ആയിരത്തിത്തൊള്ളായരത്തി എഴുപതുകള്‍ കേരളത്തിലെ പരി സ്ഥിതിസംരക്ഷണ പ്രവര്‍ത്തനത്തി ന്റെ ശൈശവകാലമായിരുന്നു. സ്റ്റോക്ക്‌ഹോം സമ്മേളനത്തിന്റെ അലയൊലികള്‍ ഇങ്ങു കേരളത്തോ ളം വ്യാപിക്കുകയും അതില്‍ നിന്നു ണ്ടായ അവബോധം പിന്നീട് സൈല ന്റ്‌വാലി സംരക്ഷണത്തിനുള്ള ജനകീയപ്രസ്ഥാനമായി വളരുകയും ചെയ്ത കാലമായിരുന്നു അത്. അന്ന് പരിസ്ഥിതി എന്ന വാക്ക് തന്നെ മലയാളത്തില്‍ പ്രചുരപ്രചാരം നേടി യിരുന്നില്ല, അക്കാലത്ത്. നേച്ചര്‍ ക്ലബ്ബുകളോ പരിസ്ഥിതിസമിതികളോ ഉണ്ടായിത്തുടങ്ങിയിരുന്നില്ല. വിവിധമേഖലകളിലെ നിര്‍മ്മാണ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അതുണ്ടാക്കുന്ന പരിസ്ഥിതി ആഘാ തം വിശേഷാല്‍ പഠിക്കേണ്ടതാ ണെന്ന ചിന്ത ഭരണാധികാരികള്‍ക്ക് ബോധ്യപ്പെട്ടത് പിന്നെയും വളരെ ക്കാലം കഴിഞ്ഞാണ്. പരിസ്ഥിതി ചിന്തകള്‍ പൊതുവിലും സൈലന്റ് വാലി സംരക്ഷണപ്രസ്ഥാനം വിശേ ഷിച്ചും ജനകീയപ്രസ്ഥാനമായിട്ടല്ല കേരളത്തില്‍ രൂപപ്പെട്ടത്. നിശ്ചയ മായും അത് ബുദ്ധിജീവികളുടെയും ഇടത്തരക്കാരുടെയും പ്രസ്ഥാനമാ യിരുന്നു. അത്തരമൊരു സാഹചര്യ ത്തില്‍ ശാസ്ത്രീയമായ പാരിസ്ഥിതി കാവബോധം നട്ടുനനച്ചു മുളപ്പിച്ചെടു ക്കുന്നതിനുള്ള ആയുധം പരിസ്ഥിതി സാഹിത്യം മാത്രമായിരുന്നുവെന്ന് വ്യക്തമാണല്ലോ? അത് പലരൂപ ത്തില്‍ ആവാം. ആനുകാലികങ്ങള്‍, ലഘുലേഖകള്‍, പുസ്തകങ്ങള്‍ എന്നിവയൊക്കെ ഇതില്‍പെടും. ആനുകാലികങ്ങളില്‍ ഒരു ചെറിയ വിഷയത്തെ സമഗ്രമായി അവതരിപ്പി ക്കാന്‍ കഴിഞ്ഞേക്കും. ലഘുലേഖക ളാകട്ടെ ഒരു സവിശേഷപ്രശ്‌നത്തെ മുന്‍നിര്‍ത്തിയുള്ള കാമ്പയിന്‍ നടക്കു ന്ന വേളയില്‍ അത്തരം പ്രശ്‌നങ്ങളെ വിശകലനം ചെയ്യാനാണ് കൂടുതല്‍ സഹായകരമാവുക. അതേസമയം ഒരാശയത്തെ അതിന്റെ സമഗ്രത യില്‍ വിശദീകരിക്കാന്‍, അതിന്റെ വിവിധതലങ്ങളെ അപഗ്രഥിച്ചു