2016, ജൂൺ 14, ചൊവ്വാഴ്ച

പരിഷത്ത് പ്രസാധനം - പുത്തന്‍വഴികള്‍ വെല്ലുവിളികള്‍


മാതൃഭാഷയില്‍ ശാസ്ത്രവിജ്ഞാ നം സമസ്തജനങ്ങളിലേക്കും എത്തി ക്കുക എന്ന പ്രഥമ ഉദ്ദേശ്യത്തോടെ സ്ഥാപിതമായ ശാസ്ത്രസാഹിത്യ പരിഷത്തിന് തുടക്കംമുതല്‍ ശാസ്ത്ര പ്രസിദ്ധീകരണരംഗത്ത് താല്‍പര്യ മുണ്ടാവുക സ്വാഭാവികമാണല്ലോ. പക്ഷേ മാസികയും പുസ്തകവും മറ്റും പുറത്തിറക്കാന്‍ താല്‍പര്യം മാത്രം പോരല്ലോ! അതുകൊണ്ടു തന്നെ അന്നത്തെ പരിതസ്ഥിതിയില്‍ മറ്റു പ്രസാധകരെക്കൊണ്ട് മലയാള ത്തില്‍ ശാസ്ത്രപുസ്തകങ്ങള്‍ പ്രസി ദ്ധീകരിക്കാന്‍ പരിശ്രമിക്കുക, അവര്‍ ക്ക് അതിനുവേണ്ട എല്ലാ സഹായ വും ചെയ്തുകൊടുക്കുക എന്ന മാര്‍ഗമാണ് പരിഷത്ത് അവലംബി ക്കാന്‍ ശ്രമിച്ചത്. പക്ഷേ ഇക്കാര്യ ത്തില്‍ കാര്യമായ സഹായമൊന്നും അന്നത്തെ പ്രമുഖ പ്രസാധകരില്‍ നിന്ന് ലഭിച്ചില്ല. മംഗളോദയം മുത ലായ ചില പ്രസിദ്ധീകരണശാലകള്‍ മാത്രമായിരുന്നു അന്ന് പരിഷത്തിന് താങ്ങായി ഉണ്ടായിരുന്നത്.
അങ്ങനെ ഒരുതരം നിവൃത്തികേ ടുകൊണ്ട് പ്രസിദ്ധീകരണരംഗത്ത് എത്തിയ പരിഷത്ത് ഇന്ന് മലയാള പുസ്തകപ്രസാധനരംഗത്തെ പ്രമു ഖ സന്നിധ്യങ്ങളില്‍ ഒന്നാണെന്ന് ഒട്ടും അതിശയോക്തി കലര്‍ത്താതെ പറയാന്‍ കഴിയും. മലയാള പുസ്ത കപ്രസാധനചരിത്രത്തില്‍, പ്രത്യേകി ച്ചും ശാസ്ത്ര പുസ്തകപ്രസാധന രംഗത്ത്, ഒട്ടേറെ നാഴികക്കല്ലുകള്‍ നാട്ടാന്‍ പരിഷത്തിന് കഴിഞ്ഞിട്ടുണ്ട്. ഉള്ളടക്കത്തിന്റെ വൈവിധ്യം, അവ തരണശൈലി എന്നിവ മുതല്‍ പുസ്തകപ്രചാരണരംഗത്തെ സവിശേഷമായ പരിഷത്ത്‌ശൈലി വരെ ഇക്കൂട്ടത്തില്‍ പെടുന്നു.
