ഡോ.എം.വിജയന്‍ എഴുതിയ രാഷ്ട്രീയത്തില്‍ നിന്ന്ശാസ്ത്രഗവേഷണത്തിലേക്ക് എന്ന പുസ്തകം ഡോ രാജൻ ഗുരുക്കൾ പരിചയപ്പെടുത്തുന്നു
ലോകത്തെ മാക്രോമോളി ക്കുലര്‍ ക്രിസ്റ്റലോഗ്രാഫി ശാസ്ത്ര ജ്ഞരിലെ പ്രമുഖരിലൊരാളായ പ്രൊഫ.എം.വിജയന്റെ പൂര്‍വാശ്രമ ജീവിതാ നുഭവങ്ങളുടെ ഹ്രസ്വമായ കുറിപ്പാണ് ഈ പുസ്തകം. അതു സംവേദിപ്പിക്കുന്നത് ഒരപൂര്‍വാനു ഭവമാണ്. ഗ്രന്ഥകാരന്റെ ജീവിത കഥയും ബന്ധപ്പെട്ട കാലഘട്ടത്തി ന്റെ സാമൂഹികപരിവര്‍ത്തന പ്രക്രി യയും രാഷ്ട്രീയതയും ഒരേകക മായിത്തീരുന്ന അപൂര്‍വാനുഭവം. ഇപ്പോഴത്തെതലമുറയിലെ ആളുകള്‍ക്ക് പ്രൊഫ.വിജയനെ അറിയാനിടയില്ല. അതുകൊണ്ട് ഇപ്പോഴദ്ദേഹം ആരാണെന്നും ഒരു ശാസ്ത്രജ്ഞനെന്ന നിലയിലദ്ദേഹ ത്തിന്റെ സംഭാവനകളെന്തൊക്കെ യാണെന്നും ചെറുതായൊന്നു പരാമര്‍ശിക്കേണ്ടതാവശ്യമാണ്. അദ്ദേഹത്തിന്റെ ഔദ്യോഗികജീവി തവുമായി ബന്ധപ്പെട്ട ചില കാര്യ ങ്ങളെപ്പറ്റി മാത്രമേ ഞാനിവിടെ സൂചിപ്പിക്കുന്നുള്ളൂ.
കേരളവര്‍മകോളേജിലും അല ഹബാദ് സര്‍വകലാശാലയിലുമാ യി പ്രൊഫ.വിജയന്റെ അക്കാദമിക പരിശീലനം പ്രധാനമായും ഫിസി ക്‌സിലായിരുന്നു. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍ സില്‍ നിന്ന് 1967ല്‍ എക്‌സ്-റേ ക്രിസ്റ്റലോഗ്രാഫിയിലാണദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. ഡോക്ടറേറ്റുകഴിഞ്ഞതിനുശേഷമുള്ള ഗവേഷണം 1968-71 കാലത്ത് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല യിലെ നോബല്‍സമ്മാനജേതാവ് പ്രൊഫ.ദോരത്തി ഹോഡ്ജ്കിന്റെ കീഴിലാണദ്ദേഹം പൂര്‍ത്തീകരിച്ചത്. ഇന്‍സുലിന്റെ ഘടനയെപ്പറ്റിയായി രുന്നു പഠനം. ഓക്‌സ്‌ഫോര്‍ഡില്‍ നിന്നു മടങ്ങിയെത്തിയ അദ്ദേഹം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍ സിലെ അധ്യാപകനായി. ബൃഹദ് തലതന്മാത്രാക്രിസ്റ്റലോഗ്രാഫി ഗവേഷണത്തിനുവേണ്ട സൗകര്യങ്ങളൊന്നും