അടുപ്പമുള്ളവര്‍ക്കിടയില്‍ എം. എസ്സ്.എന്ന രണ്ട് അക്ഷരങ്ങളാല്‍ അറിയപ്പെട്ടിരുന്ന പ്രിയപ്പെട്ട പ്രൊഫ. എം.ശിവശങ്കരന്‍മാഷ് നമ്മെ വിട്ടു പിരിഞ്ഞിട്ടു മൂന്ന് മാസം കഴിയുന്നു. ഇക്കഴിഞ്ഞ മെയ് 19നു അല്‍പകാ ലത്തെ രോഗബാധക്കുശേഷം എറ ണാകുളത്ത്‌വച്ച് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടു കളായി പരിഷത്തിന്റെ പ്രസിദ്ധീക രണപ്രവര്‍ത്തനങ്ങളുടെ പുറകിലെ മുഖ്യപ്രചോദനമായിരുന്ന അദ്ദേഹം മലയാളത്തിലെ ഏറ്റവും മികച്ച ശാസ്ത്രരചയിതാക്കളില്‍ ഒരാളാ യിരുന്നു എന്ന് നിസ്സംശയം പറയാ നാവും. പഠിച്ചതും പഠിപ്പിച്ചതും ജന്തുശാസ്ത്രമായിരുന്നുവെങ്കിലും, ശാസ്ത്രത്തിന്റെ ഒരു ശാഖയും അദ്ദേഹത്തിനു അന്യമായിരുന്നില്ല.
ശാസ്ത്രരംഗത്തെ ഓരോ നൂതന വികാസപരിണാമങ്ങളെയും ഇത്ര സസൂക്ഷ്മം നിരീക്ഷിച്ചിരുന്ന മറ്റധി കംപേര്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ടാ യിരുന്നോ എന്ന കാര്യം സംശയ മാണ്. ആഴത്തിലുള്ള വായന എന്നും അദ്ദേഹത്തിന്റെ ശീലമായി രുന്നു. ഏറ്റവും പുതിയ ശാസ്ത്രപു സ്തകങ്ങളും ജേണലുകളും തേടി പ്പിടിച്ചു തന്റെ അറിവ് നിരന്തരമായി പുതുക്കിക്കൊണ്ടിരിക്കാന്‍ എം.എസ്സ്.നടത്തിയിരുന്ന ശ്രമം അത്ഭുതത്തോടെ മാത്രമേ ഓര്‍മി ക്കാന്‍ കഴിയുന്നുള്ളൂ.
ശാസ്ത്രവിജ്ഞാനത്തെ ഊഹാ പോഹങ്ങളും കെട്ടുകഥകളുമായി കൂട്ടിക്കലര്‍ത്തുന്നതിനുള്ള കുത്സിത ശ്രമങ്ങള്‍ ശാസ്ത്രത്തിന്റെ അത്യു ന്നതവേദികളെപ്പോലും മലീമസമാ ക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ട ത്തില്‍ എം.എസ്സി.നെപ്പോലുള്ള ഒരു ശാസ്‌ത്രോപാസകന്റെ നഷ്ടം പരി ഷത്തിനെ സംബന്ധിച്ചിടത്തോളം ഒരു തീരാനഷ്ടം തന്നെയാണ്. നിരവധി മികച്ച ശാസ്ത്രപുസ്തക ങ്ങളുടെ രചയിതാവായും എഡിറ്റ റായും സംയോജകനായും പ്രവര്‍ ത്തിരിച്ചിരുന്ന എം.എസ്സ്. മരണ ത്തിന് തൊട്ടുമുമ്പുപോലും ഒട്ടേറെ പുതിയ ശാസ്ത്രഗ്രന്ഥങ്ങളുടെ പണിപ്പുരയിലായിരുന്നു. അദ്ദേഹം രചന പൂര്‍ത്തിയാക്കിയ ഒന്നോ രണ്ടോ ഗ്രന്ഥങ്ങള്‍ ഇപ്പോഴും പ്രസി ദ്ധീകരണത്തിനുള്ള തയ്യാറെടു പ്പിലാണ്.
കെ കെ കൃഷ്ണകുമാർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