ആരുടെയാണീ ഭൂമി
ആര്‍.വി.ജി.മേനോന്‍
വില:100
``ആരുടെയാണീ ഭൂമി'' എന്ന ആര്‍.വി.ജി.മേനോന്റെ പുസ്‌തകത്തില്‍ ഭൂമിയെ കുറിച്ചുള്ള അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ്. വികസനത്തിന്റെ അടിസ്ഥാനം ഉല്‍പാദനമാണ്. ഉല്‍പാദനം നടക്കേണ്ട ഭൂമി കച്ചവടച്ചരക്കായി മാറിയ പുതിയ കാലത്ത് ശരിയായ വികസനം അസാധ്യമാണ്. ഊഹക്കച്ചവടക്കാരുടേയും റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെയും ഭൂമി പിടിച്ചെടുത്താല്‍ മാത്രമേ ആരോഗ്യകരമായ വികസനം സാധ്യമാവൂ. ഭൂമിയെ നിലനില്‍പ്പിന്റെ അടിസ്ഥാനമായി കണ്ട് ഉല്‍പാദനാധിഷ്‌ഠിതമായ ഒരു ഭൂ നയത്തിന് രൂപം നല്‍കണമെന്ന് ആര്‍. വി.ജി.മേനോന്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്വകാര്യ ഭൂമി എന്ന് സങ്കല്‍പത്തെ പുനര്‍നിര്‍വചിക്കേണ്ടതാണ്. എങ്കില്‍ മാത്രമേ ഭൂമിക്കുമേലുള്ള അമിതമായ ചൂഷണം അവസാനിപ്പിക്കാന്‍ കഴിയു.
വികസനം പരിസ്ഥിതിയധിഷ്‌ഠിതമാകണം. പരിസ്ഥിതി സംരക്ഷണം ഒരു പൊതുബോധമായി രൂപപ്പെട്ടില്ലെങ്കില്‍ അപകടകരമായ തിരിച്ചടികള്‍ നാം നേരിടേണ്ടിവരും. മനുഷ്യന്റെ മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റുവാന്‍ പുതുക്കാവുന്ന ഊര്‍ജസ്രോതസ്സുകള്‍ക്ക് കഴിയും. ഈ ബദല്‍ സംവിധാനത്തെ പരമാവധി ഉപയോഗപ്പെടുത്തണം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വികസന ശ്രമങ്ങളും ഗവേഷണങ്ങളും നടന്നാല്‍ മാത്രമേ ഊര്‍ജ സുരക്ഷ ഉറപ്പാക്കാന്‍ കഴിയു. വികസനത്തെ കുറിച്ചുള്ള ചില ബദല്‍ മാതൃകകളും ഈ പുസ്‌തകത്തില്‍ ഉണ്ട്.
നഗരങ്ങള്‍ മാത്രമല്ല ഗ്രാമങ്ങള്‍ വരെ ഇന്ന് മാലിന്യ പ്രശ്‌നത്തിന്റെ പിടിലാണ്. വിളപ്പില്‍ ശാലയും, ലാലൂരും പരിഹരിക്കാന്‍ കഴിയാത്തവിധം നീറുന്ന സാമൂഹിക പ്രശ്‌നമാണ്. മാലിന്യ നിര്‍മ്മാര്‍ജനം ഭരണകൂടത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല. സമൂഹത്തിന്റെ മൊത്തത്തിലുള്ള ശ്രദ്ധ ഈ വിഷയത്തില്‍ ആവശ്യമാണ്. മാലിന്യസംസ്‌കരണത്തില്‍ കമ്പോസ്റ്റിംങ്, ബയോഗ്യാസ് പ്ലാന്റുകള്‍ തുടങ്ങിയ രീതികള്‍ പരമാവധി ഉപയോഗപ്പെടുത്തണം. ഇലക്‌ട്രോണിക് വേസ്റ്റുകള്‍ ഉള്‍പ്പെടുയുള്ള വേസ്റ്റുകളെ വേര്‍തിരിച്ച് ശേഖരിക്കുക. പുനചംക്രമണം ചെയ്യാവുന്നത് ഉപയോഗിക്കുക. നഗരങ്ങളിലും പഞ്ചായത്തുകളിലും കേന്ദ്രീകൃത മാലിന്യസംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. മാലിന്യോല്‍പാദനം പരമാവധി കുറച്ചും കഴിയുന്നിടത്തോളം ഉറവിടത്തില്‍ സംസ്‌കരിച്ചും ഒരു പരിധിവരെ പ്രശ്‌നം പരിഹരിക്കാം.
സാമൂഹികനീതി ഉറപ്പ് വരുത്തി പരിസ്ഥിതിക്ക് കോട്ടം തട്ടാതെ സുസ്ഥിരമായ ഒരു വികസനമാണ് നാം ലക്ഷ്യമിടേണ്ടത്. പുതുക്കാ വുന്ന ഊര്‍ജസ്രോതസ്സുകളാവണം അതിന്റെ ആധാരം. പ്രകൃതിവിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യാതെയും പരിസ്ഥിതിക്ക് കോട്ടം വരുത്താതെയും ആവണം അതിന്റെ ഉല്‍പാദനവ്യവസ്ഥ. ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതാവണം ഭരണം. പ്രാദേശിക സ്വാശ്രയത്വം പരിപാലിക്കുന്നതാവണം വിപണി വ്യവസ്ഥ. ഈ വികസനമാതൃക സാധ്യമാക്കാന്‍ ആവശ്യമായ ചില വികസന സങ്കല്‍പനങ്ങളാണ് ഈ പുസ്‌തകം പങ്കുവയ്‌ക്കുന്നത്.
റിവ്യുb
ശ്രീലത

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