ബാല ശാസ്‌ത്രസാഹിത്യ നിധിയിലെ പരിഷത്തിന്റെ സംഭാവനകള്‍....
ബാല ശാസ്‌ത്രസാഹിത്യ നിധിയിലെ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ വിലപ്പെട്ട സംഭാവനകളായ എട്ട് പുസ്‌തകങ്ങളെ കെ. രമ പരിചയപ്പെടുത്തുന്നു. അറിയപ്പെടുന്ന ശാസ്‌ത്രജ്ഞന്മാരും ബാലസാഹിത്യകാരന്മാരും ഏതാണ്ട് രണ്ടുപതിറ്റാണ്ടു കാലം മുമ്പ് എഴുതിയ ഈ പുസ്‌തകങ്ങള്‍ ഉള്ളടക്കത്തിന്റെ മേന്മകൊണ്ടും അവതരണ ശൈലികൊണ്ടും ഇന്നും നവ്യാനുഭൂതി പകര്‍ന്നു നല്‍കുന്നു. ഈ പുസ്‌തകങ്ങളുടെ കാലിക പ്രസക്തിയും തനിമയും കൊണ്ട് വീണ്ടും വീണ്ടും പ്രസിദ്ധീകരിക്കുന്നു.
ട്രെയിന്‍ യാത്രയിലൂടെ `ചക്രങ്ങളുടെ ലോകവും', പരിണാമ സിദ്ധാന്തത്തിലേക്ക് നയിച്ച ബീഗിള്‍ വഴിയുള്ള `ഡാര്‍വിന്റെ കപ്പല്‍യാത്ര'യും, കണ്ടുപിടുത്തങ്ങളുടെ രാജാവായ തോമസ് ആല്‍വ `എഡിസ'ന്റെ ജീവിതവും, വൈവിധ്യമാര്‍ന്ന ജീവികളെ ആനന്ദും നീതുവും കൂടി പരിചയപ്പെടുത്തുന്ന `ജീവിക്കൂ, ജീവിക്കാനനുവദിയ്‌ക്കു' എന്നതും, `കോണ്‍ടിക്കി' എന്ന ചങ്ങാടത്തിലുടെ തോര്‍ ഹെയര്‍ദാര്‍ നടത്തിയ സമുദ്രയാത്രയും, `കുഞ്ഞുറുമ്പു മുതല്‍ പൊണ്ണനാനവരെ'യുള്ളവരുടെ കഥ യാത്രാവിവരണത്തിലൂടെ പറഞ്ഞു തരുന്ന ചെമ്പനുറുമ്പും കൂട്ടുകാരിയും, സസ്യ ലോകത്തിലേക്ക് നമ്മളെ നയിക്കുന്ന `മാവും മുല്ലയും കൂട്ടുകാരും', അമേരിക്കയിലെ അടിമക്കച്ചവടത്തിന്റെ ക്രൂരത വരച്ചു കാണിക്കുന്ന `ടോം അമ്മാവന്റെ ചാള'യും ആണ് ആ കൃതികള്‍....
