കേരളത്തിലെ നീര്‍പ്പക്ഷികള്‍
ബാബു.പി.പി.കരക്കാട്ട്,
അഭിലാഷ്.കെ.പ്രഭാകരന്‍
വില : 150
ആഗോളതാപനവും പരിസ്ഥിതിമലിനീകരണവും മൂലം ജൈവവൈവിധ്യത്തിന് കടുത്ത ഭീഷണി നേരിടുന്ന ഇക്കാലത്ത് കാലികപ്രസക്തമാണ് ബാബു.പി.പി.കരക്കാട്ടും അഭിലാഷ്.കെ.പ്രഭാകരനും നീര്‍പ്പക്ഷികളെ കുറിച്ച് നടത്തിയ പഠനം. കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ സഹായത്താല്‍ നടത്തിയ സമഗ്രമായ ഒരു നിരീക്ഷണത്തിന്റെ ആകെത്തുകയാണ് ഈ പുസ്‌തകം.
രണ്ട് ഭാഗങ്ങളായിട്ടാണ് ഈ പുസ്‌തകത്തിലെ ഉള്ളടക്കം വിഭജിച്ചിരിക്കുന്നത്. ഒന്നാം ഭാഗത്തില്‍ നീര്‍ത്തടങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും സംരക്ഷണരീതിയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. രണ്ടാം ഭാഗം പക്ഷിനിരീക്ഷണമാണ്. കണ്ണൂര്‍ ജില്ലയിലെ കാട്ടാമ്പിള്ളി തണ്ണീര്‍ത്തടത്തില്‍ മുണ്ടേരിക്കടവ് ആണ് പഠനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. അവിടെ 65 ഇനം ദേശാടനപ്പക്ഷികള്‍ വന്നുചേരാറുണ്ട്. ഈ പക്ഷികളെയാണ് പഠനവിധേയമാക്കിയിട്ടുള്ളത്. ഇതില്‍ വംശനാശം നേരിട്ടവയും നേരിട്ടുകൊണ്ടിരിക്കുന്നവയും എല്ലാമുണ്ട്. എല്ലാ പക്ഷികളുടെയും കളര്‍ചിത്രങ്ങള്‍ പുസ്‌തകത്തില്‍ കൊടുത്തിട്ടുണ്ട്. പക്ഷികള്‍ക്ക് രൂപസാദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വര്‍ണങ്ങള്‍ നല്‍കിയിട്ടുമുണ്ട്. കട്ടികൂടിയ കടലാസില്‍, ആകര്‍ഷകമായ രീതിയിലാണ് പുസ്‌തകം തയ്യാറാക്കിയിട്ടുള്ളത്. കെട്ടിലും മട്ടിലും ഇതുപോലെയുള്ള പുസ്‌തകങ്ങള്‍ മലയാളത്തില്‍ വളരെ കുറവാണ്.
വിദ്യാര്‍ത്ഥികള്‍ക്കും ശാസ്‌ത്രകുതുകികള്‍ക്കും അതുപോലെതന്നെ ഗവേ ഷകര്‍ക്കും നിരീക്ഷണപാടവമുള്ളവര്‍ക്കും ഒരുപോലെ പ്രയോജന കരമാണ് ഈ പുസ്‌തകം.
സര്‍ഗാത്മകവും അനുകരണീയവു മായ പഠനം നടത്തിയ ബാബു.പി.പി.കരക്കാട്ടിനും അഭിലാഷ്.കെ. പ്രഭാകരനും അഭിനന്ദനങ്ങള്‍.
റിവ്യുb
ശ്രുതി.കെ.കുമാര്‍
എം.എ.മലയാളം,
ശ്രീ കേരളവര്‍മ കോളേജ്, തൃശൂര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