്റ്‌ മാഫിയകളുടെയും ഭൂമി പിടിച്ചെടുത്താല്‍ മാത്രമേ ആരോഗ്യകരമായ വികസനം സാധ്യമാവൂ. ഭൂമിയെ നിലനില്‍പ്പിന്റെ അടിസ്ഥാനമായി കണ്ട്‌ ഉല്‍പാദനാധിഷ്‌ഠിതമായ ഒരു ഭൂ നയത്തിന്‌ രൂപം നല്‍കണമെന്ന്‌ ആര്‍. വി.ജി.മേനോന്‍ അഭിപ്രായപ്പെടുന്നുണ്ട്‌. സ്വകാര്യ ഭൂമി എന്ന്‌ സങ്കല്‍പത്തെ പുനര്‍നിര്‍വചിക്കേണ്ടതാണ്‌. എങ്കില്‍ മാത്രമേ ഭൂമിക്കുമേലുള്ള അമിതമായ ചൂഷണം അവസാനിപ്പിക്കാന്‍ കഴിയു.
വികസനം പരിസ്ഥിതിയധിഷ്‌ഠിതമാകണം. പരിസ്ഥിതി സംരക്ഷണം ഒരു പൊതുബോധമായി രൂപപ്പെട്ടില്ലെങ്കില്‍ അപകടകരമായ തിരിച്ചടികള്‍ നാം നേരിടേണ്ടിവരും. മനുഷ്യന്റെ മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റുവാന്‍ പുതുക്കാവുന്ന ഊര്‍ജസ്രോതസ്സുകള്‍ക്ക്‌ കഴിയും. ഈ ബദല്‍ സംവിധാനത്തെ പരമാവധി ഉപയോഗപ്പെടുത്തണം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വികസന ശ്രമങ്ങളും ഗവേഷണങ്ങളും നടന്നാല്‍ മാത്രമേ ഊര്‍ജ സുരക്ഷ ഉറപ്പാക്കാന്‍ കഴിയു. വികസനത്തെ കുറിച്ചുള്ള ചില ബദല്‍ മാതൃകകളും ഈ പുസ്‌തകത്തില്‍ ഉണ്ട്‌.
നഗരങ്ങള്‍ മാത്രമല്ല ഗ്രാമങ്ങള്‍ വരെ ഇന്ന്‌ മാലിന്യ പ്രശ്‌നത്തിന്റെ പിടിലാണ്‌. വിളപ്പില്‍ ശാലയും, ലാലൂരും പരിഹരിക്കാന്‍ കഴിയാത്തവിധം നീറുന്ന സാമൂഹിക പ്രശ്‌നമാണ്‌. മാലിന്യ നിര്‍മ്മാര്‍ജനം ഭരണകൂടത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല. സമൂഹത്തിന്റെ മൊത്തത്തിലുള്ള ശ്രദ്ധ ഈ വിഷയത്തില്‍ ആവശ്യമാണ്‌. മാലിന്യസംസ്‌കരണത്തില്‍ കമ്പോസ്റ്റിംങ്‌, ബയോഗ്യാസ്‌ പ്ലാന്റുകള്‍ തുടങ്ങിയ രീതികള്‍ പരമാവധി ഉപയോഗപ്പെടുത്തണം. ഇലക്‌ട്രോണിക്‌ വേസ്റ്റുകള്‍ ഉള്‍പ്പെടുയുള്ള വേസ്റ്റുകളെ വേര്‍തിരിച്ച്‌ ശേഖരിക്കുക. പുനചംക്രമണം ചെയ്യാവുന്നത്‌ ഉപയോഗിക്കുക. നഗരങ്ങളിലും പഞ്ചായത്തുകളിലും കേന്ദ്രീകൃത മാലിന്യസംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. മാലിന്യോല്‍പാദനം പരമാവധി കുറച്ചും കഴിയുന്നിടത്തോളം ഉറവിടത്തില്‍ സംസ്‌കരിച്ചും ഒരു പരിധിവരെ പ്രശ്‌നം പരിഹരിക്കാം.
സാമൂഹികനീതി ഉറപ്പ്‌ വരുത്തി പരിസ്ഥിതിക്ക്‌ കോട്ടം തട്ടാതെ സുസ്ഥിരമായ ഒരു വികസനമാണ്‌ നാം ലക്ഷ്യമിടേണ്ടത്‌. പുതുക്കാ വുന്ന ഊര്‍ജസ്രോതസ്സുകളാവണം അതിന്റെ ആധാരം. പ്രകൃതിവിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യാതെയും പരിസ്ഥിതിക്ക്‌ കോട്ടം വരുത്താതെയും ആവണം അതിന്റെ ഉല്‍പാദനവ്യവസ്ഥ. ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതാവണം ഭരണം. പ്രാദേശിക സ്വാശ്രയത്വം പരിപാലിക്കുന്നതാവണം വിപണി വ്യവസ്ഥ. ഈ വികസനമാതൃക സാധ്യമാക്കാന്‍ ആവശ്യമായ ചില വികസന സങ്കല്‍പനങ്ങളാണ്‌ ഈ പുസ്‌തകം പങ്കുവയ്‌ക്കുന്നത്‌. 


