അച്ചുകണ്ട
ധാതുലോകം
കെ.യതീന്ദ്രനാഥന്‍
വില:55 രൂപ
ശാസ്‌ത്രവിഷയങ്ങള്‍ സൂക്ഷ്‌മമായി പഠിക്കുന്നതില്‍ നിന്ന് നമ്മുടെ കുട്ടികളെ എന്താണ് തടഞ്ഞു നിര്‍ത്തുന്നതെന്ന് ഗൗരവമായി ആലോചിക്കേണ്ട കാര്യമാണ്. ഒരു പ്രധാനകാരണം സ്വന്തം ഭാഷയിലൂടെ, സ്വന്തം ജീവിത/സംസ്‌കാര പരിസരത്തുനിന്ന് ഈ വിഷയങ്ങള്‍ പഠിക്കാന്‍ കഴിയാത്തതാണെന്നു തോന്നുന്നു. ഈ സാഹചര്യത്തില്‍ നിന്ന് നോക്കിയാലേ കെ. യതീന്ദ്രനാഥന്റെ അച്ചു കണ്ട ധാതുലോകം എന്ന പുസ്‌തകത്തിന്റെ പ്രാധാന്യം മനസ്സിലാകൂ. പതിനാറ് ലോഹങ്ങളെയും അവയുടെ ധാതുക്കളെയും പരിചയപ്പെടുത്തുകയാണ് ഈ പുസ്‌തകം. ആവര്‍ത്തന പട്ടികയുടെ ഉത്ഭവം മനുഷ്യന്റെ ഏറ്റവും പ്രധാന ഭൗതിക നേട്ടങ്ങളില്‍ ഒന്നാണ്. മനുഷ്യന്റെ ചരിത്രം, ലോഹങ്ങളുടെ ഉപയോഗത്തില്‍ വന്ന മാറ്റങ്ങളിലൂടെ വായിച്ചെടുക്കാവുന്നതേയുള്ളൂ. ഇതൊക്കെയാണെങ്കിലും രസതന്ത്ര ക്ലാസ്സുകളില്‍ തീരെ രസമില്ലാതെ പഠിപ്പിക്കുന്ന ഭാഗങ്ങളാണ് ലോഹങ്ങളെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍. എന്നാല്‍ ഇതേ കാര്യങ്ങള്‍, അച്ചുവിന്റെയും സുഷമയുടെയും ധാതുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ നടത്തുന്ന ശ്രമങ്ങളിലൂടെ വളരെ അനായാസമായി കുട്ടികള്‍ക്കെന്നല്ല മുതിര്‍ന്നവര്‍ക്കും താല്‍പര്യമുണ്ടാക്കുന്ന വിധം അച്ചുകണ്ട ധാതുലോകത്തിലൂടെ കെ.യതിന്ദ്രനാഥ് അവതരിപ്പിക്കുന്നത്.