അവിടെ അന്നുണ്ടാ യിരുന്നില്ല. അതുകൊണ്ട് ലഭ്യമായ സൗകര്യങ്ങളനുസരിച്ചു ചെയ്യാ വുന്ന പുതിയ ഗവേഷണസംരംഭങ്ങളിലേക്കു തിരിയേണ്ടിവന്നു. അങ്ങനെയാണ് അമിനോഅമ്ലങ്ങ ളുടെയും പെപ്‌റ്റൈഡുകളുടെയും പരല്‍സംയുക്തങ്ങളെ എക്‌സ്-റേ വിശകലനത്തിന് വിധേയമാക്കുന്ന ഗവേഷണപരിപാടിക്ക് അദ്ദേഹം തുടക്കം കുറിക്കുന്നത്. ആയിടയ്ക്ക് 1976-77 കാലത്തുവീണ്ടും ഗവേഷ ണാര്‍ഥം അദ്ദേഹം ഓക്‌സ്‌ഫോര്‍ ഡിലേക്ക് പോവുകയുണ്ടായി. കണി കാതലസൂക്ഷ്മതയോടെ പ്രോട്ടീനു കളുടെ ഘടന, സംയോജനം, പ്രവര്‍ ത്തനം എന്നിവയ്ക്ക് പ്രധാനമായ വിനിമയങ്ങളെ സ്പഷ്ടമാക്കുക യെന്ന മൗലികലക്ഷ്യത്തോടെയാ ണ് ഗവേഷണം തുടങ്ങിയത്. പിന്നീ ടത് ജീവന്റെ രാസപരിണാമ സംബ ന്ധമായ അറിവിലേക്കും ജീവോല്‍ പത്തിയെപ്പറ്റിത്തന്നെയുമുള്ള സൂചനകളിലേക്കും നയിക്കുന്ന തായി മനസ്സിലായി.
തന്മാത്രാവിനിമയങ്ങളും ജൈവ പൂര്‍വാസ്ഥയിലെ പോളിമറൈ സേഷനും പരലുവിവേചനവും പ്രാകൃതഘട്ടത്തിലെ അനേക തന്മാത്രാഘടനകളുടെ തനിയേ യുള്ള കൂടിച്ചേരലിന്റെ ആവിര്‍ ഭാവവും സ്പഷ്ടമാക്കുകയെന്ന ആത്യന്തികലക്ഷ്യം മുന്‍നിര്‍ത്തി യുള്ളതായിരുന്നു ഈ രംഗത്ത് അതിനുശേഷം നടന്ന കാര്യമായ ഗവേഷണമെല്ലാം. ഈ ഗവേഷണം തന്മാത്രകളുടെ തിരിച്ചറിയലും പ്രവചനാത്മകമായ കൂട്ടം കൂടല്‍ രീതികളും ഉള്‍ക്കൊള്ളലെന്ന പ്രതി ഭാസവും ഒക്കെയായി പൊതുവെ ബന്ധപ്പെടുന്നതുകൂടിയത്രെ. സ്റ്റിറോയിഡല്ലാത്ത ആന്റി ഇന്‍ഫ്‌ള മേറ്ററി അനാള്‍ജെസിക്കുകളുടെ (ചീിേെലൃീശറമഹ മിശേശിളഹമാാമീേൃ്യ മിമഹഴലശെര)െ ഘടനയും വിനിമയ ങ്ങളും പഠിക്കുന്നതിനും ക്രിസ്റ്റലൈ നികസംയുക്തങ്ങളുപയോഗി ക്കുന്ന രീതി പ്രയോജനകര മാണെന്നു അദ്ദേഹം തെളിയിച്ചു. ലഘുതന്മാത്രാക്രിസ്റ്റലോഗ്രഫിയില്‍ അദ്ദേഹത്തിന്റെ മറ്റു സംഭാവനകള ധികവും അയണോഫോറുകളുടെ യും ബന്ധപ്പെട്ട മറ്റു സംയുക്ത ങ്ങളുടെയും ഘടനാപരമായ വിശകലനങ്ങളാണ്.
