2016, ജൂൺ 14, ചൊവ്വാഴ്ച

ശാസ്ത്രബോധനിര്‍മ്മിതിയില്‍ പ്രസിദ്ധീകരണങ്ങള്‍


ശാസ്ത്രബോധം ജനങ്ങളില്‍ ഉണ്ടാക്കുക എന്ന ബൃഹത്തായ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് ശാസ്ത്രസാഹിത്യപരിഷത്ത് രൂപീകരിച്ചത്. ശാസ്ത്രവിജ്ഞാനം ജനങ്ങളുടെ ഭാഷയില്‍ കൈകാര്യം ചെയ്തുകൊണ്ട് ശാസ്ത്രബോധവും ശാസ്ത്രവീക്ഷണവും വളര്‍ത്തുക എന്നതായിരുന്നു ശാസ്ത്രസാഹിത്യരചനയുടെ തന്നെ പൊതുലക്ഷ്യം. അതിന് ഒരു സംഘശക്തി അനിവാര്യമായ ഒരു കാലമായിരുന്നു അന്ന്. ഇതില്‍ പരിഷത്ത് വിജയിച്ചുവോ? ഇന്നത്തെ അവസ്ഥയെന്താണ്? പരിശോധിക്കേണ്ട ഗൗരവതരമായ വിഷയമാണിത്.
വിജ്ഞാനം മലയാളത്തില്‍ കൈകാര്യം ചെയ്യുക എന്നത് ശ്രമകരമായ കാര്യമായിരുന്നു. പദാവലിയുടെ ദാരിദ്ര്യം, വിജ്ഞാനത്തെ കുത്തകയാക്കിവെച്ചിരിക്കുന്ന വരേണ്യവിഭാഗത്തിന്റെ എതിര്‍പ്പും വിപ്രതിപത്തിയും, മുന്‍കാലങ്ങളില്‍ സംസ്‌കൃതത്തോടെന്നപോലെ  ഇംഗ്ലീഷിനോടുമുള്ള അമിതവിധേയത്വം, ബഹുജനങ്ങളുടെ സംവേദനശീലം തുടങ്ങി ഒട്ടനവധി പ്രതിബന്ധങ്ങളെ പരിഷത്തിന് വിജയകരമായി നേരിടാനായി. ഒരു ശാസ്ത്രലേഖനംപോലും പ്രസിദ്ധീകരിക്കാന്‍ വിമുഖതകാണിച്ചിരുന്ന മാധ്യമലോകം പരിഷത്തിന്റെ സംഘബോധത്തിന് മുമ്പില്‍ ഒരു വലിയ പരിധിവരെ വഴങ്ങി. ആനുകാലികങ്ങളില്‍ ശാസ്ത്രലേഖനങ്ങള്‍ വന്നുതടുങ്ങിയത് ഒരു വലിയ മുന്നേറ്റംതന്നെയായിരുന്നു. അതിലും തൃപ്തി പോരാതെയാണ് 50 വര്‍ഷം മുമ്പേ ശാസ്ത്രഗതിയെന്ന ആനുകാലികം പ്രസിദ്ധീകരിച്ചു തുടങ്ങിയത്. അത് ക്രമേണ ദ്വൈമാസികയായും മാസികയായും വളര്‍ത്താനും പ്രചരണം അഞ്ഞൂറ്, ആയിരം കോപ്പികള്‍ എന്നത് പതിനായിരത്തിലധികമായി ഉയര്‍ത്താനും കഴിഞ്ഞു. ശാസ്ത്രഗതിക്ക് കൈകാര്യം ചെയ്യാ ന്‍ കഴിയാത്ത കൊച്ചുകുട്ടികളുടെ ലോകത്ത് കയറിച്ചെല്ലാന്‍ യുറീക്ക, ശാസ്ത്രകേരളം തുടങ്ങിയ ആനുകാലികങ്ങള്‍ ആരംഭിച്ചതും പിന്നീട് ഇക്കാലമത്രയും മുടങ്ങാതെ പ്രസിദ്ധീകരിച്ചുപോന്നതും ശാസ്ത്രപ്രചരണരംഗത്ത് പരിഷത്തിന് അഭിമാനിക്കാവുന്ന കാര്യങ്ങളാണ്. ഒരു കാലത്ത് യുറീക്ക് 75000 വരെയും ശാസ്ത്രകേരളം 20000 വരെയും പ്രചരിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. ഇന്ന് ആ രംഗത്തുള്ള വിജയം അത്രയൊന്നും അഭിമാനിക്കാന്‍ കഴിയുന്നതല്ല. ഗ്രാമശാസ്ത്രം, കുട്ടികളുടെ ചുമര്‍മാസി ക എന്നിവ തുടങ്ങിയതുപോലെത ന്നെ അവസാനിക്കുകയും ഉണ്ടായി.
