2016, ജൂൺ 14, ചൊവ്വാഴ്ച

വിജ്ഞാന വിരോധികള്‍ക്തികള്‍ക്കെതിരെ ജാഗ്രത

ജനാധിപത്യത്തെ വികസ്വരമാ ക്കുന്ന പൊതുമണ്ഡലത്തിന്റെ സ ങ്കോചം ദൃശ്യമാക്കുന്നതാണ് 2016ലെ കേരളനിയമസഭ തെരഞ്ഞെടുപ്പു ഫലം. വര്‍ഗീയഫാസിസ്റ്റ് രാഷ്ട്രീയമുന്നണിക്കുണ്ടായ വളര്‍ച്ച ആകെ വോട്ടിന്റെ പത്തുശതമാനം കവിഞ്ഞു.
ഭാവികേരളത്തെ നിര്‍മിക്കാനുള്ള ഏതൊരാലോചനയിലും ഇക്കാര്യം അവഗണിച്ചുമുന്നോട്ടു പോകാനാവില്ല. മതനിരപേക്ഷവോട്ടുകളുടെ ഭിന്നിപ്പില്‍നിന്നാണ് കേന്ദ്രത്തില്‍ ഫാസിസ്റ്റുസര്‍ക്കാര്‍ 2014ല്‍ അധികകാരത്തില്‍ വന്നത്. 31%  വോട്ടിന്റെ കരുത്തില്‍ 69% ജനങ്ങളെയടക്കം 'സംസ്‌കാരം' പഠിപ്പിക്കുകയാണ്  ഹിന്ദുത്വശക്തികള്‍.  വര്‍ഗീയ ഫാസിസത്തിന്റെ പ്രച്ഛന്നരൂപങ്ങ ള്‍ക്ക് പൊതുജന സ്വീകാര്യത കേരള ത്തില്‍ കൂടിവരികയാണ്. 'രക്തം കൊണ്ട് ചിന്തിക്കാന്‍' ജനങ്ങളെ പ്രേരിപ്പിക്കുന്ന ഹിറ്റ്‌ലറുടെ പ്രത്യയ ശാസ്ത്രധാരയ്ക്ക്  വേരോട്ടമുണ്ടാ കുന്നു എന്ന വസ്തുത ജനാധിപത്യ ചിന്താഗതിക്കാരെ ഇരുത്തിച്ചിന്തിപ്പി ക്കേണ്ടതല്ലേ?
വര്‍ഗീയതയുടെ പേരിലുള്ള ന്യൂനപക്ഷ-ഭൂരിപക്ഷവേര്‍തിരിവിന് സമകാലകേരളത്തില്‍ വലിയ പ്രസ ക്തിയൊന്നുമില്ല. അത്തരം വാദഗതികള്‍ ഹിന്ദുത്വശക്തികള്‍ക്കുള്ള  ഇന്ധനമായിത്തീരുകയേയുള്ളൂ. ഇടതു-വലതു രാഷ്ട്രീയകക്ഷികള്‍ ന്യൂനപക്ഷപ്രീണനം നടത്തുന്നു വെന്ന കാവിരാഷ്ട്രീയക്കാരുടെ വിമര്‍ശനം അര്‍ധസത്യംപോലെ ഒന്നായിത്തീരുമ്പോള്‍ ഭൂരിപക്ഷ വര്‍ഗീയരാഷ്ട്രീയപ്രവണതകള്‍ക്ക് കാറ്റുപിടിക്കുന്നു.
