കേരളീയനവോത്ഥാനവും
യുക്തിചിന്തയും പുസ്തകത്തെ കുറിച്ച് വൈശാഖന്‍ എഴുതുന്നു...
വികസിതരാഷ്ട്രങ്ങളെപ്പോലും അതിശയിപ്പിക്കുന്ന പുരോഗതി സാമൂഹികസാംസ്‌കാരികമണ്ഡലങ്ങളില്‍ കേരളം കൈവരിച്ചു എന്ന് നമ്മള്‍ അഭിമാനിക്കാറുണ്ട്. ഒരുപാടുകാര്യങ്ങളില്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും മാതൃകയായി എന്നും മുന്നില്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം. അങ്ങനെയൊക്കെയാണ് പ്രബുദ്ധകേരളം എന്ന പ്രയോഗം നിലവില്‍ വന്നത്. എങ്ങനെയാണ് ഈ നേട്ടം കൈവന്നതെന്ന് ചിന്താശീലരായ എല്ലാവര്‍ക്കുമറിയാം. 1812-ല്‍ വയനാട്ടിലെ ആദിവാസികള്‍ വീരപഴശ്ശിയുടെ നേതൃത്വത്തില്‍ നടത്തിയ കുറിച്യകലാപം, അയ്യാവൈ കുണ്ഠസ്വാമികളുടെ അധഃസ്ഥിത വിമോചനപ്രവര്‍ത്തനങ്ങള്‍, 1812-ല്‍ ആരംഭിച്ച് ഏതാണ്ട് നാലുദശകത്തോളം നീണ്ടുനിന്ന ചാന്നാര്‍ലഹള, അയ്യങ്കാളി സമരങ്ങള്‍, ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍ നടത്തിയ ക്ഷേത്രപ്രതിഷ്ഠകളും വിചാര വിപ്ലവവും, സഹോദരന്‍അയ്യപ്പന്റെ നേതൃത്വത്തില്‍ നടത്തിയ പന്തിഭോജനവും യുക്തിചിന്താപ്രചാരണവും, വി.ടി.യുടെ നേതൃത്വത്തില്‍ നടത്തിയ യോഗക്ഷേമസമരങ്ങളും പത്രപ്രവര്‍ത്തനവും, പൊയ്കയില്‍ യോഹന്നാന്റെ നേതൃത്വത്തില്‍ നടത്തിയ ദളിത് നവോത്ഥാന പ്രവര്‍ത്തനങ്ങള്‍, ദേശീയപ്രസ്ഥാനത്തിന്റെയും ഇടതുപക്ഷപ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ നടത്തിയ കര്‍ഷകത്തൊഴിലാളി പ്രക്ഷോഭങ്ങള്‍, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും പുരോഗമനകലാസാഹിത്യസംഘടനകളുടെയും യുക്തിവാദപ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ നടത്തിയ സാംസ്‌കാരികമുന്നേറ്റ-ശാസ്ത്രാവബോധ-മതനിരപേക്ഷ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നാനാതരത്തിലുള്ള, രണ്ടുനൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തനങ്ങളുടെ പരിണതിയാണ് പ്രബുദ്ധ കേരളം.
പക്ഷേ, ഇന്ന് കേരളം പിന്നോട്ടുനടക്കുകയാണ്. നാനാവിധത്തിലുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടത്തുന്നുണ്ട്. എന്നാല്‍ 'ഓപ്പറേഷന്‍ സക്‌സസ്സ്, പേഷ്യന്റ് ഡൈഡ്' എന്ന ഇംഗ്ലീഷ് പഴഞ്ചൊല്ലിനെ ഓര്‍മിപ്പിക്കുന്ന സ്ഥിതിയിലാണ് നമ്മള്‍. രോഗി മരിച്ചില്ല, അത്യാസന്നനിലയിലേയ്ക്ക് നീങ്ങി ക്കൊണ്ടിരിക്കുന്നേയുള്ളൂ എന്നുപറഞ്ഞ് അല്‍പംകൂടി ആശ്വസിക്കാം.
