2016, ജൂൺ 14, ചൊവ്വാഴ്ച

സയന്‍സ് ജേര്‍ണലിസം മലയാളത്തിലെ സാധ്യതകളും പ്രശ്നങ്ങളും

സയന്‍സ് പോപ്പുലറൈസേഷന്റെ ഒരു ഭാഗമാണല്ലോ സയന്‍സ് ജേര്‍ണലിസം എന്നറിയപ്പെടുന്നത്. ശാസ്ത്രവിഷയങ്ങളെക്കുറിച്ച് വാര്‍ത്താപത്രങ്ങളിലും മാഗസിനുകളിലും എഴുതുന്നതും; റേഡിയോ, ടെലിവിഷന്‍ എന്നീ മാധ്യമങ്ങളില്‍ക്കൂടി ക്ലാസ്സുകളോ പ്രഭാഷണങ്ങളോ നടത്തുന്നതും, നവമാധ്യമങ്ങളില്‍ക്കൂടി പ്രചരിപ്പിക്കുകയും ചെയ്യുന്നതെല്ലാം ഇതില്‍പ്പെടുന്നു. നവമാധ്യമമായ യൂട്യൂബില്‍ കൂടിയുള്ള ആനിമേഷന്‍ / വീഡിയോ പരിപാടികള്‍ എഴുത്തിനേക്കാളും പതിന്മടങ്ങ് ആസ്വാദ്യകരവും അറിവ് പകരുന്നതുമാണ്. എങ്കിലും പ്രിന്റ് ചെയ്ത് വരുന്ന ലേഖനങ്ങള്‍ക്ക് ചില മേന്മകള്‍ ഉണ്ട്.
അറിവ് തേടിപ്പോകുന്നവര്‍ ചുരുങ്ങും. എന്നാല്‍ അറിവ് അവരുടെ മുന്നിലെത്തിച്ചാല്‍ അത് കാണാന്‍ മടിക്കുന്നവരും തീരെ വിരളമായിരിക്കും. പത്രവായന മലയാളിയുടെ ഒരു പ്രഭാതകര്‍മ്മമാണ്. പത്രവായനക്കാരുടെ എണ്ണം ദശലക്ഷങ്ങളിലാണ്. മിക്ക പത്രങ്ങളും ഈയിടെയായി ഒരു ശാസ്ത്രസപ്ലിമെന്റ് പുറത്തിറക്കുന്നുണ്ട്. വിദ്യാര്‍ഥികളെ ലക്ഷ്യം വച്ചുകൊണ്ടാണിതെങ്കിലും പൊതുവെ എല്ലാവര്‍ക്കും ഇത് ഉപയോഗമുള്ളതാണ്. നവമാധ്യമങ്ങള്‍ പത്രത്തിലൂടെയുള്ള ശാസ്ത്രപ്രചാരണത്തിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെങ്കിലും അവ പുതിയ വഴികളും തുറന്നിട്ടുണ്ട് എന്ന കാര്യം വിസ്മരിച്ചുകൂടാ. യൂട്യൂബ് ഉദാഹരണമാണ്. അവയെ നാം ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു.
ആരാണീ സയന്‍സ് ജേര്‍ണലിസ്റ്റുകള്‍? ഇക്കാര്യത്തില്‍ വ്യക്തമായ വേര്‍തിരിവൊന്നുമില്ല. മാധ്യമങ്ങളില്‍ ശാസ്ത്രത്തെക്കുറിച്ചോ അവരുടെ ഗവേഷണത്തെക്കുറിച്ചോ എഴുതുന്ന ഗവേഷകരോ, ശാസ്ത്രജ്ഞരോ, ശാസ്ത്രവിഷയങ്ങളെക്കുറിച്ചെഴുതുന്ന അധ്യാപകര്‍, പത്രറിപ്പോര്‍ട്ടര്‍മാര്‍    മുതലായവരെല്ലാം ഇതില്‍ പെടും. പല പത്ര മാസികകള്‍ക്കും ലേഖനങ്ങള്‍ കൊടുക്കുന്ന ഫ്രീലാന്‍സര്‍ മാരും ഇതില്‍പെടുന്നു.
