കളിക്കളത്തിലെ
മഹാപ്രതിഭകള്‍
ആര്‍. രാധാകൃഷ്‌ണന്‍
വില: 80 രൂപ
കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും കായികരംഗവും തമ്മില്‍ എന്താണു ബന്ധം? സമൂഹ നന്മയെയും സാമൂഹ്യപരിവര്‍ത്തനങ്ങളെയും മുന്നില്‍ക്കണ്ടു കൊണ്ട് പ്രവര്‍ത്തിക്കുന്ന പരിഷത്തുപോലുള്ള സംഘടനക്ക് സ്‌പോര്‍ട്‌സ് ഒരു പരിഗണനാവിഷയം ആകേണ്ടതുണ്ടോ? ചിലര്‍ക്കെങ്കിലും തോന്നിയേക്കാവുന്ന സംശയമാണിത്. ഇതിനുള്ള ഉത്തരത്തിന്റെ, അഥവാ ഉത്തരങ്ങളുടെ തുടക്കമാണ് ആര്‍. രാധാകൃഷ്‌ണന്റെ `കളിക്കളത്തിലെ മഹാപ്രതിഭകള്‍' എന്ന പുസ്‌തകം എന്നു പറയാം. കാരണം, കായികരംഗം എന്നത് നമ്മുടെ സംസ്‌കാരത്തോടും മാനവികതയോടും എല്ലാം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഉദാഹരണങ്ങളിലൂടെ കാണിച്ചു തരികയാണ് ആര്‍.രാധാകൃഷ്‌ണന്‍.
കായികരംഗത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ച വിശിഷ്‌ട വ്യക്തികളെ പരിചയപ്പെടുത്തുക എന്നതാണ് പേരുകൊണ്ട് ഈ പുസ്‌തകം ഉദ്ദേശിക്കുന്നതെങ്കിലും, അതിനുമപ്പുറം, അവര്‍ എങ്ങനെയാണ് വരും തലമുറക്ക് മാതൃകയായും പ്രേരണയായും വര്‍ത്തിക്കുന്നതെന്നും ചുരുങ്ങിയ വാക്കുകളില്‍ വിവരിക്കുന്നു എന്നതാണ് ഈ പുസ്‌തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ജീവിതത്തിലെ ഓരോ വെല്ലുവിളികളെയും ധീരതയോടെ നേരിട്ട് വിജയം കൈവരിച്ച പ്രതിഭകളെ പരിചയപ്പെടുമ്പോള്‍ നമ്മുടെ ജീവിതത്തെ നാം എങ്ങനെയാണ് നേരിടുന്നതെന്ന് ഓരോരുത്തരും സ്വയം ചോദിച്ചു പോകും.
പോളിയോ മൂലം ഇടതുകാല്‍ തളര്‍ന്ന റുഡോള്‍ഫ് വര്‍ഷങ്ങള്‍ നീണ്ട കഠിന പരിശ്രമത്തിലൂടെ മൂന്ന് ഒളിമ്പിക് മെഡലുകള്‍ നേടിയത്, മാരകമായി തീപ്പൊള്ളലേറ്റ് നിരവധി ശസ്‌ത്രക്രിയകളിലൂടെ കടന്നുപോയെങ്കിലും നിശ്ചയ ദാര്‍ഢ്യം കൈവിടാതെ വേദന സഹിച്ച് പരിശീലനം തുടര്‍ന്ന് മത്സര രംഗത്തേക്ക് കടന്നുവന്ന് അന്നാ ഫിദേലിയ ക്വിറോ മെഡലുകള്‍ നേടിയത്, മുറിച്ചുമാറ്റാന്‍ വൈദ്യശാസ്‌ത്രം വിധിയെഴുതിയ കാലുകൊണ്ട് വിധിയെ തോല്‍പിച്ച് ഗെയ്‌ല്‍ ഡെവേര്‍ഡ് ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരിയായത്, രണ്ടു കുട്ടികളുടെ അമ്മയായശേഷവും എതിര്‍പ്പുകളെ വകവെക്കാതെ മത്സരരംഗത്തേക്ക് വന്ന ഫാനി ബ്ലാങ്കേഴ്‌സ് കോയല്‍ ഒറ്റ ഒളിമ്പിക്‌സില്‍ തന്നെ നാലു സ്വര്‍ണമെഡലുകള്‍ നേടിയത്..... ഇങ്ങനെ ജീവിതം മുന്നോട്ടുവച്ച് ഓരോ തടസ്സങ്ങളെയും ആത്മവിശ്വാസത്തോടെ തട്ടിമാറ്റി വിജയത്തിലേക്ക് കുതിച്ച അത്ഭുത പ്രതിഭകളെ അറിയുന്നതിലൂടെ ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്‌ചപ്പാടുതന്നെ മാറിയേക്കും.