റിവ്യുb
ശ്രീലത 

പ്രകൃതിയും മനുഷ്യനും ചില വേറിട്ട ചിന്തകൾ

പ്രകൃതിയും മനുഷ്യനും
കെ.എന്‍.ഗണേശ്‌
വില:325


കേവല പരിസ്ഥിതിവാദവും കേവല വികസനവാദവും മുഖരമാക്കിയ നൂറ്റാണ്ടാണ്‌ കഴിഞ്ഞുപോയത്‌. പുതിയ നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലെത്തിനില്‍ക്കുമ്പോഴും സമഗ്രമായ ഒരു പരിസ്ഥിതി ദര്‍ശനത്തിന്റെയും വികസന കാഴ്‌ചപ്പാടിന്റെയും അഭാവം മുന്‍പറഞ്ഞ കേവലവാദങ്ങള്‍ക്ക്‌ ഒരുതരം സ്വീകാര്യത വരുത്തുന്നുണ്ട്‌. പ്രകൃതിയിലുള്ള മനുഷ്യന്റെ ഇടപെടലുകളെ പ്രതി ഏകപക്ഷീയതകള്‍ നിറഞ്ഞ നിലപാടുകളില്‍ ഇരുവിഭാഗക്കാരും തര്‍ക്കങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നു. പരിസ്ഥിതിയും വികസനവും സംബന്ധിച്ച ഏതു സംവാദവും പ്രകൃതിയിലേക്ക്‌ മടങ്ങുക എന്ന നിലപാടുകാരുടെയും പ്രകൃതിയെ പരമാവധി ചൂഷണം ചെയ്യുക എന്ന നിലാപുടകാരുടെയും ഒടുങ്ങാത്ത വിതണ്ഡവാദങ്ങളായി മാറുന്നു. പരിസ്ഥിതിബോധം കേവലമല്ല. സമൂഹജീവിയെന്ന നിലക്ക്‌ മനുഷ്യര്‍ ഇടപെടുന്ന സമസ്‌തമേഖലകളുമായി ബന്ധപ്പെട്ടാണ്‌ പാരിസ്ഥിതികാവബോധം വികസിച്ചുവരേണ്ടത്‌.
ഇത്തരമൊരവബോധത്തിന്‌ സഹായകമാവുന്നവിധത്തില്‍ ചരിത്രവും, സംസ്‌കാരവും, ശാസ്‌ത്രവും സമഗ്രമായി സ്‌പര്‍ശിക്കുന്ന പഠനങ്ങള്‍ തുലോം വിരളമാണ്‌. കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരിച്ച ഡോ.കെ.എന്‍.ഗണേശിന്റെ പ്രകൃതിയും മനുഷ്യനും എന്ന പുസ്‌തകം ഈ പശ്ചാത്തലത്തിലാണ്‌ പ്രസക്തമാവുന്നത്‌. പുസ്‌തകനാമം അതിന്റെ ഉള്ളടക്കത്തെ വ്യക്തമായി ധ്വനിപ്പിക്കുന്നു. എല്ലാ ജീവിവര്‍ഗവുമെന്ന പോലെ മനുഷ്യനും പ്രകൃതിയില്‍ ഇടപെടുന്നുണ്ട്‌. പ്രകൃതി സ്വയം അതില്‍ ഇടപെടുന്നുണ്ട്‌ എന്ന കാര്യവും വിസ്‌മരിക്കരുത്‌. എന്നാല്‍ മനുഷ്യന്‍ പ്രകൃതിയില്‍ ഇടപെടുന്നത്‌ ബോധപൂര്‍വ്വമാണ്‌. മനുഷ്യന്റെ പ്രകൃതിയിലുള്ള ഇടപെടല്‍ മറ്റുജീവിവര്‍ഗങ്ങളുടേതുപോലെ സ്വാഭാവികമല്ല. അതു പലപ്പോഴും ജൈവപരവുമല്ല. മറ്റു ജീവിവര്‍ഗങ്ങളുടെ ഇടപെടല്‍ അതതിന്റെ ജൈവചോദനകളുടെ അടിസ്ഥാനത്തിലാണ്‌. അത്തരം ഇടപെടലുകള്‍ പ്രകൃതിയുടെ വിനിര്‍മിതിയോ പുനര്‍നിര്‍മിതിയോ ആകും. മനുഷ്യന്റെ പ്രചോദനത്താലാണെങ്കിലും ജീവിതസാഹചര്യങ്ങളുടെ മെച്ചപ്പെടുത്തല്‍ എന്ന നിലയിലായതിനാല്‍ അത്‌ ജൈവപരമാവണമെന്നില്ല അര്‍ഥം.
അതുകൊണ്ടുതന്നെ പ്രകൃതിയുടെ സന്തുലനാവസ്ഥയെ മനുഷ്യന്റെ ഇടപെടല്‍ കാര്യമായി സ്വാധീനിക്കുന്നുണ്ട്‌. പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ ഇത്തരം ഇടപെടലുകള്‍ ദോഷകരമായി ബാധിക്കുമ്പോള്‍ ഉളവാകുന്ന അതിചിന്തകള്‍ കേവലപരിസ്ഥിതി വാദത്തിലേക്കും ജീവിത പരിതസ്ഥിതിയുടെ ദുസ്സഹത പുതിയ ഇടപെടലുകളിലൂടെ കേവല വികസന വാദത്തിലേക്കും നയിക്കുന്നു. ഇവയ്‌ക്ക്‌ രണ്ടിനുമിടയിലാണ്‌ യഥാര്‍ഥ പരിസ്ഥിതിവീക്ഷണം എന്ന്‌ ഈ പുസ്‌തകം സമര്‍ഥിക്കുന്നു. ചരിത്രവും, സംസ്‌കരവും, ശാസ്‌ത്രവും ആധാരമാക്കിയുള്ള ഈ സമര്‍ഥനം ഗൗരവമാര്‍ന്ന ചര്‍ച്ചക്ക്‌ അടിസ്ഥാനമാവേണ്ടതുണ്ട്‌. പുസ്‌തകത്തിന്റെ ഉള്ളടക്കം അതീവ ഗഹനമാണ്‌. സാധാരണമോ അലസമോ ആയ വായനയല്ല ഈ പുസ്‌തകം ആവശ്യപ്പെടുന്നത്‌. വികസനവാദത്തിന്റെ ചരിത്രം കൈസ്‌തവ ദൈവശാസ്‌ത്രത്തിന്റെയും, ദെക്കാര്‍ത്തെയുടെ കാര്‍ട്ടീസിയന്‍ ദ്വന്ദ്വത്തിന്റെയും താത്വികബലത്തില്‍ യൂറോപ്പില്‍ വികസിച്ചതും. പാശ്ചാത്യാധിനിവേശത്താല്‍ ലോക വ്യാപകമായതുമാണെന്ന്‌ ചരിത്രത്തെ മുന്‍നിര്‍ത്തി ശ്രീ.ഗണേശ്‌ വിലയിരുത്തുന്നു. ക്രിസ്‌തീയ ദൈവശാസ്‌ത്രവും തത്വചിന്തയും ഭൂമികേന്ദ്രീകൃതമായ ഒരു പ്രപഞ്ചവ്യവസ്ഥയും, മനുഷ്യകേന്ദ്രീകൃതമായ ഒരു ഭൗമവ്യവസ്ഥയും ആണ്‌ വിഭാവനം ചെയ്യുന്നത്‌. ഭൂമിയിലെ സര്‍വചരാചരങ്ങളും മനുഷ്യന്‌ വേണ്ടിയുള്ളതാണെന്ന അടിസ്ഥാനബോധം. പ്രകൃതിയെ കീഴടക്കാനും, പ്രകൃതിയെ ചൂഷണം ചെയ്യാനും മനുഷ്യനെ അധികാരപ്പെടുത്തുന്നു. കീഴടക്കല്‍, ചൂഷണം ചെയ്യല്‍ എന്നീ പദങ്ങള്‍ തന്നെ പ്രയോഗിക്കപ്പെടുന്നതിന്റെ പശ്ചാത്തലം അതാണ്‌.
ദെക്കാര്‍ത്തെയുടെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്‍ട്ടീസിയന്‍ ദ്വന്ദ്വത്തെ നിഷ്‌കൃഷ്‌ടമായി വിചാരണ ചെയ്യുന്നുണ്ട്‌ ഈ പുസ്‌തകത്തില്‍. മാത്രമല്ല മാര്‍ക്‌സിസമെന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട യാന്ത്രിക ഭൗതികവാദവും വിചാരണചെയ്യപ്പെടുന്നുണ്ട്‌. ദെക്കാര്‍ത്തെയുടെ പരിസ്ഥിതി സംബന്ധിച്ച കാര്‍ട്ടീസിയന്‍ ദ്വന്ദ്വമെന്ന കാഴ്‌ചപ്പാടിന്‌ അടിസ്ഥാനമാവുന്ന ദൈവോന്മുഖമായ തത്വചിന്തയല്ല പൗരസ്‌ത്യ തത്വശാസ്‌ത്രങ്ങളുടെ അടിസ്ഥാനം. മാര്‍ക്‌സിയന്‍ ദര്‍ശന ത്തിനനുപൂരകമായി എംഗല്‍സ്‌ പറഞ്ഞുവച്ച കാര്യങ്ങളാണ്‌ പരിസ്ഥിതി ദര്‍ശനത്തിന്റെയും പ്രകൃതിദര്‍ശനത്തിന്റെയും കാതല്‍. ഈ ഭൂമി വരുന്ന തലമുറക്ക്‌ കൈമാറേണ്ടതാണെന്നും, ഇന്ന്‌ ധൂര്‍ത്തടിച്ചു നശിപ്പിക്കാനുള്ളതല്ലെന്നുമാണത്‌. മനുഷ്യന്റെ പ്രകൃതിയിലുള്ള ഇടപെടല്‍ വിനിര്‍മിതിയുടെയാണ്‌. പ്രകൃതി വിനാശത്തിന്റെതല്ല എന്നര്‍ഥം. പ്രാചീന മനുഷ്യനില്‍ നിന്ന്‌ സാംസ്‌കാരികവും സാമൂഹികവുമായി ഔന്നത്യം വന്ന ജീവിവര്‍ഗമെന്ന നിലയില്‍ പരിണിക്കുമ്പോഴൊക്കെ മനുഷ്യന്‍ പ്രകൃതിയില്‍ ഇടപെട്ടിട്ടുണ്ട്‌. തന്റെ ആവാസവ്യവസ്ഥയെ സ്വയം രൂപപ്പെടുത്തിയിട്ടുണ്ട്‌.
പ്രകൃതിയില്‍ ഇടപെട്ടും പ്രകൃതിയെ വിനിര്‍മിച്ചും തന്നെയാണ്‌ മനുഷ്യസമൂഹം പുലര്‍ന്നിട്ടുള്ളത്‌, പുലരേണ്ടത്‌. പ്രകൃതിയുടെ ജൈവതയെ വീണ്ടെടുക്കാനാവാത്തവിധം നശിപ്പിച്ചുകൊണ്ട്‌ ഉണ്ടാവുന്ന വികസ നമത്രയും ജീവിതത്തെ ദുസ്സഹമാക്കിത്തീര്‍ക്കുകതന്നെ ചെയ്യും. നമ്മുടെ പാരിസ്ഥിതികാവബോധത്തെ കുറെ കൂടി വ്യക്തതയാര്‍ന്നതാക്കുന്നതിന്‌ ഏറെ പ്രയോജനപ്പെടുന്നതാണ്‌ ഈ പുസ്‌തകം. ശ്രദ്ധാപൂര്‍വമായ ചര്‍ച്ചക്കും വിലയിരുത്തലിനും വിധേയമാകേണ്ടതുണ്ട്‌ പ്രകൃതിയും മനുഷ്യനും. വ്യാവസായിക വിപ്ലവവും അതിനുമുമ്പുതന്നെ ആരംഭിച്ച കോളനിവല്‍ക്കരണവും പ്രകൃതിയിലുള്ള മനുഷ്യന്റെ ഇടപെടലുകളെ എങ്ങനെ സ്വാധീനിച്ചു എന്നത്‌ കഴിഞ്ഞ അഞ്ചുശതാബ്‌ദത്തിലെ ചരിത്രത്തെ പരിഗണിച്ച്‌ വേറെ വിലയിരുത്തപ്പെടേണ്ടതുണ്ട്‌. അധിനിവേശത്തിന്റെ കുത്തക വല്‍ക്കരണത്തിന്റെ രാഷ്‌ട്രീയ വിവക്ഷ കള്‍ ഇതിന്റെ ഭാഗമായി വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്ന വിമര്‍ശനം ഉണ്ടെങ്കിലും അതിലുപരിയുള്ള ഒരു സമഗ്രതയവകാശപ്പെടാവുന്ന പുസ്‌തകം തന്നെയാണ്‌ ``പ്രകൃതിയും മനുഷ്യനും''. വ്യക്തിപരമായി ഈ ലേഖകന്റെ പരിസ്ഥിതി പ്രകൃതിവീക്ഷണങ്ങളെ ഈ പുസ്‌തകവായന ഏറെ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ടെന്ന്‌ നന്ദിപൂര്‍വം ഓര്‍ക്കുന്നു. 