സയന്‍സ്‌ജേര്‍ണലിസ്റ്റുകള്‍ക്ക് അവര്‍ എഴുതുന്ന വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എവിടെനിന്നു കിട്ടുന്നു.? ശാസ്ത്രജ്ഞരാണ് എഴുതുന്നതെങ്കില്‍ വിഷയം മിക്കപ്പോഴും അവര്‍ ചെയ്യുന്ന ഗവേഷണത്തെക്കുറിച്ചായിരിക്കും. വിഷയം കടുകട്ടി ആയിരിക്കാമെങ്കിലും അതിനെക്കുറിച്ച് അവര്‍ക്ക് നല്ല അറിവുണ്ടാകും; ലളിതമായി വിശദീകരിക്കാനും കഴിയും. അതിനാല്‍ അവരുടെ ലേഖനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. അവ വിശ്വസിച്ച് ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാംനിര സ്രോതസ്സ് (ളശൃേെ ീൌൃരല) ആണ്. അവര്‍ അവരുടെ ഗവേഷണ വിഷയങ്ങളെക്കുറിച്ചോ അതുമായി അടുത്ത ബന്ധമുള്ള കാര്യങ്ങളെക്കുറിച്ചോ എഴുതുമ്പോഴാണ് തെളിമയേറുക.
മറ്റ് എഴുത്തുകാര്‍ക്ക് വിവരങ്ങള്‍ കിട്ടുന്നത് മൂന്ന് വഴികളിലൂടെയാണ്. ശാസ്ത്രജ്ഞരും ഗവേഷകരമായുള്ള അഭിമുഖത്തിലൂടെയുള്ള വിവരശേഖരണമാണ് ഒരു വഴി. രണ്ടാമത്തേത് ഗവേഷണ വിഷയങ്ങളെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍, പേപ്പറുകള്‍ എന്നിവ വായിച്ചുള്ള വിവരശേഖരണമാണ്. മൂന്നാമത്തേത്, ഇന്റര്‍നെറ്റ് എന്ന അപരനാമത്തില്‍ പ്രസിദ്ധമായിട്ടുള്ള വേള്‍ഡ്‌വൈഡ് വെബ് ആണ്. ശാസ്ത്രരംഗത്ത് നടക്കുന്ന അറിവിന്റെ വിസ്‌ഫോടനം അത്യധികമാണെന്നതിനാല്‍, ശാസ്ത്രത്തെക്കുറിച്ചുള്ള അറിവ് എല്ലാവര്‍ക്കും ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. ശാസ്ത്രം നമ്മുടെ നിത്യജീവിതത്തെ അത്രമേല്‍ സ്വാധീനിക്കുന്നുണ്ട്. ശാസ്ത്രബോധം ഉണ്ടെങ്കിലേ ഈ കാലത്ത് വകതിരിവോടെ ജീവിക്കാനാവൂ. ശാസ്ത്രമെഴുതുന്ന ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും എണ്ണം വളരെ കുറവാണ്. രണ്ടാമത്തെ വിഭാഗക്കാരാണ് വളരെക്കൂടുതല്‍. ഇവര്‍ ചെയ്യുന്ന സേവനം ചെറുതല്ലെന്ന് മാത്രമല്ല, അതീവപ്രാധാന്യവുമുള്ളതാണ്. അതിനാല്‍ ഇവരുടെ എഴുത്തിന്റെ സാധ്യതകളെയും പ്രശ്‌നങ്ങളെയും വിശദമായ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.
