ഒന്നുമുതല്‍ നാലുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ
കാഴ്‌ചയും കേള്‍വിയും മണവും രുചിയുമെല്ലാം പരിഗണിക്കുന്ന ഇരുപത്തഞ്ചു
പുസ്‌തകങ്ങളാണ് പുസ്‌തകപ്പൂമഴയിലുള്ളത്. മേഘം, ആകാശം, ജൈവവൈവിധ്യം, ചൂട്,
വെളിച്ചം, മഴ, സൂര്യന്‍ തുടങ്ങി തനിക്കു ചുറ്റുമുള്ള പ്രപഞ്ചത്തെ
ഇന്ദ്രിയങ്ങള്‍കൊണ്ടും മനസുകൊണ്ടും അറിയാന്‍ ശ്രമിക്കുന്ന കുട്ടിയോടാണ് ഈ
പുസ്‌തകങ്ങള്‍ സര്‍ഗാത്മകമായി ആശയവിനിമയം നടത്തുന്നത്.
``ചെഞ്ചായക്കോലേന്തും ബാലാംശുമാലിക്കു
ചെന്താര്‍ കുളമുണ്ടോ ചേറ്റാറുണ്ടോ?''
എന്ന ഇടശ്ശേരിയുടെ നിരീക്ഷണം ഉള്‍ക്കൊണ്ടു കൊണ്ടാണ് പുസ്‌തകങ്ങള്‍ രചിച്ചിട്ടുള്ളത്. അപ്പൂപ്പന്‍ കാറ്റിന്റെ കുസൃതികാരണം അമ്മൂമ്മപ്പൂവിന്റെ പൂമ്പൊടി അമ്മിണിക്കുഞ്ഞിന്റെ മൂക്കിന്‍ തുമ്പില്‍ വീഴുന്നു! പിന്നത്തെക്കഥ പറയാനുണ്ടോ?, അമ്മിണിക്കുഞ്ഞ് തുമ്മലോട് തുമ്മല്‍. തുമ്മലിന്‍ ഗര്‍ജനം കേട്ട പൂമ്പാറ്റ ഞെട്ടിത്തരിച്ച് ആകാശത്തെത്തി. പട പേടിച്ച് ആകാശത്ത് ചെന്ന പൂമ്പാറ്റ അവിടെക്കണ്ടത് പന്തം കൊളുത്തിപ്പടയാണ്! മേഘയുദ്ധം!
``കോലാഹലം കണ്ടു പേടിച്ച പൂമ്പാറ്റ
മാനത്തു വീണ്ടും പറന്നുയര്‍ന്നു.....
ഇനിയും പറക്കുവാന്‍ വാനമുണ്ടോ?
ഇടിമിന്നിലില്ലാത്ത വാനമുണ്ടോ?''
സ്വാതന്ത്ര്യത്തിന്റെ ചിറകുകള്‍ വീശാന്‍ ഏതു കുട്ടിയാണ് കൊതിക്കാത്തത്? ഭീഷണിയുടെ ഇടിമിന്നലുകളെ മറികടക്കാന്‍ ഏതു കുട്ടിയാണ് മോഹിക്കാത്തത്? ഒടുവില്‍ ഈ യാഥാര്‍ത്ഥ്യങ്ങളെയെല്ലാം പൂമ്പാറ്റ(കുട്ടിത്തം) മറികടക്കുന്നത് ഇങ്ങനെയാണ്.
``അവിടെയൊരാശ്ചര്യം സംഭവിച്ചു!
അവളൊരു മാരിവില്ലായി മാറി!
ഏഴുനിറച്ചിറകാകാശമാകവേ
സ്‌നേഹം പരത്തിപ്പടര്‍ന്നു നിന്നൂ''!
സൗന്ദര്യവും സ്‌നേഹവും ചേര്‍ന്ന് സത്യമാകുന്ന കാഴ്‌ചയാണ് ഇവിടെക്കാണുന്നത് (സത്യം, ശിവം, സുന്ദരം) `ആകാശയുദ്ധം' എന്ന പുസ്‌തകം (കെ.കെ. കൃഷ്‌ണകുമാര്‍) വടക്കന്‍ പാട്ടിന്റെ ഈണത്തിലാക്കിയത് ഉചിതമായി. ഭാവനകൊണ്ട് ഉറുമിയും വാളും വീശുകയും സൗന്ദര്യം കണ്ടെത്തുകയുമാണ് ഇവിടെ ചെയ്യുന്നത്.