പരിശോധിക്കാന്‍ പുസ്തകം കൂടിയേ കഴിയൂ. എന്നു മാത്രമല്ല ഒരു സവിശേഷപ്രശ്‌നത്തിനു അനുകൂല മായ മനോഭാവം പൊതുസമൂഹ ത്തില്‍ രൂപപ്പെടുത്തുന്നതിന് ആ സവിശേഷപ്രശ്‌നത്തെ മാത്രമല്ല, അതിന്റെ വിജ്ഞാനപശ്ചാത്തല മായി പ്രവര്‍ത്തിക്കുന്ന ആശയപ്രപ ഞ്ചത്തെത്തന്നെ അവതരിപ്പിക്കേണ്ടി യും വരും. ഉദാഹരണത്തിനു ഉയര്‍ ന്ന പാരിസ്ഥിതികാവബോധമുള്ള ഒരാള്‍ക്ക് സൈലന്റ്‌വാലി പദ്ധതി നടപ്പിലായാല്‍ ഉണ്ടാകാവുന്ന അപക ടം പെട്ടെന്നു ബോധ്യപ്പെടും. സമുദ്ര വിജ്ഞാനവും സമുദ്രത്തിന്റെ അടി ത്തട്ടിലെ ജൈവവൈവിധ്യത്തെക്കു റിച്ചും അവിടുത്തെ ഭക്ഷ്യശൃംഖല യെക്കുറിച്ചും ബോധ്യമുള്ള ഒരാള്‍ ക്കേ വിഴിഞ്ഞം തുറമുഖപദ്ധതി സൃഷ്ടിക്കുന്ന അപകടം വേര്‍തിരിച്ചു മനസ്സിലാക്കാന്‍ കഴിയൂ. മലിനീകര ണത്തിന്റെയും അതുണ്ടാക്കുന്ന പരി സരദൂഷണത്തിന്റെയും അപകട ത്തെക്കുറിച്ചു പഠിച്ചിട്ടുള്ള ഒരാള്‍ക്കേ വ്യവസായവത്ക്കരണം സൃഷ്ടി ക്കുന്ന പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ബോധ്യപ്പെടൂ.
എഴുപതുകളുടെ രണ്ടാംപകുതി യില്‍ തന്നെ പരിഷത്തിന്റെ പരി സ്ഥിതിരംഗത്തെ പുസ്തകങ്ങള്‍ പുറത്തുവന്നു തുടങ്ങിയിരുന്നു. എഴു പത്തിയേഴിലെ പതിനൊന്നു ശാ സ്ത്രപുസ്തകങ്ങള്‍ അടങ്ങിയ സമ്മാനപ്പെട്ടിയുടെ തൊട്ടുപിന്നാലെ തന്നെ വി.കെ.ദാമോദരന്‍ എഴുതിയ മനുഷ്യനും ചുറ്റുപാടും എന്ന പുസ് തകം പുറത്തുവന്നിരുന്നു. അതു സൈലന്റ്‌വാലി സംരക്ഷണസമര ത്തിന്റെ കാലമായിരുന്നിട്ടു കൂടി പരിഷത്തിന്റെ ആദ്യത്തെ പരി സ്ഥിതിപുസ്തകം സൈലന്റ് വാലി യെക്കുറിച്ചായിരുന്നില്ല എന്നത് മേല്‍വിവരിച്ച പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്. സൈലന്റ് വാലി യെക്കുറിച്ച് പഠിപ്പിക്കാന്‍ മനുഷ്യനും ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെ ക്കുറിച്ച് പഠിപ്പിക്കാതെ വയ്യല്ലോ? സൈലന്റ്‌വാലി സമരം ജ്വലിച്ചു നിന്ന എഴുപത്തിയേഴിനും എണ്‍പത്തി യഞ്ചിനും ഇടയില്‍ പരിഷത്ത് പ്രസി ദ്ധീകരിച്ച പരിസ്ഥിതി പുസ്തകങ്ങ ളെല്ലാം തന്നെ പരിസ്ഥിതിസംരക്ഷ ണത്തിന്റെ ആദ്യപാഠങ്ങള്‍ വിശദീ കരിക്കുന്നവയായിരുന്നു. കെ.എന്‍. പി.കുറുപ്പ് എഴുതിയ 'പരിസരമലിനീ കരണം', 'പരിസരസംരക്ഷണം', പി.കെ.ഉത്തമന്‍ എഴുതിയ 'ജന്തു ലോകം', പി.പി.കെ.പൊതുവാള്‍ എഴുതിയ 'പ്രകൃതി നമ്മുടെ', ജോണ്‍ എബ്രഹാം എഴുതിയ 'കുട്ടനാട്', കെ.സദാശിവന്‍ എഴുതിയ 'സഹ്യാ ദ്രി സാനുക്കള്‍', 'കേരളത്തിലെ വന്യമൃഗങ്ങള്‍', എം.കെ.പ്രസാദ് എഴുതിയ 'പ്രകൃതിസംരക്ഷണം', 'മനുഷ്യനും പ്രകൃതിയും' എന്നീ പുസ്തകങ്ങള്‍ ഈ ആദ്യകാല പട്ടികയില്‍ പെടുത്താവുന്നതാണ്.
ഒരുപക്ഷേ മലയാളത്തില്‍ പരി സ്ഥിതിസംബന്ധമായ പുസ്തക ങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങുന്നത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആകാം. ആദ്യകാലപുസ്തകങ്ങളില്‍ കുട്ടനാട്, പ്രമേയത്തിന്റെ സവിശേ ഷതകൊണ്ട് വേറിട്ടുനില്‍ക്കുന്നു. സാമൂഹ്യമായും പാരിസ്ഥിതിക മായും തനതായ സവിശേഷതകളു ള്ള ഒരു ഭൂപ്രദേശത്തെ സമഗ്രമായി എടുത്ത് പരിശോധിക്കുന്ന ഒന്നായി രുന്നു അത്. ആ പുസ്തകം പ്രസി ദ്ധീകരിക്കുന്നതിനു മൂന്നുകൊല്ലം മുമ്പാണ് വേമ്പനാട്ടു കായലിലെ തണ്ണീര്‍മുക്കം ബണ്ട് കമ്മീഷന്‍ ചെയ്തത്. കുട്ടനാട്ടില്‍ പൊതുവിലും വേമ്പനാട്ടുകായലില്‍ വിശേഷിച്ചും വികസനം എന്ന പേരില്‍ മുന്‍പിന്‍ നോക്കാതെ നടത്തിക്കൊണ്ടിരുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളെ വിമര്‍ ശനപരമായി പരിശോധിക്കുന്ന ആദ്യ ത്തെ പുസ്തകമായിരുന്നു അത്. പിന്നീട് കുട്ടനാടിനെക്കുറിച്ച് നടന്ന എല്ലാ പഠനങ്ങളുടെയും അടിസ്ഥാ നം ഈ ചെറിയ പുസ്തകമാണെന്നു പറയാം.