റിവ്യുb
ടി.വി.വേണുഗോപാലന്‍

2014 ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

പാരിസ്ഥിതിക ഉൾക്കാഴ്ച്ചയുടെ നിശബ്ദ വസന്തം

``അമേരിക്കയില്‍ ഇപ്പോള്‍ വസന്തകാലം നിശബ്‌ദമാണ്‌. പക്ഷി കളുടെ സംഗീതമില്ലാത്ത നിശബ്‌ദ വസന്തം'. ഈ നിശബ്‌ദത പ്രകൃതി യുടെ പ്രസന്നതയെ വസന്തത്തിന്റെ സൗന്ദര്യത്തെത്തന്നെ കെടുത്തി ക്കളഞ്ഞു. ഈ കുറ്റം ആരുമാരും അറിഞ്ഞില്ല. കാരണം വസന്തത്തിന്റെ സൗന്ദര്യം നുകര്‍ന്നുകൊണ്ടിരുന്നവരെ അതൊട്ടും ബാധിച്ചില്ല എന്നതാവാം. എങ്കിലും ഒറ്റപ്പെട്ട വിലാപങ്ങള്‍ ചിലര്‍ പുറപ്പെടുവിച്ചു. ഒരമ്മ പറഞ്ഞു: പക്ഷികളെ പിടിക്കുന്നതും കൊല്ലു ന്നതും നിയമംകൊണ്ടു നിരോധിച്ചിട്ടു ണ്ടെന്ന്‌ സ്‌കൂളില്‍ പഠിച്ച കുട്ടികള്‍, ഈ പക്ഷികളൊക്കെയും കൊല്ലപ്പെട്ട താണെന്നു പറയുമ്പോള്‍ വിശ്വസിക്കു ന്നില്ല. പക്ഷികളിനി മടങ്ങിവരില്ലേ അമ്മേ? എന്നവര്‍ ആകാംക്ഷാഭരി തരായി ചോദിക്കുമ്പോള്‍ എനിക്കു ത്തരമില്ല''.
50 വര്‍ഷം മുമ്പ്‌ പുറത്തിറങ്ങിയ ഒരു പുസ്‌തകത്തില്‍ നിന്നുള്ള വരികളാണ്‌ മുകളില്‍ കൊടുത്തിരിക്കുന്നത്‌. പക്ഷേ ഇന്ന്‌ നിശബ്‌ദമായ വസന്തകാലം തന്നെയാണ്‌ നമ്മുടെ നഗരങ്ങളിലും പിറവികൊള്ളുന്നത്‌. നഗരത്തിന്റെ പുതിയ ശബ്‌ദങ്ങളിലും ജീവിതത്തിന്റെ തിരക്കുകളിലും പ്രകൃതിക്കുവന്ന നിശബ്‌ദത നമുക്ക്‌ ശ്രദ്ധിക്കാന്‍ നേരമെവിടെ? കീടനാശിനികള്‍ കീടങ്ങളെ മാത്രമല്ല, മണ്ണിനെയും അതിലെ ജീവിതത്തന്നെയും നശിപ്പി ച്ചുകളയുമെന്ന്‌ ഇന്ന്‌ മലയാളിക്ക്‌ സുവ്യക്തമാണ്‌. എന്‍ഡോസള്‍ഫാന്റെ ഇരകളായി മരിച്ചു ജീവി ക്കുന്ന ആയിരങ്ങള്‍ കാസര്‍ഗോഡു മാത്രമല്ല, നമ്മുടെ മലയോര ഗ്രാമങ്ങളിലെല്ലാം ഉണ്ടെന്ന വസ്‌തുത പതുക്കെ അംഗീ കരിച്ചുവരുന്നു. എന്നാല്‍ ഇന്നും അതിനെ വെല്ലുവിളിക്കുന്ന ശാസ്‌ത്ര സാങ്കേതിക വിദ്യയുടെ അപ്രമാദി ത്ത്യത്തെ താലോലിക്കുന്ന കോര്‍പ്പറേറ്റ്‌ മുതലാളിത്തം എവിടെയും കോടതി കളെയും ഭരണവര്‍ഗത്തെയും വിലയ്‌ ക്കെടുക്കുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌. ഇവരുടെ പ്രചാരണങ്ങള്‍ക്കുമുന്നില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരന്തങ്ങള്‍ ഒരു ദുഃസ്വപ്‌നം പോലെ നാം മറന്നുപോകുന്നു. പുതിയ തിരക്കുകള്‍ക്കിടയിലേക്ക്‌ സ്വയം ഊളിയിടുന്നു.
ശാസ്‌ത്രസാങ്കേതിക വിദ്യയുടെ അപ്രമാദിത്തത്തിലും അതിജീവന ശേഷിയില്‍ അതിരറ്റു വിശ്വസിച്ചിരുന്ന അമേരിക്കന്‍ ജനതയുടെ മുന്നില്‍ തന്റെ അശ്രാന്തമായ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ നിശബ്‌ദമാക്ക പ്പെടുന്ന പ്രകൃതിയെപ്പറ്റി ആദ്യം വിളിച്ചുപറഞ്ഞ ധീരവനിതയാണ്‌ റേച്ചല്‍ കാഴ്‌സണ്‍. 1962 സെപ്‌തം ബറില്‍ പുറത്തിറങ്ങിയ `നിശബ്‌ദ വസന്തം' (Silent Spring) വികസന ത്തിനും സാമ്പത്തിക വളര്‍ച്ചയ്‌ക്കു മായി നാം ഉപയോഗിക്കുന്ന പല ദിവ്യൗഷധങ്ങളും നമ്മുടെ തലമുറയെ ത്തന്നെ ഭൂമിയില്‍ നിന്ന്‌ നിഷ്‌കാസനം ചെയ്യുമെന്ന്‌ ലോകത്തോട്‌ വിളിച്ചുപറ ഞ്ഞ ആദ്യപുസ്‌തകമാണ്‌. ഇതിന്റെ വരവോടുകൂടിയാണ്‌ ഓരോ പുതിയ കണ്ടുപിടുത്തത്തെയും കീടനാശിനി യെയും അനുഗ്രഹീതമായി കണ്ടിരുന്ന ഒരു ജനത അവയുടെ കൂടെ കടന്നു വരുന്ന ഞെട്ടിക്കുന്ന പാര്‍ശ്വഫല ങ്ങളെയും പ്രകൃതിദുരന്തങ്ങളെയും ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്‌. അമേരിക്കയിലെയും മറ്റു വികസിത രാജ്യങ്ങളിലെയും ശാസ്‌ത്രജ്ഞരും പ്രകൃതിസ്‌നേഹികളുമൊക്കെ നിശബ്‌ദമാക്ക പ്പെടുന്ന പ്രകൃതി യെയും ഊഷരമാക്കപ്പെടുന്ന മണ്ണി നെയും പറ്റി പഠിക്കാനും അവയുടെ നാശത്തിന്‌ കാരണക്കാരായ `ഭീകരരെ' തിരിച്ചറിയാനും അവയ്‌ക്കെതിരെ വ്യാപകമായ പ്രതിരോധം തീര്‍ക്കാനും തുടങ്ങിയത്‌. ആ പോരാട്ടത്തിന്‌ 50 വര്‍ഷം പിന്നിട്ട ഈ വേളയില്‍ മലയാളിക്ക്‌ ഇന്ന്‌ അവന്റെ മണ്ണില്‍ നിന്നുതന്നെ ഒരുപാടുദാഹരണ ങ്ങള്‍ എടുത്തുകാട്ടാനുണ്ട്‌.
ഈ സന്ദര്‍ഭത്തിലാണ്‌ റേച്ചല്‍ കാഴ്‌സന്റെ `നിശബ്‌ദവസന്ത'ത്തെ അധികരിച്ച്‌ പ്രൊഫ. എം.കെ. പ്രസാദ്‌ രചിച്ച `പാടാത്ത പക്ഷികള്‍' എന്ന പുസ്‌തകം പ്രസക്തമാകുന്നത്‌. 1980-ല്‍, 32 വര്‍ഷം മുമ്പാണ്‌ കീടനാശിനികളും കളനാശിനികളും ജീവനാശിനികള്‍ കൂടിയാണെന്ന്‌ കേരളീയ സമൂഹത്തെ, പ്രത്യേകിച്ച്‌ കുട്ടികളെ ബോധ്യപ്പെടു ത്തുന്ന ഈ പുസ്‌തകം ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരിച്ചത്‌.
`നിശബ്‌ദവസന്ത'ത്തിന്റെ പ്രസാ ധനത്തിന്റെ അമ്പതാം വര്‍ഷത്തില്‍ പാടാത്ത പക്ഷികളുടെ എട്ടാം പതിപ്പ്‌ പുറത്തിറക്കിയാണ്‌ പരിഷത്ത്‌ റേച്ചല്‍ കാഴ്‌സണെ ആദരിക്കുന്നത്‌.
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ലോകത്തു നടന്ന നിരവധി കീടനാശിനി ദുരന്തങ്ങ ളെയും പുതിയ ഗവേഷണഫലങ്ങളെയും ബോക്‌സുകളായി എടുത്തുനല്‍കി യാണ്‌ പുതിയ പതിപ്പ്‌ തയ്യാറാക്കിയിട്ടുള്ളത്‌. അതോടൊപ്പംതന്നെ ഡിഡിടിയുടെ മാരകസ്വഭാവത്തെ ക്കുറിച്ച്‌ കാഴ്‌സണ്‍ മുന്നോട്ടുവച്ച നിരീക്ഷണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടു ത്തുന്ന ഗവേഷണഫലങ്ങള്‍ പിന്നീട്‌ പുറത്തുവന്നിട്ടുണ്ട്‌. അവയുടെ പ്രസ ക്തമായ വിവരങ്ങളും പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കിളികളുടെ കളമൊഴി കേട്ടുണരുന്ന നമ്മുടെ പ്രഭാതങ്ങള്‍ അധികം വൈകാതെ നമുക്ക്‌ നഷ്‌ടപ്പെടുമെന്ന ഞെട്ടിക്കുന്ന സത്യത്തെ നമ്മുടെ മുന്നില്‍ അനാവ രണം ചെയ്യുന്ന ഒരു പുസ്‌തകം കൂടിയായ `പാടാത്ത പക്ഷികള്‍' മികച്ച ഒരു വായനാനുഭവമാണ്‌ നമുക്ക്‌ പകരുന്നത്‌. 

