2016, ജൂൺ 14, ചൊവ്വാഴ്ച

ശാസ്ത്രസാഹിത്യ പ്രചാരണത്തിലെ മുന്നേറ്റവും മലയാളിയുടെ വായനയും

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുസ്തകപ്രസിദ്ധീകരണം ആരംഭിച്ചിട്ട് നാല്‍പതുവര്‍ഷം പിന്നിടുകയാണ്. ഇക്കാലയളവില്‍ ആയിരത്തിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. പല പുസ്തകങ്ങളുടെയും പ്രചാരം ലക്ഷത്തില്‍ കവിഞ്ഞിട്ടുണ്ട്. വൈജ്ഞാനികസാഹിത്യ പുസ്തകനിര്‍മാണത്തിലും പ്രചാരണത്തിലും പരിഷത്തുമാതൃക ഒരു കേരളീയസവിശേഷത തന്നെയാണ്.
സംഘടനയുടെ ഇടപെടലുകള്‍ ഈ രംഗത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ശാസ്ത്രസാഹിത്യം സാധാരണ ജനങ്ങളില്‍ എത്തിക്കുന്നതില്‍ മാത്രമൊതുങ്ങുന്നതല്ല ആ ദൗത്യനിര്‍വഹണം. മലയാളവൈജ്ഞാനികസാഹിത്യത്തിലൂടെ ഭാഷ യ്ക്ക് നല്‍കിയ സംഭാവനകള്‍ വളരെ വിപുലമാണ്. ഒട്ടേറെ ശാസ്ത്ര സാഹിത്യകാരന്മാരെ കണ്ടെത്താനും പരിശീലിപ്പിക്കാനും കഴിഞ്ഞു. വിവിധ ഘട്ടങ്ങളിലുള്ള വിദ്യാഭ്യാസപാഠ്യപദ്ധതിയെ പരിപോഷിപ്പിക്കാനുള്ള സാഹിത്യനിര്‍മാണം, ഫിക്ഷന്‍രചനയില്‍ ഉണ്ടാക്കിയ മാതൃകകള്‍, പുതിയ വിജ്ഞാനശാഖകളെ പരി ചയപ്പെടുത്തല്‍, പരിസ്ഥിതിസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ഉതകുന്ന വിവരശേഖരങ്ങളുടെ വ്യാപനം സ്ത്രീപദവി-ശക്തീകരണപഠനങ്ങള്‍ എന്നിങ്ങനെ ഇനി യും ഒരുപാട് കാര്യങ്ങള്‍ എണ്ണിയെണ്ണി പറയാനാകും. സംസ്ഥാനവാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സോവനീര്‍പുസ്തകങ്ങളുടെ സവിശേഷതയെപറ്റി ഈ ലക്കത്തില്‍ ഒരു പ്രത്യേകലേഖന മുള്ളതുകൊണ്ട് അതേക്കുറിച്ച് കൂടുതല്‍ പറയുന്നില്ല.
അച്ചടിയുടെ കാലം കഴിഞ്ഞുവെന്നു പറയുമ്പോഴും പരിഷത്ത് പുസ്തകങ്ങള്‍ സാധാരണ മാര്‍ക്കറ്റി ലൂടെ കൂടിവരുന്ന പുസ്തകങ്ങളേക്കാളും വളരെയധികം വിറ്റുവരുന്നു. ഈ വര്‍ഷവും രണ്ടരക്കോടിയിലധികംരൂപയുടെ പുസ്തകം പരിഷത്തിന് പ്രചരിപ്പിക്കാനായി. 25 പുതിയ പുസ്തകങ്ങള്‍, 25 പുതിയ പതിപ്പുകള്‍, 8 ലഘുലേഖകള്‍ എന്നിവ ഈ വര്‍ഷം പ്രസിദ്ധീകരിച്ചു. പുസ്തകവായനയില്‍ നിന്ന് കേരളീയസമൂഹം പിറകോട്ടുപോയി എന്ന അഭിപ്രായപ്രകടനത്തിന് ആധാരം പലപ്പോഴും സര്‍ഗാത്മകസാഹിത്യപുസ്തകങ്ങളുടെ വില്‍പനയെ അടിസ്ഥാനപ്പെടുത്തിയുള്ള ആലോചനകളായിരുന്നു. വൈജ്ഞാനികസാഹിത്യവായനയില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത് എന്നതാണ് പരിഷത്തിന്റെ അനുഭവം. ശാസ്ത്രസാഹിത്യപുസ്തകങ്ങള്‍ വാങ്ങിവായിക്കുന്ന പുതിയ തലമുറക്കാരുടെ എണ്ണം പുതിയ പാഠ്യപദ്ധതി നടപ്പിലായതോടെ വര്‍ധിച്ചിട്ടുണ്ടതെന്ന താണ് വസ്തുത.
21-ാം നൂറ്റാണ്ടിലെ ലോകവൈജ്ഞാനികവിശേഷങ്ങള്‍ക്കൊപ്പം മലയാളത്തെ നടത്തുന്നതില്‍ ശാസ്ത്രസാഹിത്യപരിഷത്തിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ള അക്കാദമികപരിശ്രമങ്ങള്‍ ഒട്ടുംചെറുതല്ല. പരിഷത്തിന്റെ പുസ്തകങ്ങളെ സ്വീകരിക്കുന്നതില്‍ രക്ഷിതാക്കളും മുതിര്‍ന്ന വായനക്കാരും ഇന്നും ഏറെ തല്‍പരരാണ്.
പുതിയകാലത്ത്, പുസ്തകപ്രസാധനം മാത്രം പോര. ഇ-വായനയുടെ സാധ്യതകള്‍ ശാസ്ത്രസാഹിത്യപ്രചാരണത്തില്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അതിനാവശ്യമായ പ്രായോഗികപദ്ധതികള്‍ രൂപീകരിക്കാന്‍ കഴിയണം. പുസ്തകപ്രസിദ്ധീകരണത്തില്‍ നാല്‍പതുവര്‍ഷം പിന്നിടുമ്പോള്‍ ശാസ്ത്രസാഹിത്യപരിഷത്തിന് അഭിമാനിക്കാനുള്ള ഏറെ വകയുണ്ടെന്ന് പറയട്ടേ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668