എണ്‍പതുകള്‍മുതല്‍ പരിഷത്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ ഗണ്യമായ എണ്ണം പരിസ്ഥിതി സംബ ന്ധമായ പുസ്തകങ്ങളാണ്. അമൂര്‍ ത്തമായ താത്വികപ്രചാരണം മാത്ര മല്ല, മൂര്‍ത്തമായ പ്രശ്‌നങ്ങളെ മുന്‍ നിര്‍ത്തി നടത്തിയ ബഹുജനവിദ്യാ ഭ്യാസപരിപാടികള്‍ക്കും കാമ്പയിനു കള്‍ക്കും പരിഷത്തിനു പുസ്തക ങ്ങള്‍ ഒരു പ്രധാന ആയുധം തന്നെ യായിരുന്നു. ഇത് വായനയും പുസ് തകങ്ങളും തീവ്രമായി നിലനിന്നി രുന്ന ആദ്യകാലത്ത് മാത്രമല്ല, വായന മരിച്ചു എന്നും അച്ചടി മാധ്യമങ്ങളുടെ കാലം കഴിഞ്ഞു എന്നുമൊക്കെ ആവലാതികള്‍ ഉയരുന്ന സമീപകാലത്തും ഇങ്ങനെ തന്നെയാണ്. മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ മുന്‍ നിര്‍ത്തി പശ്ചിമഘട്ടസംരക്ഷണ ത്തിനുള്ള പ്രചരണ പരിപാടികളാണ് പുസ്തകങ്ങളുടെ ഈ മായികശക്തി നമ്മെ ബോധ്യപ്പെടുത്തിയത്. ഗാഡ് ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെതിരെ സംഘടിതമതശക്തികളും രാഷ്ട്രീയ കക്ഷികളും അക്രമസക്തമായ സമ രങ്ങള്‍ അഴിച്ചുവിടുകയും ആരോഗ്യ കരമായ സംവാദാന്തരീക്ഷം കേരള ത്തില്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. ഇടുക്കി പോലുള്ള ജില്ലകളില്‍ പരിഷത്തിന് പൊതുപരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയാത്തവണ്ണം ഭീഷണികള്‍ ഉയര്‍ന്നിരുന്നു, അക്കാ ലത്ത്. ഈ പ്രതിസന്ധിയെ പരിഷ ത്ത് മുറിച്ചുകടന്നത് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പദാനുപദം മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തിക്കൊണ്ടാണ്. അതിന്റെ അച്ചടിരൂപം മാത്രമല്ല, ഓണ്‍ലൈന്‍ രൂപവും ആശയപ്രചാര ണത്തിന് ഉപയോഗപ്പെടുത്തി. ആശയങ്ങളെ അക്രമംകൊണ്ടു നേരി ടുന്നവരുടെ മുന്നില്‍ പരിഷത്തിന്റെ വാക്കുകള്‍ പുസ്തകങ്ങളായി എത്തിച്ചേര്‍ന്നു. ഇപ്പോഴും പശ്ചിമ ഘട്ടസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ തുടര്‍പരിപാടികള്‍ സാധ്യമാകുന്നത് ഈ പുസ്തകം മുന്നോട്ടു നല്‍കിയ തെളിമയില്‍ നിന്നാണ്.