ന്യൂനപക്ഷങ്ങള്‍ അധികാരരാഷ് ട്രീയത്തില്‍ നടത്തുന്ന സംഘടിത മായ ഇടപെടലുകള്‍ ഭൂരിപക്ഷ സമുദായങ്ങളില്‍ ചില വേവലാതി കള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഹൈന്ദവസമൂ ഹത്തിന് ലഭിക്കേണ്ട പൊതുനീതി ന്യൂനപക്ഷങ്ങള്‍ കവരുന്നുണ്ടെന്ന ചിന്ത പുരോഗമനരാഷ്ട്രീയപ്രസ്ഥാ നങ്ങളുടെ വക്താക്കളില്‍പോലും അല്‍പാല്‍പം കണ്ടുവരുന്നു. ദളിത്- പിന്നാക്കസമുദായങ്ങളെ മുന്നണി യില്‍ കൊണ്ടുവരാനുള്ള വൈഭവവും കേന്ദ്രസര്‍ക്കാരിന്റെ ഭരണരാഷ്ട്രീയ സമ്മര്‍ദ്ദവും ചേര്‍ന്നപ്പോള്‍ സംഘപ രിവാറിന് വേരോട്ടമുള്ള മണ്ണായി അതിവേഗം ഇവിടം മാറുന്നുണ്ട്. കേരളസമൂഹത്തിലെ വൈകല്യ ങ്ങളെ ഉയര്‍ത്തിപ്പിടിച്ച് അതിന്റെ കാരണം ന്യൂനപക്ഷരാഷ്ട്രീയമാ ണെന്ന് വരുത്തിത്തീര്‍ക്കാന്‍ നിരന്തര മായി നടത്തിയ ശ്രമങ്ങളിലൂടെ ചില നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് കഴി ഞ്ഞു. ഇത് ആസന്നമായ ആപത്തി നെക്കുറിച്ച് തിരിച്ചറിയാനുള്ള വിവേകം പ്രദാനം ചെയ്യുന്നുണ്ട്.
മതരാഷ്ട്രീയത്തിലൂടെയാണ് ഫാസിസത്തിന് വളക്കൂറുള്ള മണ്ണ് ഒരുങ്ങുന്നത്. പൊടുന്നനെ രൂപപ്പെട്ട ഒരു അവസ്ഥയല്ലിത്. യഥാര്‍ഥ ഈശ്വരവിശ്വാസികളുടെ ആവശ്യ വുമല്ല മതരാഷ്ട്രീയം; മതവിശ്വാസി കളുടെയും ആവശ്യമല്ലിത്. ആത്മീയ ജീവിതത്തിന്റെ സാക്ഷാത്കാരവു മല്ല. സാമൂഹികനീതിയിലധിഷ്ഠിത മായ പരിഗണനകള്‍ മറികടന്ന്, നിക്ഷിപ്തതാല്‍പര്യങ്ങള്‍ നിര്‍വഹി ക്കുവാന്‍ സ്വാര്‍ഥമതികളായ വിശ്വാ സികളെ പ്രീണിപ്പിക്കുകയാണ് മതതീവ്രവാദരാഷ്ട്രീയം. ഫാസി സത്തിന് സ്വീകാര്യതയുള്ള മണ്ണൊ രുക്കുന്നത് വളരെ കൗശലപൂര്‍ണ മ യിട്ടാണിന്ന്.
