2014, ഓഗസ്റ്റ് 20, ബുധനാഴ്‌ച

പ്രകൃതിയും മനുഷ്യനും ചില വേറിട്ട ചിന്തകൾ

പ്രകൃതിയും മനുഷ്യനും
കെ.എന്‍.ഗണേശ്‌
വില:325


കേവല പരിസ്ഥിതിവാദവും കേവല വികസനവാദവും മുഖരമാക്കിയ നൂറ്റാണ്ടാണ്‌ കഴിഞ്ഞുപോയത്‌. പുതിയ നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലെത്തിനില്‍ക്കുമ്പോഴും സമഗ്രമായ ഒരു പരിസ്ഥിതി ദര്‍ശനത്തിന്റെയും വികസന കാഴ്‌ചപ്പാടിന്റെയും അഭാവം മുന്‍പറഞ്ഞ കേവലവാദങ്ങള്‍ക്ക്‌ ഒരുതരം സ്വീകാര്യത വരുത്തുന്നുണ്ട്‌. പ്രകൃതിയിലുള്ള മനുഷ്യന്റെ ഇടപെടലുകളെ പ്രതി ഏകപക്ഷീയതകള്‍ നിറഞ്ഞ നിലപാടുകളില്‍ ഇരുവിഭാഗക്കാരും തര്‍ക്കങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നു. പരിസ്ഥിതിയും വികസനവും സംബന്ധിച്ച ഏതു സംവാദവും പ്രകൃതിയിലേക്ക്‌ മടങ്ങുക എന്ന നിലപാടുകാരുടെയും പ്രകൃതിയെ പരമാവധി ചൂഷണം ചെയ്യുക എന്ന നിലാപുടകാരുടെയും ഒടുങ്ങാത്ത വിതണ്ഡവാദങ്ങളായി മാറുന്നു. പരിസ്ഥിതിബോധം കേവലമല്ല. സമൂഹജീവിയെന്ന നിലക്ക്‌ മനുഷ്യര്‍ ഇടപെടുന്ന സമസ്‌തമേഖലകളുമായി ബന്ധപ്പെട്ടാണ്‌ പാരിസ്ഥിതികാവബോധം വികസിച്ചുവരേണ്ടത്‌.
ഇത്തരമൊരവബോധത്തിന്‌ സഹായകമാവുന്നവിധത്തില്‍ ചരിത്രവും, സംസ്‌കാരവും, ശാസ്‌ത്രവും സമഗ്രമായി സ്‌പര്‍ശിക്കുന്ന പഠനങ്ങള്‍ തുലോം വിരളമാണ്‌. കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരിച്ച ഡോ.കെ.എന്‍.ഗണേശിന്റെ പ്രകൃതിയും മനുഷ്യനും എന്ന പുസ്‌തകം ഈ പശ്ചാത്തലത്തിലാണ്‌ പ്രസക്തമാവുന്നത്‌. പുസ്‌തകനാമം അതിന്റെ ഉള്ളടക്കത്തെ വ്യക്തമായി ധ്വനിപ്പിക്കുന്നു. എല്ലാ ജീവിവര്‍ഗവുമെന്ന പോലെ മനുഷ്യനും പ്രകൃതിയില്‍ ഇടപെടുന്നുണ്ട്‌. പ്രകൃതി സ്വയം അതില്‍ ഇടപെടുന്നുണ്ട്‌ എന്ന കാര്യവും വിസ്‌മരിക്കരുത്‌. എന്നാല്‍ മനുഷ്യന്‍ പ്രകൃതിയില്‍ ഇടപെടുന്നത്‌ ബോധപൂര്‍വ്വമാണ്‌. മനുഷ്യന്റെ പ്രകൃതിയിലുള്ള ഇടപെടല്‍ മറ്റുജീവിവര്‍ഗങ്ങളുടേതുപോലെ സ്വാഭാവികമല്ല. അതു പലപ്പോഴും ജൈവപരവുമല്ല. മറ്റു ജീവിവര്‍ഗങ്ങളുടെ ഇടപെടല്‍ അതതിന്റെ ജൈവചോദനകളുടെ അടിസ്ഥാനത്തിലാണ്‌. അത്തരം ഇടപെടലുകള്‍ പ്രകൃതിയുടെ വിനിര്‍മിതിയോ പുനര്‍നിര്‍മിതിയോ ആകും. മനുഷ്യന്റെ പ്രചോദനത്താലാണെങ്കിലും ജീവിതസാഹചര്യങ്ങളുടെ മെച്ചപ്പെടുത്തല്‍ എന്ന നിലയിലായതിനാല്‍ അത്‌ ജൈവപരമാവണമെന്നില്ല അര്‍ഥം.