ഗവേഷണശാലകള്‍ സന്ദര്‍ശിക്കുകയും ഗവേഷകരുമായി അഭിമുഖം നടത്തി അവരുടെ ഗവേഷണ വിഷയങ്ങളെക്കുറിച്ചും അവരുടെ കാഴ്ചപ്പാടിനെക്കുറിച്ചും മനസ്സിലാക്കി എഴുതുന്ന ലേഖനങ്ങള്‍ മലയാളത്തില്‍ കുറവാണ്. 2015-16ല്‍ അത്തരത്തി                     ലുള്ള ഒരു ലേഖനം മാത്രമാണ് കാണാന്‍ കഴിഞ്ഞത്1. ഗവേഷകരെ തേടിപ്പിടിച്ച് സമയം ചെലവഴിച്ച്, ചര്‍ച്ച ചെയ്ത്,വിവരശേഖരണം നടത്തി, ഡാറ്റയെ തലക്കുള്ളിലിട്ട് മഥിച്ച് നല്ലൊരു ലേഖനം സൃഷ്ടിക്കാന്‍ മാത്രം ക്ഷമയോ ശുഷ്‌കാന്തിയോ ഉള്ളവ                 രല്ല ഇന്നത്തെ സയന്‍സ് ജേര്‍ണലിസ്റ്റുകളില്‍ മഹാഭൂരിപക്ഷവും. വേള്‍ഡ് വൈഡ് വെബില്‍ നിന്നും വിവരശേഖരണം നടത്തി ക്വിക്കീകള്‍ (ൂൗശരസശല)െ സൃഷ്ടിക്കുന്നവരാണ് വളരെയധികം. ഇന്ത്യന്‍ ഭാഷകളില്‍ പുറത്തുവരുന്ന ശാസ്ത്രലേഖനങ്ങളില്‍ മിക്കവയും ഇംഗ്ലീഷ് ലേഖനങ്ങളുടെ തര്‍ജ്ജമകള്‍ മാത്രമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്2. പലപ്പോഴും ഇത് മോഷണത്തിന്റെ (ജഹമഴശമിശാെ) നിലയിലേക്ക് താഴുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്2.
ആരെഴുതുന്നു എന്നതിനേക്കാള്‍ പ്രധാനം ആര്‍ക്കുവേണ്ടി എഴുതുന്നു എന്നതാണ്. ശാസ്ത്രലേഖനങ്ങള്‍ ലക്ഷ്യമിടേണ്ടത് ശാസ്ത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാനാഗ്രഹിക്കുന്ന സാധാരണക്കാര്‍, വിദ്യാര്‍ത്ഥികള്‍, ശാസ്ത്രവിഷയങ്ങളെക്കുറിച്ചറിയാന്‍ ആഗ്രഹമുള്ള മറ്റ് അഭ്യസ്തവിദ്യര്‍ എന്നിവരെയാണ്. അതുകൊണ്ട് തന്നെ വളരെ ലളിതമായ ഭാഷയും ശൈലിയും ആണ് അഭികാമ്യം. വായനക്കാരെ, ലേഖകന്‍ എഴുതുന്ന വിഷയത്തെക്കുറിച്ച് കൂടുതല്‍ വായിക്കാന്‍ പ്രേരിപ്പിക്കലായിരിക്കണം ലക്ഷ്യം. എഴുതുന്ന വിഷയത്തെക്കുറിച്ച് ലേഖകന് നല്ല അറിവുണ്ടായിരിക്കണം. നമുക്ക് തന്നെ നല്ല വ്യക്തതയില്ലാത്ത വിഷയത്തെക്കുറിച്ച് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ വിഷമമാണല്ലോ? ലേഖനത്തിന്റെ വ്യക്തതയെയും സരളതയെയും ആശ്രയിച്ചായിരിക്കും അതിന്റെ സ്വീകാര്യത. ഗ്രാഫുകളും സങ്കീര്‍ണമായ സമവാക്യങ്ങളും മറ്റും വായനക്കാരെ അകറ്റിയേക്കാം. ചില ലേഖകര്‍ തങ്ങളുടെ പരിമിതികളെ മറച്ചുവയ്ക്കാന്‍ ഇത്തരം സമവാക്യങ്ങളും ഗ്രാഫുകളും കഠിനമായ പദങ്ങളും (ഷമൃഴീി)െ ഉപയോഗിച്ചു കാണാറുണ്ട്.