ചക്രങ്ങളുടെ ലോകം
ഡോ.എ.അച്ച്യുതന്‍
വില : 30.00 രൂപ
മദിരാശിയില്‍ പെരമ്പൂര്‍ റെയില്‍വേകോച്ച് ഫാക്‌ടറിയില്‍ ജോലി ചെയ്യുന്ന ചേട്ടനോടൊപ്പം മദിരാശിക്കും തുടര്‍ന്ന് കൊല്‍ക്കത്തയ്‌ക്കും പോകുന്ന ഉണ്ണിയുടെ കഥയിലൂടെ ചക്രങ്ങളുടെ ലോകത്തേക്ക് കൂട്ടുകാരെ കൊണ്ടുപോകുന്ന കൊച്ചു പുസ്‌തകമാണ് `ചക്രങ്ങളുടെ ലോകം'. മനുഷ്യസംസ്‌ക്കാര ചരിത്രത്തിലെ അതിപ്രധാന കണ്ടുപിടുത്തമായ ചക്രത്തെക്കുറിച്ച് ഒരു നോവല്‍ വായിക്കുന്ന ലാഘവത്തോടെ വായിക്കാനും മനസ്സിലാക്കാനും ഈ പുസ്‌തകം സഹായിക്കുന്നു. കോച്ച് ഫാക്‌ടറിയും ഒരു സൈക്കിള്‍ ഫാക്‌ടറിയും കൊല്‍ക്കത്തയില്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് ഫാക്‌ടറിയും സന്ദര്‍ശിക്കുന്ന ഉണ്ണിക്ക് ചേട്ടനും സുഹൃത്തായ എം ടെക്കമ്മാമനും പല കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നു. നേരത്തെ ശാസ്‌ത്രകേരളത്തിലൂെടയും മറ്റും തനിക്ക് ലഭിച്ച അറിവിനെപ്പറ്റിയും ഉണ്ണി ഓര്‍മ്മിക്കുന്നുണ്ട്. ചക്രങ്ങളുടെ അത്ഭുത ലോകത്തിലേയ്‌ക്ക് ഉണ്ണിയോടൊപ്പം വായനക്കാര്‍ക്കും ഊളിയിടാന്‍ കഴിയും.
ഡാര്‍വിന്റെ കപ്പല്‍യാത്ര
എസ്.വിജയം
വില: 30.00 രൂപ
ചാള്‍സ് ഡാര്‍വിനെ പരിണാമസിദ്ധാന്തം ആവിഷ്‌കരിക്കുന്നതിലേക്ക് നയിച്ച സാഹചര്യങ്ങളെ വിശദമാക്കുന്ന പുസ്‌തകമാണ് `ഡാര്‍വിന്റെ കപ്പല്‍യാത്ര'. ഡാര്‍വിന്റെ ജീവിതവും `ബീഗിള്‍' എന്ന കപ്പലില്‍ നടത്തിയ യാത്രയും അദ്ദേഹം കണ്ട കാഴ്‌ചകളും അവയെ അടിസ്ഥാനപ്പെടുത്തി പരിണാമസിദ്ധാന്തം ആവിഷ്‌ക്കരിച്ചതുമെല്ലാം ഒരു കഥ പോലെ എഴുതിയിരിക്കയാണിതില്‍. സാഹസികനും പ്രകൃതി ശാസ്‌ത്രജ്ഞനുമായ ഡാര്‍വിന്റെ ജീവിതകഥയിലൂടെ കടന്നുപോകുമ്പോള്‍ ഭൂമിയെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചും മനുഷ്യന്റെ ഉല്‍പ്പത്തിയെക്കുറിച്ചുമെല്ലാം നമുക്ക് അറിയാന്‍ കഴിയുന്നു. 48 പേജിലൊതുങ്ങുന്ന ഈ പുസ്‌തകത്തില്‍ വിവരണത്തിനനുസൃതമായ ചിത്രങ്ങളും നല്‍കിയിട്ടുണ്ട്.