2014 ജൂലൈ 8, ചൊവ്വാഴ്ച

പുല്ല്‌ തൊട്ട്‌ പൂനാര വരെ




``പുല്ല്‌ തൊട്ട്‌ പൂനാര വരെ എന്ന ശീര്‍ഷകത്തിന്‌ പുല്ല്‌ തീരെ വിലകെട്ടതും പൂനാര വിലയേറിയതുമാണെന്ന അര്‍ത്ഥം കല്‍പ്പിക്കരുത്‌.``എനിക്കത്‌ പുല്ലാണ്‌'', ``പുല്ലോളം കൂട്ടാക്കില്ല'' ``തൃണവല്‍ഗണിക്കുക'' എന്നും മറ്റുമുള്ള ശൈലികളില്‍ അടങ്ങിയിരിക്കുന്ന അവജ്ഞയ്‌ക്കും അവഗണനയ്‌ക്കും അടിസ്ഥാനമില്ല. ആനയടക്കം ഒട്ടുവളരെ സസ്യഭുക്കുകളുടേയും സ്ഥായിയായ ആഹാരം പുല്ല്‌ ആണ്‌. ഭൂമിയെ തരിശാക്കുന്ന മണ്ണൊലിപ്പ്‌ എന്ന മഹാവ്യാ ധിയെ ചെറുക്കുന്നതില്‍ പുല്ലുകള്‍ ക്കുള്ള പങ്ക്‌ മഹത്താണ്‌. എന്തിനേറെ പറയുന്നു, മനുഷ്യവംശത്തിന്റെ നിലനില്‍പ്പിന്‌ അത്യന്താപേക്ഷിതമായ ഭക്ഷണസാമഗ്രികളില്‍ അതിപ്രധാനമായ അരി, ഗോതമ്പ്‌, റാഗി, ചോളം, തെന എന്നിവയെല്ലാം പുല്‍വിത്തുകളാണ്‌.....''
യശ:ശ്ശരീരനായ ഇന്ദുചൂഡന്‍ കേവലം ഒരു പക്ഷിനിരീക്ഷകന്‍ മാത്രമായിരുന്നുവെന്ന ചിലരുടെ ധാരണ തീര്‍ത്തും തെറ്റാണെന്നും അദ്ദേഹം ജൈവമണ്ഡലത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെക്കുറിച്ച്‌ വ്യക്തമായ വീക്ഷണവും ഉത്‌ക്കണ്‌ഠയും പുലര്‍ത്തിയിരുന്ന ആളാണെന്നും തിരിച്ചറിവ്‌ നല്‍കുന്ന പുസ്‌തകമാണ്‌ പുല്ല്‌ തൊട്ട്‌ പൂനാര വരെ. അതിലെ ഏതാനും വരികളാണ്‌ മുകളില്‍ ഉദ്ധരിച്ചത്‌. പുല്ലിനെപറ്റി പൊതുവെയുള്ള ധാരണയെ അദ്ദേഹം എത്ര സമര്‍ത്ഥമായാണ്‌ ഖണ്ഡിക്കുന്ന തെന്ന്‌ നോക്കുക.
പ്രകൃതിയെ ഇത്രമേല്‍ പ്രണയിച്ച, അതിന്റെ സംരക്ഷണത്തില്‍ ബദ്ധശ്രദ്ധനായ ജൈവവൈവിധ്യത്തെക്കുറിച്ച്‌ ഇത്രയും ആഴത്തില്‍ അറിവുണ്ടായിരുന്ന ഇന്ദുചൂഡനെപ്പോലെ അധികം പേരില്ല എന്ന്‌ അദ്ദേഹത്തിന്റെ അതിമനോഹരമായ ഈ പുസ്‌തകം സാക്ഷ്യപ്പെടുത്തുന്നു.
``പേരുകേട്ട ഒരു കാഴ്‌ചബംഗ്ലാവിന്റെ വലിയ ഒരു കൂടിനുപുറത്ത്‌ `ലോകത്തിലെ ഏറ്റവും ക്രൂരനായ മൃഗം'എന്ന്‌ എഴുതിവെച്ചിട്ടുണ്ട്‌. ഏതാണ്‌ ഇത്രയും ഭയങ്കരനും നിഷ്‌ഠൂരനുമായ ജന്തു എന്ന്‌ നോക്കുന്ന ജിജ്ഞാസു കാണുന്നത്‌ കൂടിന്റെ തടിച്ച കമ്പികള്‍ക്കു പുറകില്‍ ഘടിപ്പിച്ചിട്ടുള്ള വലിയ കണ്ണാടിയില്‍ പ്രതിഫലിക്കുന്ന സ്വന്തം മുഖം തന്നെയാണ്‌....!''
മുഴുവന്‍ സസ്യ-ജന്തുജാലങ്ങള്‍ ക്കും അവകാശപ്പെട്ട ഈ ഭൂമിയെ ഒരു ദാക്ഷിണ്യവുമില്ലാതെ ചൂഷണം ചെയ്യുകയും കൊള്ളയടിക്കുകയുമാണ്‌ ജന്തുക്കളില്‍ വെച്ച്‌ ഏറ്റവും സ്വാര്‍ത്ഥിയും ഹൃദയശൂന്യനുമായ മനുഷ്യനെന്ന്‌ ഇന്ദുചൂഡന്‍ തന്റെ ഈ ഉപന്യാസസമാഹാരത്തില്‍ ഉദാഹരണസഹിതം സമര്‍ത്ഥിക്കുന്നു.
പ്രകൃതിപഠനത്തെയും പക്ഷിനിരീക്ഷണത്തെയും സംബന്ധിച്ച നിരവധി കാര്യങ്ങള്‍ അതീവരസകരമായാണ്‌ ഈ പുസ്‌തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്‌. ജീവികളില്‍ ഏറെ സവിശേഷതകളും കൗതുകങ്ങളും നിറഞ്ഞതാണ്‌ പക്ഷികളുടെ ലോകം, അവയുടെ നടപ്പ്‌, ഇരിപ്പ്‌, ശബ്‌ദം, ഭക്ഷണം, കൂടുകെട്ടല്‍, സൗന്ദര്യം, പ്രണയം, വൈവിധ്യം, ആവാസവ്യവസ്ഥ എന്നിവ മുതല്‍ ദേശാന്തരഗമനം എന്ന മാഹാത്ഭുതം വരെ മനോഹരമായ മലയാളത്തില്‍ ഇന്ദുചൂഡന്‍ വിവരിക്കുന്നത്‌ വായിക്കുമ്പോള്‍ അദ്ദേഹം നമ്മുടെ അടുത്തിരുന്ന്‌ സംസാരിക്കുന്നതുപോലെ തോന്നും!
വാലുകുലുക്കിയും ആനറാഞ്ചിയും വെള്ളക്കഴുത്തുകൊക്കും കാക്കമരംകൊത്തിയും കരിവയറന്‍ വാനമ്പാടിയും മലമുഴക്കി വേഴാമ്പലും മുതല്‍ ഏറെ അപൂര്‍വ്വവും വംശനാശഭീഷണി നേരിടുന്നതുമായ പൂനാരയും (ഫ്‌ളമിംഗോ) പുള്ളിച്ചുണ്ടന്‍ പെലിക്കനും വരെ ഈ ചെറു ഗ്രന്ഥത്തില്‍ പരാമര്‍ശ വിധേയമാകുന്നുണ്ട്‌. ഇവയുടെ കൗതുകകരവും ഒട്ടൊക്കെ നിഗൂഢതകള്‍ നിറഞ്ഞതുമായ ജീവിത രീതികള്‍ വളരെ ലളിതമായ ആഖ്യാനശൈലികൊണ്ട്‌ ശ്രദ്ധേയമാക്കിയിരിക്കുകയാണ്‌ ഇന്ദുചൂഡന്‍ തന്റെ പുസ്‌തകത്തിലൂടെ.
``കേരളത്തിലെ പക്ഷികള്‍'' ``പക്ഷികളും മനുഷ്യരും'' എന്നീ മലയാളത്തിലെ അപൂര്‍വ്വ സംഭവങ്ങളായ പുസ്‌തകങ്ങളുടെ കര്‍ത്താവായ ഇന്ദുചൂഡന്റെ (പ്രൊഫ.കെ.നീലകണ്‌ഠന്‍) പുല്ല്‌ തൊട്ട്‌ പൂനാര വരെ എന്ന ഗ്രന്ഥം ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ പുരസ്‌ക്കാരം നേടിയിട്ടുണ്ട്‌. ഈ പുസ്‌തകത്തിന്‌ സമാനമായൊരു ഗ്രന്ഥം മലയാളത്തില്‍ ഇല്ലെന്നും ഇത്‌ ആനന്ദദായകമായ വായനാനുഭവം സമ്മാനിക്കുമെന്നും നിസ്സംശയം പറയാം. 