തോട്ടം ആരുടേതാണ്? എന്ന ചോദ്യത്തിന് കുട്ടികള്‍, സൂര്യന്‍, മണ്ണിര, പക്ഷി, പൂമ്പാറ്റ, പ്രാണി, പാമ്പ്, മഴ എന്നിങ്ങനെ പല ഉത്തരങ്ങളും കണ്ടെത്തുന്നു. ഒടുവില്‍ ഒറ്റയുത്തരത്തില്‍ ഒന്നിക്കുന്നു. തോട്ടം നമ്മുെടയാണ്!
``പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍''
എന്ന് വള്ളത്തോള്‍ ഗാന്ധിജിയില്‍ ദര്‍ശിച്ച പാരിസ്ഥിതികാവബോധം ഇവിടെ കാണാന്‍ കഴിയുന്നു. (ആരുടേതാണീ തോട്ടം? എം. ഗീതാഞ്‌ജലി) കുറുഞ്ഞിപ്പൂച്ച, കറുമ്പിക്കാക്ക, പൂവാലിപ്പശു, മുല്ലവള്ളി, പൂവാലനണ്ണാന്‍, കുഞ്ഞിപ്പൂമ്പാറ്റ, പച്ചത്തുള്ളന്‍, വെള്ളത്തുമ്പി തുടങ്ങി ഒട്ടേറെ കൂട്ടുകാര്‍ ഒരുമിച്ചു പാട്ടുപാടി ജീവിക്കുന്ന ലോകത്തെക്കുറിച്ച് സൂചിപ്പിക്കുന്ന `എന്റെ ചങ്ങാതിമാര്‍' (കെ.ടി.രാധാകൃഷ്‌ണന്‍) എന്ന പുസ്‌തകവും ചേര്‍ത്തുവായിക്കാന്‍ കഴിയും. ചലിക്കുന്നതും ചലിക്കാത്തതുമായ അത്ഭുതങ്ങളെ വായിച്ചു കൊണ്ടാണല്ലോ കുട്ടികളുടെ വായന വികസിക്കേണ്ടത്. പുസ്‌തകവായന പ്രപഞ്ചവായനയിലേക്കും തിരിച്ചും നടക്കുമ്പോഴാണ് പഠനം അര്‍ത്ഥപൂര്‍ണമാകുന്നത്.
``വിസ്‌തൃതസൗന്ദര്യപാഠം പഠിച്ചതോ
വിശ്വപ്രകൃതിയാല്‍ തന്‍ കലാശാലയില്‍''
പി.കുഞ്ഞിരാമന്‍ നായര്‍
കുഞ്ഞിക്കിളി(ഇ.എന്‍. ഷീജ) ഇലഞ്ഞിപ്പൂക്കള്‍ പറഞ്ഞത് (പി.വി.വിനോദ്‌കുമാര്‍) നിങ്ങളെന്റെ അമ്മയാണോ? (ജയ് സോമനാഥന്‍) ഛില്‍.. ഛില്‍..ഛില്‍.. (കെ.രമേശന്‍ കടൂര്‍) മന്ദാരക്കിളി (ടി.പി. കലാധരന്‍) പടര്‍ന്നു പടര്‍ന്നു പടര്‍ന്ന് (വി.ചന്ദ്രബാബു) ഉറുമ്പുകൊട്ടാരം (ശ്രീലാല്‍) തുടങ്ങിയ പുസ്‌തകങ്ങളും പ്രകൃതിയെ സര്‍ഗാത്മക അനുഭവമാക്കാന്‍ കുട്ടികളെ സഹായിക്കുന്നു.