പരിഷത്തിന്റെ പരിസ്ഥിതിരംഗ ത്തെ പുസ്തകങ്ങളെ പൊതുവില്‍ മൂന്നുവിഭാഗങ്ങളില്‍ പെടുത്താം. ബാലസാഹിത്യവും വിദ്യാഭ്യാസാ വശ്യങ്ങളുമായി ബന്ധപ്പെട്ട പുസ്ത കങ്ങളും ആണ് ഒന്നാമത്തേത്. പൊതുവില്‍ വിദ്യാര്‍ത്ഥികളാണതി ന്റെ ഗുണഭോക്താക്കള്‍. വിവിധതരം പരിസ്ഥിതിപ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി നടത്തിയിട്ടുള്ള പഠനറിപ്പോര്‍ട്ടുകളും അവയെക്കുറിച്ച് എഴുതിയിട്ടുള്ള പുസ്തകങ്ങളുമാണ് രണ്ടാമത്തേത്. സൈലന്റ്‌വാലി പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ പരിഷത്ത് നിയോഗിച്ച ശാസ്ത്രസംഘത്തിന്റെ പഠനറിപ്പോ ര്‍ട്ട് സൈലന്റ്‌വാലി ഒരു സാങ്കേതിക പാരിസ്ഥിതിക സാമൂഹ്യ രാഷ്ട്രീയ പഠനം എന്ന പേരില്‍ ഇംഗ്ലീഷിലും മലയാളത്തിലും പുസ്തകങ്ങളായി വരികയുണ്ടായി. മേധാപട്ക്കറുടെ നേതൃത്വത്തില്‍ നടക്കുന്ന നര്‍മ്മദ സമരത്തെക്കുറിച്ച് മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും ശ്രദ്ധേയമായ പുസ്തകം പരിഷത്തിന്റേതാണ്. 'നര്‍മ്മദ : തടയപ്പെടുന്ന ജീവിത പ്രവാഹം' എന്ന ഈ പുസ്തക ത്തിന്റെ രചയിതാവ് പ്രൊഫ.കെ. ശ്രീധരനാണ്. ലോകത്തെ തന്നെ പിടിച്ചുകുലുക്കിയ റെയ്ചല്‍ കാഴ്‌സ ന്റെ 'സൈലന്റ് സ്പ്രിങ്ങ്' എന്ന പുസ്തകത്തിന്റെ സംഗ്രഹിച്ച വി വര്‍ത്തനം പ്രൊഫ.എം.കെ.പ്രസാദ് തയ്യാറാക്കി 'പാടാത്ത പക്ഷികള്‍' എന്ന പേരില്‍ എണ്‍പതുകളില്‍ തന്നെ പരിഷത്ത് പ്രസിദ്ധീകരി ച്ചിരുന്നു. പരിസ്ഥിതിരംഗത്തെ സൈദ്ധാന്തികവിശകലനങ്ങളും, ആഗോള പരിസ്ഥിതി ഉച്ചകോടികളും അവയുടെ ഉടമ്പടികളും മറ്റും വിശദീകരിക്കുന്ന പുസ്തകങ്ങളാണ് മൂന്നാമത്തെ വിഭാഗത്തില്‍ പെടു ത്താവുന്നത്. ഡോ.കെ.എന്‍.ഗണേഷ് എഴുതിയ 'മനുഷ്യനും പ്രകൃതിയും' എന്ന പുസ്തകം ആദ്യത്തേതിനും 1992ലെ ഭൗമ ഉച്ചകോടിയെ മുന്‍ നിര്‍ത്തി പ്രൊഫ.കെ.ആര്‍.ജനാര്‍ ദ്ദനന്‍ എഴുതിയ 'ഭൗമ ഉച്ചകോടി : ഒരു ബാക്കിപത്രം' എന്ന പുസ്തകം രണ്ടാമതുപറഞ്ഞതിനും ഉദാഹര ണമാണ്. ഇങ്ങനെ നോക്കിയാല്‍ കേരളത്തിനുള്ളിലും പുറത്തുമുള്ള വിവിധ പരിസ്ഥിതി പ്രശ്‌നങ്ങളെ വിശകലനം ചെയ്യുന്നതിന് കേരളത്തിലെ ജനസാമാന്യത്തെ പ്രാപ്തമാക്കിയതില്‍ ചെറുതല്ലാത്ത സ്ഥാനം പരിഷത്തിന്റെ പരിസ്ഥിതി പുസ്തകങ്ങള്‍ക്ക് ഉണ്ട്. പരിസ്ഥിതി സിദ്ധാന്തങ്ങള്‍ ബഹുജനങ്ങള്‍ക്കിട യില്‍ പ്രചരിപ്പിച്ചതും ആഗോള പരി സ്ഥിതി പ്രശ്‌നങ്ങളിലേയ്ക്ക് കേരള സമൂഹത്തിന്റെ ശ്രദ്ധക്ഷണിച്ചതും പരിഷത്തിന്റെ പുസ്തകങ്ങളും നൂറു കണക്കിനായി വ്യാപിച്ചു കിടക്കുന്ന ലഘുലേഖകളുമാണെന്ന് നിസ്സംശയം പറയാം.
ജോജി കൂട്ടുമ്മേല്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