അതുകൊണ്ടുതന്നെ പ്രകൃതിയുടെ സന്തുലനാവസ്ഥയെ മനുഷ്യന്റെ ഇടപെടല്‍ കാര്യമായി സ്വാധീനിക്കുന്നുണ്ട്‌. പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ ഇത്തരം ഇടപെടലുകള്‍ ദോഷകരമായി ബാധിക്കുമ്പോള്‍ ഉളവാകുന്ന അതിചിന്തകള്‍ കേവലപരിസ്ഥിതി വാദത്തിലേക്കും ജീവിത പരിതസ്ഥിതിയുടെ ദുസ്സഹത പുതിയ ഇടപെടലുകളിലൂടെ കേവല വികസന വാദത്തിലേക്കും നയിക്കുന്നു. ഇവയ്‌ക്ക്‌ രണ്ടിനുമിടയിലാണ്‌ യഥാര്‍ഥ പരിസ്ഥിതിവീക്ഷണം എന്ന്‌ ഈ പുസ്‌തകം സമര്‍ഥിക്കുന്നു. ചരിത്രവും, സംസ്‌കരവും, ശാസ്‌ത്രവും ആധാരമാക്കിയുള്ള ഈ സമര്‍ഥനം ഗൗരവമാര്‍ന്ന ചര്‍ച്ചക്ക്‌ അടിസ്ഥാനമാവേണ്ടതുണ്ട്‌. പുസ്‌തകത്തിന്റെ ഉള്ളടക്കം അതീവ ഗഹനമാണ്‌. സാധാരണമോ അലസമോ ആയ വായനയല്ല ഈ പുസ്‌തകം ആവശ്യപ്പെടുന്നത്‌. വികസനവാദത്തിന്റെ ചരിത്രം കൈസ്‌തവ ദൈവശാസ്‌ത്രത്തിന്റെയും, ദെക്കാര്‍ത്തെയുടെ കാര്‍ട്ടീസിയന്‍ ദ്വന്ദ്വത്തിന്റെയും താത്വികബലത്തില്‍ യൂറോപ്പില്‍ വികസിച്ചതും. പാശ്ചാത്യാധിനിവേശത്താല്‍ ലോക വ്യാപകമായതുമാണെന്ന്‌ ചരിത്രത്തെ മുന്‍നിര്‍ത്തി ശ്രീ.ഗണേശ്‌ വിലയിരുത്തുന്നു. ക്രിസ്‌തീയ ദൈവശാസ്‌ത്രവും തത്വചിന്തയും ഭൂമികേന്ദ്രീകൃതമായ ഒരു പ്രപഞ്ചവ്യവസ്ഥയും, മനുഷ്യകേന്ദ്രീകൃതമായ ഒരു ഭൗമവ്യവസ്ഥയും ആണ്‌ വിഭാവനം ചെയ്യുന്നത്‌. ഭൂമിയിലെ സര്‍വചരാചരങ്ങളും മനുഷ്യന്‌ വേണ്ടിയുള്ളതാണെന്ന അടിസ്ഥാനബോധം. പ്രകൃതിയെ കീഴടക്കാനും, പ്രകൃതിയെ ചൂഷണം ചെയ്യാനും മനുഷ്യനെ അധികാരപ്പെടുത്തുന്നു. കീഴടക്കല്‍, ചൂഷണം ചെയ്യല്‍ എന്നീ പദങ്ങള്‍ തന്നെ പ്രയോഗിക്കപ്പെടുന്നതിന്റെ പശ്ചാത്തലം അതാണ്‌.
