മാനവചരിത്രത്തിലെ സുപ്രധാന മായൊരു കണ്ടുപിടുത്തമായിരുന്നു അച്ചടിയുടേത്. പിന്നീടുള്ള നമ്മുടെ എല്ലാകാല്‍വെപ്പുകളും അച്ചടിരൂപ ത്തില്‍വന്ന വിജ്ഞാനത്തിന്റെ സൃ ഷ്ടിയായിരുന്നു.
ഭാഷാസാങ്കേതികവിദ്യയ്ക്ക് ചു ട്ടെടുത്ത കളിമണ്‍ ഫലകങ്ങള്‍, പാപ്പി റസ് ചെടിയുടെ ചുരുളുകള്‍ തുടങ്ങി നിണ്ടകാലത്തെ ചരിത്രം പറയാനു ണ്ട്. കമ്പ്യൂട്ടറുകളുടെ കടന്നുവരവോ ടെ ദ്രുതഗതിയിലായ ഭാഷാസാ ങ്കേതികവിദ്യയുടെ വളര്‍ച്ച യൂണി കോഡ് വ്യവസ്ഥ അംഗീകൃതമായ ഘട്ടത്തോടെ പുതിയ മാനങ്ങള്‍ കൈവരിച്ചു. സാങ്കേതികവിദ്യ യുടെ വികാസം ജീവിതത്തിന്റെ എല്ലാമേഖ ലകളെയും മാറ്റിമറിച്ചതു പോലെ വായനയെയും മാറ്റിമറിക്കുകയാണ്. അച്ചടിച്ചരൂപങ്ങളെ അടിസ്ഥാന മാക്കിയുള്ള വായന അഥവാ അ വായന ഇന്ന് ഇലക്ട്രോണിക് വായന അഥവാ ഇ വായനയ്ക്ക് പതിയെ രംഗ മൊഴിഞ്ഞുകൊടുക്കുന്ന കാഴ്ച യ്ക്കാണ് നാം സാക്ഷികളാവുന്നത്.
ഡിജിറ്റല്‍ കോഡുകളായി സൂ ക്ഷിച്ച ടെക്സ്റ്റുകളെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്താല്‍ വായിക്കുന്നതിനെയാണ് പൊതുവെ ഇവായന എന്നതുകൊണ്ടുദ്ദേശി ക്കുന്നത്. ആധുനിക മൊബൈല്‍ ഫോണുകളുടെ വ്യാപനത്തോടെ നമ്മളില്‍ ഭൂരിഭാഗവും ഇ വായനക്കാ രായി മാറിക്കഴിഞ്ഞു.
മൊബൈല്‍ ഫോണിലുള്ള വായ നയില്‍ സ്‌ക്രീനിന്റെ വലിപ്പക്കുറവ് പലപ്പോഴും പ്രശ്‌നമാണ്. ഫോണി ലായാലും കമ്പ്യൂട്ടറലിയാലും ഏറെ നേരം വായന സുഖകരമായി തുടരാ നാവില്ല. അവയുടെ സ്‌ക്രീനില്‍ നിന്ന് നമ്മുടെ കണ്ണുകളിലേയ്ക്ക് അടിക്കു ന്ന പ്രകാശമാണ് ഇവിടെ വില്ലനായെ ത്തുന്നത്. എന്നാല്‍ ഈ പരിമിതി മറികടക്കുന്നവയാണ് ഇ ബുക്ക് റീഡറുകള്‍. സാങ്കേതികവിദ്യയുടെ മേന്മയാല്‍ അച്ചടിച്ച കടലാസ്സ് വായിക്കുന്ന അതേ ലാഘവത്തോടെ നമുക്ക് ഇ ബുക്ക് റീഡറുകള്‍ ഉപയോഗിച്ച് വായിക്കാം. കണ്ണിന് പ്രയാസം സൃഷ്ടിക്കാത്ത സ്‌ക്രീന്‍, ഉപകരണത്തിന്റെ വലിപ്പക്കുറവ്, കൂടിയ ബാറ്ററിലൈഫ്, ഉയര്‍ന്ന സ്റ്റോറേജ് സൗകര്യം തുടങ്ങി ഇ ബുക്ക് റീഡറുകളുടെ മേന്മകള്‍ പലതാണ്. ഇന്ന് ഇ ബുക്ക് റീഡറു കളുടെ പല സാധ്യതകളും ടാബ്‌ലറ്റു കളില്‍ ലഭ്യമാണ്. ഒരേ സമയം സ്മാര്‍ട്ട് ഫോണിന്റെയും കമ്പ്യൂട്ടറി ന്റെയും ഇ റീഡറുകളുടെയും സേവനങ്ങള്‍ നല്‍കുന്നതിനാല്‍ ടാബ്‌ലറ്റുകളുടെ പ്രചാരം ഭാവിയില്‍ വലിയ തോതില്‍ വര്‍ധിക്കാനാണ് സാധ്യത.