പുത്തന്‍ മധ്യവര്‍ഗതാല്‍പര്യ ങ്ങളെയും അതിന്റെ പൊങ്ങച്ചങ്ങളെയും ഉപഭോഗാസക്തികളെയും കീഴടക്കാന്‍ ഫാസിസത്തിന്റെ കോ മളരൂപങ്ങള്‍ക്ക് കഴിയുന്നുണ്ട്. ഹിന്ദു മതത്തെ ഹിന്ദുത്വമായി സെമറ്റി സൈസ് ചെയ്യുകയാണ് ആര്‍.എസ്. എസ് ഇപ്പോള്‍. തീവ്രമായ മതവല്‍ ക്കരണം വര്‍ഗീയരാഷ്ട്രീയത്തിന്റെ മുന്നുപാധിയാണ്. അതിനാവശ്യ മായ വ്യവഹാരങ്ങള്‍ ഇവിടെ ശക്തി പ്പെട്ടുവരുന്നു. ഇടപെടലുകള്‍, ആശ യവിനിമയം, പ്രയോഗങ്ങള്‍ക്ക് നല്‍ കുന്ന അര്‍ഥനിവേദനം എന്നിവയൊ ക്കെയായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വ്യവഹാരമാതൃകകള്‍ തുടങ്ങിയവ ഫാസിസ്റ്റുകള്‍ സൃഷ്ടിക്കുന്നുണ്ട്. അതേപ്പറ്റി ഒരു വ്യാഴവട്ടക്കാലം മുമ്പേ ചരിത്രകാരനായ കെ.എന്‍. പണിക്കര്‍ പ്രസ്താവിച്ചിട്ടുണ്ട് : ''കേരളത്തിലെ പത്രങ്ങളെടുത്ത് പരിശോധിക്കുകയാണെങ്കില്‍ ഈ വ്യവഹാരരൂപീകരണം എങ്ങനെ യാണ് സംഭവിച്ചുകൊണ്ടി രിക്കുന്നത് എന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. ഈ വ്യവഹാരരൂപീകരണത്തിലൂടെ പ്രശ്‌നങ്ങളെ നോക്കിക്കാണുന്ന രീതികള്‍ അനുദിനം മാറിക്കൊണ്ടിരി ക്കുകയാണ്. നമ്മള്‍ ഉപയോഗിക്കുന്ന വാക്കുകളുടെ അര്‍ഥംപോലും മറ്റുള്ളവര്‍ പറഞ്ഞു തരുന്ന അര്‍ഥത്തിലാണ്. നിങ്ങള്‍ ക്ലാസ്സുമുറി യില്‍ പഠിച്ച അര്‍ഥമല്ല അത്. ഇന്ന് അര്‍ഥങ്ങള്‍ മാറിക്കൊണ്ടിരിക്കു കയാണ്. അതുകൊണ്ടുതന്നെ ഇന്ന് വര്‍ഗീയത എന്ന വാക്ക് ഉപയോഗി ക്കുമ്പോള്‍ അതൊരു മ്ലേച്ഛമായ വാക്കാണെന്ന് ആരും കരുതുന്നില്ല. നാളെ പക്ഷേ, ഫാസിസം എന്ന വാക്കിന് നമുക്ക് അറിയാത്തൊരു കാഴ്ചപ്പാടായിരിക്കുമുണ്ടാവുക എന്നുവരാം. ഇത് നമ്മുടെ മനസ്സു കളെ ഒരുതരം മൂടല്‍ മഞ്ഞിലേക്ക് കൊണ്ടുപോകുക യാണ്. കണ്ണുക ള്‍ക്കുമുന്നില്‍ ഒരു തിരശ്ശീല വീഴുക യാണ്. ഈ തിരശ്ശീല സൃഷ്ടിക്ക ലാണ് ഫാസിസത്തിന്റെ ഏറ്റവും വലിയ വിജയം. ഇതില്‍ പല ശക്തി കളും ഫാസിസത്തെ സഹായിക്കു ന്നുണ്ട്.'' കേരളത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നത് ഇതൊക്കെ തന്നെ യല്ലേ?
