
50 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഒരു പുസ്‌തകത്തില്‍ നിന്നുള്ള വരികളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. പക്ഷേ ഇന്ന് നിശബ്‌ദമായ വസന്തകാലം തന്നെയാണ് നമ്മുടെ നഗരങ്ങളിലും പിറവികൊള്ളുന്നത്. നഗരത്തിന്റെ പുതിയ ശബ്‌ദങ്ങളിലും ജീവിതത്തിന്റെ തിരക്കുകളിലും പ്രകൃതിക്കുവന്ന നിശബ്‌ദത നമുക്ക് ശ്രദ്ധിക്കാന്‍ നേരമെവിടെ? കീടനാശിനികള്‍ കീടങ്ങളെ മാത്രമല്ല, മണ്ണിനെയും അതിലെ ജീവിതത്തന്നെയും നശിപ്പി ച്ചുകളയുമെന്ന് ഇന്ന് മലയാളിക്ക് സുവ്യക്തമാണ്. എന്‍ഡോസള്‍ഫാന്റെ ഇരകളായി മരിച്ചു ജീവി ക്കുന്ന ആയിരങ്ങള്‍ കാസര്‍ഗോഡു മാത്രമല്ല, നമ്മുടെ മലയോര ഗ്രാമങ്ങളിലെല്ലാം ഉണ്ടെന്ന വസ്‌തുത പതുക്കെ അംഗീ കരിച്ചുവരുന്നു. എന്നാല്‍ ഇന്നും അതിനെ വെല്ലുവിളിക്കുന്ന ശാസ്‌ത്ര സാങ്കേതിക വിദ്യയുടെ അപ്രമാദി ത്ത്യത്തെ താലോലിക്കുന്ന കോര്‍പ്പറേറ്റ് മുതലാളിത്തം എവിടെയും കോടതി കളെയും ഭരണവര്‍ഗത്തെയും വിലയ് ക്കെടുക്കുന്ന കാഴ്‌ചയാണ് കാണുന്നത്. ഇവരുടെ പ്രചാരണങ്ങള്‍ക്കുമുന്നില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരന്തങ്ങള്‍ ഒരു ദുഃസ്വപ്‌നം പോലെ നാം മറന്നുപോകുന്നു. പുതിയ തിരക്കുകള്‍ക്കിടയിലേക്ക് സ്വയം ഊളിയിടുന്നു.
ശാസ്‌ത്രസാങ്കേതിക വിദ്യയുടെ അപ്രമാദിത്തത്തിലും അതിജീവന ശേഷിയില്‍ അതിരറ്റു വിശ്വസിച്ചിരുന്ന അമേരിക്കന്‍ ജനതയുടെ മുന്നില്‍ തന്റെ അശ്രാന്തമായ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ നിശബ്‌ദമാക്ക പ്പെടുന്ന പ്രകൃതിയെപ്പറ്റി ആദ്യം വിളിച്ചുപറഞ്ഞ ധീരവനിതയാണ് റേച്ചല്‍ കാഴ്‌സണ്‍. 1962 സെപ്‌തം ബറില്‍ പുറത്തിറങ്ങിയ `നിശബ്‌ദ വസന്തം' (Silent Spring) വികസന ത്തിനും സാമ്പത്തിക വളര്‍ച്ചയ്‌ക്കു മായി നാം ഉപയോഗിക്കുന്ന പല ദിവ്യൗഷധങ്ങളും നമ്മുടെ തലമുറയെ ത്തന്നെ ഭൂമിയില്‍ നിന്ന് നിഷ്‌കാസനം ചെയ്യുമെന്ന് ലോകത്തോട് വിളിച്ചുപറ ഞ്ഞ ആദ്യപുസ്‌തകമാണ്. ഇതിന്റെ വരവോടുകൂടിയാണ് ഓരോ പുതിയ കണ്ടുപിടുത്തത്തെയും കീടനാശിനി യെയും അനുഗ്രഹീതമായി കണ്ടിരുന്ന ഒരു ജനത അവയുടെ കൂടെ കടന്നു വരുന്ന ഞെട്ടിക്കുന്ന പാര്‍ശ്വഫല ങ്ങളെയും പ്രകൃതിദുരന്തങ്ങളെയും ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്. അമേരിക്കയിലെയും മറ്റു വികസിത രാജ്യങ്ങളിലെയും ശാസ്‌ത്രജ്ഞരും പ്രകൃതിസ്‌നേഹികളുമൊക്കെ നിശബ്‌ദമാക്ക പ്പെടുന്ന പ്രകൃതി യെയും ഊഷരമാക്കപ്പെടുന്ന മണ്ണി നെയും പറ്റി പഠിക്കാനും അവയുടെ നാശത്തിന് കാരണക്കാരായ `ഭീകരരെ' തിരിച്ചറിയാനും അവയ്‌ക്കെതിരെ വ്യാപകമായ പ്രതിരോധം തീര്‍ക്കാനും തുടങ്ങിയത്. ആ പോരാട്ടത്തിന് 50 വര്‍ഷം പിന്നിട്ട ഈ വേളയില്‍ മലയാളിക്ക് ഇന്ന് അവന്റെ മണ്ണില്‍ നിന്നുതന്നെ ഒരുപാടുദാഹരണ ങ്ങള്‍ എടുത്തുകാട്ടാനുണ്ട്.
ഈ സന്ദര്‍ഭത്തിലാണ് റേച്ചല്‍ കാഴ്‌സന്റെ `നിശബ്‌ദവസന്ത'ത്തെ അധികരിച്ച് പ്രൊഫ. എം.കെ. പ്രസാദ് രചിച്ച `പാടാത്ത പക്ഷികള്‍' എന്ന പുസ്‌തകം പ്രസക്തമാകുന്നത്. 1980-ല്‍, 32 വര്‍ഷം മുമ്പാണ് കീടനാശിനികളും കളനാശിനികളും ജീവനാശിനികള്‍ കൂടിയാണെന്ന് കേരളീയ സമൂഹത്തെ, പ്രത്യേകിച്ച് കുട്ടികളെ ബോധ്യപ്പെടു ത്തുന്ന ഈ പുസ്‌തകം ശാസ്‌ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ചത്.
`നിശബ്‌ദവസന്ത'ത്തിന്റെ പ്രസാ ധനത്തിന്റെ അമ്പതാം വര്‍ഷത്തില്‍ പാടാത്ത പക്ഷികളുടെ എട്ടാം പതിപ്പ് പുറത്തിറക്കിയാണ് പരിഷത്ത് റേച്ചല്‍ കാഴ്‌സണെ ആദരിക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ലോകത്തു നടന്ന നിരവധി കീടനാശിനി ദുരന്തങ്ങ ളെയും പുതിയ ഗവേഷണഫലങ്ങളെയും ബോക്‌സുകളായി എടുത്തുനല്‍കി യാണ് പുതിയ പതിപ്പ് തയ്യാറാക്കിയിട്ടുള്ളത്. അതോടൊപ്പംതന്നെ ഡിഡിടിയുടെ മാരകസ്വഭാവത്തെ ക്കുറിച്ച് കാഴ്‌സണ്‍ മുന്നോട്ടുവച്ച നിരീക്ഷണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടു ത്തുന്ന ഗവേഷണഫലങ്ങള്‍ പിന്നീട് പുറത്തുവന്നിട്ടുണ്ട്. അവയുടെ പ്രസ ക്തമായ വിവരങ്ങളും പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിളികളുടെ കളമൊഴി കേട്ടുണരുന്ന നമ്മുടെ പ്രഭാതങ്ങള്‍ അധികം വൈകാതെ നമുക്ക് നഷ്‌ടപ്പെടുമെന്ന ഞെട്ടിക്കുന്ന സത്യത്തെ നമ്മുടെ മുന്നില്‍ അനാവ രണം ചെയ്യുന്ന ഒരു പുസ്‌തകം കൂടിയായ `പാടാത്ത പക്ഷികള്‍' മികച്ച ഒരു വായനാനുഭവമാണ് നമുക്ക് പകരുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