2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

കേരള വിദ്യാഭ്യാസ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ -ഒരു ചരിത്രരേഖ



കേരള വിദ്യാഭ്യാസ
കമ്മീഷന്‍ റിപ്പോര്‍ട്ട്‌
-ഒരു ചരിത്രരേഖ

വില:100


        കഴിഞ്ഞ നാലര പതിറ്റാണ്ടായി കേരളത്തിലെ വിദ്യാഭ്യാസ മണ്ഡലത്തില്‍ സജീവമായി ഇടപെടുന്ന ജനകീയ ശാസ്‌ത്ര പ്രസ്ഥാനമാണ്‌ കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌. പരിഷത്തിന്റെ ഇടപെടല്‍ കേവലമായ വിമര്‍ശനങ്ങളോ താല്‍ക്കാലിക പ്രതിരോധങ്ങളോ ആയിരുന്നില്ല. ഗുരു നിത്യചൈതന്യയതി വിശേഷിപ്പിച്ചതുപോലെ പോസിറ്റിവ്‌ പ്രൊട്ടെസ്റ്റ്‌ ആയിരുന്നു ആ ഇടപെടലുകള്‍. ബദല്‍ മാതൃകകള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി കൊണ്ടാണ്‌ പരിഷത്ത്‌ വിദ്യാഭ്യാസ രംഗത്തെ അശാസ്‌ത്രീയതകളെയും അരുതായ്‌മകളെയും വിമര്‍ശിച്ചത്‌. 1962 ല്‍ കേരളത്തിലെ എയ്‌ഡഡ്‌ വിദ്യാഭ്യാസമേഖലയിലെ അഴിമതികളെക്കുറിച്ച്‌ അന്വേഷിക്കുവാന്‍ പരിഷത്ത്‌ ഒരു ജനകീയ കമ്മീഷനെ നിശ്ചയിച്ചിരുന്നു. തായാട്ട്‌ ശങ്കരന്‍, പി.ടി. ഭാസ്‌കരപ്പണിക്കര്‍ തുടങ്ങിയ വിദ്യാഭ്യാസ ചിന്തകര്‍ ഉള്‍പ്പെട്ട ആ സമിതി നിരവധി സ്ഥലങ്ങളില്‍ സിറ്റിംഗ്‌ നടത്തി പൊതുജനങ്ങളില്‍ നിന്ന്‌ തെളിവുകള്‍ സ്വീകരിച്ച്‌ തയ്യാറാക്കിയ ഹ്രസ്വമായ റിപ്പോര്‍ട്ട്‌ കേരളത്തിലെ എയ്‌ഡഡ്‌ മേഖലകളില്‍ നിലനിന്ന്‌ പോന്ന അഴിമതിയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതായിരുന്നു.


       കേരളത്തിലെ വിദ്യാഭ്യാസരംഗത്ത്‌ നിലനിന്നിരുന്ന സ്വകാര്യവല്‍ക്കരണം, അഴിമതി, വരേണ്യവല്‍ക്കരണം, അശാസ്‌ത്രീയമായ പാഠ്യപദ്ധതി, ശിശുസൗഹൃദരഹിതമായ ബോധനരീതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്‌ പൊതുജന മധ്യത്തില്‍ ചര്‍ച്ച ചെയ്യുന്നതിനുവേണ്ടി, 1995 നവംബര്‍ മാസത്തില്‍ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍ക്കോടു നിന്നും തിരുവനന്തപുരത്തു നിന്നും രണ്ടു ജാഥകള്‍ പ്രയാണമാരംഭിച്ച്‌ തൃശ്ശൂരില്‍ സമാപിക്കുകയുണ്ടായി. പ്രസ്‌തുത ജാഥയുടെ സമാപനത്തോടനുബന്ധിച്ച്‌ 1995 നവംബര്‍ 15ന്‌ തൃശ്ശൂരില്‍ ചേര്‍ന്ന വിദ്യാഭ്യാസ ജനസഭയിലാണ്‌ കേരളത്തിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങളെക്കുറിച്ച്‌ സമഗ്രമായി പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിനുവേണ്ടി ഒരു ജനകീയ വിദ്യാഭ്യാസ കമ്മീഷനെ നിയോഗിക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌.
ലോകപ്രശസ്‌ത ധനതത്വ ശാസ്‌ത്രജ്‌ഞനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. അശോക്‌മിത്ര ചെയര്‍മാന്‍ ആയിരുന്ന സമിതിയില്‍ പ്രൊഫസര്‍ എസ്‌ അനന്തലക്ഷ്‌മി, പത്മശ്രീ ഡോ.എന്‍. ബാലകൃഷ്‌ണന്‍നായര്‍, ഡോ.കെ ഗോപാലന്‍, ടി.എന്‍. ജയചന്ദ്രന്‍, ഐ.എ.എസ്‌, ഡോ. സി.ടി. കുര്യന്‍, ഡോ. കെ.എന്‍. പണിക്കര്‍, പി.കെ. ഉമാശങ്കര്‍ ഐ.എ.എസ്‌, പ്രൊഫസര്‍ എം. വിജയന്‍ എന്നിവര്‍ അംഗങ്ങളായിരുന്നു. രണ്ടുവര്‍ഷത്തെ നിരന്തരപ്രവര്‍ത്തനത്തിനുശേഷം 1998 ഡിസംബറില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.
കേരള വിദ്യാഭ്യാസചരിത്രം, വര്‍ത്തമാനകാല സ്‌ഥിതി, ഭാവിക്കുവേണ്ടിയുള്ള ശുപാര്‍ശകള്‍ എന്നീ ഉള്ളടക്കത്തോടുകൂടിയ റിപ്പോര്‍ട്ട്‌ കേരളത്തിലെ വിദ്യാഭ്യാസത്തെ സംബന്ധിച്ച സംക്ഷിപ്‌തവും ഗഹനവും ആധികാരികവുമായ ഒരു രേഖയാണ്‌. കഴിഞ്ഞ ഒന്നരദശാബ്‌ദക്കാലത്തെ വിദ്യാഭ്യാസ രംഗത്തെ വിലയിരുത്തിയാല്‍ കേരള വിദ്യാഭ്യാസ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പല നിരീക്ഷണങ്ങളും ശുപാര്‍ശകളും സ്വാധീനം ചെലുത്തിയതായി കാണാന്‍ കഴിയും.

