2014, ജൂൺ 26, വ്യാഴാഴ്‌ച

പരിവർത്തനം സാധ്യമാക്കിയ ആ പുസ്തകത്തെ കുറിച്ച് -

 വിദ്യാഭ്യാസ പരിവർത്തനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്റെ ലേഖകരിൽ ഒരാളായ ഡോ പി വി പുരുഷോത്തമൻപുസ്തകാനുഭവം വിവരിക്കുന്നു 




1997-98ല്‍ ആരംഭിച്ച പാഠ്യപദ്ധതിപരിഷ്‌കരണത്തെ തുടര്‍ന്ന്‌ വിവാദം കത്തിപ്പടര്‍ന്ന കാലം. ഡി.പി.ഇ.പിയുടെ നേതൃത്വത്തിലായിരുന്നു 1 മുതല്‍ 4 വരെ ക്ലാസുകളിലെ പാഠപുസ്‌തകരചന. നിലവിലുണ്ടായിരുന്ന പാഠപുസ്‌തക സങ്കല്‌പങ്ങളില്‍ നിന്നും തീര്‍ത്തും വിഭിന്നമായിരുന്നു പുതിയ പുസ്‌തകങ്ങള്‍. ഒറ്റനോട്ടത്തില്‍ ബാലമാസികകള്‍പോലെ തോന്നിച്ചു പല പാഠപുസ്‌തകങ്ങളും. ആദ്യത്തെ ആകര്‍ഷകത്വം കഴിഞ്ഞാല്‍ ആകെയൊരു ഗൗരവക്കുറവ്‌. `ഇത്ര പഠിച്ചാല്‍ മതിയോ' എന്ന സംശയം പലരും പങ്കുവച്ചുതുടങ്ങി.
അപ്പോഴേയ്‌ക്കുമതാ വരുന്ന പല കോണുകളില്‍നിന്നും പലതരം വ്യാഖ്യാനങ്ങള്‍. `ഇത്‌ ലോകബാങ്കിന്റെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ പാഠപുസ്‌തകങ്ങളാണ്‌. കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ആസൂത്രണം ഇതിന്റെ പിറകില്‍ നടന്നിട്ടുണ്ട്‌. ഇതിന്‌ അവര്‍ ഉപയോഗപ്പെടുത്തിയത്‌ പരിഷത്തിനെയാണ്‌. പാഠപുസ്‌തകമെഴുതിയവരുടെ കൂട്ടത്തില്‍ ഇന്നയിന്ന പരിഷത്തുകാരുണ്ട്‌. അതിനു നേതൃത്വം കൊടുത്തത്‌ പരിഷത്തുകാരനായ ഒ.എം. ശങ്കരനാണ്‌.' പോരേ പൂരം...!
വല്ലാത്ത പ്രതിസന്ധിയിലാണ്‌ സംഘടന ചെന്നുപെട്ടത്‌. ഒരുഭാഗത്ത്‌ പരിഷത്തിന്റെ പ്രഖ്യാതമായ ലോകബാങ്ക്‌ വിരുദ്ധനിലപാട്‌ നിലനിര്‍ത്തണം. മറുഭാഗത്ത്‌ പുതിയ പുസ്‌തകങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ട, ശരിയെന്ന്‌ സംഘടനക്ക്‌ ബോധ്യമുള്ള, പഠനസമീപനത്തെ എന്തുവില കൊടുത്തും സംരക്ഷിക്കണം. അതിനാകട്ടെ പ്രത്യക്ഷത്തില്‍ നിലവാരക്കുറവ്‌ തോന്നിക്കുന്ന പുസ്‌തകങ്ങളുടെ പ്രയോഗസാധ്യതയും സൈദ്ധാന്തികമികവും സാധാരണക്കാര്‍ തൊട്ട്‌ അക്കാദമികവിദഗ്‌ധരെയും രാഷ്‌ട്രീയപ്രവര്‍ത്തകരെയും വരെ ബോധ്യപ്പെടുത്തണം. എളുപ്പത്തില്‍ നടക്കുന്ന പണിയായിരുന്നില്ല ഇവയൊന്നും.
എങ്കിലും സംഘടന ചങ്കൂറ്റത്തോടെ ആ വെല്ലുവിളി ഏറ്റെടുത്തു. പ്രദര്‍ശനങ്ങള്‍, സംവാദങ്ങള്‍, പ്രഭാഷണങ്ങള്‍, ലഘുലേഖകള്‍ എന്നിവ ഒരുഭാഗത്ത്‌. അതിനൊപ്പം സൈദ്ധാന്തികമായി ആഴവും പരപ്പുമുള്ള ഒരു പുസ്‌തകത്തിന്റെ രചനയും. പുസ്‌തകരചനയുടെ ചുമതല ഇ.ആര്‍.യുവിനെ ഏല്‍പ്പിച്ചു. എഴുതാന്‍ പറ്റിയവരുടെ ടീമുണ്ടാക്കി, കോഴിക്കോടും തൃശൂരും തിരുവനന്തപുരത്തുമൊക്കെ പലവട്ടം കൂടി. ഉള്ളടക്കം നിശ്ചയിച്ചു. റഫറന്‍സ്‌ പുസ്‌തകങ്ങള്‍ ശേഖരിച്ചു. അധ്യായങ്ങള്‍ നിശ്ചയിച്ചു. എഴുതിക്കിട്ടുന്നവ വായിച്ചു അപ്പപ്പോള്‍ മെച്ചപ്പെടുത്തി. ഇതിനിടയില്‍തന്നെ വേണം പാനലുകളുടെയും ലഘുലേഖകളുടെയും മറ്റും മാറ്ററും തയ്യാറാക്കാന്‍. അത്തരം കാര്യങ്ങള്‍ക്ക്‌ കെ.