എന്തൊക്കെയാണ് ഈ പിന്നോട്ടുനടത്തത്തിന്റെ കാരണങ്ങള്‍? മാനവികതയെക്കുറിച്ചും മനുഷ്യസമൂഹത്തിന്റെ ഭാവിയെക്കുറിച്ചും ഉത്കണ്ഠപ്പെടുന്ന ചിന്തകരും സാഹിത്യകാരന്മാരും കലാകാരന്മാരും അതേക്കുറിച്ചുള്ള ആഴമേറിയ വിശകലനങ്ങളിലാണ്. പ്രശസ്ത യുക്തിചിന്തകനും സാഹിത്യനിരൂപകനുമായ കുറ്റിപ്പുഴ കൃഷ്ണപിള്ള 'യുക്തിവാദം' എന്ന പ്രബന്ധത്തില്‍ മനുഷ്യമനസ്സിന്റെ അതിവിചിത്രമായ സ്വഭാവത്തെ വിശകലനം ചെയ്യുന്നുണ്ട്. അദ്ദേഹം എഴുതുന്നു : ''മനുഷ്യന്റെ മനസ്സ് അതിവിചിത്രമായൊരു കലവറയാണ്. അതിനകത്ത് ആയിരവും രണ്ടായിരവും കൊല്ലത്തെ പഴക്കമുള്ള ചരക്കുകള്‍ കിടപ്പുണ്ട്. യുക്തിവാദത്തിന്റെ നേരെ അട്ടഹാസം മുഴക്കുന്ന അന്ധതയുടെ ജീര്‍ണഭാണ്ഡങ്ങളാണ് ഇവയില്‍ പലതും. സ്വതന്ത്രചിന്തയ്ക്ക് ഈ പഴംചരക്കുകള്‍ എന്തുമാത്രം പ്രതിബന്ധമായി നില്‍ക്കുന്നുണ്ടെന്ന് ഇവിടെ വിസ്തരിക്കേണ്ടതില്ല. ഭൂതകാലത്തിന് നമ്മുടെമേല്‍ വല്ലാത്ത ഒരു പിടിയുണ്ട്. എളുപ്പം പൊട്ടിക്കാന്‍ കഴിയാത്ത ഒരു ചങ്ങലയാണത്. ഭൂതകാലമര്‍ദ്ദനം (ഠവല ്യേൃമിി്യ ീള വേല ുമേെ) എന്നാണ് ഒരു ചിന്തകന്‍ ഇതിന് പേര്‍ കൊടുത്തിരിക്കുന്നത്. ഈ മര്‍ദനത്തില്‍ വാര്‍ത്തെടുത്ത ഒരു പ്രത്യേക കരുവാകുന്നു നമ്മുടെ മനസ്സ്. നമുക്കു കിട്ടുന്ന ഏതുതരം പുതിയ അറിവും ഈ പഴയ കരുവില്‍ കൊള്ളത്തക്കവണ്ണം മാറിമറിഞ്ഞുകൊണ്ടിരിക്കും. ചുരുക്കത്തില്‍ അറിവിനനുസരിച്ച് മനോഗതി മാറുകയല്ല, നേരെ മറിച്ചാണു സംഭവിക്കുന്നത്. മതസമുദായാദികാര്യങ്ങളില്‍ നാം മുന്നോട്ടു നീങ്ങാത്തത് ഇതുകൊണ്ടത്രെ. വിവേകാനന്ദന്‍, അനേകം അറകളുള്ള ഒരു തേനീച്ചക്കൂടിനോട് മനസ്സിനെ സാദൃശ്യപ്പെടുത്തിയിട്ടുള്ളതും ഈ തത്ത്വത്തെ അടിസ്ഥാനമാക്കിയാണ്. മനുഷ്യവര്‍ഗത്തിന്റെ പുരോഗമനത്തിനനുസരിച്ച് കൂടുതല്‍ അറകളുണ്ടായില്ലെങ്കില്‍ പുതിയ അറിവ് ഉപേക്ഷിക്കുകയോ പഴയ അറകളില്‍ കൊള്ളത്തക്കവണ്ണം വളച്ചുപിരിച്ചു തകരാറാക്കുകയോ ചെയ്യേണ്ടിവരും.''
കേരളീയസാംസ്‌കാരികമനസ്സി ന്റെ ഇന്നത്തെ ആതുരാവസ്ഥയ്ക്ക് ഒറ്റമൂലികളൊന്നുമില്ല. ഈ പിന്നോട്ടുപോക്കിന് നിരവധി കാരണങ്ങള്‍ പറയുന്നുണ്ടെങ്കിലും മതപരവും ജനകീയവുമായ പുനരുദ്ധാരണപ്രവര്‍ത്തനങ്ങളും നവ ഉദാരവല്‍ക്കരണം നിര്‍മിക്കുന്ന ആര്‍ത്തി സംസ്‌കാരവും പ്രബലമായ സംസ്‌കാരവിരുദ്ധശ ക്തികളാണ്. മനസ്സുകളെ ചിന്താശൂ ന്യവും യുക്തിരഹിതവുമാക്കി ക്കൊണ്ട് പ്രതിരോധശേഷിയെ നശി പ്പിക്കുന്ന ഒരു പ്രവര്‍ത്തനപദ്ധതി മേല്‍പറഞ്ഞ രണ്ടുശക്തികളും കൂടി നടപ്പാക്കുന്നുണ്ട്. കേരളീയമനസ്സിനെ പ്രതിരോധസജ്ജമാക്കാന്‍ സഹായി ക്കുന്ന നിരവധി സ്വതന്ത്രചിന്തകരുടെ പഠനാര്‍ഹങ്ങളായ ലേഖനങ്ങളാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന 'കേരളീയനവോ ത്ഥാനവും യുക്തിചിന്തയും' എന്ന പുസ്തകത്തിലുള്ളത്.
എഡിറ്റര്‍ : ഈ.ഡി.ഡേവിസ്
വില : 240

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