എണ്‍പതുകളുടെ തുടക്കം തൊട്ടു അദ്ദേഹത്തിന്റെ സുപ്രധാന ശ്രദ്ധാവിഷയങ്ങളിലൊന്നു നമ്മുടെ രാജ്യത്തു ജന്തുശാസ്ത്രപരമായ ബൃഹദ്തന്മാത്രാക്രിസ്റ്റലോഗ്രാഫി വികസിപ്പിക്കുക എന്നതായിരുന്നു. പ്രൊഫ.വിജയന്റെ പരീക്ഷണശാല യുടെ ലക്ഷ്യം ബാംഗ്ലൂരിലൊതു ങ്ങുന്നതായിരുന്നില്ല. അവിടം സിരാ കേന്ദ്രമായി പ്രവര്‍ത്തിപ്പിച്ച് പ്രസ്തു ത വിശേഷഗവേഷണമേഖലയെ ഇന്ത്യയാകെ വളര്‍ത്തിക്കൊണ്ടു വരാനുദ്ദേശിച്ചുള്ളതായിരുന്നു. അതുവളരെ ഗൗരവത്തോടെ ഏറ്റെ ടുത്തതിന്റെ ഫലമായി ഇന്നു രാജ്യത്ത് പ്രൊഫ.വിജയന്റെ ശിഷ്യ രും അവരുടെ ശിഷ്യരുമായി ഈ മേഖലയില്‍ അവഗാഹമുള്ള ഗവേ ഷകരുടെ പല സംഘങ്ങളുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലി പ്പോഴും പ്രവര്‍ത്തിച്ചുവരുന്ന ബാംഗ്ലൂ രിലെ ബൃഹദ്തന്മാത്രാക്രിസ്റ്റലോ ഗ്രാഫി പരീക്ഷണശാല വിശ്വ വിഖ്യാതമാണ്.
പ്രോട്ടീനുകളായ ലെക്ടിനു കളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ക്രിസ്റ്റലോഗ്രാഫിപരീക്ഷണം സുപ്ര ധാനമാണ്. മുഴയുമായി ബന്ധ പ്പെട്ട ടി-ആന്റി ജനിക ഡൈസാക്കറൈഡിനെ പ്രത്യേകമായി തിരിച്ചറിയുന്ന ടെട്രാമെറിക് നിലക്കടലലെക്ടിന്റെ ഡി നൊവോ ഘടനാ നിര്‍ണ്ണയം രാജ്യത്തെ ഘടനാജന്തു ശാസ്ത്രഗവേഷണചരിത്രത്തിലെ ഒരുസുപ്രധാന നാഴികക്കല്ലാണ്. അതു ഏറെ ലോകശ്രദ്ധ പിടിച്ചു പറ്റിയ പഠനവുമാകുന്നു. പ്രോട്ടീനു കളുടെ ഒളിഗോമറൈസേഷന്‍ സംബന്ധിച്ച ധാര ണകളെ അതു തിരുത്തിക്കുറിച്ചു. പ്രൊഫ.വിജയനും കൂട്ടരും വിശക ലനം ചെയ്ത ഈ ഘടനയും ചിറ കുള്ള ബീന്‍സ് ലെക്ടിനുകളും കാണിക്കുന്നത് ഒരേ ലഗും ലെക്ടിന്‍ കുടുംബത്തിലെ പ്രോട്ടീനുകളുടെ ടെര്‍ഷ്യറിഘടനയിലെ (ലേൃശേമൃ്യ േെൃൗരൗേൃല) ചെറിയ വ്യതിയാനങ്ങ ളാണ് അവയുടെ ഒളിഗോമറൈസേ ഷനിലെ വലിയ വ്യതിയാനങ്ങളി ലേക്കുനയിക്കുന്നതെന്നാണ്. നില ക്കടല ലെക്ടിന്റെ പല അന്നജ സംയുക്തങ്ങളുടെ എക്‌സ്-റേ വഴി യുള്ള വിശകലനം പ്രോട്ടീനുകളും ചെറിയ തന്മാത്രകളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തില്‍ ജലകണി കയ്ക്കുള്ള