ദെക്കാര്‍ത്തെയുടെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്‍ട്ടീസിയന്‍ ദ്വന്ദ്വത്തെ നിഷ്‌കൃഷ്‌ടമായി വിചാരണ ചെയ്യുന്നുണ്ട്‌ ഈ പുസ്‌തകത്തില്‍. മാത്രമല്ല മാര്‍ക്‌സിസമെന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട യാന്ത്രിക ഭൗതികവാദവും വിചാരണചെയ്യപ്പെടുന്നുണ്ട്‌. ദെക്കാര്‍ത്തെയുടെ പരിസ്ഥിതി സംബന്ധിച്ച കാര്‍ട്ടീസിയന്‍ ദ്വന്ദ്വമെന്ന കാഴ്‌ചപ്പാടിന്‌ അടിസ്ഥാനമാവുന്ന ദൈവോന്മുഖമായ തത്വചിന്തയല്ല പൗരസ്‌ത്യ തത്വശാസ്‌ത്രങ്ങളുടെ അടിസ്ഥാനം. മാര്‍ക്‌സിയന്‍ ദര്‍ശന ത്തിനനുപൂരകമായി എംഗല്‍സ്‌ പറഞ്ഞുവച്ച കാര്യങ്ങളാണ്‌ പരിസ്ഥിതി ദര്‍ശനത്തിന്റെയും പ്രകൃതിദര്‍ശനത്തിന്റെയും കാതല്‍. ഈ ഭൂമി വരുന്ന തലമുറക്ക്‌ കൈമാറേണ്ടതാണെന്നും, ഇന്ന്‌ ധൂര്‍ത്തടിച്ചു നശിപ്പിക്കാനുള്ളതല്ലെന്നുമാണത്‌. മനുഷ്യന്റെ പ്രകൃതിയിലുള്ള ഇടപെടല്‍ വിനിര്‍മിതിയുടെയാണ്‌. പ്രകൃതി വിനാശത്തിന്റെതല്ല എന്നര്‍ഥം. പ്രാചീന മനുഷ്യനില്‍ നിന്ന്‌ സാംസ്‌കാരികവും സാമൂഹികവുമായി ഔന്നത്യം വന്ന ജീവിവര്‍ഗമെന്ന നിലയില്‍ പരിണിക്കുമ്പോഴൊക്കെ മനുഷ്യന്‍ പ്രകൃതിയില്‍ ഇടപെട്ടിട്ടുണ്ട്‌. തന്റെ ആവാസവ്യവസ്ഥയെ സ്വയം രൂപപ്പെടുത്തിയിട്ടുണ്ട്‌.
പ്രകൃതിയില്‍ ഇടപെട്ടും പ്രകൃതിയെ വിനിര്‍മിച്ചും തന്നെയാണ്‌ മനുഷ്യസമൂഹം പുലര്‍ന്നിട്ടുള്ളത്‌, പുലരേണ്ടത്‌. പ്രകൃതിയുടെ ജൈവതയെ വീണ്ടെടുക്കാനാവാത്തവിധം നശിപ്പിച്ചുകൊണ്ട്‌ ഉണ്ടാവുന്ന വികസ നമത്രയും ജീവിതത്തെ ദുസ്സഹമാക്കിത്തീര്‍ക്കുകതന്നെ ചെയ്യും. നമ്മുടെ പാരിസ്ഥിതികാവബോധത്തെ കുറെ കൂടി വ്യക്തതയാര്‍ന്നതാക്കുന്നതിന്‌ ഏറെ പ്രയോജനപ്പെടുന്നതാണ്‌ ഈ പുസ്‌തകം. ശ്രദ്ധാപൂര്‍വമായ ചര്‍ച്ചക്കും വിലയിരുത്തലിനും വിധേയമാകേണ്ടതുണ്ട്‌ പ്രകൃതിയും മനുഷ്യനും. വ്യാവസായിക വിപ്ലവവും അതിനുമുമ്പുതന്നെ ആരംഭിച്ച കോളനിവല്‍ക്കരണവും പ്രകൃതിയിലുള്ള മനുഷ്യന്റെ ഇടപെടലുകളെ എങ്ങനെ സ്വാധീനിച്ചു എന്നത്‌ കഴിഞ്ഞ അഞ്ചുശതാബ്‌ദത്തിലെ ചരിത്രത്തെ പരിഗണിച്ച്‌ വേറെ വിലയിരുത്തപ്പെടേണ്ടതുണ്ട്‌. അധിനിവേശത്തിന്റെ കുത്തക വല്‍ക്കരണത്തിന്റെ രാഷ്‌ട്രീയ വിവക്ഷ കള്‍ ഇതിന്റെ ഭാഗമായി വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്ന വിമര്‍ശനം ഉണ്ടെങ്കിലും അതിലുപരിയുള്ള ഒരു സമഗ്രതയവകാശപ്പെടാവുന്ന പുസ്‌തകം തന്നെയാണ്‌ ``പ്രകൃതിയും മനുഷ്യനും''. വ്യക്തിപരമായി ഈ ലേഖകന്റെ പരിസ്ഥിതി പ്രകൃതിവീക്ഷണങ്ങളെ ഈ പുസ്‌തകവായന ഏറെ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ടെന്ന്‌ നന്ദിപൂര്‍വം ഓര്‍ക്കുന്നു. 



റിവ്യുb
ടി.വി.വേണുഗോപാലന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668