ബിഭൂതിഭൂഷണ്‍ ബന്ദ്യോപാദ്ധ്യായയുടെ `ആരണ്യക്' എന്ന
ബംഗാളിനോവല്‍ വായിച്ചപ്പോള്‍ മനുഷ്യസ്വാര്‍ത്ഥതയ്‌ക്ക് പ്രകൃതി ഇരയാകുന്നതിന്റെ
ചിത്രം മനസ്സിലേയ്‌ക്ക് വന്നു. നാഗരികതയില്‍ നിന്ന് വശ്യസൗന്ദര്യമുള്ള
വനാന്തരങ്ങളിലേയ്‌ക്കുള്ള യാത്ര അദ്ദേഹത്തിനും എനിക്കും എളുപ്പമല്ലായിരുന്നു.
ഏകാന്തതയും നിശ്ശബ്‌ദതയും അദ്ദേഹത്തില്‍ ആദ്യം ഭീതി നിറച്ചു. പതിയെപ്പതിയെ അദ്ദേഹം
പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്നു. വനത്തിലെ ഓരോ മാറ്റവും, കാലവും അദ്ദേഹത്തെ
സ്വാധീനിച്ചു. അവിടെ അദ്ദേഹം കണ്ടുമുട്ടിയ വ്യക്തികള്‍, അവരുടെ വിശ്വാസങ്ങള്‍,
നിഷ്‌കളങ്കത, ദാരിദ്ര്യം - എല്ലാം അദ്ദേഹത്തിന്റെ മനസ്സില്‍ ദുഃഖവും അത്ഭുതവും
ഉണര്‍ത്തി.
ഈ നോവല്‍ വായിക്കുന്ന ആരുടെയും മനസ്സില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രമാണ് യുഗളപ്രസാദന്‍. ഈ വനാന്തരങ്ങള്‍ മുഴുവന്‍ വെട്ടിനിരപ്പാക്കി കാര്‍ഷികഭൂമിയാവും എന്നറിഞ്ഞിട്ടും, പല സ്ഥലങ്ങളില്‍ നിന്നും വിത്തുകള്‍ ശേഖരിച്ച് വള്ളിച്ചെടികള്‍ നട്ടുപിടിപ്പിക്കുന്നു. ഓരോന്ന് നടുമ്പോഴും അവയുണ്ടാക്കാന്‍ പോവുന്ന മണവും, കാലാവസ്ഥയും പറഞ്ഞ് ഹരിതമായ ആ കാഴ്‌ച സ്വപ്‌നം കാണുകയും ചെയ്യുന്നു. കുന്ത എന്ന നിസ്സഹയായ സ്‌ത്രീ, ജീവിതത്തിന്റെ മറ്റൊരുവശം കാണിച്ചുതന്നു. ഒരു വനം ഇത്രയധികം സുന്ദരമാണെന്ന് ഞാന്‍ അറിഞ്ഞത് ഈ പുസ്‌തകത്തിലൂടെയാണ്. നിലാവിന്റെ, വെയിലിന്റെ ഒക്കെ ഭംഗികള്‍. വനങ്ങള്‍ കാണാനോ, ഇത്രയധികം ആസ്വദിക്കാനോ പറ്റാത്തവരാണ് എന്റെ തലമുറയിലെ കുട്ടികള്‍. അതുകൊണ്ടു കൂടിയാവും ഇത്രയധികം അഗാധമായി ഇതെന്നെ സ്‌പര്‍ശിച്ചത്. പ്രകൃതിയും സ്‌ത്രീയും എന്നും ചൂഷണം ചെയ്യപ്പെടുന്നു; മനുഷ്യനും പ്രകൃതിയും രണ്ടല്ല ഒന്നാ ണെന്ന എന്ന ചിന്തയും ഈ നോവല്‍
ബാലവായനbആര്‍.ശ്രീനിധി
XII, ഹരിശ്രീവിദ്യാനിധി, പൂങ്കുന്നം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