എഡിസണ്‍
ഡോ.കെ.എന്‍.രാജശേഖരന്‍
വില: 30.00 രൂപ
കണ്ടുപിടുത്തങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന തോമസ് ആല്‍വാ എഡിസന്റെ ജീവിതകഥയിലേക്ക് വെളിച്ചം വീശുന്ന കൊച്ചു പുസ്‌തകമാണ് ഡോ. കെ. എന്‍. രാജശേഖരന്റെ `എഡിസണ്‍'. സ്വനഗ്രാഹിയന്ത്രം, വൈദ്യുതവിളക്ക്, ചലച്ചിത്ര നിര്‍മ്മാണത്തിനും പ്രദര്‍ശനത്തിനുമുള്ള ഉപകരണങ്ങള്‍, ടെലഫോണ്‍ പരിഷ്‌കാരങ്ങള്‍ തുടങ്ങി നിരവധി കണ്ടുപിടുത്തങ്ങള്‍ എഡിസണ്‍ നടത്തി. 1097 പേറ്റന്റുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. പേറ്റന്റ് എടുക്കാത്ത നിരവധി കണ്ടുപിടുത്തങ്ങളും എഡിസന്റേതായിട്ടുണ്ട്. സുസംഘടിതമായ ഒരു ഗവേഷണശാല, കേന്ദ്രീകൃതമായ വൈദ്യുതോല്‍പ്പാദനനിലയവും വിദ്യുച്ഛക്തി വിതരണവും എന്നീ ആശയങ്ങളും അദ്ദേഹത്തിന്റേതാണ്. ഇതേക്കുറിച്ചും ജീവിതത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഈ പുസ്‌തകത്തെ പ്രസക്തമായ ചിത്രങ്ങളും ധന്യമാക്കുന്നു.
ജീവിക്കൂ,
ജീവിക്കാനനുവദിക്കൂ
ഡോ.ഗോപാലകൃഷ്‌ണ കാര്‍ണവര്‍
വില : 35.00 രൂപ
നാം ജീവിക്കുന്ന ചുറ്റുപാടില്‍ കാണുന്ന വൈവിധ്യമാര്‍ന്ന ജീവികളെക്കുറിച്ച് ലളിതമായി വിവരിക്കുന്ന പുസ്‌തകമാണ് `ജീവിക്കൂ, ജീവിക്കാനനുവദിക്കൂ'. ആനന്ദ്, നീതു എന്നീ രണ്ട് കുട്ടികളുടെ കാഴ്‌ചപ്പാടിലൂടെ തൊട്ടാവാടി, ഒച്ച്, ഉറുമ്പ്, ചീവീട് തുടങ്ങി സസ്യങ്ങളെയും ചെറു ജീവികളേയും കുറിച്ച്, അവയുടെ ജീവിതരീതിയെക്കുറിച്ച് ഇതില്‍ വിവരിക്കുന്നുണ്ട്. സസ്യങ്ങളും ജന്തുക്കളും പ്രകൃതിയുടെ ഭാഗമാണെന്നും അവയെ ജീവിക്കാനനുവദിക്കണമെന്നുമുള്ള മനോഭാവം കുട്ടികളില്‍ ഉണ്ടാക്കാന്‍ ഉപകരിക്കുന്നതാണ് അറുപത് പേജിലൊതുങ്ങുന്ന ഈ പുസ്‌തകം. ഒപ്പം പ്രകൃതി നിരീക്ഷണത്തിന് കുട്ടികളെ പ്രേരിപ്പിക്കാനും പുസ്‌തകം പ്രയോജനപ്പെടും.
ടോം അമ്മാവന്റെ ചാള
പി.എ.വാരിയര്‍
വില: 40.00 രൂപ
അമേരിക്കയില്‍ നിലനിന്നിരുന്ന അടിമക്കച്ചവടമെന്ന ക്രൂരതയിലേയ്‌ക്ക് ലോകമനസ്സാക്ഷിയുടെ ശ്രദ്ധ പതിപ്പിച്ച ഹാരിയറ്റ് ബീച്ചര്‍ സ്റ്റോയുടെ വിഖ്യാതമായ ഗ്രന്ഥത്തിന്റെ സംഗ്രഹമാണ് `ടോം അമ്മാവന്റെ ചാള'. കറുത്ത വര്‍ഗക്കാരെ കന്നുകാലികളെപ്പോലെ കണക്കാക്കി വാങ്ങുകയും വില്‍ക്കുകയും പണിയെടുപ്പിക്കുകയും ചെയ്യുന്ന അടിമത്തവ്യവസ്ഥയ്‌ക്കെതിരെ വ്യാപകമായ എതിര്‍പ്പുയര്‍ത്താനും അടിമത്ത വ്യവസ്ഥ അവസാനിപ്പിക്കുന്നതിലേയ്‌ക്ക് നയിക്കുവാനും ഈ ഗ്രന്ഥം വഹിച്ച പങ്ക് ചെറുതല്ല. ഈ ഗ്രന്ഥത്തിന്റെ പുനരാഖ്യാനമാണ് പി.എ. വാരിയര്‍ നടത്തിയത്. 72 പേജുകളിലായി ലളിതമായ ഭാഷയില്‍ രചിച്ചിട്ടുള്ള പുസ്‌തകത്തിലെ ചിത്രീകരണങ്ങള്‍ അതിന്റെ മാറ്റ് കൂട്ടുന്നു.
