2016, ജൂൺ 14, ചൊവ്വാഴ്ച

ശാസ്ത്രഗതിക്ക് 50 വയസ്സ്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രഥമ ശാസ്ത്രപ്രസിദ്ധീകരണമായ ശാസ്ത്രഗതി അമ്പത് വയസ്സ് പൂര്‍ത്തിയാക്കാന്‍ പോവുകയാണ്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തു ഇത്രയും പഴക്കമുള്ള ഒരു ശാസ്ത്രപ്രസിദ്ധീകരണം മറ്റൊരു പ്രാദേശീയഭാഷയിലും ലഭ്യമല്ല. മലയാളത്തില്‍ ആരംഭിച്ച ആദ്യത്തെ ശാസ്ത്രപ്രസിദ്ധീകരണമെന്ന സ്ഥാനം ശാസ്ത്രഗതിക്കുണ്ട്. പ്രസിദ്ധീകരണം ആരംഭിച്ചിട്ട് ഒരിക്കല്‍പോലും മുടങ്ങാതെ ഇക്കഴിഞ്ഞ അരനൂറ്റാണ്ടുകാലം പൂര്‍ണമായും ശാസ്ത്രപ്രചാരണത്തിനായി ഇതിന്റെ പേജുകള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നു. ഈ പ്രസിദ്ധീകരണം ആരംഭിച്ച അറുപതുകളില്‍ ഇവിടെ നിലനിന്നിരുന്ന സാമൂഹിക സാംസ്‌കാരിക സാഹചര്യം വളരെ വൈചിത്ര്യം നിറഞ്ഞ ഒന്നായിരുന്നു.
അക്കാലത്ത് മലയാളഭാഷയില്‍ ശാസ്ത്രകാര്യങ്ങള്‍ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് വളരെ വിപ്ലവകരമായ ഒരു കാര്യമായിട്ടാണ് പൊതുവില്‍ സമൂഹം കരുതിയിരുന്നത്. മാതൃഭാഷയില്‍ ശാസ്ത്രകാര്യങ്ങള്‍ പൂര്‍ണമായി എഴുതാന്‍ കഴിയില്ലെന്നും, അതല്ല അതിന്റെ ആവശ്യമില്ലെന്നുമുള്ള ചിന്താധാര ശാസ്ത്രജ്ഞന്മാരുടെ ഇടയില്‍ പോലും ശക്തമായി നിലനിന്നിരുന്നു. അതുമാത്രവുമല്ല മാതൃഭാഷയില്‍ ആരെങ്കിലും ശാസ്ത്രലേഖനങ്ങളോ ഫീച്ചറുകളോ മറ്റോ എഴുതിയാല്‍ അതു സ്വീകരിക്കാനോ പ്രസിദ്ധീകരിക്കാനോ അന്നത്തെ പ്രസിദ്ധീകരണ സ്ഥാപനങ്ങളും പത്രമാഫീസുകളും തയ്യാറായിരുന്നില്ല. ഈ ഒരു സാഹചര്യത്തിലാണ്, ലോകമെമ്പാടും വളര്‍ന്നു വികസിച്ചുകൊണ്ടിരുന്ന ശാസ്ത്രവിജ്ഞാനത്തെ ഭാഗികമായെങ്കിലും മാതൃഭാഷയിലൂടെ മലയാളികളുടെ മനസ്സിലേക്കെത്തിക്കാന്‍ ഒരു ശാസ്ത്രപ്രസിദ്ധീകരണം ആരംഭിക്കണമെന്ന ചിന്ത വളരെ ശക്തമായി പരിഷത്തിന്റെ പരിഗണനയില്‍ ഉയര്‍ന്നുവന്നത്.