ടി.രാധാകൃഷ്‌ണന്‍ നേതൃത്വം നല്‍കി. പുസ്‌തകരചനയ്‌ക്ക്‌ സി.രാമകൃഷ്‌ണനും. തിരക്കുപിടിച്ച ദിവസങ്ങള്‍. ഉണ്ണാനും ഉറങ്ങാനും സമയമില്ല. എങ്കിലും റെക്കോഡ്‌വേഗത്തില്‍ പുസ്‌തകം തയ്യാറായി. ബഹുമാന്യനായ വേദമണി മാനുവലിന്റെ അവതാരികയോടെ പുസ്‌തകം പുറത്തിറങ്ങി.
അത്ഭുതാവഹമായിരുന്നു പ്രതികരണം. വ്യവഹാരവാദസിദ്ധാന്തങ്ങള്‍ക്കപ്പുറം മറ്റൊന്നുമില്ലെന്ന്‌ വിശ്വസിക്കുകയും അതിനായി വാദിക്കുകയും ചെയ്‌തിരുന്ന പലരും അതോടെ നിശ്ശബ്‌ദമായി. ജ്ഞാതൃവാദവും സാമൂഹികജ്ഞാതൃവാദവും പൊതുചര്‍ച്ചകളിലേയ്‌ക്ക്‌ വന്നതോടെ എതിര്‍ക്കാനാവാതെ മറുപക്ഷം ക്ഷീണിച്ചു. അധ്യാപകപരിശീലകര്‍ പുതിയ ഊര്‍ജത്തോടെ പരിശീലനക്കളരികളില്‍ ഇടപെട്ടു. സംശയിച്ചുനിന്ന പലരും നിലപാടുകള്‍ തിരുത്തിത്തുടങ്ങി. പാഠ്യപദ്ധതി പ്രയോഗവല്‍ക്കരിക്കാന്‍ കയ്യും മെയ്യും മറന്നുപ്രവര്‍ത്തിച്ച അധ്യാപകര്‍ക്കൊക്കെ ശരിയായ ഒന്നിനുവേണ്ടി യാണ്‌ തങ്ങള്‍ നിലകൊണ്ടത്‌ എന്നത്‌ ആവേശം പകര്‍ന്നു. സിദ്ധാന്തം പ്രയോഗത്തെയും പ്രയോഗം സിദ്ധാന്തത്തെയും പരസ്‌പരം സാധൂകരിച്ച ദിനങ്ങളായിരുന്നു തുടര്‍ന്നിങ്ങോട്ട്‌.
മനഃശാസ്‌ത്രജ്ഞനായ ഡോ.കെ.എം.രമേശിന്റെയും ഭാഷാശാസ്‌ത്രജ്ഞനായ ഡോ.കെ.എന്‍.ആനന്ദന്റെയും വിപുലമായ ഗ്രന്ഥപരിചയവും ടി.പി.കലാധരന്റെയും എം.വി.ഗംഗാധരന്റെയും സി.രാമകൃഷ്‌ണന്റെയും എന്റെയും ഫീല്‍ഡ്‌ അനുഭവങ്ങളും പുസ്‌തകരചനയിലൂടെ സംയോജിക്കപ്പെടുകയായിരുന്നു.
ഇന്നും ഇതിന്റെ രചയിതാക്കളില്‍ ഒരാളാണ്‌ എന്നത്‌ എനിക്ക്‌ നല്‍കുന്ന ആത്മവിശ്വാസം വലുതാണ്‌. എത്രയോ അധ്യാപകപരിശീലകരും അധ്യാപകവിദ്യാര്‍ത്ഥികളും ഒരു നിധിപോലെ ഈ പുസ്‌തകത്തെ സമീപിക്കുന്നത്‌ കണ്ടിട്ടുണ്ട്‌. വ്യവഹാരവാദത്തില്‍ കുടുങ്ങിക്കിടന്നിരുന്ന കേരളത്തിലെ വിദ്യാഭ്യാസചിന്തയെ പുതിയ ഉയരങ്ങളിലേയ്‌ക്ക്‌ നയിക്കാന്‍ ഈ പുസ്‌തകത്തിന്‌ സാധിച്ചു എന്നത്‌ ചെറിയ കാര്യമല്ല. സര്‍വകലാശാലകളിലെ ചില പ്രൊഫസര്‍മാരൊഴിച്ച്‌ മറ്റുള്ള വിദ്യാഭ്യാസപ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും ഇത്‌ അംഗീകരിക്കുമെന്നാണ്‌ എന്റെ തോന്നല്‍. വിഗോട്‌സ്‌കിയെക്കുറിച്ചും വിമര്‍ശനാത്മകബോധനത്തെക്കുറിച്ചും പിന്നീട്‌ പുസ്‌തകങ്ങള്‍ എഴുതാന്‍ എന്നെ പ്രാപ്‌തമാക്കിയത്‌ `വിദ്യാഭ്യാസപരിവര്‍ത്തനത്തിന്‌ ഒരാമുഖം' എഴുതുന്നതില്‍ പങ്കാളിയായതിലൂടെ കൈവന്ന ആത്മവിശ്വാസവും രചനാശേഷിയുമാണ്‌ എന്നതില്‍ സംശയമില്ല. കര്‍മകുശലമായ ആ ദിനങ്ങള്‍ക്ക്‌ നന്ദി. ഒപ്പം നിന്നവര്‍ക്കും. 



പി.വി.പുരുഷോത്തമന്‍
ഫോണ്‍ : 9446442656  


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668