ജലം ജീവജലം
പി.എസ് ഗോപിനാഥന്‍ നായര്‍
വില:200 രൂപ
ജീവലോകത്തിന്റെ മുഴുവന്‍ നിലനില്‍പ്പിനാവശ്യമായ ജലത്തെ സംബന്ധിച്ച ഒരു ജനകീയ വിജ്ഞാന കോശമാണ് കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച `ജലം ജീവജലം.' ഭൂമിയുടെ 75 ശതമാനവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്നെങ്കിലും പലേടങ്ങളിലും ജനങ്ങള്‍ ശുദ്ധജലത്തിനായി കഷ്‌ടപ്പെടുകയാണ്. കുടിവെള്ള മലിനീകരണം എങ്ങനെ സംഭവിക്കുന്നു എന്നും അതിനെ ഉപയോഗയോഗ്യമാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം എന്നും അനവധി നിരീക്ഷണപരീക്ഷണങ്ങളിലൂടെ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു.
ജലത്തിന്റെ തന്മാത്രഘടന, ഗുണ നിലവാരം, ജലസ്രോതസ്സുകള്‍, ശുദ്ധജല ലഭ്യത, ജലചൂഷണം, ജലനിയമങ്ങള്‍ എന്നിങ്ങനെ ജലത്തെക്കുറിച്ച് സാധാരണക്കാരനും ശാസ്‌ത്രകുതുകിക്കും ആവശ്യമായ മുഴുവന്‍ വിവരങ്ങളും വളരെ ലളിതമായ ഭാഷയില്‍ വിവരിക്കുന്ന ആധികാരിക ഗ്രന്ഥമാണ് ഗോപിനാഥന്‍ നായര്‍ രചിച്ച ജലം ജീവജലം. ജീവജലത്തിന്റെ രാഷ്‌ട്രീയത്തെക്കുറിച്ചും ഗ്രന്ഥകര്‍ത്താവിന് ഉത്തമബോധ്യമുണ്ട്. ഇനിയൊരുമഹാ യുദ്ധം ജലത്തിനു വേണ്ടിയാകുമെന്ന് പറയാറുണ്ട്. ജലം ഒരു കച്ചവടച്ചരക്കാക്കരുതെന്നും അത് കാത്തു സൂക്ഷിക്കേണ്ടതും വരും തലമുറക്കു കൈമാറേണ്ടതുമായ അമൂല്യമായ സ്വത്താണെന്നും അസന്ദിഗ്‌ദ്ധമായി ഈ കൃതി പ്രഖ്യാപിക്കുന്നു.
പരിസ്ഥിതി വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യത്തോടെ കൊണ്ടു നടക്കാവുന്ന ഒരു കൈപ്പുസ്‌തകമായി ഈ കൃതി ഉപയോഗപ്പെടുത്താവുന്നതാണ്. കുടിവെള്ളത്തിന്റെ ഭൗതിക-രാസ-ജൈവഗുണനിലവാരം, അന്തര്‍ദേശീയ മാനങ്ങള്‍, കുടിക്കാവുന്ന അവസ്ഥയെ ബാധിക്കുന്ന വസ്‌തുതകള്‍, ആരോഗ്യത്തിന് അപകടകരമായ സംയുക്തങ്ങള്‍, വിഷ വസ്‌തുക്കള്‍, ഡി.ഒ, ബി.ഒ.ഡി, സി.ഒ.ഡി സൂചികകള്‍ മുതലായവയെല്ലാം ഈ ജലവിജ്ഞാന കോശത്തില്‍ എടുത്തു പറയുന്നു. ജലനിയമങ്ങള്‍ ധാരാളം ഉണ്ടെങ്കിലും ശക്തമായ ബോധവല്‍ക്കരണമാണ് ജലമലിനീകരണം തടയുന്നതിനും, ശുദ്ധജലം സംരക്ഷിക്കുന്നതിനും വേണ്ടതെന്ന് ഈ ഗ്രന്ഥം ഓര്‍മ്മിപ്പിക്കുന്നു.
ഈ കൃതി മലയാളത്തിലെ വൈജ്ഞാനിക സാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ടാണ്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളില്‍ ഈ കൃതിക്ക് പരിഭാഷകള്‍ ഉണ്ടാകേണ്ടത് ഭാരതീയ പശ്ചാത്തലത്തില്‍ അത്യാവശ്യമാണ്. ഈ കൃതിയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവര്‍ സമകാല സമൂഹത്തില്‍ വലിയൊരു സാമൂഹിക ഉത്തരവാദിത്തമാണ് ഏറ്റെടുത്തത് എന്ന് നിസ്സംശയം പറയാം.
റിവ്യുb
ഡോ.കെ.ജെ.ആന്റണി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