ലേഖനത്തിലെ വസ്തുതകളുടെ കൃത്യത (മരരൗൃമര്യ) വളരെ കണിശമായിരിക്കണം. വളരെയധികം വിദ്യാര്‍ഥികളും ജനങ്ങളും അവരുടെ അറിവ് വിപുലീകരിക്കാന്‍ ലേഖനത്തില്‍ വരുന്ന വിവരങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന കാര്യം ലേഖകര്‍ മറക്കരുത്. കഴിഞ്ഞ നാലുവര്‍ഷമായി പല മലയാളം മാഗസിനുകളിലും വന്ന ലേഖനങ്ങള്‍ പഠന വിധേയമാക്കിയപ്പോള്‍ തെറ്റായ എത്രയോ വിവരങ്ങള്‍ (ംൃീിഴ ശിളീൃാമശേീി മിറ ശിമരരൗൃമലേ റമമേ) എഴുതിപ്പിടിപ്പിച്ച                   തായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അമ്പത് കോടി കിലോമീറ്ററിലധികം ദൂരെ സ്ഥിതി ചെയ്തിരുന്ന വ്യാഴഗ്രഹം ഐസോണ്‍ ധൂമകേതുവിനെ പീഡിപ്പിച്ചതും, ഒരിക്കലും തമ്മില്‍ കണ്ടുമുട്ടുകയോ, സംസാരിക്കുകയോ പോലും ചെയ്തിട്ടില്ലാത്ത സ്യോള്‍ക്കോവ്‌സ്‌കി (റഷ്യന്‍) ഗോഡ്ഡാര്‍ഡ് (യു.എസ്.എ) ഓബര്‍ത്ത് (ജര്‍മ്മന്‍) എന്നിവര്‍ ഒന്നിച്ചുചേര്‍ന്ന് ഒരു പ്രബന്ധം അവതരിപ്പിച്ചു എന്നതും മറ്റും ഇതില്‍ പെടും. എന്തുകൊണ്ടാണ് ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ കടന്നുകൂടുന്നത്?
ഇതിന്റെ പ്രധാന കാരണങ്ങള്‍ (1) ബ്രേക്കിംഗ് ന്യൂസ് സിന്‍ഡ്രോം, (2) ഇന്‍ഫോടെയിന്‍മെന്റ് എന്നി      വയും (3) ലേഖകര്‍ തീരെ അപരിചിതമായ വിഷയങ്ങളെക്കുറിച്ച് എഴുതുന്നതുമാണ്. ശാസ്ത്രലോകത്ത് നടക്കുന്ന പുതിയ സംഭവവികാസങ്ങളെ വായനക്കാരുടെ കയ്യില്‍ ആദ്യം എത്തിക്കാന്‍ സയന്‍സ് ജേര്‍ണലിസ്റ്റുകള്‍ കാണിക്കുന്ന ധൃതിയെയാണ് ബ്രേക്കിംഗ് ന്യൂസ് സിന്‍ഡ്രോം കൊണ്ടുദ്ദേശിക്കുന്നത്. ഈ ധൃതിയില്‍ ധാരാളം ഊഹാപോഹങ്ങളും അയഥാര്‍ഥമായ വസ്തുതകളും ലേഖനത്തില്‍ കടന്നുകൂടുന്നു. ഇങ്ങനെ ധൃതിപിടിക്കുമ്പോള്‍ ആവശ്യമായ വിവരഗവേഷണം ഒട്ടും തന്നെ ചെയ്യാതെയാണ് ലേഖനകര്‍ത്താവ് മുന്നോട്ട് പോകുന്നത്. പലപ്പോഴും വേള്‍ഡ്‌വൈഡ് വെബില്‍          നിന്നോ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റില്‍ നിന്നോ എടുത്ത ചിത്രങ്ങളിലെ വാക്കുകള്‍ ഭാഷാന്തരണം പോലും ചെയ്യാതെ ഉപയോഗിച്ച               തായി കാണാം.
