ശാസ്‌ത്രം സമൂഹം
സമാധാനം
ഡി.ഡി.കൊസാംബി
പരിഭാഷ:ടി.പി.കുഞ്ഞിക്കണ്ണന്‍
വില : 80 രൂപ
``ശാസ്‌ത്രത്തിന്റെ അടിസ്ഥാനം നിരീക്ഷണപരീക്ഷണങ്ങളുടെ കൃത്യതയിലുള്ള വസ്‌തുനിഷ്‌ഠമായ അപഗ്രഥനമാണ്. ശാസ്‌ത്രം ആധ്യാത്മികാചാരങ്ങളില്‍നിന്നും നിയമപരമായ നിയന്ത്രണങ്ങളില്‍നിന്നുമെല്ലാം സ്വതന്ത്രമാണ്. നിയമകാര്യങ്ങള്‍ എന്തായാലും, വിഷം കഴിച്ചാല്‍ ആള്‍ മരിക്കുമെന്നത് തീര്‍ച്ചയാണ്. ദൈവം ആഗ്രഹിച്ചാലുമില്ലെങ്കിലും ശരീരത്തില്‍ രോഗാണുക്കള്‍ പെരുകിയാല്‍ നിങ്ങള്‍ രോഗിയായി തീരുമെന്നത് ഉറപ്പാണ്.''
ഡി.ഡി.കൊസാംബിയുടെ ``ശാസ്‌ത്രം-സമൂഹം-സമാധാനം'' എന്ന ഗ്രന്ഥത്തിലെ ഏതാനും വരികളാണ് മുകളില്‍ ഉദ്ധരിച്ചത്. ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ട്‌മുമ്പ് വ്യത്യസ്‌ത സന്ദര്‍ഭങ്ങളിലായി എഴു തിയ പതിനഞ്ച് പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്‌തകം. 2016 ജൂണ്‍ 29 അദ്ദേഹത്തിന്റെ അമ്പതാം ചരമവാര്‍ഷികമാണ് ഇപ്പോഴും അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ക്ക് വലിയ പ്രസക്തിയാണുള്ളതെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ പുസ്‌തകം.
സാമൂഹിക പ്രതിബദ്ധതയുള്ള ഇന്ത്യന്‍ ശാസ്‌ത്രജ്ഞരില്‍ പ്രഥമ സ്ഥാനീയനായ ദാമോദര്‍ ധര്‍മ്മാനന്ദ് കൊസാംബി ശാസ്‌ത്രീയ ചരിത്രരചനയുടെ പിതാവെന്ന നിലയിലാണ് ഇന്ത്യയില്‍ അറിയപ്പെടുന്നത്. ശാസ്‌ത്രത്തിന്റെ സഹായത്തോടെ ചരിത്രവിശകലനത്തിന്റെ രീതിശാസ്‌ത്രത്തെ അദ്ദേഹം മാറ്റിമറിച്ചു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഓരോ ശാസ്‌ത്രശാഖയും മനുഷ്യന്റെ വൈയക്തികവും, സാമൂഹികവുമായ ജീവിതത്തിന്റെ സംവേദനരൂപങ്ങളായിരുന്നു. ചരിത്രത്തേയും, ശാസ്‌ത്രത്തേയും സമര്‍ത്ഥമായി സമന്വയിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ രചനകളുടെ സവിശേഷത.