ജലസുരക്ഷക്കായി പോരാടുക - ജലം ജന്മാവകാശം


കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സുവര്‍ണജൂബിലി ആഘോഷവേളയില്‍ നടത്തിയ ബഹുജനവിദ്യാഭ്യാസപരിപാടിക്കുവേണ്ടി തയ്യാറാക്കിയതാണ്‌ `ജലസുരക്ഷക്കായി പോരാടുക-ജലം ജന്മാവകാശം' എന്ന ലഘുലേഖ. വളരെ സമൃദ്ധിയായി മഴവെള്ളം കിട്ടുന്ന ഒരു പ്രദേശമാണ്‌ കേരളം. എന്നാല്‍ വേനല്‍ക്കാലത്ത്‌ ഇവിടെ വെള്ളത്തിനുവേണ്ടിയുള്ള നെട്ടോട്ടം പതിവ്‌ കാഴ്‌ചയാണ്‌. മഴവെള്ളം ഭൂമിയുടെ ഉപരിതലത്തിലൂടെ കുത്തിയൊലിച്ചു പോകുകയും അത്‌ ഭൂമിയിലേക്ക്‌ കിനിഞ്ഞിറങ്ങുന്നതിന്റെ തോത്‌ കുറയുകയും ചെയ്യുന്നു. ഉപരിതലജലം തടഞ്ഞുവയ്‌ക്കുന്നതിനുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളാണ്‌ പാടവും കുന്നും തോടും മറ്റും. എന്നാല്‍ അവ അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഈ പോക്ക്‌ വലിയ പ്രത്യാഘാതങ്ങളിലേക്ക്‌ നയിക്കുകയും ചെയ്യും.
ജലം നമ്മുടെ ജന്മാവകാശമാണ്‌. ഇത്‌ സാധ്യമാക്കിത്തരുക എന്ന ചുമതല സര്‍ക്കാറിന്റേതാണ്‌. എന്നാല്‍ സര്‍ക്കാര്‍ ഈ ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞുമാറുകയാണ്‌. കേന്ദ്രസര്‍ക്കാറും അതിന്റെ ചുവടുപിടിച്ച്‌ സംസ്ഥാനസര്‍ക്കാറും ഉണ്ടാക്കിയിട്ടുള്ള ജലനയം നവലിബറല്‍ നയങ്ങള്‍ അനുസരിച്ചാണ്‌. ജലവിതരണത്തിനുള്ള പൊതുമേഖലാസ്ഥാപനങ്ങളെ ഇല്ലാതാക്കി അതിനെ സ്വകാര്യവല്‍ക്കരിക്കാനാണ്‌ ശ്രമിക്കുന്നത്‌. സര്‍ക്കാറിന്റെ ഓഹരി നാമമാത്രമാക്കി ബാക്കിയെല്ലാം സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്നു. ഫലത്തില്‍ സ്വകാര്യകമ്പനികള്‍ വഴിയാകും ജലവിതരണം. അവര്‍ വെള്ളം തന്നാല്‍ കുടിയ്‌ക്കാം, അവര്‍ പറയുന്ന വിലകൊടുക്കണം, പെട്രോള്‍, ഡീസല്‍ എന്നിവ പോലെ വില കൂടിക്കൊണ്ടിരിക്കും. ജലം നമ്മുടെ ജന്മാവകാശമല്ലാതാക്കിത്തീര്‍ക്കുന്നു നയത്തിനെ പോരാടി തോല്‍പിക്കുവാന്‍ ജനശക്തി തയ്യാറാവണം. അതോടൊപ്പം മഴവെള്ളം പരമാവധി ശേഖരിച്ചും തടഞ്ഞുവെച്ചും ജലസുരക്ഷക്കായി പ്രവര്‍ത്തിക്കുകയും വേണം.
കേരളത്തിലെ മഴവെള്ളം സംബന്ധിച്ച വിശദമായ ഒരു ചര്‍ച്ച വേണ്ടത്ര കണക്കുകളോടെ ഈ ലഘുലേഖയില്‍ ഉണ്ട്‌. 



വില:10.00

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നിലപാടുകളും സമീപനങ്ങളും


ഇന്ത്യയുടെ തെക്കുപടിഞ്ഞാറു ഭാഗത്ത്‌ ആറ്‌ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന മലനിരയാണ്‌ പശ്ചിമഘട്ടം. ഇവിടത്തെ പരിസ്ഥിതിപ്രശ്‌നങ്ങള്‍ പഠിച്ച്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നതിന്‌ മാധവ്‌ ഗാഡ്‌ഗില്‍ ചെയര്‍മാനായ 14 അംഗകമ്മറ്റിയെ കേന്ദ്രസര്‍ക്കാര്‍ 2010 ഫെബ്രുവരിയില്‍ നിയോഗിച്ചു. ഇവരുടെ റിപ്പോര്‍ട്ട്‌ 2011 സെപ്‌തംബറില്‍ കേന്ദ്രസര്‍ക്കാറിന്‌ നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട്‌ വിപുലമായ ചര്‍ച്ചക്ക്‌ വിധേയമായി. ഈ റിപ്പോര്‍ട്ട്‌ വികസനവിരുദ്ധമാണെന്നും അത്‌ നടപ്പിലാക്കാന്‍ കഴിയില്ലെന്നുമാണ്‌ കേരളനിയമസഭ തീരുമാനിച്ചത്‌. കത്തോലിക്ക ബിഷപ്പ്‌ ഈ റിപ്പോര്‍ട്ട്‌ ജനവിരുദ്ധമാണെന്നും കുടിയൊഴിപ്പിക്കല്‍ ഉണ്ടാകുമെന്നും പറഞ്ഞ്‌ ഒരു ഇടയലേഖനം ഇറക്കി. ഇത്തരത്തിലുള്ള പ്രതികരണം ഉണ്ടായതിന്റെ വെളിച്ചത്തില്‍ അവ പരിശോധിച്ച്‌ ആവശ്യമായ നിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ കസ്‌തൂരിരംഗന്‍ കമ്മറ്റിയെ നിയമിച്ചു. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടും കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടും താരതമ്യപഠനത്തിന്‌ വിധേയമാക്കുകയാണ്‌ ഈ ലഘുലേഖയില്‍ ചെയ്‌തിട്ടുള്ളത്‌.
പരിസ്ഥിതിലോലമായ പ്രദേശമാണ്‌ പശ്ചിമഘട്ടം. ഈ പ്രദേശത്തെ പല സോണുകളാക്കി ഓരോ സോണിലും ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്‌. ഖനനം നിര്‍ത്തിവയ്‌ക്കുക, അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിക്ക്‌ അനുമതി നല്‍കാതിരിക്കുക എന്നിവ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിന്റെ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ആണ്‌. വികസനം മനുഷ്യകേന്ദ്രീകൃതമായിരിക്കണം. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ്‌ അത്‌. നിലവിലുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കേണ്ടതില്ല. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ജനപങ്കാളിത്തത്തോടെ നടപ്പാക്കണം. ഭൂമിയുടെ ഉപയോഗത്തില്‍ സാമൂഹികനിയന്ത്രണം വേണം തുടങ്ങിയവ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിലെ കാതലായ ഭാഗങ്ങളാണ്‌.
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌, ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട്‌ ഈ റിപ്പോര്‍ട്ട്‌ വികസനവിരുദ്ധമാണെന്നും അത്‌ നടപ്പിലാക്കിയാല്‍ കുടിയൊഴിപ്പിക്കല്‍ വേണ്ടിവരുമെന്നും തെറ്റായി പ്രചരിപ്പിക്കുന്നു.
ഈ റിപ്പോര്‍ട്ടുകള്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ടത്‌ അനിവാര്യമാണ്‌. പ്രാഥമികമായ ചര്‍ച്ചക്ക്‌ ഈ ലഘുലേഖ പ്രയോജനം ചെയ്യും. 



