സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും വാര്‍ഷികസമ്മേളനങ്ങളോടനുബന്ധിച്ച് സ്മരണികകള്‍ ഇന്ന് ഒരു പതിവാണ്. സമ്മേളനനടത്തിപ്പിനാവശ്യമായ ധനസമാഹരണത്തിനുള്ള ഒരു മാര്‍ഗമാണ് പലപ്പോഴും സ്മരണികകള്‍. അതുകൊണ്ടുതന്നെ പരസ്യസമാഹാരങ്ങളായിരിക്കും പലതും. ചില നല്ല രചനകള്‍ അവയില്‍ കണ്ടേക്കാമെന്ന് മാത്രം.
പരിഷത്തും ഈ വാര്‍ഷികചര്യയ്ക്ക് മുടക്കം വരുത്തിയിട്ടില്ല; എന്നാല്‍ അവയുടെ സ്വഭാവത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പരിഷത്തിന്റെ വാര്‍ഷികസോവനീറുകള്‍ മിക്കതും മികച്ച പഠനഗ്രന്ഥങ്ങളാണ്. ആദ്യകാലത്ത് പരസ്യങ്ങളും ഇവയില്‍ ഉള്‍ച്ചേര്‍ത്തിരുന്നു. ചില വര്‍ഷങ്ങളില്‍ സാമ്പത്തികസമാഹരണലക്ഷ്യത്തോടെ പ്രത്യേകം സോവനീറുകള്‍, പുസ്തകത്തിനുപുറമേ, പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ആദ്യകാലസ്മരണികകള്‍ പരിഷത്തിന്റെ കാഴ്ചപ്പാടുകളും കര്‍മപരിപാടികളും വിശദീകരിക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. ക്രമേണ, ആനുകാലികവിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുന്ന, നമ്മുടെ വികസനപ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്ന, ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം പകരുന്ന പഠനഗ്രന്ഥങ്ങളായി അവ മാറി. കഴിഞ്ഞകാലങ്ങളിലെ പരിഷത്ത് വാര്‍ഷികസ്മരണികകള്‍, അവ കൈകാര്യം ചെയ്യുന്ന വിഷയവൈവിധ്യം കൊണ്ടും, ശാസ്ത്രീയതകൊണ്ടും, സമഗ്രതകൊണ്ടും, ആധികാരികതകൊണ്ടും ഇന്നും പഠനീയങ്ങളാണ്. അമ്പത്തിരണ്ടുവര്‍ഷങ്ങളിലെയും സോവനീറുകളെക്കുറിച്ച് ഉപന്യസിക്കുന്നത് ഇവിടെ അസംഗതമായതുകൊണ്ട് ചില ഉദാഹരണങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യുന്നത്.
1977ല്‍ കൊല്ലത്തുനടന്ന 14-ാം വാര്‍ഷികസമ്മേളനസ്മരണികയാണ് 'മനുഷ്യനും ചുറ്റുപാടും' എന്ന പ്രൗഢഗ്രന്ഥം. വി.കെ.ദാമോദരന്‍, പി.ആര്‍.മാധവപ്പണിക്കര്‍, ഡോ.ജി.കെ.കാര്‍ണവര്‍ എന്നിവരാണ് എഡിറ്റര്‍മാര്‍. ഇതിന് സാമാ ന്യം ദീര്‍ഘമായ മുഖവുര എഴുതിയിരിക്കുന്നത് ഡോ.എം.പി.പരമേശ്വരനാണ്. പില്‍ക്കാല പരിഷത്ത്പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകസ്വാധീനം ചെലുത്തിയ ത്രിപരിസ്ഥിതിസിദ്ധാന്തം എം.