കുഞ്ഞുറുമ്പു മുതല്‍
പൊണ്ണനാന വരെ
ഡോ.ഗോപാലകൃഷ്‌ണ കാര്‍ണവര്‍
വില: 35.00 രൂപ
മണ്ണിലും മരത്തിലും ആകാശത്തും കടലിലുമൊക്കെയായി ഈ ഭൂമിയില്‍ വസിക്കുന്ന നിരവധി ജന്തുക്കളെക്കുറിച്ച് വളരെ സരസമായി, ഒരു യാത്രാനുഭവം പോലെ, വിവരിക്കുന്ന പുസ്‌തകമാണ് ഡോ. ഗോപാലകൃഷ്‌ണ കാര്‍ണവര്‍ രചിച്ച `കുഞ്ഞുറുമ്പു മുതല്‍ പൊണ്ണനാന വരെ'. ചെമ്പനുറുമ്പും കൂട്ടുകാരിയും ലോകം ചുറ്റാനിറങ്ങുന്നതായാണ് കഥ വികസിക്കുന്നത്. ഒരു കൊക്കിന്റെ കാലില്‍ കയറി നടത്തിയ ആകാശയാത്രയും തുടര്‍ന്ന് കുട്ടികളുടെ സഞ്ചിയില്‍ കയറിക്കൂടി ചുറ്റിക്കറങ്ങിയപ്പോള്‍ കണ്ട പൂന്തോപ്പും പക്ഷിക്കൂടും കാഴ്‌ച ബംഗ്ലാവുമെല്ലാം എത്രയെത്ര ജീവികളെക്കുറിച്ച് മനസ്സിലാക്കാനാണ് ചെമ്പനുറുമ്പിനും കൂട്ടുകാരിയ്‌ക്കും അവസരമുണ്ടാക്കിയതെന്നോ! ഒടുവില്‍ അക്വേറിയത്തിലൂടെ കടല്‍ ജീവികളേയും ഉത്സവപ്പറമ്പില്‍ ഉത്സവവും കണ്ടശേഷമാണ് ഇരുവരും കൂട്ടില്‍ തിരിച്ചെത്തുന്നത്. ഇതിനിടയില്‍ അവര്‍ കണ്ടകാഴ്‌ചകള്‍ വായിച്ചു തീരുമ്പോള്‍ നമുക്കും ജന്തുലോകത്തിലെ അത്ഭുതങ്ങള്‍ കണ്ട് ഒരു യാത്ര നടത്തിയ പ്രതീതിയാണുണ്ടാവുക. ജന്തുലോകത്തെ വൈവിധ്യങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് രസിക്കും വിധം ലളിതമായി വിവരിച്ചിരിക്കയാണ് അറുപത് പേജുള്ള ഈ പുസ്‌തകത്തില്‍.