ശാസ്‌ത്രത്തിന്റെ നേട്ടങ്ങള്‍ക്ക് ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതക്രമം ധനാത്മകമായി മാറ്റിമറിക്കാനും അവരുടെ ജീവിതപ്രയാസങ്ങള്‍ ലഘൂകരിക്കാനുമാകണം. എന്നാല്‍ ഒരു ന്യൂനപക്ഷം തങ്ങളുടെ സ്വകാര്യലാഭത്തിനും നേട്ടത്തി നും വേണ്ടി ശാസ്‌ത്രത്തെ ഭൂരിപക്ഷത്തിനെതിരായ ചൂഷണ ഉപാധിയാക്കി മാറ്റുന്നു.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും, നൂറുശതമാനം സാക്ഷരത നേടിയെന്ന് അഭിമാനിക്കുന്ന കേരളത്തില്‍പോലും അരങ്ങുതകര്‍ക്കുന്നു. കരുനാഗപ്പിള്ളിയിലെ യുവതിയെ ദുര്‍മ്മന്ത്രവാദത്തിനിരയാക്കി കാലപുരിയിലേക്കയച്ച നിര്‍ഭാഗ്യകരമായ സംഭവം ഒറ്റപ്പെട്ടതല്ല. അക്ഷയ തൃതീയ, വലംപിരി ശംഖ്, ധനാകര്‍ഷണഭൈരവയന്ത്രം, കൂടോത്രം, മഷിനോട്ടം എന്നിവ ദുര മൂത്ത സ്വാര്‍ത്ഥമോഹികളുടെയും, കമ്പോ ളശക്തികളുടെയും സൃഷ്‌ടിയല്ലെങ്കില്‍ മറ്റെന്താണ്?
അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമം നിര്‍മിക്കണമെന്നാവശ്യപ്പെട്ട നരേന്ദ്ര ധബോല്‍ക്കറെ മഹാരാഷ്‌ട്രയില്‍ നിഷ്‌ക്കരുണം കൊലചെയ്‌തതും നിക്ഷിപ്‌ത താല്‍പ്പര്യക്കാരുടെ കറുത്ത കൈകളാണ്. ഇന്ത്യയില്‍ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ പെരുകുന്നു.
ഇത്തരം ഒരു സാമൂഹിക സാഹചര്യത്തിലാണ് ഇതുപോലുള്ള പുസ്‌തകങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നത്.
ശാസ്‌ത്രസമൂഹബന്ധവും ശാസ്‌ത്രജ്ഞന്റെ സാമൂഹിക ബാധ്യതയുമാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം. ശാസ്‌ത്ര-സാങ്കേതിക കണ്ടുപിടുത്തങ്ങളെ യുദ്ധത്തിനായി ഉപയോഗപ്പെടുത്തി ലോകസമാധാനത്തിനും, ജനജീവിതത്തിനും ഭീഷണിയുയര്‍ത്തുന്ന ദുരവസ്ഥയേയും, കൊസാംബി നിശിതമായി വിമര്‍ശിക്കുന്നു. ശാസ്‌ത്ര സാമൂഹിക ബന്ധം പ്രതിപാദിക്കുമ്പോള്‍ ``ശാസ്‌ത്രത്തിന്റെ സാമൂഹികധര്‍മ്മം'' എന്ന ജെ.ഡി.ബര്‍ണ്ണലിന്റെ വിഖ്യാതഗ്രന്ഥത്തിന്റെ അവലോകനവും അദ്ദേഹം നടത്തുന്നുണ്ട്.
ഈ പുസ്‌തകത്തിന്റെ പരിഭാഷ നിര്‍വഹിച്ചിട്ടുള്ളത് ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ കേന്ദ്ര നിര്‍വാഹക സമിതി അംഗവും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ടി.പി.കുഞ്ഞിക്കണ്ണന്‍ ആണ്. 136 പേജുള്ള ഇതിന്റെ ഭാഷ വളരെ ലളിതവും, മനോഹരവുമാണ്. ചില ഗണിതശാസ്‌ത്ര സംജ്ഞകളുടെ ക്ലിഷ്‌ടതകള്‍ ഒഴിവാക്കിക്കൊണ്ടുള്ള സ്വതന്ത്ര സമീപനമാണ് വിവര്‍ത്തന ത്തില്‍ സ്വീകരിച്ചിട്ടുള്ളത്.
ഓരോ മലയാളിയും അവശ്യം വായിച്ചിരിക്കേണ്ട അപൂര്‍വ്വം ചില പുസ്‌തകങ്ങളുടെ കൂട്ടത്തില്‍ ഡി.ഡി.കൊസാംബിയുടെ ശാസ്‌ത്രം-സമൂഹം-സമാധാനം എന്ന ഗ്രന്ഥ ത്തെ ഉള്‍പ്പെടുത്താം.
റിവ്യുb
സത്യനാരായണന്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