കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് അമ്പത്തൊന്ന് വയസ്സ് പൂര്‍ത്തിയായി. പരിഷത്ത് ഏറ്റെടുത്തതും ഇടപെട്ട തുമായ ജനകീയസമരങ്ങളുടെ ശാസ്ത്രവും രാഷ്ട്രീയവും ആഴത്തില്‍ അന്വേഷിക്കേണ്ടത് ആവശ്യമായൊരു സന്ദര്‍ഭമാണിത്. അത്തരത്തിലുള്ള ഒരു ചുവടുവയ്പാണ് ശാസ്ത്രം സമരായുധമാകുമ്പോള്‍ എന്ന പുസ്തകത്തിലൂടെ പരിഷത്ത് നിര്‍വഹിക്കുന്നത്. പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍ എഡിറ്റുചെയ്ത ഈ കൃതിയില്‍ 13 ജനകീയസമരങ്ങളുടെ ചരിത്രം വിശകലനം ചെയ്തിരിക്കുന്നത് സമരരംഗത്ത് മുന്നണിയില്‍ നിന്ന് പ്രവര്‍ത്തിച്ചവരാണ്.
ജനകീയസമരങ്ങളുടെ ശാസ്ത്രവും രാഷ്ട്രീയവും ആമുഖപഠനത്തില്‍ എഡിറ്റര്‍ പ്രസ്താവിക്കുന്നു : ''പരിഷത്ത് കേവലമൊരു ശാസ്ത്രപ്രസ്ഥാനമല്ല; മറിച്ച് ഒരു ജനകീയശാസ്ത്രപ്രസ്ഥാനമാണ്. അതിനുള്ള തെളിവുകളാണ് ഇതിലെ ഓരോ അധ്യായവും, ഓരോ സമരാനുഭവവും. മാത്രമല്ല, 'ശാസ്ത്രത്തിന്റെ സാമൂഹികധര്‍മ'വും 'പ്രകൃതിയിലെ വൈരുധ്യാത്മകത'യും നമ്മെ പഠിപ്പിക്കുന്നതും മുന്നോട്ടുവയ്ക്കുന്നതും ഇത്തരമൊരു സമീപനമാണ്. മനുഷ്യ-പ്രകൃതിബന്ധങ്ങളിലെ വൈരുധ്യാധിഷ്ഠിത നിലപാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ശാസ്ത്രത്തിന്റെ സാമൂഹികധര്‍മം പ്രചരിപ്പിക്കുന്ന ജനകീയശാസ്ത്രപ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യപരിഷത്ത്.''
ഈ ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായി പരിഷത്ത് നടത്തിയ സുദീര്‍ ഘമായ ഇടപെടലുകളുടെ ഫലങ്ങളാണ് കേരളത്തിന്റെ സാമൂഹികനേട്ടങ്ങളില്‍ പലതും. ശാസ്ത്രത്തെ സമരായുധമായി പരിഷത്ത് നടത്തിയ പ്രവര്‍ത്തനങ്ങളെ പുരോഗമനപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധന്മാര്‍പോലും ശരിയായി ഉള്‍ക്കൊള്ളുകയുണ്ടായില്ല. അരാഷ്ട്രീയമായ നിലപാടും വിക സനവിരുദ്ധനിലപാടും സാമ്രാജ്യത്വ അനുകൂലനിലപാടും പരിഷത്ത് സ്വീകരിക്കുന്നതായി ശാസ്ത്രത്തിന്റെ സമീപനവും രീതിയും അറിയാത്ത വിവിധ തരത്തിലുള്ള രാഷ്ട്രീയപ്രവര്‍ത്ത കരും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും സാംസ്‌കാരികപ്രവര്‍ത്തകരും പ്രചരി പ്പിക്കുകയുണ്ടായി. വസ്തുതകളെ വിലയിരുത്താതെയും പ്രശ്‌നങ്ങളുടെ സൂക്ഷ്മതലങ്ങളെ മനസ്സിലാക്കാതെയുമാണ് അത്തരത്തിലുള്ള നില പാടടുകള്‍ പലരും മുന്നോട്ടുവച്ചതെന്ന് ഇന്ന് സുവ്യക്തമാണ്. ചാലിയാര്‍ മലിനീകരണവിരുദ്ധസമരത്തില്‍ തൊഴിലാളികളെയും ജനങ്ങളെയും തമ്മിലടിപ്പിച്ച് കാര്യം നേടാന്‍ മാനേജ്‌മെന്റ് എന്നും ശ്രമിച്ചിരുന്നു. ആ സമരത്തെ പ്രൊഫ.