ഇന്റര്‍നെറ്റില്‍ നിന്ന് എടുക്കുന്ന വിവരങ്ങളും ചിത്രങ്ങളും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ നിക്ഷേപിക്കുന്നവരില്‍ പലരും അമേച്വര്‍ ആയിരിക്കാം. അവര്‍ ഒരേ സമയം തന്നെ ബയോടെക്‌നോള                   ജിസ്റ്റും ജ്യോതിശ്ശാസ്ത്രജ്ഞനും ഫിസിസ്റ്റും എല്ലാമായി പ്രത്യക്ഷപ്പെടും. ശാസ്ത്രത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ക്ക് ഒരു തരം മിഥ്യയായ സത്യാവസ്ഥയുണ്ട്. ശാസ്ത്രമല്ലേ, അത് ശരിയായിരിക്കും എന്ന വിശ്വാസം. പക്ഷേ അത് ഒട്ടും ശരിയാകണമെന്നില്ല. അതിനാല്‍ കര്‍ശനമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഈ വിവരങ്ങള്‍ ഉപയോഗിക്കാവൂ.
വായനക്കാരെ രസിപ്പിക്കാനായി ശാസ്ത്രവിവരങ്ങളെ ഊതിവീര്‍പ്പിക്കുകയോ അപ്രധാനമായ വസ്തുതകളെ വലുതാക്കി കാണിക്കുവാനോ ഉള്ള പ്രവണത ഏറെ കാണുന്നുണ്ട്. ഇതാണ് ഇന്‍ഫോടെയ്ന്‍മെന്റ് (ശിളീൃാമശേീി + ലിലേൃമേശിാലി)േ എന്നത് ശാസ്ത്രവിഷയങ്ങളെ ലളിതവല്‍ക്കരിക്കുകയും വായനക്കാരെ രസിപ്പിക്കാന്‍ ഉതകുന്ന കാര്യങ്ങള്‍ എടുത്തുകാണിക്കുകയും ചെയ്യുന്ന രീതി ആണിത്. രസകരമായ വിഷയങ്ങള്‍, എഴുത്ത്, അതിശയോക്തി കലര്‍ന്ന വാക്പ്രയോഗം എന്നിവയൊക്കെ ഇതിന്റെ സ്വഭാവങ്ങളാണ്. ശാസ്ത്രലേഖകര്‍ കൂടുതല്‍ യാഥാര്‍ഥ്യബോധത്തോടെയുള്ള സയന്‍സ് ജേര്‍ണലിസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തീര്‍ച്ചയായും                   നന്നായിരിക്കും.
പ്രാദേശിക ഭാഷകളിലെ ശാസ്ത്രലേഖനങ്ങളുടെ വലിയ കുറവ്           ആധാരസൂചിക (ൃലളലൃലിരല)യുടെ   അഭാവമാണ്. പല പ്രസ്താവനകളും ഇങ്ങനെ പോകുന്നു. 'മിസ്റ്റര്‍ എക്‌സിന്റെ ഗവേഷണ പേപ്പറില്‍ ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്' അല്ലെങ്കില്‍ 'ഇതേവരെ നാം അവലംബിച്ചു പോന്നിട്ടുള്ള രീതി തെറ്റാണെന്ന് ഡോ. വൈയുടെ ഗവേഷണം തെളിയിക്കുന്നു'. ഏത് പേപ്പര്‍? ഏത് ഗവേഷണം? അതിന്റെ ഒരു വിവരവും ഇല്ല. തികച്ചും നിരുത്തരവാദപരമാണ് ഇത്തരം പ്രസ്താവനകള്‍. ഈ രീതി ലേഖനത്തിന്റെയും ലേഖന കര്‍ത്താവിന്റെയും വിശ്വാസ്യത കുറക്കാനിടയാക്കും.