മതനിരപേക്ഷബുദ്ധിജീവികളെ കൊല്ലുകയോ ആക്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നു. സ്വതന്ത്രചിന്ത പങ്കുവെപ്പിനെയും സര്‍ഗാത്മകകൃതികളെയും ചരിത്രപാഠങ്ങളെയും ആക്രമിക്കുന്നു. പാഠപുസ്തകങ്ങളില്‍നിന്ന് നെഹ്‌റു അടക്കമുള്ള സെക്കുലറിസ്റ്റുകളെ പുറത്താക്കുന്നു. ഗാന്ധിജിയെയും അംബേദ്ക്കറെയും ഹിന്ദുത്വത്തോട് ഇണക്കി അവതരിപ്പിക്കുന്നു. പ്രകൃ തിക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് പ്രചരിപ്പിക്കുന്നതിനുതന്നെ അവര്‍ കോടികള്‍ ഒഴുക്കുന്നു. പണക്കൊഴു പ്പിന്റെ മേളയാക്കി തെരഞ്ഞെടുപ്പു കളെ മാറ്റുന്നു. ആദിവാസി രാഷ്ട്രീയ വും, പിന്നാക്ക സമുദായ രാഷ്ട്രീയ വും കൈകാര്യം ചെയ്യുന്നു എന്ന പ്രതീതി ഉണ്ടാക്കാന്‍ അവരില്‍ ചില രെ പ്രീണിപ്പിച്ച് കൂടെ നിര്‍ത്തുന്നു. ഫാസിസം എങ്ങനെ സ്വീകരിക്ക പ്പെടുന്നു എന്നതിന്റെ ദൃശ്യങ്ങള്‍ പെരുകുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ നാം ഇന്നനുഭ വിക്കുന്ന സാംസ്‌കാരികപിന്നോക്കാ വസ്ഥയെ ചെറുക്കാനുള്ള വിവിധ സമരരൂപങ്ങള്‍ ആവശ്യമാണ്. ഇക്കാ ര്യത്തില്‍ ജാഗ്രതക്കുറവുണ്ടായാല്‍ നഗ്നമായ ഫാസിസത്തിന്റെ വിഷ                  ലിപ്തവും കരാളവുമായ രൂപങ്ങ ള്‍ക്കുമുമ്പില്‍ നമ്മള്‍ നിന്നൊടു ങ്ങേണ്ടിവരും.
കേരള ശാസ്ത്രസാഹിത്യ പരിഷ ത്തിന്റെ 52-ാം വാര്‍ഷികസോവനീര്‍ - കേരളനവോത്ഥാനവും യുക്തിചിന്തയും എന്ന പുസ്തകം ജാതി-മതവല്‍ക്കരണത്തിന്റെ അപായങ്ങളെ തിരിച്ചറിഞ്ഞ് അതിനെ ചെറുക്കാനുള്ള ആശയസമരങ്ങള്‍ക്കുള്ള ഒരു ചെറിയ പ്രയോഗമായിരുന്നു. അതിന് ഒരുവര്‍ഷം മുമ്പേ ശാസ്ത്രാവബോധക്യാമ്പയിന്‍ ശക്തിപ്പെടുത്തുകയും അതിനുവേണ്ടി നാനാതരത്തിലുള്ള സാഹിത്യപ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ഫാസിസത്തിനെതിരെ നടത്തിയ എല്ലാ സമരസംഘടനാപ്രവര്‍ത്തനങ്ങളിലും പരിഷത്ത് ഒത്തുചേര്‍ന്ന് നിന്നിട്ടുണ്ട്. വിജ്ഞാനവ്യാപനത്തിനുള്ള പുസ്തകങ്ങളും, പ്രചാരണത്തിനുള്ള പുത്തന്‍മാതൃകകളും നിരന്തരം സൃഷ്ടിക്കുകയും ചെയ്യുന്നു.
