2016, ജൂൺ 14, ചൊവ്വാഴ്ച

ജനകീയാരോഗ്യ അവബോധം സൃഷ്ടിച്ച പരിഷത്ത് പുസ്തകങ്ങള്‍

ആരോഗ്യത്തെ സംബന്ധിച്ചുള്ള പരമ്പരാഗത ധാരണകള്‍ മാറ്റിയെഴു തുകയും ചികിത്സാരംഗത്തെ അശാ സ്തീയതകളും ചൂഷണങ്ങളും തുറ ന്നുകാട്ടി അവക്കെതിരെ പ്രതികരി ക്കാന്‍ ജനങ്ങളെ സജ്ജരാക്കുകയും ചെയ്തു എന്നതാണ് ആരോഗ്യമേഖ ലയിലെ പരിഷത്തിന്റെ മുഖ്യസംഭാവന. അതൊടൊപ്പം കേരളീയരുടെ ആരോഗ്യസ്ഥിതി നിര്‍ണ്ണയിക്കുന്ന സാമൂഹ്യ സാമ്പത്തികഘടകങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കുന്ന നിരവധി ആധികാരിക പഠനങ്ങള്‍ ക്കും പരിഷത്ത് നേതൃത്വം നല്‍കി. പരിഷത്ത് പഠനഫലങ്ങളുടെ അടി സ്ഥാനത്തിലാണ് കേരളത്തിനൊരു ആരോഗ്യനയം കരുപ്പിടിപ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തലത്തില്‍ നടന്നിട്ടു ള്ളത്. കേരളത്തിലെ ആരോഗ്യ മേഖലയിലെ നയരൂപീരണത്തില്‍ പരിഷത്ത്  നടത്തിയിട്ടുള്ള ഇടപെട ലുകള്‍ വലിയ സ്വാധീനമാണ് ചെലു ത്തിവരുന്നത്
ആരോഗ്യമേഖലയിലെ അശാ സ്ത്രീയതകളെ തുറന്നുകാട്ടുന്ന നിര വധി പുസ്തകങ്ങള്‍ പരിഷത്ത് പ്രസിദ്ധീകരിച്ചു. അഖിലേന്ത്യാ തലത്തിലും ആഗോളതലത്തിലും ശ്രദ്ധേയമായ ഏതാനും കൃതികളും പരിഭാഷപ്പെടുത്തി പ്രസിദ്ധീകരി ച്ചിട്ടുണ്ട്. ആരോഗ്യമേഖലയുടെ ജനാധിപത്യവല്‍ക്കരണത്തിനായി അഖിലേന്ത്യാതലത്തില്‍ പ്രവര്‍ ത്തിക്കുന്ന മെഡിക്കോ ഫ്രണ്ട്‌സ് സര്‍ക്കിളിന്റെ കി ലെമൃരവ ീള റശമഴിീശെ െ എന്ന പുസ്തകം രോഗനിര്‍ണ്ണയം തേടി (1979) എന്ന പേരില്‍ പരിഷത്ത് പ്രസിദ്ധീകരിച്ചു.
1980കളുടെ ആരംഭത്തില്‍ ഇന്ത്യ യടക്കമുള്ള വികസ്വരരാജ്യങ്ങളില്‍ ബഹുരാഷ്ട്രമരുന്നുകമ്പനികള്‍ വികസിതരാജ്യങ്ങളില്‍ നിരോധിച്ച മരുന്നുകള്‍ മാര്‍ക്കറ്റ് ചെയ്യുന്നതി നെതിരായി ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവന്നു. ഇതേതുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിരോധിച്ച നീരവധി മരുന്നുകള്‍ ഇന്ത്യയിലും നിരോധി ക്കപ്പെട്ടു. ഔഷധങ്ങളുടെ ജനറിക്ക് നാമം മാത്രമാണ് സര്‍ക്കാര്‍ ഉത്തര വില്‍ കാണിച്ചിരുന്നത്. നിരോധി ക്കപ്പെട്ട ഔഷധങ്ങളും ഔഷധച്ചേരു വകളുമടങ്ങിയ മരുന്നുകളുടെ  കമ്പ നിനാമങ്ങള്‍ കണ്ടുപിടിക്കുക അത്യ ധികം ദുഷ്‌ക്കരമായ കാര്യമായിരു ന്നു. ഈ സാഹചര്യത്തിലാണ് മരു ന്നുകളുടെ കമ്പനിനാമങ്ങള്‍  അട ങ്ങിയ നിരോധിച്ച മരുന്നുകള്‍, നിരോ ധിക്കേണ്ട മരുന്നുകള്‍, അവശ്യമരു ന്നുകള്‍ (1986) എന്ന കൃതി പരിഷത്ത് പ്രസിദ്ധീകരിച്ചത്. അതോടൊപ്പം ഡിയര്‍ ഡോക്ടര്‍ (ഉലമൃ ഉീരീേൃ) എന്ന പേരില്‍ നിരോധിച്ച നിരോധി ക്കേണ്ട അവശ്യമരുന്നുകളെ പറ്റിയു ള്ള വിവരങ്ങളടങ്ങിയ ഒരു ഔഷധ വിവര പാക്കറ്റ് തയ്യാറാക്കി ഡോക്ടര്‍ മാര്‍ക്കിടയില്‍ വിതരണം ചെയ്തു. 