`കുഞ്ഞിക്കുഞ്ഞിമുയല്‍', ഞാന്‍ കുഞ്ഞിമൂശ(ഗോപു പട്ടിത്തറ) എന്റെ കഥ(പി.വി. പുരുഷോത്തമന്‍) തുടങ്ങിയ പുസ്‌തകങ്ങളില്‍ ജീവിതസന്ദര്‍ഭങ്ങളെ ഭാവനയുടെയും മാനുഷികമൂല്യങ്ങളുടെയും ചായക്കൂട്ടുകള്‍കൊണ്ട് ചിത്രീകരിച്ചിരിക്കുന്നു. കേവലം ഉപദേശങ്ങളിലൂടെയോ ഉപയോഗിച്ച് അര്‍ത്ഥം തേഞ്ഞവാക്കുകള്‍ കുത്തിനിറച്ച പ്രസംഗങ്ങളിലൂടെയോ അല്ല കുട്ടി ജീവിതമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. മുതിര്‍ന്നവരുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള ബന്ധമാണ് കുട്ടികളെ മൂല്യങ്ങള്‍ ഉള്‍ക്കൊളളാന്‍ പ്രാപ്‌തരാക്കുന്നത്. കുഞ്ഞിമൂശയുടെ ക്ലാസ് വൃത്തിയാക്കാന്‍ കുട്ടികളെ സഹായിക്കുന്ന ടീച്ചറും ചൂലെടുത്ത് ക്ലാസ് വൃത്തിയാക്കുന്ന ആണ്‍കുട്ടിയുമെല്ലാം പ്രവൃത്തിയിലൂടെ നല്‍കുന്ന മൂല്യബോധം ഇതുതന്നെയാണ്. ഉപയോഗിച്ചു വലിച്ചെറിയുന്ന ശീലം സംസ്‌കാരമാവുമ്പോള്‍ സാധനങ്ങള്‍ക്കൊപ്പം മുത്തശ്ശിയെയും ഉപേക്ഷിക്കുന്നു എന്ന തിരിച്ചറിവ് (എന്റെ കഥ) കുട്ടിയെ ചിന്തിപ്പിക്കും.
`വടി ഒടിയട്ടെ' (ഉണ്ണികൃഷ്‌ണന്‍ പയ്യാവൂര്‍) `മേഘങ്ങളുടെ കരച്ചില്‍' (കെ.ടി. രാധാകൃഷ്‌ണന്‍) തുടങ്ങിയ പുസ്‌തകങ്ങള്‍ ഭാവനയുടെ സാധ്യതകള്‍കൊണ്ട് പുതിയ മാനങ്ങള്‍ കണ്ടെത്തുന്നു. നിറക്കാഴ്‌ചകളും വിസ്‌മയങ്ങളും നിറഞ്ഞമാനം. അന്വേഷണ കൗതുകത്തോടൊപ്പം സ്വന്തം പരിമിതികളെക്കൂടി ഒര്‍മിപ്പിക്കുന്ന പുസ്‌തകമാണ് `സൂര്യനെ തൊടാനായി' (ജനു). ചിത്രംവരയും കവിതയും തമ്മിലുള്ള ബന്ധം സര്‍ഗാത്മകമായി ചിത്രീകരിക്കുന് വാങ്‌മയ ചിത്രമാണ് `ചിത്രംവര' (ഇ.ജിനന്‍). സംസാരിക്കുന്ന ചിത്രമാണ് കവിത എന്നും സംസാരിക്കാത്ത കവിതയാണ് ചിത്രം എന്നുമുള്ള നിര്‍വചനങ്ങളെ ഈ പുസ്‌തകം ശരിവെക്കുന്നു.
വരികള്‍ക്കിടയിലൂടെ വായിക്കാവുന്ന ഒട്ടേറെ പുസ്‌തകങ്ങള്‍ ``പുസ്‌തകപ്പൂമഴ''യില്‍ ഇനിയുമുണ്ട്. കൗതുകവും ഭാവനയും അന്വേഷണ വ്യഗ്രതയും ചേര്‍ന്ന കുട്ടിത്തത്തിന്റെ അടയാളം തന്നെയാണ് ``പുസ്‌തകപ്പൂമഴ''യുടെ മുഖമുദ്ര എന്നു പറയാം.
``ആവണക്കിന്നില ഞെട്ടില്‍
ദ്രാവകത്തില്‍ ഞങ്ങള്‍
ഊതിവിടും കുമിളകള്‍
ഊളിയിട്ടു പൊങ്ങും.
ചിത്രവര്‍ണ വിമാനങ്ങള്‍
പൊട്ടിമായും വേഗം
എങ്കിലുമാര്‍ക്കാനുമുണ്ടോ
ഞങ്ങളോളം മേളം?''
വൈലോപ്പിള്ളി.
റിവ്യു - കെ.മനോഹരന്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