വില: 15.00

പരിസ്ഥിതി പഠനത്തിന്‌ ഒരു ആമുഖം


ഡോ.എ.അച്യുതന്‍
വില:250.00

വെറുമൊരു ശാസ്‌ത്രശാഖയെന്നതിലുപരി പരിസ്ഥിതി വിജ്ഞാനം നിലനില്‍പിന്റെയും സുസ്ഥിരവികസനത്തിന്റെയും അടിസ്ഥാനമാണെന്ന്‌ ഏതൊരാളും തിരിച്ചറിഞ്ഞു കഴിഞ്ഞു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം എല്ലാ ഇന്ത്യന്‍ സര്‍വകലാശാലകളിലും ബിരുദതലത്തില്‍ പരിസ്ഥിതി വിജ്ഞാനം നിര്‍ബന്ധവിഷയമാണല്ലോ. സര്‍വകലാശാല പാഠ്യപദ്ധതികൂടി ഉള്‍ക്കൊുകൊ്‌ ഡോ.എ.അച്യുതന്‍ തയ്യാറാക്കിയ പരിസ്ഥിതി പഠനത്തിന്‌ ഒരു ആമുഖം എന്ന ഗ്രന്ഥം അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാത്രമല്ല, ഈ വിഷയത്തെ ഗൗരവപൂര്‍വം സമീപിക്കുന്ന ഏതൊരാള്‍ക്കും വളരെ സഹായകരമാണ്‌.
പരിസ്ഥിതി പഠനത്തിന്റെ ബഹുമുഖ സ്വഭാവം, പ്രകൃതിവിഭവങ്ങളുടെ നീതിപൂര്‍വമായ ഉപയോഗം, ഇക്കോവ്യൂഹങ്ങളിലെ ഊര്‍ജപ്രവാഹം, ജൈവ വൈവിധ്യത്തിന്റെ സംരക്ഷണം, പരിസ്ഥിതിമലിനീകരണം തുടങ്ങിയ ഭാഗങ്ങള്‍ നമുക്കിടയിലുള്ള ചിലരുടെ പാരിസ്ഥിതിക നിരക്ഷരത നിര്‍മാര്‍ജനം ചെയ്യാന്‍ സഹായകമാണ്‌. കേരളത്തില്‍ എല്ലാ ജില്ലകളിലും ഓരോ വിമാനത്താവളമാണ്‌ നമ്മുടെ അടിയന്തിരാവശ്യമെന്നും നെല്‍കൃഷി നമ്മുടെ സംസ്ഥാനത്തിന്‌ വേന്നെ്‌ വയ്‌ക്കാവുന്നതേയുള്ളൂവെന്നും ഉപദേശിക്കുന്ന വികസനപടുക്കളോട്‌ ഈ ഗ്രന്ഥം ഒരുവട്ടം മനസ്സിരുത്തി വായിക്കണമെന്ന്‌ ഞാന്‍ അപേക്ഷിക്കുന്നു. എന്തെല്ലാം ഫീല്‍ഡ്‌ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന്‌ ഗ്രന്ഥകര്‍ത്താവ്‌ നിര്‍ദ്ദേശിക്കുന്നു്‌. വികസനപടുക്കളുടെ നിരക്ഷരതയകറ്റാന്‍ അവ സഹായകമാകും.
പരിസ്ഥിതിയും സാമൂഹിക പ്രശ്‌നങ്ങളും എന്ന അധ്യായം നമ്മുടെ രാഷ്‌ട്രീയ നേതാക്കള്‍, നിയമജ്ഞര്‍ തുടങ്ങിയവര്‍ക്ക്‌ ഒരു വഴികാട്ടി കൂടിയാണ്‌. പരിസ്ഥിതിയിലുാകുന്ന പ്രശ്‌നങ്ങള്‍ മനുഷ്യാവകാശങ്ങളെ ഹനിക്കുന്നതെങ്ങനെയെന്ന്‌ കൂടുതല്‍ അന്വേഷണം നടത്താന്‍ വായനക്കാരെ ഈ ഗ്രന്ഥം പ്രേരിപ്പിക്കുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഐക്യരാഷ്‌ട്ര വര്‍ഷാചരണങ്ങള്‍, ദേശീയദിനങ്ങള്‍, അന്തര്‍ദേശീയദിനങ്ങള്‍ എന്നിവയുടെ പട്ടിക ഉള്‍ക്കൊള്ളിച്ചത്‌ ഏറെ നന്നായി. ഈ ദിനാചരണങ്ങള്‍ എങ്ങനെ സജീവമാക്കാമെന്ന്‌ നമ്മുടെ അധ്യാപകലോകം ചിന്തിയ്‌ക്കണം. വിരല്‍തുമ്പില്‍ വിജ്ഞാനം എത്തുന്ന ഇന്നത്തെ ലോകത്തില്‍ കുട്ടികള്‍ക്ക്‌ ഒരു ചെറിയ പ്രോത്സാഹനം നല്‍കുകയേ വേു. അപ്പോള്‍ ലോകമഹാസമുദ്രദിനവും (ജൂണ്‍8) അന്താരാഷ്‌ട്ര കടലോര ശുചീകരണദിനവും (സെപ്‌തംബര്‍ 21) കുട്ടികള്‍ ആചരിച്ചുകൊള്ളും. പലരും അവഗണിച്ചിട്ടിരിക്കുന്ന അന്താരാഷ്‌ട്രധാരണകളുടെയും ഉടമ്പടികളുടെയും നിയമങ്ങളുടെയും പ്രാധാന്യം യുവതലമുറ തന്നെ അവതരിപ്പിക്കും.
പഠനയാത്രകളുടെ പ്രാധാന്യം നാടുനീങ്ങിയ വന്യജീവികളുടെ വംശനാശത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍വരെ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയത്‌ വെറുതെ വായിച്ചുപോകാന്‍ മാത്രമല്ല, കൂടുതല്‍ അന്വേഷണപഠനങ്ങള്‍ക്കു പ്രേരണയാകാന്‍ കൂടി സഹായകമാണെന്നതാണ്‌ ഈ ഗ്രന്ഥത്തിന്റെ ഏറ്റവും വലിയ ഗുണം. കേരളത്തിലുടനീളം പരിസ്ഥിതിയെ സംബന്ധിച്ച്‌ ഒരു ഉണര്‍വ്‌ ഉായിട്ടു്‌. ഈ കാര്യം സംബന്ധിച്ച്‌ സമരങ്ങളിലേര്‍ പ്പെടുന്നവര്‍ക്കും ഈ ഗ്രന്ഥം സഹായകമാണ്‌. സര്‍വകലാശാല കോളേജ്‌ അധ്യാപകരും വിദ്യാര്‍ഥികളും ഈ ഗ്രന്ഥം അര്‍ഹിക്കുന്ന ഗൗരവത്തോടെ സ്വീകരിക്കുമെന്ന്‌ കരുതുന്നു.