1966 മാര്‍ച്ചില്‍ കോഴിക്കോടുവച്ച് പരിഷത്തിന്റെ വാര്‍ഷിക പൊതുയോഗം കൂടിയപ്പോള്‍ ശാസ്ത്രലേഖനങ്ങളും ശാസ്ത്രീയ വിജ്ഞാനശകലങ്ങളും മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് 'ശാസ്ത്രഗതി'  എന്നൊരു ത്രൈമാസികം പ്രസിദ്ധീകരിക്കുവാന്‍ ഔപചാരികമായി തീരുമാനിച്ചു. ഈ തീരുമാനമെടുക്കുവാന്‍ പ്രേരകമായിത്തീര്‍ന്ന ഒരു വസ്തുതകൂടി ഇവിടെ പരാമര്‍ശിക്കട്ടേ. മലയാളത്തില്‍ ഒരു ശാസ്ത്രപ്രസിദ്ധീകരണം ഉണ്ടാകേണ്ടതിന്റെ ആവശ്യകത വളരെ ശക്തമായി ബോധ്യപ്പെട്ടതുകൊണ്ട് പരിഷത്തിന്റെ അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന പി.ടി.ഭാസ്‌കരപ്പണിക്കര്‍ മാതൃഭൂതി പത്രത്തിന്റെ ഭാരവാഹികളെ സമീപിച്ച് ഒരു ആവശ്യം ഉന്നയിച്ചു. അവര്‍ ഒരു ശാസ്ത്രമാസിക പ്രസിദ്ധീകരണമെന്നും അതിനാവശ്യമായ ലേഖനങ്ങള്‍ ഉള്‍പ്പെടെ എല്ലാ മാറ്ററും ശേഖരിച്ച് എഡിറ്റു ചെയ്ത് സൗജന്യമായ ഓഫീസില്‍ എത്തിക്കാമെന്നും അദ്ദേഹം വാഗ്ദാനവും നല്‍കി. അച്ചടിക്കുകയും വിതരണം ചെയ്യുകയും മാത്രം മാതൃഭൂമി കമ്പനി ചെയ്താല്‍മതിയെന്നതായിരുന്നു അദ്ദേഹം മുമ്പോട്ടുവച്ച ആവശ്യം. എന്നാല്‍ അങ്ങനെയൊരു ശാസ്ത്രമാസിക കേരള സമൂഹത്തില്‍ വിറ്റഴിയുകയില്ല എന്ന മുന്‍വിധിയില്‍ അവര്‍ ആ അഭ്യര്‍ഥന നിരസിച്ചു. നിരാശനാകാതെ അദ്ദഹം മലയാള മനോരമ ഭാരവാഹികളെ സമീപിച്ചു. അവിടെയും അതേ അനുഭവത്തെ നേരിടേണ്ടിവന്നു. ഈ ദുരനുഭവമാണ് പരിഷത്തിനെ മുകളില്‍ സൂചിപ്പിച്ച തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. തുടര്‍ന്ന് മെയ് മാസത്തില്‍ ഒലവക്കോട്ടുവച്ചു നടന്നത്തിയ പരിഷത്തിന്റെ മൂന്നാം വാര്‍ഷികസമ്മേളനത്തില്‍വച്ച് ശാസ്ത്രഗതി പ്രസിദ്ധീകരിക്കുവാനുള്ള വിശദാംശങ്ങള്‍ തയ്യാറാക്കുകയും എന്‍.വി.കൃഷ്ണവാര്യര്‍, പി.ടി.ഭാസ്‌കരപ്പണിക്കര്‍, എം.സി.നമ്പൂതിരിപ്പാട് എന്നിവരടങ്ങിയ പത്രാധിപസമിതി രൂപീകരിക്കുകയും ചെയ്തു. 1966 നവംബര്‍ 28-ാം തീയതി ശാസ്ത്രഗതിയുടെ ഔപചാരികമായ പ്രകാശനം കോഴിക്കോട് ടൗണ്‍ഹാളില്‍ വച്ച് കെ.പി.കേശവമേനോന്‍ നിര്‍വഹിച്ചു. 2016 നവംബര്‍ 28ന് ശാസ്ത്രഗതിക്ക് അന്‍പതു വയസ്സുതികയുന്നു.                  1970ല്‍ അതിനെ ദ്വൈമാസിക ആക്കാനും 1974ല്‍ ഒരു മാസികയാക്കി പ്രസിദ്ധീകരിക്കാനും പരിഷത്ത് തീരുമാനിച്ചു. ഇക്കാലമത്രയും  മുടക്കവും കൂടാതെ അത് ശാസ്ത്രവിജ്ഞാന വ്യാപനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടേയിരിക്കുന്നു.
