2016, ജൂൺ 14, ചൊവ്വാഴ്ച

മുത്തശ്ശിമാവും മുത്തച്ഛന്‍ പ്ലാവും.

ഇന്നു നാം ഏറ്റവുമധികം കുട്ടികളോട് സംസാരിക്കുന്നത് പ്രകൃതിയെക്കുറി       ച്ചാവും. പിന്നെ നാട്ടുരുചി, നാടന്‍കല, നാട്ടുപഴമ... ഇങ്ങനെ നാടന്‍ സംസ്‌കൃതിയുടെ ഉള്ളറകള്‍ തേടിയുള്ള               പ്രഭാഷണങ്ങള്‍, സെമിനാറുകള്‍...               എല്ലാം സ്‌കൂളുകളില്‍ സമൃദ്ധമാണ്. സാംസ്‌കാരിക സംഘടനകളും പ്രമുഖ പത്രങ്ങളും ചാനലുകളുമെല്ലാം പ്രകൃതിപാഠങ്ങളെ വിദ്യാര്‍ത്ഥികള്‍ക്കു പരിചയപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. 2014 അന്തര്‍ദേശീയ കുടുംബക്കൃഷി വര്‍ഷമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മലയാളത്തില്‍ അസാമാന്യമായ പരസ്യ പ്രഖ്യാപനത്തോടെ 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന സിനിമ ഇറങ്ങുന്നത്. മുന്‍പേ വിവിധ മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകളും കൃഷിവകുപ്പും ചാനലുകളിലെ കൃഷിപാഠ എപ്പിസോഡുകളും പ്രചാരം നല്‍കിയിരുന്നു കുടുംബ/മട്ടുപ്പാവ് കൃഷി ഇതോടെ ഒന്നുകൂടി ജനകീയമായി. എന്നാല്‍  ഓരോ കാലത്തെയും ട്രെന്‍ഡ് എന്ന ആവേശത്തിനപ്പുറം ഈ ആശയങ്ങളെ അതിന്റെ എല്ലാ സുതാര്യതയോടെയും സത്യസന്ധതയോടെയും അടുത്ത തലമുറയ്ക്കു സംവേദനം ചെയ്യാനാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം. അതിനുള്ള ശ്രമമാണ് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പ്രൊഫ.എസ്.ശിവദാസിന്റെ 'മുത്തശ്ശിമാവും  മുത്തച്ഛന്‍ പ്ലാവും' എന്ന ബാലസാഹിത്യഗ്രന്ഥം. പ്രൈമറിക്ലാസ് വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചെഴുതിയ ഈ പുസ്തകത്തില്‍ കഥ പറയുന്ന മട്ടില്‍ കാര്യം പറയുന്നു. അനുഭവങ്ങളുടെ പാഠങ്ങള്‍ കഥകളിലൂടെ പകര്‍ന്ന് കൊടുക്കുന്ന മുത്തച്ഛനും മുത്തശ്ശിയും എന്ന നഷ്ട കാല്പനികതയെ ഇവിടെ തിരിച്ചുകൊണ്ടുവരുന്നു. ഈ കൊച്ചു പുസ്തകം, മണ്ണിന്റെ, പ്രകൃതിയുടെ അനന്തങ്ങളായ അറിവുകളെ കുട്ടികളുമായി ബന്ധിപ്പിക്കുകയാണ്. ഒറ്റയ്ക്കും കൂട്ടായും അവര്‍ക്കു ചെയ്യാവുന്ന നിരവധി പ്രവൃത്തി പാഠങ്ങള്‍, കൃഷിയെക്കുറിച്ചുള്ള പാട്ടുകള്‍ എന്നിവ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. കഥയ്ക്കിടയില്‍ വേര്‍തിരിഞ്ഞ് പലനിറത്തില്‍ കൊടുത്തിരിക്കുന്ന അറിവുകളുടെ കളിയോടൊപ്പമുള്ള കാര്യത്തിന്റെ ഗൗരവം നല്‍കുന്നുണ്ട്. ഇങ്ങനെ കുഞ്ഞുങ്ങള്‍ക്ക് മണ്ണിനെക്കുറിച്ച് കൃഷിയെക്കുറിച്ച് സമഗ്രമായ അറിവുകള്‍ പകര്‍ന്നു നല്‍കുന്നു മുത്തശ്ശിമാവും മുത്തച്ഛന്‍ പ്ലാവും.    

ഹേമമാലിനി    

1 അഭിപ്രായം:

  1. അജ്ഞാതന്‍2022, ജനുവരി 23 6:26 PM

    Online casino no deposit bonus codes
    Casino 퍼스트카지노 no deposit bonus codes. Online william hill casinos no deposit bonus codes. Free spins bonuses. No deposit 온카지노 casinos bonus codes 2021. No deposit bonuses.

    മറുപടിഇല്ലാതാക്കൂ

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668