2014, ഓഗസ്റ്റ് 20, ബുധനാഴ്‌ച

പുരസ്ക്രാരങ്ങൾ

 ജ്ഞാനപീഠ സമ്മാനം- ഹിന്ദി കവി കേദാര്‍നാഥ്‌സിങ്ങിന്‌
2013-ലെ ഭാരതീയജ്ഞാനപീഠ സമ്മാനം ഹിന്ദി കവിയായ കേദാര്‍നാഥ്‌ സിങ്ങിന്‌ ലഭിച്ചു. ജ്ഞാനപീഠം കയറുന്ന പത്താമത്‌ ഹിന്ദി സാഹിത്യകാരനാണ്‌ സിങ്ങ്‌. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ ജനിച്ച അദ്ദേഹത്തിന്‌ 80 വയസ്സ്‌ പ്രായമുണ്ട്‌. 11 ലക്ഷം രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ ജ്ഞാനപീഠപുരസ്‌കാരം. കാശി ഹിന്ദു വിദ്യാലയത്തില്‍ ഹിന്ദി ഭാഷയില്‍ ബിരുദാനന്തരബിരുദവും പി.എച്ച്‌.ഡിയും പൂര്‍ത്തിയാക്കിയ കേദാര്‍നാഥ്‌ ഡെല്‍ഹി ജവര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഹിന്ദിവിഭാഗം അധ്യക്ഷനായിരുന്നു.
കവിതയ്‌ക്കു പുറമെ അദ്ദേഹം കഥകളും ഉപന്യാസങ്ങളും എഴുതിയിട്ടുണ്ട്‌. `അഭി ബില്‍ക്കുല്‍ അഭി', `യഹാം സേ ദേഖോ' എന്നിവയാണ്‌ പ്രമുഖരചനകള്‍. 1989ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌. ഹിന്ദികവിതയില്‍ ആധുനിക പ്രവണതകളുടെ വക്താവായാണ്‌ അദ്ദേഹം അറിയപ്പെടുന്നത്‌. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം ആവിഷ്‌കരിക്കുന്ന കാവ്യഭംഗിതുളുമ്പുന്ന കവിതകളുടെ പേരില്‍ അദ്ദേഹം പ്രശംസിക്കപ്പെടുകയുണ്ടായി. കവിതയിലെ വിവരണാത്മകതയിലുപരി ആവിഷ്‌കൃതമാക്കുന്ന ഭാവങ്ങളുടെ പേരിലാണ്‌, വാക്കുകള്‍ക്ക്‌ മിതത്വം പാലിക്കുന്ന ഈ കവിയെ വിമര്‍ശകര്‍ കൊണ്ടാടുന്നത്‌.

നദീന്‍ ഗോഡിമര്‍ എഴുത്തുകാരിയും പ്രക്ഷോഭകാരിയും
മനുഷ്യനെ കറുപ്പും വെളുപ്പുമായി വേര്‍തിരിച്ചുനിര്‍ത്തിയ സാമൂഹികഅരാജകത്വത്തിനെതിരെ വികാരതീക്ഷ്‌ണമായ രചനകളിലൂടെ പ്രതികരിച്ച ദക്ഷിണാഫ്രിക്കന്‍ സാഹിത്യകാരി നദീന്‍ ഗോഡിമര്‍ ജൂലൈ 13ന്‌ ജോഹന്നാസ്‌ബര്‍ഗില്‍ 90-ാം വയസ്സില്‍ അന്തരിച്ചു. ദക്ഷിണാഫ്രിക്കയിലെ പീഡിതരായ നിസ്സാരമനുഷ്യരുടെ ആത്മസംഘര്‍ഷങ്ങള്‍ നോവലുകളിലൂടെയും ചെറുകഥകളിലൂടെയും ആവിഷ്‌കരിച്ച അവര്‍ക്ക്‌ 1991-ല്‍ നൊബേല്‍സമ്മാനവും 1974-ല്‍ ബുക്കര്‍പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌. ദക്ഷിണാഫ്രിക്കന്‍ ധീരസേനാനി നെല്‍സണ്‍ മണ്ടേല ജയില്‍മോചിതനായപ്പോള്‍ അദ്ദേഹം ആദ്യം കാണാനാഗ്രഹിച്ച വ്യക്തികളിലൊരാളായിരുന്നു ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകയായിരുന്ന ഗോഡിമര്‍. മൈ സണ്‍സ്‌ സ്റ്റോറി, ബര്‍ഗേഴ്‌സ്‌ ഡോട്ടര്‍, ജൂലിയസ്‌ പീപ്പിള്‍, ദി കണ്‍സര്‍വേഷനിസ്റ്റ്‌ തുടങ്ങി മുപ്പതിലേറെ കൃതികളുടെ കര്‍ത്താവാണ്‌ അവര്‍. ഗോഡിമറിന്റെ എഴുത്തിനെ ഇതിഹാസരചനയെന്ന്‌ വിശേഷിപ്പിച്ച നൊബേല്‍ പുരസ്‌കാരക്കമ്മിറ്റി, മനുഷ്യരാശിക്ക്‌ ലഭിച്ച ഏറ്റവും മഹത്തായ വ്യക്തിത്വങ്ങളില്‍ ഒന്നാണ്‌ അവരുടേതെന്ന്‌ കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു.