1985ല്‍ നവംബര്‍ 24,25 തീയതികളില്‍ തിരുവനന്തപുരത്ത് വച്ച് 'ഹാത്തി കമ്മറ്റി : ഒരു ദശാബ്ദത്തിനുശേഷം' (അ ഉലരമറല അളലേൃ ഒമവേശ ഇീാാശേേലല) എന്ന സെമിനാര്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ചു. സെമിനാറില്‍ പ്രബന്ധങ്ങളും ഹാ ത്തികമ്മറ്റിയുടെ പ്രസക്തഭാഗങ്ങളും ചേര്‍ത്ത് പരിഷത്ത് 1988 മെയ് മാസ ത്തില്‍ ഇംഗ്ലീഷിലും മലയാളത്തിലും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഔഷധകമ്പനികളുടെ അധാര്‍മ്മിക വിപണന തന്ത്രങ്ങള്‍ക്കെതിരെ പോ രാടിയ ഒലിഹാന്‍സന്റെ ആത്മകഥ രോഗം വില്‍ക്കുന്നവര്‍ക്കെതിരെ (1990) എന്ന പേരില്‍ പരിഷത്ത് പ്രസി ദ്ധീകരിച്ചു. ബംഗ്ലാദേശിലെ ജനകീ യാരോഗ്യപ്രവര്‍ത്തകന്‍ ഡോ.സഫ റുള്ള ചൗധരിയുടെ അവശ്യമരുന്നു കളുടെ രാഷ്ടീയം (1998) പരിഷത്ത് പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍  ഔഷധ മേഖലയെ സമഗ്രമായി വിലയിരുത്തി ക്കൊണ്ടുള്ള ഇന്ത്യന്‍ ഔഷധമേഖ     ല : ഇന്നലെ ഇന്ന് എന്ന പുസ്തകം                 2013ല്‍ പ്രസിദ്ധപ്പെടുത്തി.
കേരളീയരുടെ ആരോഗ്യസ്ഥി തിയെപറ്റി പരിഷത്ത് നടത്തിയ പഠന ങ്ങളൂടെ റിപ്പോര്‍ട്ടുകളും ഇംഗ്ലീഷിലും മലയാളത്തിലും (ഒലമഹവേ മിറ ഉല്‌ലഹീുാലി േശി ഞൗൃമഹ ഗലൃമഹമ 1991, ഒലമഹവേ ഠൃമിശെശേീി ശി ഞൗൃമഹ ഗലൃമഹമ 2000) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ.വി. രാമന്‍കുട്ടിയുടെ കേരളീയരുടെ ആരോഗ്യം (1993), ഡോ.കെ.പി. അരവിന്ദന്‍ എഡിറ്റ് ചെയ്ത കേരള ആരോഗ്യമാതൃക : പുതിയ നൂറ്റാണ്ടിലേക്ക് (2001) തുടങ്ങിയ പുസ്തകങ്ങള്‍ കേരളീയരുടെ ആരോഗ്യസ്ഥിതിയിലേക്ക് വെളിച്ചം വീശുന്നു. ജനകീയാരോഗ്യ കാഴ്ച്ച പ്പാട് വിശദീകരിച്ച് കൊണ്ട് ജനകീയാ രോഗ്യം (1986) എന്ന പേരില്‍ ലേഖന സമാഹാരവും പരിഷത്ത് പ്രസിദ്ധീക രിച്ചിട്ടുണ്ട്. മനുഷ്യശരീരശാസ്ത്ര ത്തെ സംബന്ധിച്ച് ഡോ.സി.എന്‍. പരമേശ്വരന്‍ രചിച്ച വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും (മനുഷ്യശരീരം, മന സ്സും മസ്തിഷ്‌കവും) ഏറെ ശ്രദ്ധ യാകര്‍ഷിച്ച പരിഷത്തിന്റെ പുസ്തകങ്ങളില്‍പ്പെടുന്നു.        

ഡോ. ബി. ഇക്ബാല്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668