കെ.എം.ഉണ്ണികൃഷ്ണന്‍ നമ്പീശന്‍ വിലയിരുത്തുന്നു : മലിനീകരണ പ്രശ്‌നങ്ങളിലും പരിസരദൂഷണത്തിലും പ്രകൃതിവിഭവങ്ങളുടെ കൊള്ളയടിക്കലിലും ഈ വക പ്രസ്ഥാനങ്ങള്‍ക്കു കൂടുതല്‍ വ്യക്തതയും വകതിരിവും വിവേചനവും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് മാവൂര്‍ സമരത്തിലൂടെ ബോധ്യമാകുന്നത്.''
ശാസ്ത്രസാഹിത്യപരിഷത്തിനെ ലോകശ്രദ്ധയില്‍ കൊണ്ടുവന്ന സമരമാണ് സൈലന്റ്‌വാലി പദ്ധതിക്കെതിരായി 1977-ല്‍ പരിഷത്ത് നടത്തിയ സമരം. ലോകത്താകമാനമുള്ള ശാസ്ത്രസമൂഹത്തിന്റെ പിന്തുണ ലഭിച്ച ഒരു സമരമാണിത്. സൈലന്റ്‌വാലിക്കാടുകള്‍ സംരക്ഷിക്കുന്നതില്‍ പരിഷത്ത് നിര്‍ണായകപങ്ക് വഹിച്ചിട്ടുണ്ട്.
1984-ല്‍ സംഭവിച്ച ഭോപ്പാല്‍ ദുരന്തത്തെത്തുടര്‍ന്ന് പരിഷത്ത് നടത്തിയ ബഹുരാഷ്ട്രകുത്തകവിരുദ്ധക്യാമ്പെയിന്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തില്‍ നവീനമായൊരു ഇടപെടലായിരുന്നു. യൂണിയന്‍ കാര്‍ബൈഡിന്റെ ദുഷ്‌ചെയ്തികളെ ഏറ്റവും ധീരമായി തുറന്നുകാണിച്ചതും അതിനെതിരെ ഏറ്റവും ശക്തമായ പ്രതിരോധം ഉയര്‍ത്തിയതും ശാസ്ത്രസാഹിത്യ പരിഷത്തും കേരളീയസമൂഹവുമായി രുന്നു. ഇത്തരത്തിലുള്ള സമരചരിത്രങ്ങളുടെ പാതയിലൂടെയാണ് ശാസ്ത്രസാഹിത്യപരിഷത്ത് ഇന്നും സഞ്ച രിക്കുന്നത്.
കാലഘട്ടത്തിന്റെ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് മുന്നേറുന്ന പരിഷത്തിന് പിന്‍നാളുകളിലെ ചരിത്രം തന്നെയാണ് പ്രധാന ഊര്‍ജസ്രോത സ്സാവുന്നത്. അന്ധവിശ്വാസചൂഷണത്തിനെതിരായുള്ള നിയമനിര്‍മാണവും ശാസ്ത്രാവബോധക്യാമ്പെയിനും കേരളസമൂഹത്തെ ഇപ്പോള്‍ സംവാദാത്മ കമാക്കുകയാണ്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ശാസ്ത്രം സമരായുധമാകുമ്പോള്‍ എന്ന പുസ്തകം ശാസ്ത്രപ്രചാരകര്‍ക്കും സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കും വലിയൊരു ഊര്‍ജ സ്രോതസ്സായി പരിണമിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