മലയാള പ്രസാധനരംഗത്ത് അവ തരിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന നൂതന ശൈലികള്‍ സ്വാംശീകരിച്ചുകൊ ണ്ടും അതില്‍ സംഘടനയുടെയും അംഗങ്ങളുടെയും ഒപ്പം അഭ്യുദയ കാംക്ഷികളുടെയും സവിശേഷമായ സംഭാവനകള്‍ കൂട്ടിച്ചേര്‍ത്തുകൊ ണ്ടുമാണ് പരിഷത്ത് മുന്നേറിയത്. ആധുനിക മലയാളപ്രസാധനരംഗ ത്തെ തല തൊട്ടപ്പനായ ഡി.സി.കിഴ ക്കേമുറിയുടെയും പരിഷത്തിന്റെ സ്വന്തം സ്വന്തമായിരുന്ന എന്‍.വി. കൃഷ്ണവാരിയര്‍, പി.ടി.ബി, എം. എന്‍.എസ് തുടങ്ങി ഒട്ടേറെ പേരുടെ യും ഭാവനയും സംഭാവനകളുമാണ് ഇക്കാര്യത്തില്‍ പരിഷത്തിന് മേല്‍ ക്കൈ നല്‍കിയതെന്ന കാര്യം നാം കൃതജ്ഞതാപൂര്‍വം ഓര്‍മിക്കേണ്ട തുണ്ട്.
കുട്ടികള്‍ക്കുള്ള പത്ത് ബാലശാ സ്ത്രപുസ്തകങ്ങള്‍ പ്രീ-പബ്ലിക്കേ ഷന്‍ വ്യവസ്ഥയില്‍ പുറത്തിറക്കി ക്കൊണ്ടാണ് എഴുപതുകളുടെ മധ്യ ത്തില്‍ പരിഷത്ത് സ്വന്തമായ പ്രസി ദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്  നിശ്ശ ബ്ദമായി തുടക്കം കുറിക്കുന്നത്. തുടര്‍ന്ന്  ഒട്ടേറെ പ്രീ-പബ് 'വിപ്ലവങ്ങ ള്‍'ക്ക് നേതൃത്വം കൊടുക്കാന്‍ പരിഷ ത്തിന് കഴിഞ്ഞു. 1980ല്‍ അന്താരാ ഷ്ട്ര ശിശുവര്‍ഷാചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച 'സയന്‍സ് ക്രീം' പരമ്പര, മലയാളത്തിലെ ഏറ്റ വും മികച്ച ജിജ്ഞാസാകോശം (രൗൃശീുമലറശമ) എന്നറിയപ്പെടുന്ന 'ശാസ്ത്രകൗതുകം', കേരളത്തിലെ വിദ്യാര്‍ഥികളും ശാസ്ത്രകുതുകി കളും നെഞ്ചിലേറ്റിയ 'എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്?' എന്ന പ്രശ്‌നോത്തരമാല, ഹൈസ് കൂള്‍ ശാസ്ത്രനിഘണ്ടു, ഗണിതകൗ തുകം, പുസ്തകപ്പൂമഴ.... അങ്ങനെ ഇയ്യിടെ പുറത്തിറങ്ങിയ വിജ്ഞാന രാജി വരെ നീളുന്നതാണ് പരിഷത്തി ന്റെ പ്രീ-പബ് വിജയഗാഥ.
ഉള്ളടക്കത്തിന്റെയും അവതരണ തിന്റെയും വിശ്വാസ്യതയെപ്പോലെ തന്നെ ഈ പുസ്തക പരമ്പരകളുടെ യെല്ലാം വിജയത്തിന് പുറകിലുള്ള ഒരു സുപ്രധാനഘടകം 'പാരിഷത്തി കത' എന്ന് നാം ചെല്ലപ്പേരിട്ടു വിളി ക്കാറുള്ള പരിഷത്തിന്റെ സവിശേഷ പ്രവര്‍ത്തനസംസ്‌കാരം തന്നെയാ ണ്. വ്യക്തിപരമായ ലാഭത്തെ ലക്ഷ്യ മാക്കിയല്ല, മറിച്ച്, സമൂഹനന്മക്കുവേ ണ്ടിയുള്ള  സന്നദ്ധപ്രവര്‍ത്തനം എ ന്ന നിലയിലാണ് പരിഷത്തിന്റെ പുസ്തകപ്രസാധനം മുന്നേറുന്നത് എന്നതുതന്നെയാണ് ഈ സവിശേ ഷത. പരിഷത്തിന് പുറത്തുള്ള മിക്ക വര്‍ക്കും, പ്രത്യേകിച്ച് കച്ചവടതാല്‍ പര്യങ്ങളുടെ അടിസ്ഥാനത്തില്‍ പുസ്തകപ്രസിദ്ധീകരണം നിര്‍വഹി ക്കുന്നവര്‍ക്ക്, ഇതുള്‍ക്കൊള്ളാന്‍ ഏറെ പ്രയാസമായിരിക്കും.