ഓരോ ധാതുവിനെക്കുറിച്ചും കൊടുത്തിരിക്കുന്ന തലവാചകം ശാസ്‌ത്രീയമായി സൂക്ഷ്‌മവും അതോടൊപ്പം തന്നെ കാവ്യമയവുമെന്നേ പറയേണ്ടൂ. വിഷയത്തിലേക്ക് കടക്കാനുളള സുന്ദരമായ വാതിലാണിത്. ഉദാഹരണത്തിന് മണ്ണില്‍ നിന്നും ഒരു സുവര്‍ണ്ണ കന്യക, പച്ചവേഷം കെട്ടുന്ന ചുവപ്പുലോഹം, സ്‌നേഹത്തിന്റയും സൗന്ദര്യത്തിന്റെയും ദേവി.. തുടങ്ങിയവ. പുസ്‌തകത്തിലെ ഏറ്റവും ഹൃദ്യമായ ഭാഗമാണ് അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ഇടപെടലുകള്‍. ധാതുക്കളെ സംബന്ധിച്ചിട്ടുള്ള പുരാവൃത്തങ്ങളും, പഴയകാലത്ത് അവയെ എങ്ങനെയൊക്കെ ഉപയോഗിച്ചിരുന്നുവെന്നും ഇവരിലൂടെ രസകരമായി പുറത്തുവരുന്നു. ശാസ്‌ത്രത്തെ സംബന്ധിച്ചും, മറ്റെന്തിനെ സംബന്ധിച്ചുമുള്ള അറിവുകള്‍/അന്വേഷണങ്ങള്‍ പല രീതിയില്‍ എല്ലാ സ്ഥലങ്ങളിലും നിലനിന്നിരുന്നു എന്ന് കുട്ടികളെ ബോധ്യപ്പെടുത്തേണ്ടതായ സാംസ്‌കാരിക ദൗത്യം ഈ പുസ്‌തകം വളരെ കൃത്യമായി ഏറ്റെടുക്കുകയും, പൂര്‍ത്തീകരിക്കുകയും ചെയ്യുന്നുണ്ട്. ഏതു ധാതുവിനെക്കുറിച്ചും, അവയുടെ പുരാവൃത്തം, ചരിത്രം, ഉപയോഗം, ലഭ്യത തുടങ്ങി വിവിധ ദിശകളിലൂടെ സഞ്ചരിക്കുന്ന ഈ പുസ്‌തകം, ഏതു വിഷയവും പറയാനറിയുന്നവരുടെ കയ്യിലൂടെ എത്ര വിദഗ്‌ധമായി അവതരിപ്പിക്കപ്പെടും എന്നതിന് ഉദാഹരണമാണ്. ഓരോ ധാതുവിനെക്കുറിച്ചും തുടക്കത്തില്‍ കൊടുത്തിട്ടുള്ള ഉരുകല്‍നില, തിളനില തുടങ്ങിയ കാര്യങ്ങള്‍, ധാതുക്കളുടെ ഗൗരവമായ പഠനത്തിന് വളരെ സഹായകമാണ്.
സയന്‍സ് വിഷയങ്ങളില്‍ നിലനില്‍ക്കുന്ന പഠനരീതികള്‍ പലപ്പോഴും കുട്ടികളില്‍ താല്‍പ്പര്യമുണ്ടാക്കുന്നതില്‍ പരാജയപ്പെടുന്നു. അച്ചു കണ്ട ധാതുലോകത്തിലെ ഓരോ ഭാഗത്തിലും വായിക്കുന്നവരില്‍ താല്‍പര്യം സൃഷ്‌ടിച്ചെടുക്കാന്‍ അതീവ വൈദഗ്‌ധ്യമുള്ള ഒരെഴുത്തുകാരനെ കാണാം. ചെന്നായയുടെ നുരചൊരിയുന്ന പ്രക്രാശം മുതലായ ഭാഗങ്ങളില്‍, ആ ശീര്‍ഷകവും അതിന്റെ വിശദീകരണവുമുപയോഗിച്ച് എത്ര ഗൗരവമായ അറിവുകളാണ് വിനിമയം ചെയ്യപ്പെടുന്നതെന്നു കാണുമ്പോള്‍, ഈ പുസ്‌തകം കുട്ടികളേക്കാളേറെ അദ്ധ്യാപകരാണ് വായിക്കേണ്ടത് എന്ന് ഓര്‍ത്തു പോകും. പ്രസന്നവും വ്യക്തവുമായ ഭാഷയും അച്ഛനും അമ്മയും, അപ്പൂപ്പനും അമ്മൂമ്മയും അബ്രഹാം സാറും കൂടി സൃഷ്‌ടിക്കുന്ന വൈകാരിക അന്തരീക്ഷവും, പഠിക്കലും പഠിപ്പിക്കലും എത്രമാത്രം മാനുഷികവും വൈകാരികവുമായ പ്രക്രിയയാണെന്ന് ഈ പുസ്‌തകം ഓര്‍മ്മിപ്പിക്കുന്നു.
റിവ്യുb
കെ.ബി.റോയ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