കോണ്‍ടിക്കി
കെ.രാധാകൃഷ്‌ണന്‍
വില: 30.00 രൂപ
തോര്‍ ഹെയര്‍ദാല്‍ എന്ന നോര്‍വെക്കാരന്‍ പെറുവില്‍ നിന്ന് 1947-ല്‍ പോളിനേഷ്യന്‍ ദ്വീപുകളിലേക്ക് സമുദ്രത്തിലൂടെ നടത്തിയ യാത്രയുടെ യാത്രാവിവരണമാണ് `കോണ്‍ടിക്കി'. പെറുവില്‍ പണ്ട് ജീവിച്ചിരുന്ന ഇന്‍കാ ഇന്ത്യക്കാരെന്ന ജനങ്ങളുടെ നേതാവായ `കോണ്‍ടിക്കി'യുടെ പേരാണ് തോര്‍ ഹെയര്‍ദാല്‍ സമുദ്ര സഞ്ചാരത്തിനായി ഉപയോഗിച്ച ചങ്ങാടത്തിനും നല്‍കിയത്. ഇക്വഡോറിലെ ബാല്‍സാ തടി കൊണ്ട് പ്രാചീന രീതിയിലുണ്ടാക്കിയ ചങ്ങാടമാണത്. 1947 ഏപ്രില്‍ 28 മുതല്‍ ആഗസ്‌ത് 7 വരെ സമുദ്രത്തിലൂടെ സഞ്ചരിച്ച് തോര്‍ഹെയര്‍ദാലും കൂട്ടരും പോളിനേഷ്യന്‍ ദ്വീപുകളിലെത്തിയതിന്റെ അനുഭവക്കുറിപ്പുകളാണ് 56 പേജുകളിലൊതുക്കി കെ. രാധാകൃഷ്‌ണന്‍ സംഗ്രഹിച്ചത്. നമ്മിലുറങ്ങിക്കിടക്കുന്ന സാഹസികതയെ തൊട്ടുണര്‍ത്താനും ധൈര്യം പകരാനും പ്രയോജനപ്പെടുന്നതാണ് ഈ പുസ്‌തകം. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും `കോണ്‍ടിക്കി' ആവേശം പകരും.
മാവും മുല്ലയും കൂട്ടുകാരും
എ.പ്രഭാകരന്‍
വില: 40.00 രൂപസസ്യലോകത്തെ അത്ഭുതങ്ങളിലേക്ക് വായനക്കാരനെ കൈപിടിച്ചു കൊണ്ടുപോകുന്ന മനോഹരമായ പുസ്‌തകമാണ് `മാവും മുല്ലയും കൂട്ടുകാരും'. പൂക്കള്‍ നിറഞ്ഞ ഗ്രാമീണ സസ്യങ്ങള്‍ മുതല്‍ കടലിലെ സസ്യങ്ങള്‍, സൂക്ഷ്‌മ സസ്യങ്ങള്‍, കാടുകളില്‍ നിറയുന്ന വിവിധ തരം സസ്യങ്ങള്‍, മരുഭൂമിയിലെ സസ്യങ്ങള്‍ .... തുടങ്ങി ഭൂമിയിലെ ഒട്ടുമിക്ക സസ്യവര്‍ഗങ്ങളെക്കുറിച്ചും ഈ കൊച്ചുപുസ്‌തകത്തില്‍ പറയുന്നുണ്ട്. സസ്യങ്ങളുടെ ഘടനയെക്കുറിച്ചും ധര്‍മത്തെക്കുറിച്ചും വിവരിക്കുന്നതോടൊപ്പം വിചിത്രമായ ചില സസ്യങ്ങളെപ്പറ്റിയും പുസ്‌തകം പരാമര്‍ശിക്കുന്നുണ്ട്. മനുഷ്യരുടേയും മറ്റ് ജീവികളുടേയും നിലനില്‌പിനെ സസ്യങ്ങള്‍ എങ്ങനെയാണ് സഹായിക്കുന്നതെന്നും ഇതില്‍ വിശദീകരിക്കുന്നു. ഭൂമിയിലെ സസ്യജാലങ്ങളെയെല്ലാം 72 പേജിലൊതുക്കി പരിചയപ്പെടുത്തുന്ന ഈ പുസ്‌തകം അറിവിന്റെ കലവറ തന്നെയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