എങ്ങനെയാണ് വരുംകാലങ്ങ ളില്‍ മേല്‍ സൂചിപ്പിച്ച പരിഷത്തികത കൈവിടാതെ പുതിയ കാലഘട്ട ത്തിനു അനുസൃതമായ പ്രസാധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നതുതന്നെയാണ് പരിഷത്ത് നേരി ടേണ്ടുന്ന ഏറ്റവും വലിയ വെല്ലുവിളി.
എല്ലാവിധ ശാസ്ത്രീയപ്രവചന ങ്ങളെയും തെറ്റിച്ചുകൊണ്ട് കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി  അരങ്ങേ റിവരുന്ന വിജ്ഞാനവിസ്‌ഫോടനം ഒരുവശത്ത്, അതോടൊപ്പം സമൂഹ ത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിജ്ഞാനവിഭജനം മറുവശത്ത്. ഇതുതന്നെയാണ് ചുരുക്കിപ്പറഞ്ഞാ ല്‍ പ്രശ്‌നത്തിന്റെ കാതല്‍.
നൂറ്റാണ്ടുകളായി നിലനിന്നു വരുന്ന സാമൂഹികവും സാമ്പത്തി കവും സാംസ്‌കാരികവുമായ, വൈ ജാത്യങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും  എതിരായി നടക്കുന്ന പോരാട്ടത്തില്‍ ബഹുഭൂരിപക്ഷത്തിന് വഴികാട്ടിയും കൈവിളക്കും ആയിത്തീരേണ്ട വിജ്ഞാനം സ്വാര്‍ഥതാല്‍പര്യങ്ങളു ടെ കൈകളില്‍ വലിയൊരു ചൂഷ ണോപാധിയായി മാറുന്നതിന്റെ ഉദാഹരണങ്ങളാണ് അനുനിമിഷം തെളിയുന്നത്.
ഈ സാഹചര്യത്തില്‍ സമസ്ത വിജ്ഞാനമേഖലകളെയും ജനസാ മാന്യത്തിന്റെ ജീവിതവുമായി ബന്ധ പ്പെടുത്തുക എന്ന മൗലികമായ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമ മായി നിര്‍വഹിക്കാന്‍ പരിഷത്തിന് കഴിയണം.
പുസ്തകങ്ങളിലൂടെയും മാസിക കളിലൂടെയും നാം നിര്‍വഹിച്ചു പോരുന്ന ഈ പ്രവര്‍ത്തനം കൂടു തല്‍ വിപുലവും സര്‍ഗാത്മകവു മാക്കി മാറ്റുന്നതോടൊപ്പം, ഇതേ പ്രവര്‍ത്തനങ്ങള്‍ ദൃശ്യമാധ്യമങ്ങളി ലൂടെയും നവമാധ്യമങ്ങളിലൂടെയും കൂടി നാം ഏറ്റെടുത്ത് നടപ്പാക്കിയേ തീരൂ. മാതൃഭാഷയില്‍ നൂറുകണ ക്കിന് വൈജ്ഞാനിക വെബ്‌സൈറ്റു കള്‍, ബ്ലോഗുകള്‍ എന്നിവ നിര്‍മി ക്കുന്ന ഒരു പ്രസ്ഥാനത്തിന് പരിഷ ത്ത് നേതൃത്വം നല്‍കണം. ഇന്നി പ്പോള്‍ പതിയെപ്പതിയെ ഇന്റര്‍നെറ്റ് അതിവേഗം വിപുലീകരിക്കപ്പെടുന്ന വ്യാപാരശൃംഖലയായി മാറുകയാണ്. ഈ സ്ഥിതി മാറ്റി അതിനെ പ്രാഥമിക മായും ജനപക്ഷത്ത് നില്‍ക്കുന്ന വിജ്ഞാനശൃംഖലയാക്കി നിലനിര്‍ ത്തുക, വികസിപ്പിക്കുക എന്ന പ്രവര്‍ ത്തനത്തില്‍ പരിഷത്ത് നേതൃത്വപര മായ പങ്കുവഹിക്കണം. ഇന്ന് നമ്മുടെ ഒട്ടേറെ പ്രവര്‍ത്തകര്‍ സ്വതന്ത്ര സോ ഫ്റ്റ്‌വെയര്‍, വിക്കിപീഡിയ എന്നിവ യുടെ പ്രചാരകരായി മാറിയിട്ടുണ്ടെ ന്നത് അഭിമാനകരമാണ്. പക്ഷേ,  ഈ രംഗത്ത് കൃത്യമായ ആസൂത്രണ ത്തോടെ കൂടുതല്‍ ഫലവത്തായി പ്രവര്‍ത്തിക്കാന്‍ സംഘടനാതല ത്തില്‍ തന്നെ നമുക്കൊരു ദീര്‍ഘ കാലപരിപ്രേക്ഷ്യം വികസിപ്പിച്ചെടു ക്കേണ്ടതുണ്ട്. ഇ-പുസ്തകങ്ങളുടെ (ഋയീീസ)െ ലോകത്തേക്കുള്ള നമ്മുടെ രംഗപ്രവേശവും ഇനി ഏറെ വൈകി ക്കാനാവില്ല. ഒട്ടേറെ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ മേഖല അത്ഭുതകരമായ അനേകം സാധ്യത കളാണ് വാഗ്ദാനം ചെയ്യുന്നത്.
നവമാധ്യമരംഗത്ത് നാം നമ്മുടെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞിട്ടുണ്ട് എങ്കിലും പ്രസ്തുത മേഖലയുടെ 'വ്യാകരണം' നമുക്കിപ്പോഴും പൂര്‍ണ മായി സ്വാംശീകരിക്കാന്‍ കഴിഞ്ഞിട്ടു ണ്ടോയെന്ന് സംശയമാണ്. നമ്മുടെ രാഷ്ട്രീയസാമൂഹികമണ്ഡലങ്ങളി ലെല്ലാം (അതി)സ്വാധീനം ചെലുത്തി ക്കൊണ്ടിരിക്കുന്ന ടെലിവിഷന്‍ പോലുള്ള ദൃശ്യമാധ്യമങ്ങളുടെ കാര്യത്തി ലും സ്ഥിതി വ്യത്യസ്തമല്ല. ഈ രണ്ടുതരം മാധ്യമങ്ങളെയും സര്‍ഗാ ത്മകമായി പ്രയോജനപ്പെടുത്തു ന്നതിനുവേണ്ട സാങ്കേതികവും സംഘടനാപരവുമായ ശേഷി ആര്‍ജി ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൊല്ലം വാര്‍ഷികത്തില്‍ നമ്മുടെ മുഖ്യചര്‍ച്ചാവിഷയങ്ങളില്‍ ഒന്നായി മാറേണ്ടതുണ്ട്.
ചുരുക്കത്തില്‍ പുസ്തക-മാസികാപ്രസിദ്ധീകരണരംഗങ്ങളില്‍ പരിഷത്ത് കൈവരിച്ച നേട്ടങ്ങളെ സര്‍ഗാത്മകമായി പുതിയ തലങ്ങളി ലേക്ക് ഉയര്‍ത്തുകയും വ്യാപിപ്പിക്കു കയും ചെയ്യുക, അതോടൊപ്പം പുതി യ കാലഘട്ടം നമുക്കുമുന്നില്‍ തുറന്നിട്ടിരിക്കുന്ന വിശാലമായ മാധ്യമ സ്ഥലികള്‍ ജനപക്ഷ വിജ്ഞാന ത്തിന്റെ സര്‍ഗവേദികളാക്കി മാറ്റുക. ഇതാണ് പുത്തന്‍കാലഘട്ടം പരിഷത്തില്‍നിന്ന് പ്രതീക്ഷിക്കുന്നത്.  

കെ.കെ.കൃഷ്ണകുമാര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668