മായ ആഞ്‌ജലോ (1928-2014)
`കൂട്ടിലടയ്‌ക്കപ്പെട്ട പക്ഷി എന്തുകൊണ്ട്‌ പാടുന്നു എന്നെനിക്കറിയാം' I know why the caged birds sings എന്ന ആത്മകഥാപരമായ പുസ്‌തകത്തിലൂടെ ലോകത്താകമാനമുള്ള സഹൃദയരുടെ ശ്രദ്ധനേടിയ മായ ആഞ്‌ജലോ 2014 മെയില്‍ അന്തരിച്ചു. അമേരിക്കയിലെ കറുത്തവരുടെ വിമോചനപോരാട്ടങ്ങള്‍ക്ക്‌ അഗ്നിയും ആവേശവും നല്‍കിയ വാക്കുകള്‍ ക്കുടമയാണ്‌ അവര്‍.
1928-ല്‍ മിസ്സോറിയിലെ സെന്റ്‌ ലൂയിസില്‍ ജനിച്ച മാര്‍ഗരറ്റ്‌ ആനി ജോണ്‍സന്‍ ആണ്‌ പിന്നീട്‌ മായാ ആഞ്‌ജലോ ആയിതീര്‍ന്നത്‌. ബാല്യത്തില്‍ സന്തതസഹചാരിയായിരുന്ന സഹോദരന്‍ ബേയ്‌ലിയുടെ കൊഞ്ചിപ്പറയലാണ്‌ മാര്‍ഗരറ്റിനെ മായാ ആക്കിയത്‌. വൈയക്തികവും വംശീയവുമായ ഒട്ടനവധി അഗ്നിപരീക്ഷകളിലൂടെയാണ്‌ ആഞ്‌ജലോയുടെ വ്യക്തിത്വം രൂപപ്പെട്ടത്‌. സാമ്പത്തികകുഴപ്പത്തിന്റെ കാലത്ത്‌ ഇല്ലായ്‌മകള്‍ക്കിടയില്‍ പിറന്നുവീണ അവര്‍ കറുത്ത വര്‍ഗക്കാരികളെപോലെ നിരവധി വിവേചനങ്ങള്‍ അനുഭവിച്ചു. ചെറുപ്പത്തിലേ അച്ഛനും അമ്മയും വേര്‍പ്പിരിഞ്ഞു. ശിഥിലമായ കുടുംബജീവിതത്തിന്റെ ചോരപ്പാടുകള്‍ ജീവിതത്തില്‍ എന്നും അവര്‍ ഏറ്റുവാങ്ങി. ഏഴാം വയസ്സില്‍ അമ്മയുടെ കാമുകനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതുമൂലം അഞ്ചുവര്‍ഷം പൂര്‍ണമായ മൗനിയായി.
13-ാം വയസ്സില്‍ മായ പ്രസവിച്ചു. പിന്നീട്‌ വേശ്യാലയ നടത്തിപ്പുകാരിയായി. പിന്നീട്‌ ഹോട്ടലില്‍ വെയ്‌റ്റ്‌റസ്‌, ബസ്‌ കണ്ടക്‌ടര്‍, നടി, നാടക സംവിധായിക, ഗായിക, പാട്ടെഴുത്തുകാരിയുമായി. പാരീസില്‍ നര്‍ത്തകിയും, ഈജിപ്‌തില്‍ പത്രപ്രവര്‍ത്തകയും, ഘാനയില്‍ സര്‍വ്വകലാശാലാമേധാവിയുമായി. ബലാല്‍സംഗത്തിന്റെയും വര്‍ണവിവേചന ത്തിന്റെയും തീക്ഷ്‌ണമായ അനുഭവങ്ങളെ ഉള്‍ക്കരുത്തുകൊണ്ട്‌ അതിജീവിച്ച അവര്‍ വസന്തത്തിന്റെയും വിമോചനത്തിന്റെയും ഗായികയായി ഉദിച്ചുയര്‍ന്നു. തന്റെ കവിതകളി ലൂടെ ദു:ഖങ്ങള്‍ അമര്‍ത്താനും സ്‌ത്രീജീവിതത്തിന്റെ സര്‍ഗാത്മകതകളിലേക്ക്‌ ഉണരാനും അവര്‍ നിരന്തരം ആഹ്വാനം ചെയ്‌തു. അവരുടെ കവിതകള്‍ പുതിയ കാലത്തിന്റെ പെണ്‍മയുടെ വരവറിയിക്കുന്നു.

മൂര്‍ത്തിദേവി അവാര്‍ഡ്‌ സി.രാധാകൃഷ്‌ണന്‌

ഭാരതീയ തത്ത്വചിന്തയ്‌ക്കും സംസ്‌കാരത്തിനും ഊന്നല്‍ നില്‍കുന്ന രചനകള്‍ക്കായി ഭാരതീയ ജ്ഞാനപീഠ സമിതി ഏര്‍പ്പെടുത്തിയ മൂര്‍ത്തിദേവി അവാര്‍ഡ്‌ പ്രമുഖ മലയാള നോവലിസ്റ്റും, ശാസ്‌ത്രലേഖകനും, സാംസ്‌കാരിക പ്രവര്‍ത്തകനും ആയ സി.രാധാകൃഷ്‌ണന്‌ ലഭിച്ചു. 4ലക്ഷം രൂപയും സരസ്വതി പ്രതിമയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. 1983ല്‍ ആരംഭിച്ച പുരസ്‌കാരം രണ്ടാമത്തെ പ്രാവശ്യമാണ്‌ മലയാളിക്ക്‌ ലഭിക്കുന്നത്‌.
മലയാളഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ കാലഘട്ടവും ജീവിതവും ആധാരമാക്കി സി.രാധകൃഷ്‌ണന്‍ രചിച്ച `തീക്കടല്‍ കടഞ്ഞ്‌ തിരുമധുരം' എന്ന കൃതിക്കാണ്‌ അവാര്‍ഡ്‌. ചരിത്രത്തിന്റെയും ഭാവനയുടെയും സമ്മോഹനമായ സങ്കലനമായാണ്‌ ഈ നോവല്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668