പ്രാധാന്യം എടുത്തു കാണിച്ചു. അതുപോലെ അദ്ദേ ഹത്തിന്റെ പരീക്ഷണശാലയില്‍ വച്ചു നടത്തിയ രണ്ടു ചക്കക്കുരു ലെക്ടിനുകളിലൊന്നായ ജാക്ക ലിന്റെ ഡി നൊവോ ഘടനാനിര്‍ണ യം നാലുതരം ബീറ്റാപാളികൊണ്ടു നിര്‍മിക്കപ്പെട്ട മൂന്നുമടക്കുള്ള ഒരു പുതിയ ലെക്ടിന്റെ തിരിച്ചറി യലിനുവഴിവച്ചു. ഇതും ടി-ആന്റി ജനെ പ്രത്യേകമായി തിരിച്ചറിയുന്ന തുതന്നെ. പരാവര്‍ത്തനത്തിനുശേ ഷമുള്ള മാറ്റംവഴി (ുീേെൃേമിഹെമശേീിമഹ ാീറശളശരമശേീി) സവിശേഷത സൃഷ്ടിക്കുന്ന ഒരുപുതിയ അന്നജ സ്ഥാനം ഈ ഘടന ദൃശ്യമാക്കി. അതാണ് അറിയപ്പെട്ടേടത്തോളം ആദ്യത്തെ ഉദാഹരണം. മാത്രമല്ല, ചക്കക്കുരുവിലെ രണ്ടാമത്തെ ലെക്ടിനായ ആര്‍ട്ടോകാര്‍പ്പസിന്റെ രാസപരവും അന്നജപരവുമായ ഗുണങ്ങളൊക്കെ വേറെയാണെ ങ്കിലും ജാക്കലിനുമായി അതിന് ജനിതകബന്ധമുണ്ടെന്ന കാര്യവും പ്രൊഫ.വിജയന്റെ ഗവേഷണ സംഘം തെളിയിക്കുകയുണ്ടായി. രണ്ടുലെക്ടിനുകളുടെയും സംയോജകസ്ഥാനം വളരെ വ്യക്ത മായിത്തന്നെ ചിത്രീകരിക്കുകയു ണ്ടായി. മാത്രമല്ല ഇവയിലെ ചുരുളി നുള്ള (ഹീീു) നീളക്കൂടുതലിന്റെ രഹസ്യം ഒളിഗോസാക്കറൈഡു കളുടെ സവിശേഷത സൃഷ്ടിക്കു ന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാ ണെന്നും കണ്ടെത്തി. അദ്ദേഹത്തി ന്റെ സംഘം വിശകലനം ചെയ്ത മറ്റൊരു ലെക്ടിനാണ് ഗാര്‍ലിക്ക് ലെക്ടിന്‍. ഈ ലെക്ടിനും ടെട്രാമെ റികഹിമബിന്ദുലെക്ടിനും തമ്മിലു ള്ള താരതമ്യം ഒളിഗോമറൈസേഷ നിലൂടെ എങ്ങനെ അന്നജസവിശേ ഷത സൃഷ്ടിക്കപ്പെടുന്നുവെന്നു കാണിച്ചു. പിന്നെ അദ്ദേഹത്തിന്റെ സംഘം പഠനവിധേയമാക്കിയത് പട വലത്തിന്റെയും വാഴപ്പഴത്തിന്റെയും ലെക്ടിനുകളെയാണ്. ലെക്ടി നുകളെപ്പറ്റിയുള്ള പഠനം ജനിതക ഗവേഷണത്തിലേക്കുതന്നെ സുപ്ര ധാന ഉള്‍ക്കാഴ്ച പകരുന്നതാണെ ന്നു നിരീക്ഷിക്കപ്പെടുന്നു. ഇപ്പോഴ ദ്ദേഹത്തിന്റെ സംഘം മൈക്കോബാ ക്ടീരിയയുടെ ലെക്ടിനുകളെപ്പറ്റി നടത്തുന്ന പഠനം ആതിഥേയരോ ഗാണുക്കളുടെ ഇടപെടലുകളു മായുള്ള ബന്ധത്തെക്കുറിച്ച് വില പ്പെട്ട അറിവുപകരുമെന്ന് പ്രതീക്ഷി ക്കപ്പെടുന്നു.