വീണ്ടും ഒരു പതിറ്റാണ്ടോളം കഴിഞ്ഞാണ് ആനുകാലികങ്ങളില്‍നിന്ന് പുസ്തകപ്രസിദ്ധീകരണ രംഗത്തേക്ക് പരിഷത്തിന്റെ ശാസ്ത്രബോധപ്രചാരണ പ്രവര്‍ത്തനം വ്യാപിച്ചത്. ഇത് മറ്റൊരു വലിയകാല്‍വെപ്പായിരുന്നു. കുട്ടികള്‍ക്കുവേണ്ടിയുളള പുസ്തകങ്ങളിലായിരുന്നു ആദ്യകാലത്ത് ഊന്നല്‍. നൂറോളം കൊച്ചു പുസ്തകങ്ങള്‍ പ്രത്യേകരീതിയില്‍ ആസൂത്രണം ചെയ്ത് നിര്‍മിച്ച സയന്‍സ് ക്രീം  വലിയ വിജയമായിരുന്നു. നിരവധി പതിപ്പുകളും പതിനായിരക്കണക്കിന് കോപ്പികളും പ്രചരിപ്പിച്ചുകൊണ്ട് വലിയ മുന്നേറ്റം തന്നെ സൃഷ്ടിക്കാന്‍ അതിന് കഴിഞ്ഞു. യുറീക്കയും സയന്‍സ് ക്രീമും ഒക്കെ വായിച്ചാണ് ഞാന്‍ വളര്‍ന്നത്, അങ്ങനെയാണ് ഞാന്‍ ഡോക്ടറായത്, എഞ്ചിനീയര്‍ ആയത്, ഐ.എ.എസ് നേടിയത്, ശാസ്ത്രജ്ഞനായത്, ശാസ്ത്രബോധമുള്‍ക്കൊണ്ട സാമൂഹ്യപ്രവര്‍ത്തകനായത് എന്ന് നിരവധിപേര്‍ പലപ്പോഴായി പറയുന്നത് നാം കേട്ടതാണ്. ഈയ്യിടെ ഗുരുത്വതരംഗ പരീക്ഷണത്തില്‍ വ്യാപൃതനായ അജിത് പരമേശ്വരന്‍ പൊതുവേദിയില്‍ അങ്ങനെ പറയുകയുണ്ടായി. ശാസ്ത്രകൗതുകം, എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്? തുടങ്ങിയ വിജ്ഞാനപ്രദവും ജിജ്ഞാസാപ്രേരകവുമായ നമ്മുടെ പുസ്തകങ്ങളും നമ്മുടെ സമൂഹത്തിലെ ശാസ്ത്രബോധവികസനത്തിന് നല്‍കിയ സേവനം ചെറുതൊന്നുമല്ല. ഒന്നരലക്ഷത്തോളം കോപ്പികള്‍ പ്രചരിച്ച, ഇന്നും കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ വാങ്ങാന്‍ കൊതിക്കുന്ന വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകവും സമൂഹത്തില്‍ സൃഷ്ടിച്ചിട്ടുള്ള ശാസ്ത്രീയമായ ഉണര്‍വ് ചെറുതൊന്നുമല്ല. ഒരു പക്ഷേ മലയാളത്തിലെ പുസ്തകപ്രസാധനരംഗത്ത് അതൊരു സര്‍വകാല റെക്കോര്‍ഡാണ്. യുറീക്ക പുസ്തകമാല (10 പുസ്തകങ്ങള്‍), ശാസ്ത്രകേരളം പരമ്പര (10 പുസ്തകങ്ങള്‍), അക്ഷരപ്പൂമഴ (10 പുസ്തകങ്ങള്‍), വിജ്ഞാനപ്പൂമഴ (23 പുസ്തകങ്ങള്‍), വിജ്ഞാനരാജി (10 പുസ്തകങ്ങള്‍) തുടങ്ങിയ പുസ്തക ക്കൂട്ടങ്ങളും ബ്രഹ്മാണ്ഡത്തിന്റെ കഥ, മാഷോട് ചോദിക്കാം, ഗണിതകൗതുകം, പ്രപഞ്ചത്തിന്റെ താക്കോല്‍, ജെ.ഡി. ബര്‍ണലിന്റെ നാല് വാള്യങ്ങളിലായുള്ള ശാസ്ത്രം ചരിത്രത്തില്‍, പ്രകൃതിയുടെ താക്കോല്‍, ജോതിഷവും ജ്യോതിശ്ശാസ്ത്രവും, ശാസ്ത്രവും കപടശാസ്ത്രവും, ശാസ്ത്രം സമരായുധമാകുമ്പോള്‍ തുടങ്ങി ആയിരത്തോളം ശാസ്ത്രപുസ്തകങ്ങള്‍ കേരളത്തിന്റെ സാമൂ ഹ്യമനസ്സില്‍ ചെറുതല്ലാത്ത ഓളങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും വായനക്കാരായ പൊതുസമൂഹത്തിലും ശാസ്ത്ര ത്തിന്റെ രീതിയും ശാസ്ത്രവിജ്ഞാനം എങ്ങനെയാണ് രൂപപ്പെട്ടുവരുന്നത് എന്ന ശാസ്ത്രത്തിന്റെ പ്രക്രിയയും അവരില്‍ സൃഷ്ടിക്കാന്‍ ഈ പുസ്തകങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ലഘുലേഖകള്‍, കൈപ്പുസ്തകങ്ങള്‍, പഠനറിപ്പോര്‍ട്ടുകള്‍ കലാജാഥാ പുസ്തകങ്ങള്‍ എന്നിവയൊക്കെയായി ധാരാളം വേറെയും. കേരളത്തില്‍ ഉയര്‍ന്ന പാരിസ്ഥിതികാവബോധം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നിലും പരിഷത്തിന്റെ പുസ്തകങ്ങളും ആനുകാലികങ്ങളും ലഘുലേഖകളുമൊക്കെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ന് മൂന്ന് കോടിയോളം മുഖവില വരുന്ന ശാസ്ത്രപുസ്തകങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് പരിഷത്ത് ആ രംഗത്ത് വളരെ മുന്‍പന്തിയിലാണ്.
ഇതൊക്കെയാണെങ്കിലും ഇന്ന് കേരളത്തിന്റെ സാമൂഹ്യരംഗത്തെ ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടേയും അവസ്ഥ നമ്മെ ആരേയും സന്തോഷിപ്പിക്കുന്നതല്ല. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആള്‍ദൈവങ്ങളും മദ്യവും മയക്കുമരുന്നും സ്ത്രീപീഡനവും പ്രകൃതിനാശവും ഉപഭോഗപരതയും ജീവിതശൈലീരോഗങ്ങളും എല്ലാം ഇവിടെ പെരുകിവരുന്നു. ഇത് നമ്മുടെ സാമൂഹ്യമണ്ഡലത്തില്‍ സൃഷ്ടിക്കുന്ന അസ്വസ്ഥത ചെറുതൊന്നുമല്ല. ഒരു കാര്യം നാം മനസ്സിലാക്കുന്നു, പരിഷത്തിന് വളര്‍ത്താന്‍ കഴിയുന്ന ശാസ്ത്രബോധത്തിന്റെ പത്തോ അതിലേറെയോ ഇരട്ടിവേഗതയില്‍ അശാസ്ത്രീയതകളും അന്ധവിശ്വാസങ്ങളും യുക്തിരാഹിത്യവും ഇവിടെ വളരുന്നു അഥവാ വളര്‍ത്തുന്നുണ്ട് എന്നുവേണം അനുമാനിക്കാന്‍. അത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലായി നമ്മുടെ സാമ്പത്തിക-സാമൂഹ്യ-സാംസ്‌കാരികരംഗത്ത് അധിനിവേശം നടത്തുന്ന പുത്തന്‍ പ്രവണതകളുടെ അനന്തരഫലമാണ്. ആ പുതിയ പ്രതിലോമശക്തികളെ തളര്‍ത്താനും സമൂഹത്തിലെ ശാസ്ത്രബോധം വളര്‍ത്താനും പരിഷത്തിന്റെ ഇന്നത്തെ തരത്തിലുള്ള ഇടപെടല്‍ പോര എന്നാണിതനര്‍ത്ഥം. ശാസ്ത്രപുസ്തകങ്ങളുടെ പ്രസിദ്ധീകരണരംഗത്തും പ്രചരണരംഗത്തും അവയെ ജനങ്ങള്‍ക്ക് സ്വീകാര്യമാക്കുന്നതിനും ഉള്ള പുതിയ ശൈലിയും പ്രവര്‍ത്തനങ്ങളും ആവിഷ്‌കരിക്കേണ്ടതുണ്ട്. ഇന്നത്തേതിന്റെ പത്തിരട്ടി പ്രവര്‍ ത്തനം! അതാണ് പരിഷത്തിന്റെ മുന്നിലുള്ള വെല്ലുവിളി.    

പ്രഫ. കെ. ശ്രീധരന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668