![]() |
AIPSN ദേശീയ സമ്മേളനം - പോസ്റ്റർ |
ദൈനംദിനജീവിതത്തില്‍ ഇടപെട്ടു കൊണ്ടുള്ള സാംസ്‌കാരിക പ്രവര്‍ത്ത നത്തിന് മറ്റെന്നുമുള്ളതിനേക്കാള്‍ ഇന്ന് പ്രാധാന്യമുണ്ടെന്ന് ഓര്‍മ്മിപ്പി ക്കുന്ന ശ്രദ്ധേയമായ പുസ്‌തകമാണ് ജനകീയ ശാസ്‌ത്രപ്രസ്ഥാനങ്ങളും ഇന്ത്യന്‍ സമൂഹവും എന്നത്. കാവുമ്പായി ബാലകൃഷ്‌ണന്‍ എഡിറ്റ് ചെയ്‌ത ഈ പുസ്‌തകത്തില്‍ 13 പ്രബന്ധങ്ങള്‍, രണ്ട് രേഖകള്‍, രണ്ട് അനുബന്ധ പ്രബന്ധങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
മേല്‍പ്പറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യയിലെ രാഷ്ട്രീയ-പൗരമണ്ഡല ങ്ങളെ വിശകലനം ചെയ്യുന്ന പ്രൗഢ പ്രബന്ധങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. സംസ്‌കാരത്തെ പുതിയ തരത്തില്‍ നിര്‍വ്വചിക്കുകയും അത് പാരമ്പര്യത്തിലൂടെ നിഷ്‌ക്രിയമായി കൈമാറുന്ന ആചാരസംഹിതയാ ണെന്നുള്ള പുനരുത്ഥാനവാദത്തെ നിരാകരിക്കുകയും ചെയ്യുന്നതാണ് കെ.എന്‍.പണിക്കരുടെ സാംസ്‌കാരിക പ്രവര്‍ത്തനത്തിന് ഒരു കാര്യക്രമം എന്ന പ്രബന്ധം. സെക്കുലര്‍ ആയ സംസ്‌കാരം നിര്‍മിച്ചെടുക്കാനുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങളാണ് പ്രധാനം. അതില്‍ വീഴ്‌ചവരുമ്പോള്‍ സംസ്‌കാരത്തിന്റെ ഇടം ഒഴിഞ്ഞു കിടക്കുകയും അവിടെ പുനരുത്ഥാന പ്രവണതകള്‍ അധീശത്വം നേടുകയും ചെയ്യും. ഇതാണ് പണിക്കര്‍ ഓര്‍മ്മിപ്പി ക്കുന്ന കാര്യം. നവലിബറല്‍ മാതൃക കള്‍ സമകാലികസമൂഹത്തില്‍ ശാസ്‌ത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് അന്വേഷിക്കുന്ന പ്രബന്ധമാണ് വിനോദ് റെയ്‌നയുടേത്. ശാസ്‌ത്രം എന്ന ജ്ഞാനവ്യവസ്ഥയും അതിന്റെ ഉല്‍പന്നങ്ങളും കമ്പോളത്തിനു കീഴ്‌പ്പെട്ട് നില്‍ക്കണമെന്ന കാഴ്‌ചപ്പാ ടാണ് നവലിബറലിസം പ്രചരിപ്പിക്കു ന്നത്. ലിബറലിസം നവലിബറലി സത്തിലേക്ക് കടക്കുന്നതിനുമുമ്പ് നിലനിന്നിരുന്ന ആശയങ്ങള്‍ക്ക് പുറ ത്താണ് ജനകീയശാസ്‌ത്രപ്രസ്ഥാന ങ്ങള്‍ വളര്‍ന്നുവന്നത്. ലിബറലിസ ത്തിന് വന്നു ചേര്‍ന്നിരിക്കുന്ന ഈ രൂപപരിണാമത്തോട് ഇടഞ്ഞുകൊ ണ്ടു മാത്രമേ ഇനി ജനകീയശാസ്‌ത്ര പ്രസ്ഥാനങ്ങള്‍ക്ക് മുന്നേറാനാവുക യുള്ളൂ. പൂര്‍ണ്ണമായും മൂലധന താല്‍പ്പര്യങ്ങള്‍ക്ക് ശാസ്‌ത്രത്തെ അടിയറവുവയ്‌ക്കാന്‍ നെഹ്‌റുവിയന്‍ കാലം തയ്യാറായിരുന്നില്ല. അതിനെ പിന്തുണക്കുന്ന പല ശാസ്‌ത്രജ്ഞരും അക്കാലത്തുണ്ടായിരുന്നു. പി.സി.റേ, മേഘനാഥ് സാഹ, മഹേന്ദ്രലാല്‍ സര്‍ക്കാര്‍ എന്നീ ശാസ്‌ത്രജ്ഞരെല്ലാം ഗാന്ധിസത്തിലും ദേശീയതയിലും വിശ്വാസമര്‍പ്പിച്ചവരായിരുന്നു. ഇന്ത്യ യില്‍ വളര്‍ന്നുവന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കാധാരം ഈ പ്രതി ബദ്ധതയാണ്. ദേശീയ നിലവാര ത്തിലുള്ള വിദ്യാഭാസ സ്ഥാപനങ്ങളും ഇതേ ദര്‍ശനത്തിനുമേല്‍ പടുത്തുയര്‍ ത്തിയതായിരുന്നു.
