സംസ്ഥാനത്തെ ഭരണ നേതൃത്വത്തിലുള്ളവരുടെ അഴിമതിയും സങ്കുചിത
സ്ഥാപിത താല്‍പര്യവും ഭരണപിടിപ്പുകേടും കൊണ്ട് വിദ്യാഭ്യാസരംഗം തകര്‍ന്ന്
തരിപ്പണമായിരിക്കുകയാണ്. പ്രാഥമികവിദ്യാലയങ്ങള്‍ മുതല്‍ യൂണിവേഴ്‌സിറ്റിതലംവരെ
ദുര്‍ഭരണത്തിന്റെ ദുര്‍ഗന്ധം വ്യാപിച്ചുകിടക്കു ന്നു.
വൈസ്‌ചാന്‍സലര്‍ അപേക്ഷയില്‍ കള്ളവിവരം നല്‍കിയതിനാല്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറെ ഗവര്‍ണര്‍ പുറത്താക്കി. ഇത്തരത്തിലുള്ള നാണംകെട്ട നടപടി ആദ്യമായിട്ടാണ് സംഭവിക്കുന്നത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോക്‌ടറേറ്റ് ബിരുദം സമ്പാദിച്ചത് വഴിവിട്ട വിധമാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ രണ്ടിടത്തുനിന്ന് നിയമവിരുദ്ധമായി ഒരേ സമയം വേതനം കൈപറ്റിയിട്ടുണ്ട്. അദ്ദേഹം വനിതകളെ കാണുന്നതിന് ഭ്രഷ്‌ട് കല്‍പിച്ചിരിക്കുകയാണ്. എന്നുമാത്രമല്ല പോലീസ് പ്രൊട്ടക്‌ഷനും തേടിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഭൂമി, സ്വന്തക്കാര്‍ക്ക് ലീസിനായി നല്‍കിയിരിക്കുന്നു. എല്ലാ യൂണിവേഴ്‌സിറ്റികളിലും നിയമവ്യവസ്ഥകള്‍ കാറ്റില്‍ പറത്തിക്കൊണ്ട് പാര്‍ശ്വവര്‍ത്തികള്‍ക്ക് ഉയര്‍ന്ന പോസ്റ്റുകളില്‍ നിയമനം നല്‍കുന്നു.
സംസ്ഥാന മന്ത്രിസഭ അധികാര മേല്‍ക്കുന്നമുറയ്‌ക്ക് ഭരണകക്ഷികള്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ വൈസ് ചാന്‍സലര്‍മാരായി നിയമിക്കുന്നു. പാര്‍ട്ടിബന്ധം മാത്രമല്ല ജാതിമതാദികളും ഈ തെരഞ്ഞെടുപ്പിന് ആധാരമാണ്.
വിദ്യാഭ്യാസം എല്ലാ മേഖലയിലും വലിയ കച്ചവടമായി മാറിയിരിക്കുകയാണ്. കോളേജുകളും സ്‌കൂളുകളും ആരംഭിക്കുന്നതിനും കോഴ്‌സുകളും ബാച്ചുകളും നിര്‍ണ്ണയിക്കുന്നതിനും അധ്യാപകരുടെയും മറ്റും നിയമനത്തിനും ലക്ഷങ്ങളാണ് അഴിമതിപ്പണമായി നല്‍കേണ്ടത്. പക്ഷേ ഈ കച്ചവടത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് നഷ്‌ടമല്ല വലിയ ലാഭമാണ് കിട്ടുന്നത്. സ്‌കൂള്‍-കോളേജ് അധ്യാപക നിയമനത്തിനായി ലക്ഷക്കണക്കിന് രൂപ മേടിക്കുന്നു. വിവിധ കോഴ്‌സുകള്‍ക്ക് സീറ്റ് ലഭിക്കുന്നതിനായി വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്നതും ലക്ഷങ്ങള്‍ തന്നെ.