പത്ത്‌ അധ്യായങ്ങളും ഒരു അനുബന്ധവുമുള്ള റിപ്പോര്‍ട്ടില്‍ കേരളത്തിലെ വിദ്യാഭ്യാസ ചരിത്രം, വര്‍ത്തമാനകാല അവസ്ഥ, വിദ്യാഭ്യാസത്തിന്റെ ഘടന, നിലവിലുള്ള പാഠ്യപദ്ധതി, സിലബസ്‌ എന്നിവയുടെ വിമര്‍ശാത്മകമായ അവലോകനം, ഉന്നതവിദ്യാഭ്യാസത്തിന്റെ ഘടനയും ഉള്ളടക്കവും, പഠനമാധ്യമം, ധനസമാഹരണവും വിനിയോഗവും, പ്രാദേശിക സ്വയം ഭരണസ്ഥാപനങ്ങളുടെ പങ്ക്‌, ഭരണപരമായ വികേന്ദ്രീകരണം, അനൗപചാരിക വിദ്യാഭ്യാസം, സ്‌ത്രീ വിദ്യാഭ്യാസം തുടങ്ങി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സമസ്‌ത മേഖലകളെയും സൂക്ഷ്‌മമായും സമഗ്രമായും വിലയിരുത്തിയിട്ടുണ്ട്‌. പുതിയകാലത്തിന്‌ അനുയോജ്യമായ വിദ്യാഭ്യാസം രൂപപ്പെടുത്തുവാനുള്ള ശുപാര്‍ശകളുമുണ്ട്‌. സര്‍ക്കാര്‍ ഔദ്യോഗികമായി നിയമിച്ച കമ്മീഷനുകള്‍ നിരവധിയുണ്ട്‌ വിദ്യാഭ്യാസ മേഖലയില്‍. അതില്‍ നിന്ന്‌ ഭിന്നമായി ജനകീയമായ നയരൂപീകരണത്തിന്‌ സഹായകമാകുന്ന തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ച്‌ ചര്‍ച്ച ചെയ്യേണ്ട നിഗമനങ്ങളാണ്‌ ഈ റിപ്പോര്‍ട്ടില്‍ ഉള്ളത്‌.
കേരളത്തില്‍ ഒരു പുതിയ വിദ്യാഭ്യാസസംവിധാനം രൂപപ്പെടുത്തുന്നതിനുവേണ്ടി കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ ഇനിയും വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. പാഠ്യപദ്ധതി, മൂല്യനിര്‍ണയം, പഠനമാധ്യമം, മൂല്യവിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ എത്രമാത്രം പ്രസക്തമാണ്‌ എന്ന്‌ വിദ്യാഭ്യാസ അവകാശനിയമം 2009 ലെ പ്രസക്ത ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബോധ്യപ്പെടും. അശോകമിത്ര കമ്മീഷന്‍ ശുപാര്‍ശ ചെയ്‌ത പ്രവര്‍ത്തനാധിഷ്‌ഠിത പഠനവും, നിരന്തരമൂല്യ നിര്‍ണയവും 2009 ലെ വിദ്യാഭ്യാസ അവകാശനിയമത്തിലൂടെ രാജ്യം മുഴുവന്‍ നിയമപരമായ ബാധ്യതയായിത്തീര്‍ന്നിരിക്കുകയാണ്‌.


 
കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെക്കുറിച്ച്‌ പഠിക്കുന്നവര്‍ അനിവാര്യമായി പരിഗണിക്കേണ്ട ഒരു ആധികാരിക രേഖ എന്നുമാത്രമല്ല, ഭാവിയില്‍ വിദ്യാഭ്യാസ നയരൂപീകരണത്തിന്‌ സഹായകമായി ദിശാസൂചകം കൂടിയാണ്‌ ഈ റിപ്പോര്‍ട്ട്‌. 

റിവ്യുbസി.പി.ഹരീന്ദ്രന്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668