![]() |
വിനോദ് റെയനെ |
ഉത്തരാധുനികര്‍ ആഘോഷിക്കുന്ന ശാസ്‌ത്രത്തിലെ അനിശ്ചിതത്വത്തെ നേരിടേണ്ടതെങ്ങ നെയെന്ന് ഓര്‍മ്മിപ്പിക്കുന്ന ലേഖന മാണ് സത്യജിത് രഥിന്റേത്. അനിശ്ചി തത്വത്തെ ശക്തിയായാണ് മനസ്സി ലാക്കേണ്ടത് എന്നത് ഒരു നവോ ത്ഥാനയുക്തിയാണ്. അതിനുപകരം അതിനെ ശാസ്‌ത്രത്തിന്റെ ദൗര്‍ബല്യ മായി മനസ്സിലാക്കുകയും, സത്യം മെന്ന സങ്കല്‍പ്പത്തെത്തന്നെ നിരാക രിക്കുകയും ചെയ്യുമ്പോള്‍, പുനരു ത്ഥാനത്തിന് അതിന്റെ വഴികള്‍ എളുപ്പം തുറന്നുകിട്ടുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം ഈ പ്രബന്ധത്തിലൂടെ വ്യക്തമാക്കുന്നു.
പ്രവചനാത്മക മൂല്യം വര്‍ധിപ്പിച്ചു കൊണ്ടാണ് ശാശ്വത മൂല്യത്തെ ക്കുറിച്ചുള്ള ധാരണയെ പ്രബല മാക്കേണ്ടതെന്നാണ് റെയ്‌നയുടെ അഭിപ്രായം. ഇപ്പറയുന്നതിലെല്ലാം സിദ്ധാന്തത്തിനും പ്രയോഗത്തിനും തമ്മിലുള്ള ബന്ധം പ്രധാനമാണെന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതാണ്. അഖിലേന്ത്യാശാസ്‌ത്രപ്രസ്ഥാനം എന്ന ലേഖനത്തില്‍ പരിചയസമ്പന്ന നായ ഒരു ജനകീയശാസ്‌ത്ര പ്രവര്‍ത്തകന്റെ കൈത്തഴക്കം അനു ഭവിച്ചറിയാം. മറ്റൊരുലോകം സാധ്യ മാണെന്ന വിശ്വാസം ജനിപ്പിക്കാന്‍ കഴിയുന്ന മട്ടില്‍ പുതിയലോകം പുതിയ ഇന്ത്യ?എന്ന പേരില്‍ എം.പി.പരമേശ്വരന്‍ അവതരിപ്പിച്ച രേഖയുടെ തുടര്‍ച്ച ഈ പ്രബന്ധ ത്തിലും കാണാം.
കേരളത്തി ലെന്താണ് സംഭവിച്ചുകൊണ്ടിരി ക്കുന്നത് എന്നതിനെപ്പറ്റി ഈ പ്രബന്ധം ചില നിരീക്ഷണങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നുണ്ട്. ജനകീയാ സൂത്രണത്തിനും സാക്ഷരതാപ്ര സ്ഥാ നത്തിനും എന്താണ് സംഭവിച്ച തെന്നും നമ്മുടെ വികസന സങ്കല്‍പ്പം എങ്ങനെയാണ് കമ്പോളത്തിനും ഉപഭോഗസംസ്‌കാരത്തിനും കീഴ്‌പ്പെട്ടിരിക്കുന്നതെന്നും ഈ പ്രബന്ധം വിശദീകരിക്കുന്നു. ഇന്ത്യയിലെ ശാസ്‌ത്രബോധത്തിന്റെ വളര്‍ച്ചയുടെ മൂന്ന് ഘട്ടങ്ങളെക്കുറി ച്ചുള്ള വിശദീകരണമാണ് രഘു നന്ദന്റേത്. ശാസ്‌ത്രത്തിനുനേരെ ഉയരുന്ന ഈ വിമര്‍ശനം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് പറയാന്‍ കഴിയില്ല. ശാസ്‌ത്രം മൂലധനശക്തി കളുടെ കയ്യിലെ ഉപകരണമായി ത്തീരുന്നതിനെതിരെ ജാഗ്രത പുലര്‍ ത്തേണ്ടതിനെക്കുറിച്ചും ലേഖനം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ജനകീയശാസ്‌ത്ര പ്രസ്ഥാനത്തെക്കുറിച്ച് പൊതുവെയും ശാസ്‌ത്രസാഹിത്യ പരിഷത്തിനെ ക്കുറിച്ച് സവിശേഷമായും പ്രതിപാദി ക്കുന്ന ലേഖനമാണ് കെ.എന്‍. ഗണേ ഷിന്റേത്. നവലിബറല്‍ നയങ്ങളുടെ കാലത്ത് പരിഷത്തിനെപ്പോലുള്ള ഒരു സംഘടന നിര്‍വ്വഹിക്കേണ്ട ദൗത്യ ത്തെക്കുറിച്ച് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ടാണ് ഈ പ്രബന്ധം അവസാനിക്കുന്നത്.
![]() | |||||
ഡെൻസിലിന്റെ ഇന്ത്യയിലെ സാക്ഷരത | പ്രസ്ഥാനത്തെ കുറിച്ചുള്ള പഠനം |
ജനകീയശാസ്‌ത്ര
പ്രസ്ഥാനങ്ങളും
ഇന്ത്യന്‍ സമൂഹവും
എഡിറ്റര്‍ :
കാവുമ്പായി ബാലകൃഷ്‌ണന്‍
വില:220
റിവ്യുb
അനില്‍ ചേലേമ്പ്ര
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