കായികരംഗം കാലുഷ്യമാര്‍ന്ന മത്സരങ്ങളുടെ മാത്രം വേദിയാണെന്ന ധാരണകളെ തിരുത്തിക്കുറിക്കാന്‍ പോന്ന വികാരനിര്‍ഭരമായ ചില രംഗങ്ങളും ഇതില്‍ ആവിഷ്‌കരിക്കുന്നുണ്ട്.
ജെസ്സി ഓവന്‍സും ലൂസ് ലോംഗും തമ്മിലുള്ളതും, ബോബ് ബീമണും റാള്‍ഫ് ബോസ്റ്റണും തമ്മിലുള്ളതും ആയ മത്സരത്തിനപ്പുറത്തെ നന്മനിറഞ്ഞ നിമിഷങ്ങള്‍... തോല്‍വിയിലെ ജാള്യം മറയ്‌ക്കാനായി എതിരാളി വ്‌ളാദിമിര്‍ ക്രാംനിക് നടത്തിയ വാക്‌പയറ്റിന് വിശ്വനാഥന്‍ ആനന്ദ് അടുത്ത കളിയിലെ വിജയംകൊണ്ട് മാത്രം കൊടുത്ത മറുപടി... മത്സരം മനോഹരമാകുന്നതെങ്ങനെയെന്ന് ഇവിടെ കാണാനാവുന്നു.
ഇതെല്ലാം ഒരു പക്ഷേ ഇത്തരത്തിലുള്ള മറ്റു പുസ്‌തകങ്ങളിലും കാണാനാവും. പക്ഷേ കായിക താരങ്ങളോട് സമൂഹം കാണിക്കേണ്ട ബാധ്യതയെക്കുറിച്ച് ഓര്‍മിപ്പിക്കുന്നിടത്താണ് ഈ പരിശ്രമം വ്യത്യസ്‌തമാകുന്നത്. മിഹിര്‍സെന്‍, കെ.ഡി. ജാദവ്, റസ്സം ഹിന്‍ഡ് ഗാമ തുടങ്ങിയവര്‍ അവസാനകാലത്ത് എങ്ങനെ വിസ്‌മരിക്കപ്പെട്ടു എന്ന് ഓര്‍മിപ്പിക്കുകയും അത്തരത്തില്‍ ഒരവസ്ഥ ഒരു കായികതാരത്തിനും വരാതെ നോക്കാനുള്ള ചുമതല സമൂഹത്തിനുണ്ട് എന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.
ചുരുക്കത്തില്‍, കായികലോകത്തെ മാത്രമല്ല, സമൂഹത്തെയും ജീവിതത്തെത്തന്നെയും പുതിയ ഒരു കാഴ്‌ചപ്പാടില്‍ കാണാന്‍ പ്രേരകമാകാവുന്ന ഒരു പുസ്‌തകമാണ് ആര്‍. രാധാകൃഷ്‌ണന്റെ കളിക്കളത്തിലെ മഹാപ്രതിഭകള്‍.
റിവ്യുb
ഡോ.അരവിന്ദ.ബി.പി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