2014 ജൂലൈ 4, വെള്ളിയാഴ്‌ച


കേരളം മണ്ണും മനുഷ്യനും



കേരളത്തിന്റെ വികസന അനുഭവങ്ങളുടെ പ്രത്യേകതകള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചവയാണ്‌. കുറഞ്ഞ പ്രതിശീര്‍ഷ വരുമാനത്തിലും താരതമ്യേന ഉയര്‍ന്ന ജീവിത ഗുണമേന്മ നേടാനായത്‌ ഇവിടത്തെ സവിശേഷമായ സാമൂഹ്യ രാഷ്‌ട്രീയ സാമ്പത്തിക ഘടകങ്ങള്‍ മൂലമാണ്‌. നീതിപൂര്‍വ്വമായ വരുമാന വിതരണത്തിലൂന്നിയ സാമ്പത്തിക വളര്‍ച്ചയാണ്‌ കേരളത്തിന്റെ പ്രത്യേകത. സവിശേഷമായ കേരള വികസന മാതൃക പുതിയ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുണ്ട്‌. കൂടാതെ ആഗോളവല്‌കരണ കാലഘട്ടത്തിലെ നിയോലിബറല്‍ നയങ്ങള്‍ പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നു.
ഏതൊരു സമൂഹത്തിലും ഉല്‌പാദനത്തിന്റെ അടിസ്ഥാനഘടകങ്ങള്‍ അവിടത്തെ മണ്ണും മനുഷ്യരുമാണ്‌. മനുഷ്യാധ്വാനം ഉപയോഗിച്ച്‌ പ്രകൃതി വിഭവങ്ങളെ രൂപാന്തരപ്പെടുത്തുന്ന പ്രക്രിയയാണ്‌ ഉല്‌പാദനം. ഉല്‌പാദനപ്രക്രിയയില്‍ നിരന്തരം മാറ്റം സംഭവിക്കുന്നു. ഓരോ കാലഘട്ടത്തിലേയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ അനുയോജ്യമായ വികസന തന്ത്രം രൂപീകരിക്കേണ്ടതുണ്ട്‌. ഇന്നത്തെ കാലഘട്ടത്തിലെ വികസനതന്ത്രം എന്തായിരിക്കണം എന്നത്‌ വളരെ പ്രസക്തമായ ഒന്നാണ്‌. ഇത്തരം വിഷയങ്ങളില്‍ ഉള്‍ക്കാഴ്‌ച നല്‌കുന്നതാണ്‌ പ്രസിദ്ധ സാമ്പത്തിക ശാസ്‌ത്രജ്ഞനും കേരളത്തിന്റെ മുന്‍ധനകാര്യമന്ത്രിയുമായിരുന്ന ഡോ. ടി.എം. തോമസ്‌ ഐസക്ക്‌ രചിച്ച കേരളം - മണ്ണും മനുഷ്യനും എന്ന ഗ്രന്ഥം. 1987ല്‍ പ്രസിദ്ധീകരിച്ച പുസ്‌തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്‌. കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടിനുള്ളില്‍ കേരളത്തിലെ സാമൂഹ്യജീവിതത്തിലും സമ്പദ്‌ഘടനയിലും വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ഈ മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ്‌ രണ്ടാം പതിപ്പ്‌ തയ്യാറാക്കിയിരിക്കുന്നത്‌. ഏഴ്‌ അധ്യായങ്ങളിലാണ്‌ വിവരണങ്ങള്‍ നല്‌കിയിരിക്കുന്നത്‌. പഴയ ഗ്രന്ഥത്തിലെ സ്ഥിതി വിവരക്കണക്കുകള്‍ പുതുക്കുകയും അവസാനത്തെ അധ്യായം പുതിയ നാല്‌ അധ്യായങ്ങളായി വിപുലീകരിക്കുകയും ചെയ്‌തിരിക്കുന്നു.
ഒന്നാം അധ്യായം ഐക്യകേരളം രൂപപ്പെട്ടതെങ്ങിനെയെന്ന്‌ വിശദീകരിക്കുന്നു. കേരളത്തിലെ ജാതി ജന്മി നാടുവാഴി വ്യവസ്ഥയുടെ വളര്‍ച്ച, അധ:പതനം, വിദേശീയരുടെ കടന്നുവരവ്‌, സാമൂഹ്യ പരിഷ്‌കരണപ്രസ്ഥാനങ്ങളുടെ സ്വാധീനം, ദേശീയ പ്രസ്ഥാനത്തിന്റെ പ്രസക്തി, ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച, ഐക്യകേരളരൂപീകരണം എന്നീ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നു. പ്രകൃതി സമ്പന്നമായ കേരളത്തേക്കുറിച്ചാണ്‌ രണ്ടാം അധ്യായത്തില്‍ പ്രതിപാദിക്കുന്നത്‌. കേരളത്തിന്റെ കാലാവസ്ഥ, മണ്ണ്‌, ജലം, വനങ്ങള്‍, ജീന്‍ സമ്പത്ത്‌, ഭൂഗര്‍ഭ സമ്പത്ത്‌, ഭൂവിനിയോഗം എന്നിവ ചര്‍ച്ച ചെയ്യുന്നു. എന്നാല്‍ വിഭവങ്ങളുടെ ദുരുപയോഗവും അമിതചൂഷണവും നമ്മുടെ പ്രകൃതി സമ്പത്തിനെ നശിപ്പിക്കുന്നു. ഇതിനെതിരെ ജാഗരൂകരായിരിക്കേണ്ട ആവശ്യകത നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
മൂന്നാം അധ്യായത്തില്‍ കേരളത്തിലെ ജനസംഖ്യ പരിണാമത്തിലുണ്ടായ മാറ്റങ്ങള്‍ വിശദീകരിക്കുന്നു. വിദ്യാഭ്യാസ ആരോഗ്യമേഖലയിലെ നേട്ടങ്ങള്‍ക്കൊപ്പം വാണിജ്യവല്‌കരണം ഈ മേഖലകളിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട്‌ പൊതുവിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ ഗുണനിലവാരം ഉയര്‍ത്തേണ്ടത്‌ കേരളത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ വളരെ പ്രധാനപ്പെട്ടതാണ്‌. പ്രതിശീര്‍ഷ മദ്യ ഉപഭോഗം ഏറ്റവും ഉയര്‍ന്ന പ്രദേശമായി കേരളം മാറിയിരിക്കുന്നു. സംസ്ഥാനത്തിന്‌ ഏറ്റവും കൂടുതല്‍ വരുമാനം നല്‌കുന്ന വസ്‌തുവായി മദ്യം മാറിയിരിക്കുന്നു.
കേരളത്തിന്റെ വികസന പ്രതിസന്ധിയാണ്‌ നാലാം അധ്യായത്തില്‍ ചര്‍ച്ച ചെയ്‌തിരിക്കുന്നത്‌. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ചിത്രം ഇതില്‍ വരച്ചു കാട്ടുന്നു. ഓരോ സാമ്പത്തിക മേഖലകളുടെയും വളര്‍ച്ചയും പ്രത്യേകതകളും പ്രശ്‌നങ്ങളും വിശദമായ വിശകലനത്തിന്‌ വിധേയമാക്കിയിരിക്കുന്നു. ഉല്‌പാദനമേഖലകളുടെ താരതമ്യേന സാവധാനമുള്ള വളര്‍ച്ച രൂക്ഷമായ തൊഴിലില്ലായ്‌മക്കു കാരണമാവുന്നു. അഭ്യസ്‌തവിദ്യരായ പുതിയ തലമുറക്ക്‌ അനുയോജ്യമായ തൊഴിലുകള്‍ വേണ്ടത്ര സൃഷ്‌ടിക്കപ്പെടുന്നില്ല. ഇതുമൂലം തൊഴില്‍ തേടി അന്യരാജ്യങ്ങളിലേക്കും അന്യസംസ്ഥാനങ്ങളിലേക്കും കുടിയേറുവാന്‍ നിര്‍ബന്ധിതരാവുന്നു. അതോടൊപ്പം തന്നെ കേരളത്തിലേക്ക്‌ തൊഴില്‍ തേടി എത്തുന്ന അന്യ സംസ്ഥാനക്കാരുടെ എണ്ണം കൂടുകയും ചെയ്യുന്നു.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഫലപ്രദമായി ഇടപെടുന്നതിന്‌ കേരളസര്‍ക്കാരിന്റെ സാമ്പത്തിക ഞെരുക്കം വിലങ്ങുതടിയായി നില്‌ക്കുന്നു. ഈ പ്രശ്‌നമാണ്‌ അഞ്ചാം അധ്യായത്തില്‍ വിശദീകരിക്കുന്നത്‌. കേരളത്തിന്റെ പൊതു ധനകാര്യത്തേക്കുറിച്ചുള്ള വളരെ ലളിതവും വ്യക്തവുമായ വിശദീകരണമാണ്‌ ഈ അധ്യായത്തിലുള്ളത്‌. സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളും ചെലവുകളും ഇതില്‍ വിശദീകരിച്ചിരിക്കുന്നു. ഒരു വികസനോന്മുഖധനനയം കൂടുതല്‍ പൊതു ചെലവ്‌ ആവശ്യപ്പെടുന്നു. ചെലവ്‌ വരുമാനത്തെ അധികരിക്കുമ്പോള്‍ കടം വാങ്ങേണ്ടി വരും. ഉല്‌പാദനപരമായ കാര്യങ്ങള്‍ക്കായി എത്ര തുക കടം വാങ്ങിയാലും ബാധ്യതയാവില്ലെന്ന്‌ ഗ്രന്ഥകാരന്‍ സ്ഥാപിക്കുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ധന ഉത്തരവാദിത്വനിയമം കേരള സര്‍ക്കാരിന്റെ കടം വാങ്ങുന്നതിനുള്ള കഴിവിനെ പരിമിതപ്പെടുത്തുന്നു. ഇത്‌ വികസനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. നമ്മുടെ നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം വിവിധ സ്രോതസ്സുകളിലൂടെ വികസനചെലവുകള്‍ക്ക്‌ പണം കണ്ടെത്തുകയാണ്‌ ശരിയായ പോംവഴി.
നമ്മുടെ തുരുമ്പിച്ച ഭരണയന്ത്രത്തെ ജനോപകാരപ്രദവും വികസനോന്മുഖവുമാക്കാന്‍ എങ്ങിനെ സാധിക്കും എന്ന കാര്യമാണ്‌ ആറാം അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നത്‌. നിര്‍മ്മാണ പ്രവൃത്തികള്‍ സമയത്തു പൂര്‍ത്തിയാക്കാന്‍ നമുക്കു കഴിയുന്നില്ല. പൊതു സേവനങ്ങളുടെ ഗുണ നിലവാരത്തകര്‍ച്ച, സേവനങ്ങള്‍ക്കായി കൈക്കൂലി കൊടുക്കേണ്ടി വരുന്ന അവസ്ഥ എന്നിവ ഭരണയന്ത്രത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നു. അഴിമതി കെടുകാര്യസ്ഥത, ജനങ്ങളില്‍ നിന്നുള്ള അന്യവല്‌കരണം എന്നിവ ഭരണയന്ത്രത്തിന്റെ മുഖമുദ്രകളായിത്തീര്‍ന്നിരിക്കുന്നു. ഈ അധ:പതനത്തിന്റെ പ്രധാന കാരണങ്ങള്‍ അതിരുകവിഞ്ഞ കേന്ദ്രീകരണം, ഡിപ്പാര്‍ട്ടുമെന്റെലിസം, പ്രൊഫഷണലിസമില്ലായ്‌മ, ചുവപ്പുനാട തുടങ്ങിയവയാണ്‌ (പേജ്‌ 207). ഈ പശ്ചാത്തലത്തില്‍ അധികാരവികേന്ദ്രീകരണത്തിന്റെ ആവശ്യകതയും ജനകീയാസൂത്രണത്തിന്റെ പ്രാധാന്യവും വിശദമാക്കുന്നു. ഭരണം കൂടുതല്‍ സുതാര്യവും കാര്യക്ഷമവും അഴിമതിരഹിതവുമാക്കാന്‍ കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിയ ഏതാനും കാര്യങ്ങള്‍ (അഴിമതിരഹിത വളര്‍ച്ച, ജനമൈത്രി പോലീസ്‌ തുടങ്ങിയവ) ഈ അധ്യായത്തില്‍ പരിശോധിക്കുന്നു.
കേരളത്തിലെ പുതിയ വികസനതന്ത്രം എന്തായിരിക്കണമെന്ന വിഷയമാണ്‌ അവസാനത്തെ അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നത്‌. സമകാലീന കേരളം നേരിടുന്ന വെല്ലുവിളികളെ ചുരുക്കി അവതരിപ്പിച്ചിരിക്കുന്നു. ഈ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായി കേരള വികസനത്തിനൊരു പുത്തന്‍ പതിപ്പിനായുള്ള തന്ത്രം രൂപപ്പെടുത്തണം. ആ തന്ത്രത്തിന്റെ രൂപരേഖയാണ്‌ ഈ അധ്യായത്തിലുള്ളത്‌.
ഈ ഗ്രന്ഥത്തിന്റെ പ്രതിപാദനശൈലി ലളിതമാണ്‌. സങ്കേതികപദങ്ങള്‍ ആര്‍ക്കും മനസ്സിലാകാവുന്ന രീതിയിലാണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌. ധനമന്ത്രിയായി പ്രവര്‍ത്തിച്ച ഗ്രന്ഥകാരന്റെ അനുഭവത്തിന്റെ കരുത്ത്‌ ഈ പുസ്‌തകത്തിന്റെ മേന്മയാണ്‌. കേരളത്തിന്റെ വികസനത്തില്‍ താല്‌പര്യമുള്ള എല്ലാവര്‍ക്കും ഈ ഗ്രന്ഥം പ്രയോജനം ചെയ്യും.