പുതിയ +2 സ്‌കൂള്‍, പുതിയ +1 ബാച്ചുകള്‍ എന്നിവ അനുവദിച്ചതിലെ സ്വരച്ചേര്‍ച്ചയില്ലായ്‌മയാണ് ഇപ്പോഴത്തെ വലിയ പ്രതിസന്ധിക്ക് കാരണം. എല്‍.ഡി.എഫ് സര്‍ക്കാര്‍ സര്‍വെ നടത്തി അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമുള്ള പ്രദേശങ്ങളിലാണ് സ്‌കൂളുകള്‍ ആരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍ യാതൊരു പരിഗണനയുമില്ലാതെ 139 പുതിയ സ്‌കൂളുകള്‍ ഭരണതലത്തിലുള്ളവര്‍ വീതിച്ചെടുക്കു ന്നു. അധ്യയനം ആരംഭിച്ചിട്ട് മാസ ങ്ങള്‍ പിന്നിടുകയാണ്.
കേരളത്തില്‍ 5 വര്‍ഷം കഴിയു മ്പോള്‍ ഭരണമാറ്റം കാണുന്നുണ്ട്. പുതിയ മന്ത്രിമാര്‍ വരുന്നുണ്ട്. പക്ഷേ ഓരോ വകുപ്പും ഓരോ രാഷ്‌ട്രീയ കക്ഷിയുടെയും കുത്തകയായി മാറി യിരിക്കുന്നു. അത് വലിയ അഴിമതിക്ക് അവസരമൊരുക്കി. ഒരുപഠനവും നടത്താതെ പാഠ്യപദ്ധതി അഴിച്ചുപണിയുന്നു. പലപ്പോഴും ഇതിലൂടെ പ്രതിലോമകരമായ ആശയങ്ങള്‍ പുതിയ തലമുറയില്‍ അടിച്ചേല്‍പിക്കുന്നു.
സര്‍ക്കാരിനെ മൂകസാക്ഷിയാക്കി സ്‌കൂള്‍-കോളേജ് കച്ചവടക്കാര്‍ നടത്തുന്ന ഈ കൊള്ളയ്‌ക്ക് എളുപ്പത്തില്‍ തടയിടാനാവില്ല. ഇതിനൊരു പ്രധാന കാരണം മാനേജ്‌മെന്റുകള്‍ക്ക് അധ്യാപക നിയമനത്തിലുള്ള പൂര്‍ണ സ്വാതന്ത്ര്യമാണ്. എന്നാല്‍ നിയമിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുകയും വേണം. എല്ലാ നിയമനവും സര്‍ ക്കാര്‍ നിയന്ത്രണത്തിലോ പിഎസ്‌സി വഴിക്കോ ആക്കിയാല്‍ കുറച്ചൊക്കെ സാമൂഹികനിയന്ത്രണം കൊണ്ടുവരാം. വിദ്യാഭ്യാസനിലവാരം ഉയര്‍ ത്താനും കഴിഞ്ഞേക്കും. പൊതുജനം ഇക്കാര്യത്തില്‍ അടിയന്തിരമായി ഇട പെട്ടില്ലെങ്കില്‍ കേരളസമൂഹത്തിലെ സാമൂഹികനീതി കൂടുതല്‍ കൂടുതല്‍ ദുര്‍ബലമാകുമെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കട്ടേ. വിഷലിപ്‌തമായ വിദ്യാഭ്യാസ കച്ചവടത്തിന് തടയിടാന്‍ ഇതുതന്നെയാണ് മുന്നുപാധികളിലൊന്ന്. അതിനായുള്ള പ്രത്യക്ഷമായ സമരങ്ങളിലേക്ക് കേരളം മുന്നേറേണ്ട അനിവാര്യ ഘട്ടമാണിത്. വിദ്യാലയങ്ങളെ സാമൂഹികനിയന്ത്രണത്തിനു കീഴില്‍ കൊണ്ടുവരികയെന്നത് ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്ന നവോത്ഥാനപ്രവര്‍ത്തനമാണെന്ന് തിരിച്ചറിയുക.
എഡിറ്റര്‍b
പ്രൊഫ.സി.ജെ.ശിവശങ്കരന്‍
ഫോണ്‍ : 9446453082

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