ഇ വായനയുടെ മറ്റു ചില പ്രത്യേ കതകള്‍ പരിശോധിയ്ക്കാം. ഒന്നാമ തായി വലിയ ലൈബ്രറിയില്‍ ഉള്ള തോ അതിലധികമോ പുസ്തകങ്ങള്‍ ചെറിയ ഇ ബുക്ക് റീഡറില്‍ ഒതു ങ്ങും. രണ്ടാമതായി അത് എവിടെ യും കൊണ്ടുനടക്കാം. ഇത്രയും വലിയ ലൈബ്രറി ഒരു പ്രയാസവു മില്ലാതെ നമ്മുടെ യാത്രാവേളയില്‍ പ്രയോജനപ്പെടുത്തുക എന്നത് എത്ര ആനന്ദകരമാണ്. മൂന്നാമതായി നിരവധി ഇ പുസ്തകങ്ങള്‍ ഇന്ന് സൗജന്യമായി ലഭ്യമായതിനാല്‍ വായനയുടെ ചെലവ് കുറയ്ക്കാന്‍ കഴിയുന്നു. നാലാമതായി അക്ഷരങ്ങ ളുടെ നിറം, വലിപ്പം, പശ്ചാത്തലനിറം എന്നിവയെല്ലാം നമ്മുടെ താത്പര്യ ത്തിനനുസരിച്ച് ക്രമീകരിക്കാം. പിന്നെയോ, ഹൈപ്പര്‍ടെക്സ്റ്റ്, ഹൈ പ്പര്‍ മീഡിയ എന്നിവയുടെ സാധ്യത കളെ പ്രയോജനപ്പെടുത്താന്‍ കഴി യുന്നു. അതായത് വായിച്ചു പോവുന്ന വാക്കുകളുടെ അര്‍ത്ഥം, അതിനെക്കു റിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍, ചിത്രങ്ങള്‍ ഇവയെല്ലാം ആവശ്യമെ ങ്കില്‍ നമുക്ക് പുതിയ സ്‌ക്രീനില്‍ ലഭ്യമാക്കാന്‍ കഴിയുന്നു. ഉടനുടന്‍ ആശയവ്യക്തത വരുത്തി വായന തുടരാംമെന്ന് സാരം.
യുണിക്കോഡ് സമ്പ്രദായത്തിന്റെ വരവോടെ ഭാഷാസാങ്കേതികരംഗത്ത് മലയാളഭാഷ പുതിയ കുതിപ്പുകള്‍ കൈവരിച്ചു. ഇന്റര്‍നെറ്റില്‍ മലയാളം ഇന്നൊരു സജീവസാന്നിധ്യമാണ്. വിക്കിപീഡിയ പോലുള്ള സ്വതന്ത്ര വിജ്ഞാനസംരംഭങ്ങള്‍ക്ക് മറ്റ് ഇന്ത്യ ന്‍ ഭാഷകളെ പിന്തള്ളാന്‍ കഴിഞ്ഞത് ചെറിയ കാര്യമല്ല. മലയാളത്തിലെ പ്രധാന പത്രങ്ങള്‍ക്കെല്ലാം ഇന്ന് വെബ് എഡിഷനുകളുണ്ട്. അവ ഉപയോഗിച്ച് പത്രം വായിക്കുന്നവ രുടെ എണ്ണവും ഒട്ടും കുറവല്ല. ആയിര ക്കണക്കിന് ആളുകള്‍ സ്ഥിരമായി പ്രയോജനപ്പെടുത്തുന്ന വെബ് മാഗ സിനുകളും നിരവധി നമുക്കുണ്ട്. പുസ്തകരംഗത്തും മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. പഴയ നിരവധി പുസ്തക ങ്ങള്‍ ഇന്ന് നമുക്ക് ഡിജിറ്റല്‍ രൂപ ത്തില്‍ സൗജന്യമായി തന്നെ വായി ക്കാം. ഇന്റര്‍നെറ്റ് കണക്ഷനു വേണ്ടിവരുന്ന ചെലവ് മാത്രമേ ഇവിടെ വരുന്നുള്ളൂ. അധ്യാത്മരാമാ യണം, ഭാഗവതം, ഖുറാന്‍, ശ്രീ നാരായണഗുരുവിന്റെ കൃതികള്‍, കുമാരനാശാന്റെ കൃതികള്‍, കുഞ്ചന്‍ നമ്പ്യാരുടെ കൃതികള്‍... ഇങ്ങനെ പലതും ഇന്ന് ഇ വായനയ്ക്ക് ലഭ്യ മാണ്. ലോകത്തോടൊപ്പം മലയാള വും ഇ വായനയുടെ രംഗത്തേയ്ക്ക് ദ്രുതഗതിയില്‍ മാറുകയാണ്. ഏത് സാങ്കേതികവിദ്യ വന്നാലും പുസ്ത കം കയ്യിലേന്തിയുള്ള വായനയുടെ സുഖം മറ്റൊന്നിനും നല്‍കാന്‍ കഴി യുകയില്ല എന്ന് പല വായനക്കാരും പറയാറുണ്ട്. സത്യമായിരിക്കാം. പക്ഷേ, സാങ്കേതികവിദ്യയുടെ വളര്‍ച്ച ഏതു വിധത്തിലായിരിക്കു മെന്ന് പറയാന്‍ കഴിയില്ല. നമ്മുടെ കയ്യിലൊതുങ്ങുന്ന ഒരു കൊച്ചു ഉപകരണം കൊണ്ട് ഇന്ന് നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ പത്തുവര്‍ഷം മുമ്പ് ആരെങ്കിലും പറ ഞ്ഞിരുന്നെങ്കില്‍ അന്നത് നമുക്ക് വി ശ്വസിക്കാന്‍ കഴിയുമായിരുന്നോ?
സി.എം. മുരളീധരന്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