കേരളം മണ്ണും മനുഷ്യനും
ഡോ.ടി.എം.തോമസ്‌ഐസക്ക്‌

കൊച്ചു കൂട്ടുകാര്‍ക്കായി ചിത്രശലഭങ്ങളുടെ ഒരു വര്‍ണക്കാഴ്ച

ചിത്രശലഭങ്ങള്‍ 
സുരേഷ്‌ ഇളമണ്‍ 
വില:90 രൂപ 


ചിത്രശലഭങ്ങളെ ഇഷ്‌ടപ്പെടാത്തവര്‍ ആരുമുണ്ടാവില്ല. കുട്ടികളുടെ പ്രകൃതി നിരീക്ഷണത്തില്‍ ആദ്യം വരുന്നവയാണീശലഭങ്ങള്‍. മുറ്റത്തെ പൂക്കള്‍ തേടി വരുന്ന പൂമ്പാറ്റകള്‍ കുട്ടികളുടെ കളിക്കൂട്ടുകാരാവാന്‍ അവയുടെ നിറക്കൂട്ടും തത്തിതത്തിയുള്ള പറക്കലും മാത്രം മതി.
വെള്ളിയാഴ്‌ച, ശനിയാഴ്‌ച, ഞായറാഴ്‌ച-മൂന്നു ദിവസത്തെ ശലഭക്കാഴ്‌ചയൊരുക്കി സുരേഷ്‌ ഇളമണ്‍ തയ്യാറാക്കിയ ചിത്രശലഭങ്ങള്‍ എന്ന കൈപ്പുസ്‌തകം അവതരണഭംഗിയില്‍ തികച്ചും മേന്മ പുലര്‍ത്തുന്നു. ചിത്രശലഭ നിരീക്ഷണത്തില്‍ മനസ്സിലാക്കേണ്ട അടിസ്ഥാന വിവരങ്ങള്‍-നിശാശലഭവും ചിത്രശലഭവും വ്യത്യാസപ്പെട്ടിരിക്കുന്നതെങ്ങനെ, ശരീര ഭാഗങ്ങള്‍ ഏതെല്ലാമാണ്‌, ഓരോ ഭാഗവും ഏതേത്‌ ധര്‍മ്മം നിര്‍വ്വഹിക്കുന്നു-ഇവയെല്ലാം വ്യക്തമാക്കുന്നുണ്ട്‌ വെള്ളിയാഴ്‌ച.
പൂമ്പാറ്റയുടെ ജീവിതത്തിലെ മുട്ട, ലാര്‍വ്വ, പ്യൂപ്പ, ശലഭം എന്നീ നാല്‌ ജീവിതാവസ്ഥകള്‍ മനസ്സിലാക്കുന്നത്‌ ശനിയാഴ്‌ചയാണ്‌. പ്രത്യേകം കണ്ടു വച്ച ചെടിയുടെ ഇലയില്‍ മാത്രം മുട്ടയിട്ട്‌ തന്റെ വഴിക്കു പോകുന്ന പൂമ്പാറ്റകളുടെ മുട്ട വിരിഞ്ഞു വരുന്ന പുഴുക്കള്‍ മറ്റനേകം ജീവികളുടെ ആഹാരമാകുന്നു. അപകടങ്ങളെ അതിജീവിച്ചു വരുന്ന ഏതാനും എണ്ണം മാത്രം പ്യൂപ്പയാകുന്നതും പിന്നീട്‌ ശലഭമാകുന്നതും ശനിയാഴ്‌ച പഠിക്കുന്നു.
ചിത്രശലഭങ്ങളുടെ ദേശാടനവും രാസിക കൃഷിയും നഗരവല്‍ക്കരണവും വരുത്തുന്ന വംശനാശ ഭീഷണിയുമാണ്‌ ഞായറാഴ്‌ച ഗ്രഹിക്കുന്നത്‌. ചിത്രശലഭ നിരീക്ഷണത്തിന്‌ മാര്‍ഗ്ഗദര്‍ശനം തരുന്ന കേരളത്തിലെ നാല്‌ സ്ഥാപനങ്ങളുടെ വിലാസവും കൊടുത്തിരിക്കുന്നു. ആദ്യനോട്ടത്തില്‍ തന്നെ തിരിച്ചറിയാവുന്ന നാട്ടില്‍ കാണുന്ന മുപ്പത്‌ ചിത്രശലഭങ്ങളുടെ ആല്‍ബവും ഇതോടൊപ്പമുണ്ട്‌. രസകരമായ നാട്ടു പേരുകളുള്ള ചിത്രശലഭങ്ങളെ പഠിക്കാനൊരുങ്ങിക്കോളൂ. 


റിവ്യുb 
ഹരിനാരായണന്‍ എം.കെ.

2014 ജൂൺ 26, വ്യാഴാഴ്‌ച

മുണ്ടേരിക്കടവിലെ ദേശാടനപ്പക്ഷികൾ


കേരളത്തിലെ നീര്‍പ്പക്ഷികള്‍
ബാബു.പി.പി.കരക്കാട്ട്‌,
അഭിലാഷ്‌.കെ.പ്രഭാകരന്‍
വില : 150

ആഗോളതാപനവും പരിസ്ഥിതിമലിനീകരണവും മൂലം ജൈവവൈവിധ്യത്തിന്‌ കടുത്ത ഭീഷണി നേരിടുന്ന ഇക്കാലത്ത്‌ കാലികപ്രസക്തമാണ്‌ ബാബു.പി.പി.കരക്കാട്ടും അഭിലാഷ്‌.കെ.പ്രഭാകരനും നീര്‍പ്പക്ഷികളെ കുറിച്ച്‌ നടത്തിയ പഠനം. കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ സഹായത്താല്‍ നടത്തിയ സമഗ്രമായ ഒരു നിരീക്ഷണത്തിന്റെ ആകെത്തുകയാണ്‌ ഈ പുസ്‌തകം.
രണ്ട്‌ ഭാഗങ്ങളായിട്ടാണ്‌ ഈ പുസ്‌തകത്തിലെ ഉള്ളടക്കം വിഭജിച്ചിരിക്കുന്നത്‌. ഒന്നാം ഭാഗത്തില്‍ നീര്‍ത്തടങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും സംരക്ഷണരീതിയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. രണ്ടാം ഭാഗം പക്ഷിനിരീക്ഷണമാണ്‌. കണ്ണൂര്‍ ജില്ലയിലെ കാട്ടാമ്പിള്ളി തണ്ണീര്‍ത്തടത്തില്‍ മുണ്ടേരിക്കടവ്‌ ആണ്‌ പഠനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്‌. അവിടെ 65 ഇനം ദേശാടനപ്പക്ഷികള്‍ വന്നുചേരാറുണ്ട്‌. ഈ പക്ഷികളെയാണ്‌ പഠനവിധേയമാക്കിയിട്ടുള്ളത്‌. ഇതില്‍ വംശനാശം നേരിട്ടവയും നേരിട്ടുകൊണ്ടിരിക്കുന്നവയും എല്ലാമുണ്ട്‌. എല്ലാ പക്ഷികളുടെയും കളര്‍ചിത്രങ്ങള്‍ പുസ്‌തകത്തില്‍ കൊടുത്തിട്ടുണ്ട്‌. പക്ഷികള്‍ക്ക്‌ രൂപസാദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വര്‍ണങ്ങള്‍ നല്‍കിയിട്ടുമുണ്ട്‌. കട്ടികൂടിയ കടലാസില്‍, ആകര്‍ഷകമായ രീതിയിലാണ്‌ പുസ്‌തകം തയ്യാറാക്കിയിട്ടുള്ളത്‌. കെട്ടിലും മട്ടിലും ഇതുപോലെയുള്ള പുസ്‌തകങ്ങള്‍ മലയാളത്തില്‍ വളരെ കുറവാണ്‌.
വിദ്യാര്‍ത്ഥികള്‍ക്കും ശാസ്‌ത്രകുതുകികള്‍ക്കും അതുപോലെതന്നെ ഗവേ ഷകര്‍ക്കും നിരീക്ഷണപാടവമുള്ളവര്‍ക്കും ഒരുപോലെ പ്രയോജന കരമാണ്‌ ഈ പുസ്‌തകം.
സര്‍ഗാത്മകവും അനുകരണീയവു മായ പഠനം നടത്തിയ ബാബു.പി.പി.കരക്കാട്ടിനും അഭിലാഷ്‌.കെ. പ്രഭാകരനും അഭിനന്ദനങ്ങള്‍.


റിവ്യുb
ശ്രുതി.കെ.കുമാര്‍
എം.എ.മലയാളം,
ശ്രീ കേരളവര്‍മ കോളേജ്‌, തൃശൂര്‍ 

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668