പി. ആദ്യമായി അവതരിപ്പിക്കുന്നത് ഈ ലേഖനത്തിലാണ്. ഇംഗീഷ്, ജര്‍മന്‍, റഷ്യന്‍ മുതലായ ഭാഷകളില്‍ ഇമ്മാതിരി പുസ്തകങ്ങള്‍ ധാരാളമുണ്ടെങ്കിലും മലയാളത്തില്‍ കാര്യമായൊന്നും ഇല്ലെന്നതാണ് ഈ പുസ്തകത്തിന്റെ പ്രസക്തിയെന്ന് പറഞ്ഞുകൊണ്ടാണ് മുഖവുര തുടങ്ങുന്നത് : ''മനുഷ്യന്‍ മനുഷ്യനായത് സഹകരണത്തിലൂടെയാണ്. ഇതിനെപ്പറ്റിയുള്ള ബോധം മനുഷ്യര്‍ ഒരിക്കലും പൂര്‍ണമായി ത്യജിച്ചിട്ടില്ല.... അതേസമയം, സ്‌കൂളില്‍ പഠിപ്പിലായാലും വേണ്ടില്ല, കായികമത്സരങ്ങളിലായാലും വേണ്ടില്ല, ഉല്‍പാദനപ്രവര്‍ത്തനങ്ങളിലായാലും വേണ്ടില്ല, എല്ലാ രംഗങ്ങളിലും മുറ്റിനില്‍ക്കുന്നത് മത്സരത്തിന്റെ ഭാവമാണ്. നമ്മുടെ സാംസ്‌കാരികമണ്ഡലത്തിലാകെ മത്സരത്തിന്റേതായ കാഴ്ചപ്പാടാണ് വളര്‍ത്തിക്കൊണ്ടുവന്നിട്ടുള്ളത്. ബോധപൂര്‍വം അതുമാറ്റാന്‍ ശ്രമിച്ചില്ലെങ്കില്‍ സാമ്പത്തികബന്ധങ്ങളില്‍ മാറ്റമുണ്ടായാലും ആ മാറ്റത്തെയും പ്രകൃതിയുമായുള്ള ബന്ധത്തില്‍ വരുത്താന്‍ ശ്രമിക്കുന്ന മാറ്റത്തെയും ഈ സാംസ്‌കാരികമായ ചുറ്റുപാട് ചെറുക്കുന്നതായിരിക്കും. അതിനാല്‍ മനുഷ്യന്റെ ചുറ്റുപാട് എന്നുപറയുമ്പോള്‍ ഭൗതികമായ ചുറ്റുപാടുമാത്രം പരിഗണിച്ചാല്‍ പോര; സാമ്പത്തികവും സാംസ്‌കാരികവുമായ ചുറ്റുപാടുകളും അവ തമ്മിലുള്ള ബന്ധങ്ങളും കൂടെ പരിഗണിക്കണം. ഇത്തരമൊരു കാഴ്ചപ്പാട് അവതരിപ്പിക്കലാണ് ഈ പുസ്തകത്തിന്റെ മുഖ്യലക്ഷ്യം.'' എന്ന് മുഖവുരയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നും പഠനാര്‍ഹമായൊരു ലേഖനമാണിത്. വി.കെ.ദാമോദരന്‍, എം.കെ.പ്രസാദ്, എം.സ്റ്റീഫന്‍, കെ.പി.കണ്ണന്‍, യു.കെ.ഗോപാലന്‍, എന്‍.വി.കൃഷ്ണവാരിയര്‍, നരേന്ദ്രപ്രസാദ് തുടങ്ങിയവരാണ് ലേഖകര്‍.
1978ല്‍ കോട്ടയത്തുനടന്ന സമ്മേളനത്തിന്റെ സ്മരണികയാണ് 'നാടിനുചേര്‍ന്ന സാങ്കേതികവിദ്യ'. വി.ശ്രീകുമാര്‍ എഡിറ്റുചെയ്ത ഈ പുസ്തകത്തിനും എം.പി.യാണ് ആമുഖം എഴുതിയിട്ടുള്ളത്. നാടിനുചേര്‍ന്നതെന്ന് പറയുമ്പോള്‍, നാട്ടിലെ ഏതുവിഭാഗത്തിന് ചേര്‍ന്നത്, ഏതേത് ഉല്‍പാദനപ്രവര്‍ത്തനങ്ങള്‍ക്ക് ചേര്‍ന്നത് എന്ന് വേര്‍തിരിച്ചുചോദിക്കണമെന്ന് വിശദീകരിച്ചുകൊണ്ട് അതിനുള്ള ശ്രമമാണ് ഈ ഗ്രന്ഥത്തിലൂടെ നടത്തുന്നത്. ഈ ഗ്രന്ഥത്തിലും, നാമിന്ന് ചര്‍ച്ച ചെയ്യുന്ന വികസനസമീപനത്തിന്റെ സ്ഫുരണങ്ങള്‍ കാണാന്‍ കഴിയും.