അതുപോലെ മറ്റൊരു ക്രിസ്റ്റ ലോഗ്രാഫി പ്രോജക്ടുവഴി അദ്ദേ ഹം പഠനവിധേയമാക്കിയതു ജലമു പയോഗിച്ചുള്ള പരിവര്‍ത്തനത്തി ലൂടെ പ്രോട്ടീനുകളുടെ ഹൈഡ്രേ ഷന്റെ വ്യതിരിക്തതയും ഘടനയും പ്രത്യാഘാതങ്ങളുമാണ്. അതു ഹൈഡ്രേഷനിലെ ബന്ധം, തന്മാ ത്രാ വഴക്കം, എന്‍സൈം പ്രവര്‍ത്ത നം തുടങ്ങിയവയെക്കുറിച്ച് പല പുതിയ അറിവുകളും ഉള്‍ക്കാഴ്ച കളും നല്‍കുന്നു. അടുത്തിടെ ഹീമോഗ്ലോബിനിലുണ്ടാവുന്ന അഴഞ്ഞതും പിരിമുറുക്കമുള്ളതു മായ അവസ്ഥാഭേദങ്ങളെപ്പറ്റി അദ്ദേ ഹത്തിന്റെ പഠനം പുതിയ ഉള്‍ക്കാഴ് ച്ചകള്‍ പ്രദാനം ചെയ്തു. അതു മറ്റുചില സുപ്രധാന ജൈവ രസ തന്ത്രപ്രക്രിയകളിലേക്കും വെളിച്ചം വീശി.
ഈയിടെ രോഗാണുഘടനാ ജന്തുശാസ്ത്രസംബന്ധമായി വലിയ ദേശീയ പ്രാധാന്യമുള്ള ഒരു ഗവേഷണപദ്ധതി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറുകയു ണ്ടായി. ക്ഷയരോഗാണുവിന്റെയും മറ്റു രോഗാണുക്കളുടെയും പ്രോട്ടീ നുകളെപ്പറ്റിയും അവയുടെ ഒളി ഗോമറൈസേഷനെപ്പറ്റിയുമുള്ള അദ്ദേഹത്തിന്റെ ഘടനാപരമായ പഠനം വിഖ്യാതമാണ്. അദ്ദേഹ ത്തിന്റെ ഗവേഷണസംഘം ഡിഎന്‍ എ ഘടനയിലെ കേടുപാടുകള്‍ തീര്‍ക്കുന്ന പ്രോട്ടീനുകളെ പറ്റി പഠി ച്ചിട്ടുണ്ട്. ഈ ഗവേഷണം പ്രോട്ടീനു കളുടെ തന്മാത്രാതലചലനത്തെ ക്കുറിച്ചും അതിന്റെ സൂചനക ളെക്കുറിച്ചും വലിയ ഉള്‍ക്കാഴ്ച പകരുന്നുണ്ട്. ഔഷധവികസന ത്തിലേക്കു നയിക്കുന്ന ചില തന്മാത്രാഘടനാ ഗവേഷണങ്ങള്‍ അദ്ദേഹത്തിന്റെ പഠനസംഘം മുമ്പോട്ടുകൊണ്ടുപോയിക്കൊണ്ടി രിക്കുന്നു.
അദ്ദേഹം ഏഴുവര്‍ഷത്തിലധി കം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ സ്ട്രക്ചറല്‍ ബയോ ളജിയുടെ വിഖ്യാതകേന്ദ്രമായ മോളിക്കുലാര്‍ബയോഫിസിക്‌സ് യൂണിറ്റിന്റെ ചെയര്‍മാനായിരുന്നു. പിന്നീടൊരേഴുവര്‍ഷം അദ്ദേഹം അഞ്ചുഡിപ്പാര്‍ട്ടുമെന്റുകളും അറു പതോളം അധ്യാപകരും ഇരുനൂറ്റമ്പ തോളം ഗവേഷണവിദ്യാര്‍ഥി കളുമുള്ള ബയോളജി ഡിവിഷന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍ സിന്റെ അസോസിയേറ്റ് ഡയറ ക്ടറായും അദ്ദേഹം സേവനമനു ഷ്ഠിച്ചിരുന്നു. സര്‍വീസില്‍ നിന്നു വിരമിച്ചതിനുശേഷം അവിടെ ബയോടെക്‌നോളജിയുടെ വിശിഷ്ട ഹോണററി പ്രൊഫസറായും ഹോ മിഭാഭ പ്രൊഫസറായും പ്രവര്‍ ത്തിച്ചു. ദേശീയ സയന്‍സ് അക്കാ ദമി ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ പേരിലേര്‍പ്പെടുത്തിയ വിശിഷ്ട പ്രൊഫസറുടെ ചെയറിലാണി പ്പോഴദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടി രിക്കുന്നത്.