ശാസ്ത്രഗതിയുടെ പ്രഥമ ലക്കത്തിന്റെ മുഖപ്രസംഗത്തില്‍തന്നെ ഈ പ്രസിദ്ധീകരണത്തിന്റെ ലക്ഷ്യത്തെപ്പറ്റി സുവ്യക്തമായി പ്രതിപാദിച്ചിരുന്നു. അതിന്റെ പ്രസക്തഭാഗം താഴെചേര്‍ക്കുന്നു.
''സാധാരണക്കാരനും ശാസ്ത്രകാരനും ശാസ്ത്രമെന്നാല്‍ ഒന്നല്ല അര്‍ഥം. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തില്‍ പ്രത്യേകിച്ചും. കാരണം ശാസ്ത്രപാരമ്പര്യം വളരെ നാളായി നാമാവശേഷമായിതീര്‍ന്നിരിക്കുകയാണിവിടെ. ഇന്നത്തെ അപഗ്രഥനാത്മകമായ ശാസ്ത്രീയചിന്താരീതി നാട്ടിലെ സാമൂഹികജീവിതത്തിന്റെ ഉള്ളിലേക്കിറങ്ങിച്ചെന്നിട്ടുമില്ല. ഈ പരിതസ്ഥിതിയില്‍ സ്വാഭാവികമായി ശാസ്ത്രകാരന്റെ ലോകത്തില്‍നിന്നും വളരെ അകന്നാണ് സാധാരണക്കാരന്‍ ജീവിക്കുന്നത്.
ശാസ്ത്രത്തെ സാമാന്യജനങ്ങളുടെ ഇടയിലേക്ക് എത്തിക്കുകയും അങ്ങനെ അവരെയും ശാസ്ത്രകാരന്മാരെയും തിരിച്ചു നിര്‍ത്തുന്ന അതിര്‍വരമ്പുകള്‍ തട്ടിമാറ്റുകയുമാണ് ഞങ്ങളുടെ ഉദ്ദേശ്യം. ജനങ്ങള്‍ ശാസ്ത്രം പഠിച്ചാല്‍ മാത്രം പോര; അതിനൊത്തുജീവിക്കുകയും വേണം.
ശാസ്ത്രയചിന്തയെ ബുദ്ധിപൂര്‍വം സ്വീകരിക്കുക; മനുഷ്യജീവിതത്തില്‍ അതിനുള്ള സ്ഥാനം ശരിയായി മനസ്സിലാക്കുക. ശാസ്ത്രീയരീതിയില്‍ അടിപതറാത്ത യുക്ത്യാധിഷ്ഠിതമായ വിശ്വാസമുണ്ടാകുക, എല്ലാറ്റിനുമുപരിയായി സമുദായത്തില്‍ വിശാലമായ ഒരു ശാസ്ത്രീയമനോഭാവം വളര്‍ന്നു കാണുവാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുക, ഇത്രയുമായാല്‍ ശാസ്ത്രീയ വിപ്ലവം വിജയിച്ചു. അതിനുള്ള കളമൊരുക്കാന്‍ ശാസ്ത്രഗതിക്ക് തെല്ലെങ്കിലും കഴിഞ്ഞാല്‍ ഞങ്ങള്‍ കൃതാര്‍ഥരായി.''
ഈ അരനൂറ്റാണ്ടുകാലം ശാസ്ത്രഗതി യഥാര്‍ഥമായി ചെയ്തുകൊണ്ടിരിക്കുന്നത് മേല്‍സൂചിപ്പിച്ച ശാസ്ത്രീയവിപ്ലവത്തിനുള്ള കളമൊരുക്കല്‍തന്നെയാണ്. 1973ല്‍ ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്നമുദ്രാവാക്യം പരിഷത്ത്        അംഗീകരിച്ചതിനുശേഷം  ജനകീയശാസ്ത്രപ്രസ്ഥാനമായി വളര്‍ന്നുവികസിച്ചപ്പോള്‍ അതിന്റെ കര്‍മമണ്ഡലം വളരെ വിപുലമായിത്തുടങ്ങി. പരിസരം, വിദ്യാഭ്യാസം, ആരോഗ്യം, വികസനം, ഊര്‍ജം തുടങ്ങിയ വിവിധ സാമൂഹിക കര്‍മരംഗങ്ങളിലേക്ക് അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ച് ഓരോ രംഗവുമായും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പരിഷത്ത് ഏറ്റെടുക്കാന്‍ തുടങ്ങി. അപ്പോഴെല്ലാം ആ പ്രവര്‍ത്തനങ്ങളെ സംബന്ധിക്കുന്ന അടിസ്ഥാന ശാസ്ത്രവിജ്ഞാനം കൃത്യമായി വായനക്കാരിലൂടെ ജനങ്ങളിലെത്തിക്കാന്‍ ശാസ്ത്രഗതി മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. അനേകം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും.