തൃശ്ശൂരില്‍ നടന്ന 17-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് സി.ജി.ശാന്തകുമാറിന്റെ 'ശാസ്ത്രാന്വേഷണപ്രോജക്ടുകളും സയന്‍സ് പരീക്ഷണങ്ങളും' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. കേരളത്തിലെ വ്യവസായങ്ങളെക്കുറിച്ച് ഒരു സോവനീര്‍ കൂടി, പരസ്യങ്ങള്‍ ചേര്‍ത്തുകൊണ്ട്, ഈ സമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൈലന്റ്‌വാലി ചര്‍ച്ചയുടെ കൂടി പശ്ചാത്തലത്തിലാണ്, 1981ല്‍ പാലക്കാട് നടന്ന 18-ാം വാര്‍ഷികത്തില്‍ 'പാലക്കാട് ഇന്ന്, നാളെ' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. പി.വി.ദേവദാസാണ് എഡിറ്റര്‍. 82ല്‍ മഞ്ചേരിയില്‍ നടന്ന വാര്‍ഷികത്തിന്റെ ഭാഗമായാണ് ആദ്യത്തെ വിദ്യാഭ്യാസരേഖ പ്രസിദ്ധീകരിച്ചത്. വിദ്യാഭ്യാസവിചക്ഷണരും പരിഷത്ത്പ്രവര്‍ത്തകരും പലവട്ടം കൂടിയിരുന്ന് ചര്‍ച്ചചെയ്താണ് ആ ഗ്രന്ഥം തയ്യാറാക്കിയത്. അതേവരെയുള്ള നമ്മുടെ വിദ്യാഭ്യാസാനുഭവങ്ങള്‍ കൂടി ഈ രേഖയ്ക്ക് പശ്ചാത്തലമായുണ്ട്. ഡോ.എം.പി.പരമേശ്വരനും സി.ജി.ശാന്തകുമാറുമാണ് ഇതെഴുതിത്തയ്യാറാക്കിയത്. 'ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്' എന്ന പേരില്‍ പരിഷത്തിന്റെ ഇരുപത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ വിശകലനമാണ് 83ലെ ഇരുപതാംവാര്‍ഷികസോവനീര്‍.
ആലപ്പുഴയില്‍ നടന്ന 21-ാം വാര്‍ഷികസ്മരണികയാണ് 'വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്'. 1982ല്‍ നടത്തിയ എഴ് ഗ്രാമശാസ്ത്രജാഥകളിലെയും പ്രഭാഷണവിഷയം വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ് എന്നതായിരുന്നു. 83 ജനുവരിയില്‍ സംഘടിപ്പിച്ച ശാസ്ത്രമാസം ക്ലാസുകളിലെ ഒരു വിഷയവും ഇതുതന്നെ. ഇവയുടെ അനുഭവങ്ങള്‍കൂടി പരിഗണിച്ചുകൊണ്ടാണ് 84ല്‍ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഒമ്പതുലേഖനങ്ങളാണുള്ളത്. ആറെണ്ണം എം.പി.യും രണ്ടെണ്ണം സി.ജി.യും ഒന്ന് ഡോ.ഇക്ബാലുമാണ് എഴുതിയത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, സേവനം, വിശ്രമം, വിനോദം, സംസ്‌കാരം, ഭരണം എന്നിങ്ങനെ മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളിലും ഒരു ഉപഭോക്താവ് എങ്ങനെയൊക്കെ വഞ്ചിക്കപ്പെടുന്നുവെന്ന് ഉദാഹരണസഹിതം ലളിതമായും സരസമായും പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്.