ശാസ്ത്രപ്രചാരണത്തിന് ഹാസ്യം ഉപയോഗിക്കാമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്3. ഇതില്‍ ഇത്തിരി സത്യവുമുണ്ട്. ശാസ്ത്ര വിഷയങ്ങള്‍ നാം പൊതുവെ അവതരിപ്പിക്കുന്നത് ഗൗരവത്തോടെയാണ്. ആ ഒരൊറ്റക്കാരണത്താല്‍ വായനക്കാരനും എഴുത്തുകാരനും തമ്മിലുള്ള ബന്ധം  ഇല്ലാതെ പോകുന്നു. ഇതിനെ മറികടക്കാന്‍ ശാസ്ത്രത്തെ ഹാസ്യരൂപേണ അവതരിപ്പിക്കാം എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ലേഖനം തുടര്‍ന്നു വായിക്കാന്‍ താല്‍പര്യമുണ്ടാക്കുവാന്‍ ഇത് സഹായകമായേക്കാം.
ശാസ്ത്രവുമായി ബന്ധപ്പെട്ട കാര്‍ട്ടൂണ്‍ വളരെ വിരളമായേ മലയാളത്തില്‍ പ്രത്യക്ഷപ്പെടാറുള്ളൂ. നന്നായി ഉപയോഗിച്ചാല്‍ ശക്തമായി പ്രതിഫലിക്കുന്ന ഒരു സംവേദന രീതിയാണ് കാര്‍ട്ടൂണ്‍. മലയാള ശാസ്ത്രസാഹിത്യത്തില്‍ ഇതിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. പ്രകാശവുമായി ബന്ധപ്പെട്ട ഒരു കാര്‍ട്ടൂണ്‍ ഉണ്ട്. ഫോട്ടോണ്‍ എന്നത് വളരെ ലളിതമായും ഹാസ്യാത്മകമായും ചിത്രം നമുക്ക് പകര്‍ന്നുതരുന്നു.
മലയാളത്തിലെ സയന്‍സ് ജേര്‍ണലിസത്തില്‍ പൊതുവായി കാണപ്പെടുന്ന ചില പ്രശ്‌നങ്ങളെക്കുറിച്ചാണ് സൂചിപ്പിച്ചത്. അത്തരം പ്രവണതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും മറ്റ് ഇന്ത്യന്‍ ഭാഷകളെ അപേക്ഷിച്ച് നമ്മുടെ ഭാഷയില്‍ പുറത്തിറങ്ങുന്ന ലേഖനങ്ങളുടെ എണ്ണം വളരെ അധികമാണ്. ഇതെഴുതുന്നവര്‍ ശാസ്ത്രത്തെ സാധാരണക്കാര്‍ക്ക് നിരന്തരം പരിചയപ്പെടുത്തിക്കൊണ്ട് ശാസ്ത്രത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് വലുതാക്കാനും നന്നാക്കാനും ശ്രമിക്കുന്നുണ്ട് എന്നത് പ്രധാനമാണ്. ശാസ്ത്രവിരുദ്ധരായ, യാഥാസ്ഥിതിക മതമൗലികവാദികള്‍ അവരുടെ കാഴ്ചപ്പാട് ദൃഢനിശ്ചയത്തൊടെ നിരന്തരം പ്രചരിപ്പിക്കുന്ന ഈ കാലഘട്ടത്തില്‍ കുറച്ചുപേരെങ്കിലും ശാസ്ത്രവിഷയങ്ങള്‍ എഴുതാന്‍ താല്‍പര്യം കാണിക്കുന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. അല്‍പം ചില പ്രശ്‌നങ്ങള്‍ ഉള്ളത്       ശ്രദ്ധിച്ചാല്‍ മലയാള സയന്‍സ് ജേര്‍ണലിസം ഇനിയും ശോഭിക്കും.

1 ശാസ്ത്രകേരളം ലക്കം 546 - 2016 ഏപ്രില്‍
2. Science Journalism in India - NCSTC, Newcastle, 2004 conferance  UNESCO
3. A comedian guide to making science joyful and accessible - Chris duffy        

ഡോ പി എം. സിദ്ധാര്ത്ഥന്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668