വിജ്ഞാനവിരോധമാണ്, അയുക്തിക വികാരസംക്രമണമാണ്, ഫാസിസത്തിന്റെ അന്തര്‍ധാരകള്‍. ചരിത്രത്തോട് പുലര്‍ത്തുന്ന വസ്തുനിഷ്ഠസമീപനം, വിജ്ഞാനവ്യാപനം, സമത്വം, മാനവികത എന്നിവകളോട് അതെവിടെയും കടുത്ത വിരോധം പ്രകടിപ്പിക്കുന്നു. സമസ്തതലങ്ങളിലുമുള്ള ജ്ഞാനരൂപങ്ങള്‍ക്ക് സുഗമസഞ്ചാരം സാധ്യമാക്കിയപ്പോഴാണ് സാമൂഹികപുരോഗതിയുണ്ടായത്. വിജ്ഞാനത്തെ നിര്‍മിക്കുന്നതും സ്വരുക്കൂട്ടുന്നതും വിനിമയം ചെയ്യുന്നതും അതിനെ പ്രയോഗിക്കുന്നതും പുതിയ വിജ്ഞാനത്തിലേക്ക് വികസിപ്പിക്കുന്നതുമാണ് വികസനം സാധ്യമാക്കിയത്. എല്ലാവര്‍ക്കും ഒന്നുചേര്‍ന്ന് ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കലാണ് വികസനം. എല്ലാവരും തുല്യരാണ്. സഹോദരീസഹോദരന്മാരാണ്. സമസൃഷ്ടിസ്‌നേഹത്തിന്റെ സാര്‍വദേശീയതയാണ് വികസനം സാധ്യമാക്കേണ്ടത്. എന്നാല്‍ എല്ലാവര്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശത്തെ ഫാസിസം ഇല്ലായ്മ ചെയ്യുന്നു. പ്രകൃതിവിരുദ്ധവും സാമൂഹ്യവിരുദ്ധവും സംസ്‌കാരവിരുദ്ധവുമായ പ്രവണതകളാണ് വര്‍ഗീയഫാസിസം. നഗ്നമായ അധികാരദാഹത്തിന്റെ കപടാവരണമാണ് അതുയര്‍ത്തുന്ന 'സാംസ്‌കാരികദേശീയത'. അതിപ്രാകൃതമായ അധീശത്വത്തിന്റെ വഴികളാണ് ഫാസിസത്തിന്റെ രാജപാത. സംസ്‌കാരസംരക്ഷണത്തിന്റെ പേരില്‍ അത് തികച്ചും സംസ്‌കാരശൂന്യമായി പ്രവര്‍ത്തിക്കുന്നു. യുക്തി, പ്രബുദ്ധത, സാഹോദര്യം, സമസൃഷ്ടിസ്‌നേഹം, ധാര്‍മികത, ഉദാത്തത, വസ്തുനിഷ്ഠത, ആത്മനിഷ്ഠത, വൈവിധ്യം, അനുഭവം എന്നിവയോട് അത് യുദ്ധപ്രഖ്യാപനം നടത്തുന്നു. അതുകൊണ്ട് ശാസ്ത്രസാഹിത്യപ്രചാരണത്തിന്റെ മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. സര്‍ക്കാരും സാംസ്‌കാരിക           സംഘടനകളും രാഷ്ട്രീയപ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത്തായി ഇടപെട്ടേ മതിയാകൂ.
കേരളീയന്റെ സാമാന്യബോധത്തില്‍ കുടുംബം, ജാതി, മതം, പ്രാദേശികത, പാരമ്പര്യം, വര്‍ഗം എന്നിവയുടെ ഘടകങ്ങളുണ്ട്. സ്വത്വബോധത്തെ പ്രതികൂലമാക്കുന്ന പ്രവണതകളെ സ്വീകരിക്കാതെ, ക്രിയാത്മകമായി അവയെ സമീപിക്കാനും ജൈവികസ്രോതസ്സുകളാക്കി അവയെ മാറ്റാനും പൊതുജനവിദ്യാഭ്യാസപരിപാടി ആവശ്യമാണ്. ജനാധിപത്യസംവിധാനങ്ങളും സാമൂഹികസംഘടനകളും അതി               നാവശ്യമായ കര്‍മപരിപാടിയുണ്ടാക്കണം. പുതിയൊരു പൗരബോധന പരിപാടിതന്നെ.