മാക്രോമോളിക്കുലര്‍ ക്രിസ്റ്റ ലോഗ്രാഫിയില്‍ ഇന്ത്യയെ ലോക നിലവാരവുമായി കിടപിടിക്കുന്ന തലത്തിലേക്ക് വളര്‍ത്തിയെടുത്തത് പ്രൊഫ.വിജയനാണ്. കൂടാതെ അദ്ദേഹം കഡജഅആ ദേശീയ സമിതി അധ്യക്ഷനായും ദേശീയ ബയോ ഫിസിക്കല്‍ സൊസൈറ്റി അധ്യക്ഷ നായും പ്രവര്‍ത്തിക്കുന്ന കാലത്ത് ഇന്ത്യയിലെ ബയോഫിസിസി സ്റ്റുകളെ ഒരേകീകൃത ഗവേഷകസ മൂഹമാക്കി സംഘടിപ്പിക്കുകയു ണ്ടായി. അദ്ദേഹം ദേശീയക്രിസ്റ്റ ലോഗ്രാഫിക് അസോസിയേഷന്റെ സ്ഥാപകപ്രസിഡന്റാണ്. ഏഷ്യയി ലെ ക്രിസ്റ്റലോഗ്രാഫിക് അസോസി യേഷന്റെ പ്രസിഡന്റുമായിരുന്നു. ദേശീയ സയന്‍സ് അക്കാദമി പ്രസിഡന്റായും അദ്ദേഹം പ്രവര്‍ ത്തിച്ചിട്ടുണ്ട്. സ്വാഭാവികമായും ലോകമെങ്ങും വിവിധ സംഘടനക ളിലായി അദ്ദേഹത്തിന്റ ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട നിരവധി സമിതികളിലും സമ്മേളനങ്ങളിലും അംഗമായും അധ്യക്ഷനായും അദ്ദേ ഹം ക്ഷണിക്കപ്പെടുകയും ആദരിക്ക പ്പെടുകയും ചെയ്തിട്ടുണ്ട്. വിശ്വ വിഖ്യാത ഗവേഷണജേര്‍ണലുകളി ലദ്ദേഹം സ്വന്തം പരീക്ഷണഫല ങ്ങളെപ്പറ്റിയുള്ള ധാരാളം പ്രബന്ധ ങ്ങളെഴുതി പ്രസിദ്ധപ്പെടുത്തിയി ട്ടുണ്ട്. ഒരു ലോകപ്രശസ്ത ശാസ്ത്രജ്ഞനെന്ന നിലയില്‍ അദ്ദേഹം ഇന്നും സദാ കര്‍മനിരത നാണ്.
സ്വന്തം സ്ഥാപനത്തിലും രാജ്യ ത്തും ഇങ്ങനെ അപൂര്‍വമായൊരു വിശേഷാവഗാഹമേഖല പടുത്തു യര്‍ത്തി ശിഷ്യസമൂഹത്തെ സൃഷ്ടി ച്ച് ഗവേഷണരംഗത്ത് മൗലിക സംഭാവന നല്‍കി ലോകമെങ്ങും ആദരിക്കപ്പെട്ട പ്രൊഫ.വിജയനെ പ്പോലെ മലയാളിയായ വേറെ ശാ സ്ത്രജ്ഞരധികമില്ല. വിദ്യാര്‍ഥി യായിരിക്കെ കമ്യൂണിസ്റ്റ് വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സംഘാടന ത്തിലും പിന്നീട് ശാസ്ത്രജ്ഞനായിരിക്കെ ശാസ്ത്രമേഖലയിലെ സംഘാടനത്തിലും അത്ഭുതാവഹമായ മികവുകാട്ടിയ പ്രൊഫ.വിജയ നൊരു അപൂര്‍വമാതൃകയാണ്. ഉയര്‍ന്ന സാമൂഹ്യബോധവും നിതാ ന്തരാഷ്ട്രീയജാഗ്രതയുമുള്ള പ്രതിജ്ഞാബദ്ധനായ ഈ കമ്യൂ ണിസ്റ്റ് മനുഷ്യസ്‌നേഹിയുടെ അനുഭവജീവിതം ഇന്നത്തെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും വിമര്‍ശകബുദ്ധി കൈവിടാത്ത പൗരാവ ലിക്കും ഒരുപോലെ വഴികാട്ടിയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