അഗ്നിസ്‌ഫുലിംഗങ്ങള്‍
അരവിന്ദ് ഗുപ്‌ത
വിവ.കെ.കെ.കൃഷ്‌ണകുമാര്‍
വില: 200
ഇന്ത്യന്‍ ശാസ്‌ത്രമേഖലയുടെ വളര്‍ച്ചക്ക് ഗണ്യമായ സംഭാവന നല്‍കിയ നാല്‍പത് ശാസ്‌ത്രജ്ഞരെ കുറിച്ചുള്ള ഗ്രന്ഥമാണ് `അഗ്നിസ്‌ഫുലിംഗങ്ങള്‍ - മുന്‍പേ നടന്ന ഭാരതീയ ശാസ്‌ത്രപ്രതിഭകള്‍'. വിവിധ ശാസ്‌ത്രമേഖലകളില്‍ വ്യാപരിച്ചിരുന്നവരാണ് ഇവരെല്ലാം. സി.വി.രാമന്‍, ശ്രീനിവാസ രാമാനുജന്‍, ജെ.സി.ബോസ്, ജെ.ബി.എസ്.ഹാല്‍ഡേന്‍, മേഘനാഥ് സാഹ, ശാന്തിസ്വരൂപ് ഭട്‌ഗനഗര്‍, ഹോമിഭാഭ, അന്നാമാണി തുടങ്ങി ശാസ്‌ത്രവിദ്യാര്‍ത്ഥികള്‍ക്ക് സുപരിചിതരായവര്‍ മാത്രമല്ല ഈ ഗ്രന്ഥത്തില്‍ ഇടം പിടിച്ചിട്ടുള്ളത്. റോയല്‍ സൊസൈറ്റി ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരനായ അര്‍ ദാസീര്‍ കുര്‍സേട്‌ജി എന്ന ബോംബെക്കാരന്‍ മറൈന്‍ എന്‍ജിനിയറെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഗ്രന്ഥം ആരംഭിക്കുന്നത്. ഹിമാലയന്‍ മേഖലകളില്‍ സര്‍വെ നടത്തി അവിടുത്തെ ഭൂപ്രകൃതിയും ജീവിതരീതിയും പഠിച്ച നൈന്‍സിങ്ങ് റാവത്തിനെക്കുറിച്ചും മറ്റേതെങ്കിലും പുസ്‌തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. വേഷംമാറി, ചൈനീസ് അധികൃതരുടെ കണ്ണുവെട്ടിച്ചാണ് നൈന്‍സിങ്ങ് റാവത്ത് ബ്രിട്ടീഷുകാര്‍ക്ക് വേണ്ടിയാണെങ്കിലും തിബത്തില്‍ കടന്ന് സര്‍വെ നടത്തിയത്. ഇത്തരത്തില്‍, ഏറെപ്പേരൊന്നു മറിയാത്ത ഇന്ത്യന്‍ ശാസ്‌ത്രജ്ഞരെ ക്കുറിച്ച് ഈ പുസ്‌തകം നമ്മോട് പറയുന്നുണ്ട്. വിദ്യാഭ്യാസ വിദഗ്‌ധനും ശാസ്‌ത്രജ്ഞനുമായിരുന്ന രുചിറാം സാഹ്നി, അദ്ദേഹത്തിന്റെ മകനും പാലിയോ ബോട്ടാണിസ്റ്റുമായിരുന്ന ബീര്‍ബല്‍ സാഹ്നി, ജിയോളജിസ്റ്റായ ഡി.എന്‍.വാഡിയ, വൈദ്യശാസ്‌ത്രത്തില്‍ പ്രഗത്ഭനായിരുന്ന യെല്ലപ്രഗഡ സുബ്ബറാവു, ഡോ.വി.എന്‍. ഷിറോദ്‌കര്‍, ജയ്‌പൂര്‍ കൃത്രിമക്കാലുകളുടെ രൂപകല്‍പനയില്‍ സുപ്രധാന പങ്ക് വഹിച്ച പി.കെ.സേഥി തുടങ്ങി സാധാരണ നിലയ്‌ക്ക് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശാസ്‌ത്രജ്ഞരെന്ന നിലയില്‍ അറിയപ്പെടാത്ത നിരവധി പേരെക്കുറിച്ച് ഈ പുസ്‌തകം വിശദമായി പറഞ്ഞുതരുന്നു.
നാല്‍പത് ശാസ്‌ത്രജ്ഞരില്‍ അന്നാമാണി, ഐരാവതി കാര്‍വെ, കമലാ സോഹ്‌ണി എന്നീ മൂന്നുപേര്‍ മാത്രമാണ് വനിതകളായിട്ടുള്ളത്.
ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിക്ക് വേണ്ടി ശാസ്‌ത്രപ്രചാരകനായ ഡോ.അരവിന്ദ്‌ഗുപ്‌തയാണ് പുസ്‌തകം രചിച്ചിട്ടുള്ളത്. ലളിതമായ ശൈലിയില്‍ രചിച്ച പുസ്‌തകത്തിന് ഡോ.കരേന്‍ ഹെഡോകിന്റെ ചിത്രീ കരണം ഏറെ മാറ്റ് കൂട്ടുന്നു. പുസ്‌തക ത്തിന്റെ മലയാള പരിഭാഷ നിര്‍വഹി ച്ചിട്ടുള്ളത് കെ.കെ.കൃഷ്‌ണകുമാറാണ്. ശാസ്‌ത്രസാഹിത്യപരിഷത്ത് പ്രസി ദ്ധീകരിച്ച, 272 പേജുള്ള, ഈ മല യാള പരിഭാഷ മലയാളികളായ ശാസ്‌ത്രവിദ്യാര്‍ത്ഥികള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്.
റിവ്യുbകെ.രമ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