വികസനപരിപ്രേക്ഷ്യം (22), വ്യവസായവികസനം (23), പരമ്പരാഗതവ്യവസായങ്ങള്‍ (24) എന്നീ മേഖലകളാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ചര്‍ച്ചചെയ്തത്. കേരളത്തിന്റെ എട്ടാം പദ്ധതിക്ക് ഒരാമുഖം ആണ് 25-ാം വാര്‍ഷികഗ്രന്ഥം. പരിഷത്തിന്റെ വികസനകാഴ്ചപ്പാടിലെ ക്രമാനുഗതമായ വളര്‍ച്ചയും വികാസവും ഈ ഗ്രന്ഥത്തില്‍ പ്രതിഫലിക്കുന്നുണ്ട്. പരസ്യത്തിനുവേണ്ടി മറ്റൊരു സോവനീറും ആ വര്‍ഷം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍, അതിന്റെ ആദ്യഭാഗം പരിഷത്തിന്റെ 25 വര്‍ഷത്തെ നാള്‍വഴികള്‍, അതുവരെ പ്രസിദ്ധീകരിച്ച പുസ്തക ങ്ങളുടെ ലിസ്റ്റ്, അപൂര്‍വങ്ങളായ കുറേ ഫോട്ടോകള്‍, 25 വര്‍ഷത്തെ പരിഷത്ത് ചരിത്രാവലോകനം എന്നിവകൊണ്ട് സമ്പന്നമാണ്.
സമകാലീന ശാസ്ത്രചിന്തകള്‍ (26), വികസനത്തിന്റെ പടവുകള്‍ (27), കേരളത്തിന്റെ ആരോഗ്യസ്ഥിതി (28), ശാസ്ത്രവും മതനിരപേക്ഷതയും (31), കേരളത്തിന്റെ വികസനം - ചില ചിന്തകള്‍ (32), കൃഷി - വ്യവസ്ഥയും വിമര്‍ശവും (34), ജനാധിപത്യത്തിന്റെ ഭാവി (37), കേരള ആരോഗ്യമാതൃക പുതിയ നൂറ്റാണ്ടിലേക്ക് (38), വിവേചനത്തിന്റെ ഭിന്നമുഖങ്ങള്‍ (39), ശാസ്ത്രവും കപടശാസ്ത്രവും (40), പ്രതിരോധത്തിന്റെ ജനകീയധാരകള്‍ (41), ശാസ്ത്രബോധം നൂറ്റാണ്ടുകളിലൂടെ (42), അമ്പതാണ്ട് പിന്നിട്ട കേരളം - ചില നിരീക്ഷണങ്ങള്‍ (44), ഊര്‍ജം ഊര്‍ജം (45), ഗലീലിയോ, ഡാര്‍വിന്‍ - മനുഷ്യചിന്തയെ മാറ്റിമറിച്ച മനീഷി കള്‍ (46), ഗലീലിയോ - ഒരു ജീവിതകഥ (47), രസതന്ത്രം : ജീവി തവും ഭാവിയും (48), പുതുകേരളചിന്തകള്‍ (49), ജനകീയശാസ്ത്രപ്രസ്ഥാനങ്ങളും ഇന്ത്യന്‍സമൂഹവും (50), ശാസ്ത്രം സമരായുധമാകുമ്പോള്‍ (51), കേരളനവോത്ഥാനവും യുക്തിചിന്തയും (52) - ഇങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങളാണ് നമ്മുടെ സ്മരണികാ ഗ്രന്ഥങ്ങള്‍ ചര്‍ച്ചചെയ്തിട്ടുള്ളത്.
പരിഷത്ത്പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, മറ്റു സാമൂഹികപ്രവര്‍ത്തകര്‍ക്കും ആശയവൈശദ്യത്തിന് സഹായകമായ ഗ്രന്ഥങ്ങളാണ് ഇവയെല്ലാം. ഓരോ പുസ്തകത്തിന്റെ പിന്നിലും ഏറെ അധ്വാനമുണ്ട്. ഒരു പാഴ്ശ്രമമാകരുതെന്ന ചിന്തയോടുകൂടിയാണ്, നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗദര്‍ശിയായും പ്രചോദകനായും മാറണമെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് ഓരോ വര്‍ഷത്തെയും വിഷയം തീരുമാനി ക്കുന്നതും പുസ്തകം തയ്യാറാക്കുന്നതും. അതുകൊണ്ടുതന്നെ എത്ര പരിഷത്ത്പ്രവര്‍ത്തകരുടെ കയ്യില്‍ ഇതെത്തുന്നുണ്ട്, നമ്മുടെ സാമൂഹിക ഇടപെടലുകള്‍ എത്രമാത്രം സാര്‍ത്ഥകമായി പ്രയോജനപ്പെടുത്തുന്നുണ്ട് എന്നീ കാര്യങ്ങള്‍ വിമര്‍ശനപരമായി പരിശോധി ക്കേണ്ടതുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