മതാത്മകജീവിതത്തെയും ആത്മീയവൃത്തികളെയും വികലമാക്കുന്നതാണ് വര്‍ഗീയത. നൈതികമായ പൊതുമാനവികതയുടെ തലത്തിലേയ്ക്ക് മതജീവിതത്തെ ഉയര്‍ ത്തുന്നതിനുള്ള കര്‍മപരിപാടികളുണ്ടാക്കണം. ഓരോരുത്തരിലും മത                       ഭ്രാന്തിനെ ഉല്‍പാദിപ്പിച്ച്, അവരെ സങ്കുചിതരും സംഗരസജ്ജരുമായ  മതാനുയായികളാക്കിമാറ്റുകയാണ് വര്‍ഗീയഫാസിസ്റ്റുകള്‍ ചെയ്യുന്നത്. അവര്‍, ദാര്‍ശനികമതത്തെ ഉന്മൂലനംചെയ്ത് ആത്മാവില്‍ ദരിദ്രരായ വിശ്വാസി സമൂഹത്തെ സൃഷ്ടിച്ച് അധികാരദാഹികളാക്കി  മാറ്റുന്നു. അനയായികളെ ആശ്രിതവത്സലരാക്കി അധീശ്വരപൂജ ചെയ്യിക്കുന്നു.  ബാല്‍ താക്കറെയുടെ പ്രവര്‍ത്തന രീതി ഓര്‍ക്കുക. ഗോഡ്‌സെയുടെ പ്രതിമയും  ക്ഷേത്രവുമുണ്ടാക്കി പൂജിക്കുന്നു. മോഡിയെ കാലുതൊട്ട് വന്ദിക്കുന്ന ചീഫ് സെക്രട്ടറിയുടെയും മറ്റും ദൃശ്യങ്ങള്‍ അതിനെല്ലാം സാക്ഷിയായി നമ്മുടെ മുമ്പിലുണ്ട്. ദൈവതുല്യരായി വിലസുന്നവര്‍ക്ക്, ഭരണഘടന അവരുണ്ടാക്കിയതാണെങ്കില്‍പോലും അനുസരിക്കാനാവില്ല.
വര്‍ഗീയഫാസിസത്തിന്റെ വിഷലിപ്തതയെക്കുറിച്ച് ആലോചിക്കുമ്പോള്‍ 'തീയും നുണയും കുറച്ചുമതി' എന്ന ചൊല്ല് മനസ്സിലുണരേണ്ടതുണ്ട്. നുണ, അര്‍ധനുണ, കല്ലുവച്ചനുണ, പച്ചനുണ, പെരുംനുണ എന്നുതുടങ്ങി എത്ര തരത്തില്‍ നുണയെ രൂപാന്തരപ്പെടുത്താമോ അതെല്ലാമാണ് ഫാസിസ്റ്റുകളുടെ ആശയപ്രചാരണോപാധികള്‍. നട്ടാല്‍ മുളയ്ക്കാത്ത നുണകളെന്ന് സാമാന്യയുക്തിക്ക് തോന്നുന്നവപോലും ഫാസിസത്തിന്റെ ആയുധങ്ങളാണെന്ന് ചരിത്രാനുഭവങ്ങള്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് വസ്തുതകളെ നാനാവിധത്തില്‍ ജനങ്ങളിലെത്തിക്കുകയെന്നത് ശാസ്ത്രസാഹിത്യ  പ്രചാരണത്തിന്റെ ഭാഗമാണ്. വൈജ്ഞാനികസാഹിത്യനിര്‍മാണവും, സാംസ്‌കാരികപാഠശാലകളും കര്‍മപരിപാടിയാക്കണം. ഫാസിസ്റ്റു കള്‍ ഉല്‍പാദിപ്പിക്കുന്ന വിഷ ലിപ്തമായ ഭൂതകാലത്തിന്റെ മുന്‍വിധികളില്‍ നിന്ന് സമൂഹത്തെ മുന്നോട്ടുനയിക്കലാണ് ശാസ്ത്ര-സാംസ്‌കാരികപ്രവര്‍ത്തനങ്ങളുടെ കാതല്‍.                                  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668