1972-73ല്‍ പരിസ്ഥിതി സംരക്ഷണവുമായുള്ള പ്രവര്‍ത്തനങ്ങളില്‍ പരിഷത്ത് ഇടപെടല്‍ ആരംഭിച്ചപ്പോള്‍തന്നെ അതുമായി ബന്ധപ്പെട്ട് ദേശീയ, അന്തര്‍ദേശീയതലങ്ങളില്‍ ഉയര്‍ന്നുവന്ന ചിന്താധാരകള്‍ കേരളീയ മനസ്സുകളിലേക്കെത്തിക്കാന്‍ ശാസ്ത്രഗതിക്കു കഴിഞ്ഞു. 1972ലെ സുപ്രസിദ്ധമായ സ്റ്റോക്‌ഹോം പ്രഖ്യാപനം പുറത്തുവന്നപ്പോള്‍ അതുമായി ബന്ധപ്പെടുത്തി പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രധാന്യം ജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ശാസ്ത്രഗതി ശ്രദ്ധിച്ചു. 1978-84 കാലഘട്ടത്തില്‍ പരിഷത്ത് ഐതിഹാസികമായ സൈലന്റ്‌വാലി പ്രക്ഷോഭണത്തില്‍ ഇടപെട്ടിരുന്നപ്പോള്‍ പരിസ്ഥിതിസംബന്ധമായ അനവധി വിലപ്പെട്ട ലേഖനങ്ങള്‍, പ്രത്യേകിച്ചും ദേശീയ, അന്തര്‍ദേശീയ പ്രശസ്തിയുള്ള ശാസ്ത്രജ്ഞന്മാര്‍ എഴുതിയത്, ശാസ്ത്രഗതിയിലൂടെ കേരള സമൂഹത്തിന്റെ മുന്നിലെത്തിയിരുന്നു. ഇത്തരത്തില്‍ ഓരോ കര്‍മരംഗത്ത് പരിഷത്ത് ഇടപെടുമ്പോഴും ആ പ്രവര്‍ത്തനത്തില്‍ സാര്‍ഥകമായി പങ്കാളികളാകുന്നതില്‍ ജനങ്ങളെ പ്രാപ്തരാക്കുന്നതിന് സഹായകമായ ശാസ്ത്രവിജ്ഞാനം പകരാന്‍ ഈ പ്രസിദ്ധീകരണം എന്നും മുന്നില്‍തന്നെ നിന്നിരുന്നു.
ഇപ്പോഴും അതിന്റെ പ്രവര്‍ത്ത നം ആദ്യത്തെ മുഖപ്രസംഗത്തില്‍ സൂചിപ്പിച്ചതുപോലെ ശാസ്ത്രത്തെ സാമാന്യജനങ്ങളുടെയിടയിലേക്ക് എത്തിക്കുകയും അങ്ങനെ അവരെയും ശാസ്ത്രകാരന്മാരെയും തിരിച്ചുനിര്‍ത്തുന്ന അതിര്‍വരമ്പുകള്‍ തട്ടിമാറ്റുകയും ചെയ്യുന്നതില്‍തന്നെയാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. സമൂഹത്തില്‍ വിശാലമായ ഒരു ശാസ്ത്രീയ മനോഭാവം വളര്‍ ത്താനും ശാസ്ത്രബോധത്തെ സാമാന്യബോധമായി മാറ്റാനും പരിഷത്ത് കഠിനമായി ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഏറ്റവും ശക്തമായ ഒരു ഉപകരണമായി ശാസ്ത്രഗതി പ്രവര്‍ത്തിക്കുന്നു. അതിന്റെ പ്രചാ രം വളരെ കൂടുതലായി യുവതല                 മുറയിലേക്ക് വര്‍ധിപ്പിച്ചെങ്കില്‍ മാത്രമേ ശാസ്ത്രബോധമുള്ള സമൂഹസൃഷ്ടി സാധ്യമാകൂ.      
   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668